Friday, September 29, 2017

പാല്‍

എന്താടേ മുഖത്തൊരു സങ്കടം..

വിക്രം സാര്‍ പത്രം വായിച്ചില്ലേ?

പാലിന്റെ വില കൂട്ടി..

അതിനു നിനക്കെന്തോന്നിനു പാല്, ശീര്‍ഷാസനത്തിക്കിടുന്നുറങ്ങുമ്പോ നിപ്പിളു ബോട്ടിലില്‍ നിന്നും കുടിക്കാനോ?
ചുമ്മാ കളിയാക്കല്ല് വിക്രം സര്‍. ഇഞ്ചീം കട്ടനും മാത്രം കുടിക്കുന്നവര്ക്ക് പാലിന്റെ വില കൂടിയാലെന്തര് കുറഞ്ഞാലെന്തര്?

അവിടാണതിന്റെ ക്യാച്ച്?

പാലിലെന്തോന്ന് ക്യാച്ച്?

ഡാ, അതൊരു ശീലമാണ്. കുഞ്ഞുന്നാളിലേ പശുവിന്‍ പാല്. പാലു കുടിച്ചാല്‍ മുട്ടനാവും, പാലു കുടിച്ചില്ലേ ക്ഷീണിക്കും. അങ്ങനൊക്കെ ഓരോ ശീലം..

പിന്നല്ലാതെ

എന്നാ സത്യം എന്തര്? തീരെ കുഞ്ഞു കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരു പരിധി വരെ മുതിര്‍ന്നവര്‍ക്കും പോലും അത്രയ്ക്ക് എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നല്ലിത്..
പിന്നെ?

നമ്മളു സ്വയമങ്ങനെ ഓരോന്നാരോപിക്കുന്നു, എന്നിട്ടഡിക്ഷനാക്കുന്നു. ഓരോ തവണേം വില കയറുമ്പോ നെലവിളിക്കുന്നു.. മോരുതരുമോന്നു തിരിച്ചും മറിച്ചും ചോദിക്കുന്ന സാധനം ഒരു രുചിയാണ്. മദാസല മൊരിഞ്ഞു തിന്നുമ്പോള്‍ കൂടൊഴിക്കാന്‍ നെയ്യും.  പക്ഷെ ഇതൊക്കെ സ്വയമാരോപിത ശീലങ്ങളാണെടേ

ങ്ങേ? കൈസേ?

നീ അര്‍ജ്ജുനവിഷാദയോഗന്നു കേട്ടിട്ടുണ്ടോ? അതുപോലൊരു സാധനമുണ്ടെടേ വേതാള്‍. വിക്രവിരക്തിയോഗം.

ങ്ങേ വാട്സ് ദാറ്റ് വിക്രം സര്‍

പാലിനോടു വിരക്തി വന്നാലെന്നാ പറ്റും? പാലിനോടുളള  ആസക്തി പോവും. പിന്നെ  അഡിക്ഷന്‍ പോവും. പാലും പ്ലാസ്റ്റിക്ക് കവറിലു ജനം  ചുമ്മിക്കൊണ്ടു നടക്കുന്ന പല വിധ വസ്തുക്കളിലൊന്നു മാത്രമാവും. യൂ ആര്‍  ലോസിങ്ങ് ദ  അഫക്ഷന്‍ ഫാക്ടര്‍.

 ഹെന്നിട്ട്?

 ആദ്യം  പ്രമേഹരോഗിക്കു  പായസം കാണുമ്പഴുളള മാനസികാവസ്ഥ. പ്രണയദ്വേഷങ്ങള്‍. പിന്നെ പുച്ഛം. ഇങ്ങനെ പല സൈക്കിളു പൂര്‍ത്തിയാവുമ്പോള്‍  പാലു പമ്പ മാത്രമല്ല പടീം കടക്കും. പാലിന്‍റെ വില നിന്നെ ബാധിക്കാതാവും.  നീ  ആത്മഹത്യ ചെയ്യാന്‍ പഠിച്ച ബ്രോയിലറായി നിന്‍റെ വിധിയെഴുതും.

സര്‍ര്‍..

ഡാ നീ ആ കണ്ണാടീനോക്ക്..
നോക്കി സര്‍
നിന്‍റെ  തലേടെ ചുറ്റും ചുക്കിലിയല്ലാതെ എന്തുവാടേ?
വെളിച്ചം
നിലാവെളിച്ചമല്ലാതെ  വേറൊരു വെളിച്ചം നല്ലപ്പം കാണുവല്ലേ?
ആന്നേ
നിനക്കില്ലെന്നു വിചാരിച്ച ആ സാധനം മെല്ലെ ഉദിച്ചു വരുന്നുണ്ട്
ഹെന്തോന്ന്?
ബോധം, ബോധോദയം. വിക്രംവിരക്തിയോഗത്തിനു പേറ്റന്‍റ്   ഇനി സ്ഥലം കാലിയാക്ക് ഇന്നത്തേക്കിത്രേം പോതും.
എന്നാല്‍
നില്ലെടാ, ഒരു ചോദ്യം
ങേ?
ഇപ്പം നിനക്ക് പാലു വാങ്ങാന്‍  തോന്നുന്നുണ്ടോ? പാലിന്‍റെ വിലേ പ്രച്നമേതും
ഇല്ലേ.  ഞാനുമിവിടില്ലേ..









0 comments:

Post a Comment