Monday, September 18, 2017

സംസ്കാരം

ഒളിച്ചുനോക്കുന്നടേ വേതാള്‍
ഒളിച്ചതല്ല തലൈവാ, വിദൂരതയിലേക്കു നോക്കിയതാണ്
യൂ മീന്‍ ഇന്‍ഫിനിറ്റി? സാഹിത്യകാരനാവാന്‍ പഠിക്കുവാന്നോടേ?  പല പോസിലു ഫോട്ടോയെടുക്കാന്‍?
അല്ല സര്‍ അല്ല.  ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ കണക്കെടുക്കുകയാണ്.
ങ്ങേ?
ബാബിലോണിയ  ഒന്നു  സഞ്ചരിക്കണമെന്നുണ്ടാരുന്നു  നടന്നില്ല. ആഫ്രിക്ക, അതും നടക്കുമെന്നു തോന്നുന്നില്ല.  തെക്കേ അമേരിക്ക, അവിടേം കലിപ്പാണ്. എന്തിനു ആസേതു ഹിമാചലം  പോലും..
ഡാ  സോമ്പേരി കാല്പനിക വേതാള്‍.
ഹെന്തോ
ശൊല്ലത് കേള്‍.  നീയീ സംസ്കാരം സംസ്കാരം  എന്നു കേള്‍വി പെട്ടിരുക്കാ?
ആമാം.
ജെന്‍റില്‍ മാന്‍ സ്പേം എന്ന കാര്ട്ടൂണ്‍ കണ്ടിട്ടുണ്ടോ?
ഇല്ലൈ, ശൊല്ലുങ്ക സര്‍.
ബീജങ്ങളുടെ  ലക്ഷ്യസ്ഥാനത്തേക്കുളള മാരത്തണ്‍ റേസില്‍  ആഫ്റ്റര്‍ യൂ എന്നു പറഞ്ഞു നില്‍ക്കുന്ന മാന്യബീജന്‍റെ വിധിയെന്താവും?
ഹെന്ത്?
മാന്യന്മാരുടെ വംശം കുറ്റിയറ്റു പോവും..
ഹംച്ചീ. ഹതുക്കും സംസ്കാരത്തുക്കുമെന്ത്?
മാന്യന്മാരുടെ വംശത്തിന്‍റെ ഗതികേട്  ജന്മനാ പേറുന്ന ഒന്നാണ് സംസ്കാരം.
ങ്ങേ?
സംസ്കാരം എന്നും അക്രമത്തിന്‍റെ പരിണതഫലമാണ് വേതാള്‍. അമേരിക്കയിലെ തദ്ദേശീയരെ പോലെ  ആസ്ട്രേലിയയിലെ ആദിമവംശജര പോലെ, ഫ്രഞ്ച്  കോളനികളെ പോലെ ഭാഷ  പോലും അവശേഷിക്കാതെ  തീര്‍പ്പാക്കിയ കേസാണ് സംസ്കാരം.
ങ്ങേ..
ഡാ  വാളിനു വെട്ടുന്നവനാണോ ധ്യാനിച്ചിരിക്കുന്നവനാണോ സംസ്കാരം?
ധ്യാനിച്ചിരിക്കുന്നവന്
ആന്നേ അപ്പം അവന്‍റെ സ്ഥിതിയെന്താവും?
മാന്യന്മാരുടെ വംശം കുറ്റിയറ്റു പോവും.
സ്ഥാനത്തും അസ്ഥാനത്തും ഫലിതം കീറുന്നോടേ വെജിറ്റബിള്‍ ഇഡിയറ്റ് കുക്കുംബര്‍ ഫൂള്‍.  ചരിത്രമെന്നത്  അധിനിവേശത്തിന്‍റെ ക്രൂരതകളുടെ നിരന്തര ആവര്‍ത്തനമാണ്. ഒരുകാല  മഹാനഗരങ്ങളില്‍ മണ്ണടിയും ലാവ മൂടും.
ങ്ങേ?
ഒരു ചിന്ത മാത്രമായ മനുഷ്യന്‍   സമയഖണ്‍ഡത്തിലു സ്വയം റദ്ദാവുന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചരിത്രം  മാത്രമല്ല സംസ്കാരവും നിരന്തരം ആവര്‍ത്തിച്ചുകൊമണ്ടിരിക്കും. പല കാലത്ത്, പല ദേശത്ത്.
അപ്പോ?
സമയപ്രവാഹമെന്ന വലിയ കലയാണ് വേതാള്‍.  ഇവിടെ നോക്കെടാ, ഈ തലയ്ക്കു ചുറ്റും ഒരു ഹാലോ നീ കാണുന്നൊണ്ടോ?
ഇല്ല സര്‍ ഇല്ല
എന്നാ പിന്നെ നീ  നോക്കീട്ടു കാര്യമൊന്നുമില്ല, ചല്‍. നിനക്ക്  സ്വപ്നസഞ്ചാരം പോലും വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനീര്.
തെറിവിളിക്കുന്നതില്ലേ?
സമയപ്രവാഹത്തിനിടേലാ  അവന്റെ  ഓമേന്നു വീണ അമ്മായീടെ തെറി.  ഓടെടാ.

0 comments:

Post a Comment