Saturday, June 24, 2017

വേതാളവൃത്താന്തം - ഇറ്റിയോസ്

സര്‍, സര്‍...
ശനിയാഴ്ച പളളിയുറങ്ങാന്‍ സമ്മതിക്കൂല്ലേ പിശാശേ. വേതാളമേ..
അതല്ല സര്‍ വിക്ര്..
പിന്നെ എന്തര് നിന്നെ മഥിക്കുന്നത്? ക്യാ മന്മഥലീല. അയല്‍‍ മരക്കൊമ്പിലെ വേതാളിണി നോ എന്‍ട്രി ബോര്‍ഡു വെച്ചോ. അതോ നിന്റെ ചെവീ ഹൈപ്പോതിക്കേറ്റഡ് വീണോ?
അല്ല സര്‍..
സമയം പാഴാക്കാതെ ഒരു കട്ടനിട്ടേച്ച് വിസ്തരി.
ലവര് ഇറ്റിയോസ് വാങ്ങി?
ഹാര്?
ആദിവാസി നേതാവ്.
സോ?
ഹെന്നാലും.
എന്തോന്ന് ഹെന്നാലും?
ഇതിനൊളള വരുമാനമെവിടുന്നാ?
ഇത്രേം കവലപ്പെടാനത് നെന്റെ മരക്കൊമ്പീന്നാണോ തലതിരിഞ്ഞവനേ?
മരക്കൊമ്പിലെന്നാ ഇരിക്കുന്ന് വിക്രം സര്‍. എന്റെ ഏകാന്തതേം അപ്പുറത്തെ മരക്കൊമ്പിലെ സംബന്ധോമല്ലാതെ. വണ്ടി പോലും അവളുടെ.
ദേര്‍ യു ഗോട്ട് ഇറ്റ്. നിന്റെ ഫുലാജ് കെട്ടിലമ്മ ചമഞ്ഞൊരുങ്ങി സ്വന്തം ബോഡി പൊതുപ്രദര്‍ശനത്തിനു വെച്ചു സ്വന്തമായി ഡ്രൈവ് ചെയ്തു പാഞ്ഞു പോവുന്ന ഉറച്ച ധാരണയ്ക്കു പകരം കറുത്തിരുണ്ട നേതാവ് സ്വന്തമായി ഡ്രൈവ് ചെയ്യുന്ന കണ്ടപ്പോ ഒരു ചൊറി.
ങ്ങേ?
ഒരു പത്തിരുപത് വര്‍ഷം മുന്‍പ് കൈനറ്റിക്ക് ഹോണ്ട ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ അമ്മച്ചിമാരാരുന്നു ഇരകള്‍. കവച്ചിരുന്നു പോവുന്നരെ കുറിച്ചാരുന്നു അപരാധവും. പിന്നെ അതു കാറിലു പോണ അമ്മച്ചിമാരോടായി.
ങ്ങേ.
വായാടച്ചുപിടിയെടാ വേതാളപ്പിശാശേ ഈച്ച കയറും. എന്തിനിപ്പഴും നീ നിന്റെ ഫുലാജ് വേതാളിണിയേം കൊണ്ടു വരുമ്പോ ഒരു സ്ത്രീലിംഗം ഓവര്‍ടേക്ക് ചെയ്താലപ്പം നിന്റെ ലിംഗ ഈഗോ വര്‍ക്കു ചെയ്യത്തില്ലെടേ വേതാളക്കഴുവേര്‍ടെ മോനെ?
ഹതു പിന്നെ.. സര്‍.. വി..
പരമ പവിത്രമായ വിക്കിനെ അനുകരിച്ചു നശിപ്പിക്കാതെടാ തെണ്ടീ. അതു ബുദ്ധിജീവികള്‍ക്ക്, അതും അതിലൊറിജിനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുളളതാണ്. വിക്കേന്നു പിടി വിട്.
വിട്ടു.
ഡാ, നാളിന്നു വരെ ആദിവാസിക്ഷേമത്തിനെന്നും പറഞ്ഞു ചെലവെഴുതിയ കാശുണ്ടേല്‍ ആദിവാസിയൊന്നിന് നാലഞ്ചു ബെന്സു വെച്ച് വാങ്ങാം.
ങ്ങേ.
സംശയമുണ്ടേ വിവരാവകാശത്തേ പിടി..ഇവിടെക്കിടന്നു ചുറ്റിക്കളിക്കാതെ അമ്പതു രൂപാ മുടക്ക്. എറ്റിയോസല്ല ബെന്‍സു തന്നെ വാങ്ങണം. പറ്റുവാന്നേ മറ്റേ ഫെരാരി..
ങ്ങേ.. അപ്പം പറഞ്ഞ ഈ പാവം വേതാളം.
നിന്റെ പ്രശ്നം ദ്വിമുഖമാടേ. ആദ്യത്തേത് വര്‍ണ്ണവിവേചനം. രണ്ടാമത്തേത് സ്ത്രീ വിവേചനം. പുരുഷു ഈഗോ കാരണം. ആദ്യത്തേത് മാനുഫാക്ചറിങ്ങ് ഡിഫക്ടാണ്. അനുഭവിച്ചു തന്നെ ആവണം. രണ്ടാമത്തേതും. അപ്പം നീയോട്.. അല്ലേ നില്ല്. ഈ കുറിപ്പടി കൂടെ കൊണ്ടു പോ. ചിലപ്പോ രണ്ടാമത്തേതിനിച്ചിരി ശമനം കിട്ടും.അയല്‍ക്കൊമ്പിലെ വേതാളിണിയെ കാണിച്ചാ മതി.
ഇതെന്തോന്ന് ഗുരോ ആറെക്സ്?
കുറിപ്പടിയെഴുതുമ്പോ അങ്ങനാടേ, അങ്ങനെ തുടങ്ങാവൂ. ബാക്കി വായിക്ക്
പുരുഷായിതം അവശനും പരവശനുമാവുുന്നതു വരെ.
സര്‍ ഒരുപകാരം ചെയ്യണം.
ക്യാ.
ഇന്നു രാവിലെ ഒരു വേതാളം ഇവിടെ അന്തരിച്ചെന്നു കൈയ്യൊഴിവു കിട്ടുമ്പോ ഒരു ഫലകം സ്ഥാപിച്ചേക്കണം.

0 comments:

Post a Comment