Saturday, June 24, 2017

വേതാളവൃത്താന്തം - ഇറ്റിയോസ്

സര്‍, സര്‍...
ശനിയാഴ്ച പളളിയുറങ്ങാന്‍ സമ്മതിക്കൂല്ലേ പിശാശേ. വേതാളമേ..
അതല്ല സര്‍ വിക്ര്..
പിന്നെ എന്തര് നിന്നെ മഥിക്കുന്നത്? ക്യാ മന്മഥലീല. അയല്‍‍ മരക്കൊമ്പിലെ വേതാളിണി നോ എന്‍ട്രി ബോര്‍ഡു വെച്ചോ. അതോ നിന്റെ ചെവീ ഹൈപ്പോതിക്കേറ്റഡ് വീണോ?
അല്ല സര്‍..
സമയം പാഴാക്കാതെ ഒരു കട്ടനിട്ടേച്ച് വിസ്തരി.
ലവര് ഇറ്റിയോസ് വാങ്ങി?
ഹാര്?
ആദിവാസി നേതാവ്.
സോ?
ഹെന്നാലും.
എന്തോന്ന് ഹെന്നാലും?
ഇതിനൊളള വരുമാനമെവിടുന്നാ?
ഇത്രേം കവലപ്പെടാനത് നെന്റെ മരക്കൊമ്പീന്നാണോ തലതിരിഞ്ഞവനേ?
മരക്കൊമ്പിലെന്നാ ഇരിക്കുന്ന് വിക്രം സര്‍. എന്റെ ഏകാന്തതേം അപ്പുറത്തെ മരക്കൊമ്പിലെ സംബന്ധോമല്ലാതെ. വണ്ടി പോലും അവളുടെ.
ദേര്‍ യു ഗോട്ട് ഇറ്റ്. നിന്റെ ഫുലാജ് കെട്ടിലമ്മ ചമഞ്ഞൊരുങ്ങി സ്വന്തം ബോഡി പൊതുപ്രദര്‍ശനത്തിനു വെച്ചു സ്വന്തമായി ഡ്രൈവ് ചെയ്തു പാഞ്ഞു പോവുന്ന ഉറച്ച ധാരണയ്ക്കു പകരം കറുത്തിരുണ്ട നേതാവ് സ്വന്തമായി ഡ്രൈവ് ചെയ്യുന്ന കണ്ടപ്പോ ഒരു ചൊറി.
ങ്ങേ?
ഒരു പത്തിരുപത് വര്‍ഷം മുന്‍പ് കൈനറ്റിക്ക് ഹോണ്ട ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ അമ്മച്ചിമാരാരുന്നു ഇരകള്‍. കവച്ചിരുന്നു പോവുന്നരെ കുറിച്ചാരുന്നു അപരാധവും. പിന്നെ അതു കാറിലു പോണ അമ്മച്ചിമാരോടായി.
ങ്ങേ.
വായാടച്ചുപിടിയെടാ വേതാളപ്പിശാശേ ഈച്ച കയറും. എന്തിനിപ്പഴും നീ നിന്റെ ഫുലാജ് വേതാളിണിയേം കൊണ്ടു വരുമ്പോ ഒരു സ്ത്രീലിംഗം ഓവര്‍ടേക്ക് ചെയ്താലപ്പം നിന്റെ ലിംഗ ഈഗോ വര്‍ക്കു ചെയ്യത്തില്ലെടേ വേതാളക്കഴുവേര്‍ടെ മോനെ?
ഹതു പിന്നെ.. സര്‍.. വി..
പരമ പവിത്രമായ വിക്കിനെ അനുകരിച്ചു നശിപ്പിക്കാതെടാ തെണ്ടീ. അതു ബുദ്ധിജീവികള്‍ക്ക്, അതും അതിലൊറിജിനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുളളതാണ്. വിക്കേന്നു പിടി വിട്.
വിട്ടു.
ഡാ, നാളിന്നു വരെ ആദിവാസിക്ഷേമത്തിനെന്നും പറഞ്ഞു ചെലവെഴുതിയ കാശുണ്ടേല്‍ ആദിവാസിയൊന്നിന് നാലഞ്ചു ബെന്സു വെച്ച് വാങ്ങാം.
ങ്ങേ.
സംശയമുണ്ടേ വിവരാവകാശത്തേ പിടി..ഇവിടെക്കിടന്നു ചുറ്റിക്കളിക്കാതെ അമ്പതു രൂപാ മുടക്ക്. എറ്റിയോസല്ല ബെന്‍സു തന്നെ വാങ്ങണം. പറ്റുവാന്നേ മറ്റേ ഫെരാരി..
ങ്ങേ.. അപ്പം പറഞ്ഞ ഈ പാവം വേതാളം.
നിന്റെ പ്രശ്നം ദ്വിമുഖമാടേ. ആദ്യത്തേത് വര്‍ണ്ണവിവേചനം. രണ്ടാമത്തേത് സ്ത്രീ വിവേചനം. പുരുഷു ഈഗോ കാരണം. ആദ്യത്തേത് മാനുഫാക്ചറിങ്ങ് ഡിഫക്ടാണ്. അനുഭവിച്ചു തന്നെ ആവണം. രണ്ടാമത്തേതും. അപ്പം നീയോട്.. അല്ലേ നില്ല്. ഈ കുറിപ്പടി കൂടെ കൊണ്ടു പോ. ചിലപ്പോ രണ്ടാമത്തേതിനിച്ചിരി ശമനം കിട്ടും.അയല്‍ക്കൊമ്പിലെ വേതാളിണിയെ കാണിച്ചാ മതി.
ഇതെന്തോന്ന് ഗുരോ ആറെക്സ്?
കുറിപ്പടിയെഴുതുമ്പോ അങ്ങനാടേ, അങ്ങനെ തുടങ്ങാവൂ. ബാക്കി വായിക്ക്
പുരുഷായിതം അവശനും പരവശനുമാവുുന്നതു വരെ.
സര്‍ ഒരുപകാരം ചെയ്യണം.
ക്യാ.
ഇന്നു രാവിലെ ഒരു വേതാളം ഇവിടെ അന്തരിച്ചെന്നു കൈയ്യൊഴിവു കിട്ടുമ്പോ ഒരു ഫലകം സ്ഥാപിച്ചേക്കണം.

Read more »

Friday, January 6, 2017

ഫൈവ് സ്റ്റാര്‍

#വേതളകഥകള്‍
ഫൈവ് സ്റ്റാര്

സര്..
സര്...
സര്.....
എന്തോന്നിനെടേ കൊച്ചു വെളുപ്പാന് കാലത്ത് ലേലം വിളിക്കുന്നത്. സുജന മര്യാദ, കണ്ഠനാളത്തിനു സൈലന്സര് തുടങ്ങിയ വഹകളും കേട്ടിട്ടില്ലേ തിരുട്ടു വേതാള്
അതല്ല സര്
ഏത്.. കാര്യം പറ ശൊല്ലിത്തുല തുടങ്ങിയതിന്റെ ക്രിയാരൂപത്തിലേക്ക് കടക്ക്. രാവിലെ സുന്ദരികളെ കണി കാണുമ്പോള് ഡിസ്റ്റര്ബന്സരുത്.
അല്ല സര് വിക്ര്. ഈ സഖാക്കന്മാര്ക്ക് ഫൈവ് സ്റ്റാര് പറ്റുവോ
അതെന്തോന്നെടേ ഫൈവ് സ്റ്റാറിലു സഖാക്കന്മാരെ മാത്രം തിരഞ്ഞു കടിക്കുന്ന മൂട്ടയുണ്ടോ..
അതല്ല സര്, എന്നാലും..
ഡാ പൊട്ടന് കടിച്ചവനേ വേതാള്. ആദ്യം കാര്യങ്ങളു സമചിത്തതയോടേം സമയചിത്തതയോടേം കാണാന് പഠീ. വാട്സ് ദി ഫാക്ട്
ഒരു സമ്മേളനം കേന്ദ്രക്കമ്മിറ്റിയാരിക്കണം, ഫൈവ് സ്റ്റാറു ഹോട്ടലില് വെച്ചു നടന്നു.
അതിനെന്തു കുഴപ്പം, മിക്കവാറും കണ് വെന്ഷന് സെന്ററുകളീ വന്ന കാലത്ത് ഫൈവ് സ്റ്റാറാണ്. സ്ഥലം കിദര്
തിരുവനന്തപുരം..
ആശ്ചര്യം കൂറി അമ്മച്ചിമാരു മൂക്കേ വിരലു വെക്കുന്ന ചേലുക്ക് അയ്യോ കിയ്യോന്നു കൂവുന്നതിനു പകരം ടേക് ഫാക്ട്സ് വേതാള്.

അതെന്ത് ഫാക്ടസ് വിക്രം സര്

ഒരു പാര്ട്ടി അവരെവിടെ കൂടുന്നെന്നത് അവരുടെ വിഷയം. സ്റ്റില് പഴേ ചേലുക്ക് കേന്ദ്രക്കമ്മിറ്റി കൂടാന് പറ്റാത്ത വിധം എകെജി സെന്ററു ഹൌസ് ഫുളളായോ, വാസയോഗ്യമല്ലാതായോ. യൂണിവേഴ്സിറ്റി കോളേജു മുതലു സിഡിഎസ്സു വരെ തത്തുല്യ കിടുതാപ്പുകള് നടക്കുന്ന സ്ഥലത്തൊക്കെ സൂചി വീഴാന് സ്ഥലമില്ലാതായോ. പത്തു നാല്പതു പേര്ക്കോ നാനൂറോ നാലായിരമോ പേര്ക്കോ ഇരുന്നുണ്ണാന് പറ്റിയ മറ്റു സെറ്റപ്പുകളൊന്നും തിരോന്തരത്തില്ലേ

ഒണ്ട്, ഒണ്ട്. ഒണ്ടേ
ഓഫ് ടോപ്പിക്ക്. നിന്റെ പുതിയ മരക്കൊമ്പിലെ വേതാളിണി പാലാക്കാരിയാ ഇല്ലിയോ
ങ്ങും ഹും.
നാണം കുണുങ്ങാതെ ചൊല്ലിത്തൊല വേതാള്
ആമാം, ആനാലെപ്പടി തെരിഞ്ചത്..
ഡാ വിഷയം വഴി പകരുന്ന ഒന്നാണ് ഭാഷേം. ഒണ്ടേ ഒണ്ടേന്നും ഒവ്വ ഒവ്വാന്നും കൂറുമ്പോള് നിന്നെ റബ്ബറു പാലു മണക്കുന്നു. ബാക് ടു ടോപ്പിക്ക്.

ഇനിയെന്തോന്ന് ടോപ്പിക്ക്...മനുഷ്യനെ റവ്വറേ വാരി നിലത്തടിച്ചേച്ച് പിന്നേം ടോപ്പിക്കെന്നു പറഞ്ഞപമാനിക്കരുത്
സമാധാനീര് വേതാള്. നിമ്മതി. ഇനി കേള്
ഹും
രാഷ്ടപതിയുടെ പാലസില്‍ താമസിക്കാതെ അതിന്റെ പൂന്തോട്ടക്കാരന്റെ കുടിലില്‍ താമസിച്ച ടയറു വെട്ടി ചെരുപ്പിട്ട നേതാക്കളുണ്ടാരുന്നു.
ഹൂസ് ദാറ്റ് സര് വിക്ര്.
ഡാ ആദര്ശം പറഞ്ഞു വരുമ്പോ കോള് മീ കൊമ്രേഡ്. ഒരു കുളിരെഫക്ട്.  അഞ്ചുമിനിട്ടു കഴിഞ്ഞ് നീയതു വിളിച്ചാ ഞാന് തെറി വിളിച്ചോളാം. കക്ഷിക്ക് സ്ഥാവരവും ജംഗമവുമെല്ലാം ഏതാണ്ട് മണിക്ക് സര്‍ക്കാര് ലൈനാണ്. ഒരു ടൈപ്പ് റൈട്ടര്‍ പക്ഷെ സ്ഥലം വിയറ്റ്നാം. നേതാവ് ഹോചിമിന്‍. ശിഷ്ടം ഇടതും വലതും തമ്മിലു വലിയ അന്തരങ്ങളില്ലായിരുന്നു. മസില്‍ ഷോ ഓഫില്‍ മാത്രമല്ല ആഡംബരത്തിലും. ശീതയുദ്ധം അതിന്റെ കൂടെ യുദ്ധമായിരുന്നു. ഡാ വാച്ചു നോക്കെടേ..

ഹെന്തോന്നിനു?
നീയെന്നെ മിനക്കെടുത്താന് തുടങ്ങീട്ടെത്ര നേരമായെന്ന്
ഒരു പത്തു പതിനഞ്ചു മിനിട്ട്.
ഹെന്നാ സമയം കൊല്ലി പിശാശേ നിനക്കു വേണ്ടി പാഴാക്കാന് സമയമില്ലാത്തതു കൊണ്ടു കണ്‍ക്ലൂഷന്‍

മനുഷ്യര്ക്കെല്ലാം ലക്ഷ്വറി ഇഷ്ടമാണ്. വീണ്ടുവിചാരത്തിന്റെയും വിവേചനത്തിന്റെയും അഫോര്ഡബിലിറ്റിയുടെയും പ്രശ്നമുളളതു കൊണ്ടാണ് പലരും അതിനു മുതിരാത്തത്. കളളുകുടിയന്മാര്‍ക്കിടയിലൊരു സാഹോദര്യം പെട്ടന്നു വരും. പുകവലിക്കാന് നില്‍ക്കുന്ന പുരയിലുമത്തരം സാഹോദര്യമുണ്ട്. അവനവനില്‍ അന്യന് താദമ്യം പ്രാപിക്കുന്നതു കൊണ്ടു സംഭവിക്കുന്നത്. വിശാലമായ ക്യാന്‍വാസില്‍ സഖാവ് എന്നത് അത്തരമൊരു താദമ്യമാണ്.   അവനവനെ ഏറിയും കുറഞ്ഞും കാണുന്ന പ്രക്രിയ. മറിച്ചൊരു കാഴ്ച ആ താദമ്യം കളയുന്ന ഓഡ് ഒണ് ആണ്.  ഫിഡില്‍ കാസ്ട്രോയെ അല്ലെങ്കില് ചെഗുവേരയെ അല്ലെങ്കില് മഹാത്മാഗാന്ധിയെ ഒരു ടോപ്പ് ഓപ്പണ് ബെന്റ‍ലിയില് കാണുന്നതു പോലെ.

പ്രശ്നം ആ താദമ്യ ബോധത്തിന്റെയാണ്. കമ്യൂണിസ്റ്റുകാരന് എങ്ങനെയായിരിക്കണമെന്നു സമൂഹത്തിലു സ്ഥാപിതമായ മുന്‍വിധിയോടുളള താദമ്യബോധത്തിലെഴുന്നു നില്‍ക്കുന്നത്. .
ഹംച്ചീ..
എന്തോന്ന്? മെല്ലെ മരക്കൊമ്പേ സ്ലോട്ടര് ടാപ്പിങ്ങു നടത്തുമ്പോ ചിന്തിച്ചാ നിനക്ക് വെളിവു വരും. നിന്നെ ഗെറ്റൗട്ടടിക്കുന്നതിനു മുന്പ്. നിന്നെ തെറിവിളിച്ചോണ്ടു വന്ന സംഭാഷണാഖ്യാനം എന്തു കൊണ്ടു ലേഖന രൂപത്തിലേക്കു മാറി?
മിനക്കെടുത്താന് സമയമില്ലാത്തതു കൊണ്ട്.
ചില്ലപ്പഴേലും നിനക്കു ബോധമുണ്ട്. എന്നാ ചെല്ലന് ചെല്ല്.

Read more »