Thursday, May 7, 2015

വിപ്ലവം

കൊമ്രേഡ് വിക്രം.
ഹെന്തര് വേതാള്‍. പതിവില്ലാത്ത പേരു ചൊല്ലിവിളി? സാറും പൂജക ബഹുവചനവും ചേര്‍ത്തുള്ള വചനം കാലഹരണപ്പെട്ടേടേ?
കളിക്കരുത്. വിടുതലൈ വരപ്പോത്. വിടുതലൈക്കപ്പുറം എല്ലാരും എപ്പോതും കൊമ്രേഡ്സ്..
ശരി കൊമ്രേഡ് വേതാള്‍. അപ്പുറം വിപ്ലവം വരുന്നതിന് അടുത്ത സ്റ്റെപ്പെന്ത്?
ഒളിപ്പോര്‍. ഒരു മുതലാളിത്ത ബൂര്‍ഷ്വയ്ക്കതു മനസ്സിലാവൂല്ല..
നീ നല്ല റബ്ബര്‍ സോളുള്ള ഷൂ വാങ്ങിയോ? ചൂലു വാങ്ങിയോ? തിരിഞ്ഞു നിന്നു നടക്കാനും നടന്നിടം അടിച്ചു വാരാനും പഠിച്ചോ?
ഹതെന്തരിനു കൊമ്രേഡ്?
ഹോചിമിന്‍ വായിക്കണമെടേ നവവിപ്ലവകാരീം.. കാല്പാടുകളവശേഷിപ്പിക്കാതെ നടക്കണം.
ങ്ങേ?
ഇന്‍ഡക്ഷന്‍ കുക്കറു വാങ്ങിയോ?
ഹെന്തിന് വിക്രം സര്‍? എന്തിന്?
പുകയില്ലാതെ തീകൂട്ടാന്‍
ഇതൊക്കെ വേണോ?
വേണം കൊമ്രേഡ് വേണം. കിത്താബ് വായിക്കണം.
ങ്ങേ അതും ചെയ്യണോ?
നീ പിന്നെന്തോ വിചാരിച്ച്? അപ്പുറത്തെ മരക്കൊമ്പിലെ വേതാളിണിയുമായി ഇരുട്ടുവാക്കിനു നടത്തുന്ന പ്രവര്‍ത്തനമല്ലെടേ ഒളിപ്രവര്‍ത്തനം.
അല്ല അപ്പം ഈ വിപ്ലവം?
ബേസിക്സ് അറിയാവോ
അതെന്തര്?
തൊഴിലാളി വര്‍ഗ്ഗം മുതലാളി വര്‍ഗ്ഗം എന്ന ദ്വന്ദം. .
യൂ മീന്‍ ചൂക്ഷകരും ചൂക്ഷിതനും?
ഒലക്കേടെ മൂട്. ഒരു നാട പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കേരളത്തില്‍ വ്യവസായ വിപ്ലവം എന്നൊരു ഘട്ടം ഉണ്ടായിട്ടേയില്ല. അല്ലെങ്കില്‍ പടക്കക്കമ്പനികളിലെ തൊഴില്‍ സംസ്കാരം. കുറച്ചെങ്കിലും അടുത്തു നില്‍ക്കുന്നത് തോട്ടങ്ങളും ലയങ്ങളുമാണ്.
സോ?
അതു കൊണ്ട് തൊഴിലാളി എന്ന വര്‍ഗ്ഗം എകദേശം നോണ്‍ എക്സിസ്റ്റന്റാണ്.
അപ്പോ കൃഷി?
കേരളത്തില് കൃഷി നടന്ന രീതി കേട്ടു നോക്ക്?
കൈസേ?
കൃഷിപ്പണിക്കാരന്‍ അടിമപ്പണി ചെയ്ത് പാട്ട കുടിയാന്‍ കൃഷി ചെയ്യുന്നു. ലാഭം എന്ന ബൗദ്ധിക പ്രവര്‍ത്തനത്തിനു പകരം കാണിക്കയെന്ന കൈക്കൂലിയും വീതമെന്ന കൊള്ളയും
ങ്ങേ..
തന്നെടേ അന്നത്തെകാലത്ത് നോക്കുകൂലി റിവേഴ്സായിരുന്നു. പിഴച്ചാല്‍ ദൈവം മുതല്‍ രാജാവും ജന്മിയും വരെ കോപിക്കുന്ന ഒന്ന്. മനുഷ്യന്റടുത്തല്ലാതെ ദൈവം തമ്പുരാന്റടുത്ത് വിപ്ലവം നടക്കുവോ?
ങ്ങേ?
നടക്കൂല്ല. അടിമബോധം അസ്ഥീ വരെ പച്ചകുത്തിയ മലയാളിക്ക് റെബലിയന്‍ വരില്ല.
പിന്നിതെന്തോന്ന്?
ആദിവാസികള്‍ പാവങ്ങളാണ്. പറ്റിക്കാനെളുപ്പമാണ്. കുടിയേറ്റക്കാരു മുതല്‍ പാര്‍ട്ടിക്കാരും വിപ്ലവക്കാരുമടക്കം ജനമെല്ലാം പറ്റിക്കുന്ന ടീം.
അതിന്?
അവരെ തീറെടുക്കാനെളുപ്പമാണ്. ആടുതേക്കുമാഞ്ചിയ മലയാളിയെ വരെ വിരുതന്മാരു പറ്റിക്കുന്നു. പിന്നാ പാവം ആദിവാസിയെ.
അപ്പം.
ഡാ പുതിയ കാലത്ത് റെബലിയനും ഒരു ബ്രാന്റാണ്. വിപണിയും കുത്തകയും. എല്ലാവരും സ്വപ്നങ്ങള്‍ വില്‍ക്കുന്നു. അതിപ്പം വിപ്ലവമാണെങ്കിലും കാല്പനികമാണെങ്കിലും ആത്മീയമാണെങ്കിലും വയാഗ്രയാണെങ്കിലും.
എന്നു പറഞ്ഞാല്‍
ചോദ്യോത്തരപംക്തീടെ ഹോട്ട് സീറ്റിലിരിക്കാന്‍ ഞാന്‍ നെന്റടുത്തൂന്നു കാശു വാങ്ങീട്ടൊണ്ടോടേ ശവീ..
ഇല്ല
എന്നാ സ്ഥലം കാലിയാക്ക്. ഇന്നേക്ക് ഇതു പോതും
അപ്പം നാളേക്കു പാര്‍ക്കലാം വിക്രം സര്‍..
തിരുമ്പി സാറാ? അപ്പോ കൊമ്രേഡ്?
ആ പദവി ഈ വേതാള്‍ രാജി വെച്ചു വിക്രം സര്‍.. 1 comments:

Post a Comment