Monday, May 4, 2015

വിവാഹബലാല്‍

എന്തോന്നെടേ വേതാള്‍ ഒരു വലിച്ചില്?
ഒന്നൂല്ല..
നിന്നെ ആര് പഞ്ഞിക്കിട്ട്? ഇരുട്ടടി?
നോ വിക്രം സര്‍, നോ..
പിന്നെ? അപ്പുറത്തെ മരക്കൊമ്പേലെ വേതാളിണി?
ങ്ങും..
അക്രമാസക്തി? റഫീ? ടഫീ?
സോര്‍ട്ട് ഓഫ്.. 
അപ്പുറം? ഒരു വേരിയേഷനിലാനന്ദലബ്ദിക്കു പകരം വലിയുന്നതെന്തരിന്
ഹംച്ചീ. സോറി..വിക്രം സര്‍. ഇതതല്ല. ഓര്‍ഗാസ്മിക് ലബ്ദിയല്ല.
പിന്നെ?
ഞാനൊരു വാര്‍ത്ത വായിച്ച്.. 
അതാന്നോ പ്രശ്നം?
അതു മാത്രമല്ല. അവളത് വായിച്ചതുമില്ല.
എന്തര് വാര്‍ത്ത വേതാള്‍? നാശവിനാശകാരിയായ ആ വാര‍്‍ത്ത ഏത്?
വിവാഹബലാല്‍സംഘം..
ഹഹഹഹ.
ചിരിക്കരുത് വിക്രം സര്‍. ചിരിക്കരുത്. പുണ്ണില്‍ ചിരി കൊണ്ടു കുത്തരുത്.
ഡേ, അവനവനോട് ഒരു ബഹുമാനമുണ്ടെങ്കിലേ മറ്റുള്ളവനോട് അതു തോന്നൂ. അതു തോന്നീല്ലേല്‍ ഇങ്ങനിരിക്കും. നിന്നെ ആ മരത്തേന്നു തള്ളിയിടാത്തതിലു ഒരു സ്തോത്രോം ചോല്ലി സ്ഥലം കാലിയാക്ക്...







1 comments:

  • ajith says:
    May 5, 2015 at 9:22 AM

    അങ്ങനെയൊന്നില്ലെന്ന് രായാവ് പറഞ്ഞു!

Post a Comment