Wednesday, May 13, 2015

ട്രാഫിക്ക്

ഗുഡ്മോണിങ്ങ് വിക്രം സര്‍ര്‍..
എന്തോന്നെടേ ഒരെക്കോ..
ഒന്നൂല്ല, ആ കല്ലേറു കണ്ട വൈബ്രേഷനില്‍..
വിവക്ഷിതത്തിലെ കര്‍ത്താവ് കര്‍മ്മം ക്രിയ ക്യാ?
കര്‍മ്മമല്ല വിക്രംജീ കര്‍മ്മിണി. സ്ത്രീലിംഗത്തിന്റെ കര്‍മ്മാണ് ഗുരോ വിഷയം.
ഡായ് പന്മന മുതല്‍ പേരു കടുപ്പിച്ചും കാരശ്ശേരി മാസ്റ്റര്‍ ചിരിപ്പിച്ചും കൈകാര്യം ചെയ്യുന്ന വിഷയത്തെ, വ്യാകരണത്തെ ഏമാത്തതാ?
മന്നിച്ചിടുങ്കോ. വിഷയം ഒരു ട്രാഫിക്ക് പോലീസുകാരന്‍ ഒരു സ്ത്രീയെ കല്ലെടുത്തെറിഞ്ഞു.
എന്ത ഇടം?
ഹസ്തിനപുരി..ആനാല്‍ അപ്പടിയല്ല. ആദ്യം വനിതയാണ് കല്ലെടുത്തെറിഞ്ഞതെന്നും തെറി പറഞ്ഞതെന്നും പുതുശ്.
ഡായ്, എവര്‍ ബീന്‍ ദേര്‍ ഇന്‍ ഡെല്ലി? റൈഡിങ്ങ്?
നോപ്പ് നെവര്‍ സര്‍ വിക്ര്. നുമ്മ മരക്കൊമ്പും അപ്പറുത്തെ മദ്യവയസ്കരേം വിട്ടു നുമ്മളെവിടേം പോയിട്ടില്ല.
എന്നാ പതിവിനു വിപരീതമായി നീ ഒരു നരേഷന്‍ കേള്. ആദ്യം ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കാലം. യങ്ങ് ചാപ്പ്..സുന്ദരന്‍..അതികായന്‍
ഹൂസ് ദാറ്റ്..
ഡാ നീ ഫേസ് ചെയ്തു നില്‍ക്കുന്ന ദ വെരി മീ. അസ്ഥാനത്ത് ഫലിതം പറഞ്ഞാല്‍ ഇടിച്ചു നിന്റെ ലങ്ക ആസ്ട്രേലിയയാക്കിക്കളയും. ബ്ലഡി ഫൂള്‍
മന്നിച്ചിടുങ്ക. ദയവു ശെയ്ത് ബാലന്‍സ് ശൊല്ല് തലൈ..
റെയില്‍േവ സ്റ്റേഷനില്‍ പിക്കു ചെയ്യാന്‍ ബൈക്കും കൊണ്ടു വന്നവന്‍, തോളത്തു മൂന്നു നക്ഷത്രമുള്ളവന്‍ ഭവ്യതയോടെ രണ്ടു ഹെല്‍മറ്റു ചുമക്കുന്നു. ക്യോം?
ക്യോം.
അവനോടു തന്നെ ചോദിച്ചു. ഡാ, തോളത്തു മൂന്നു നക്ഷത്രമുള്ള നിനക്കും ഹെല്‍മറ്റോ? തീക്കട്ടേലുറുമ്പരക്കുവോ? വര്‍ഗ്ഗസ്നേഹം ഈ നാട്ടിലെ പോലീസുകാര്‍ക്കില്ലെടേ?
ഹെന്നിട്ട്?
അവനുവാച. അണ്ണാ, ആ കൈയ്യിലിരിക്കുന്ന ലാത്തിക്കു രണ്ടു തല്ലു കീട്ടീട്ടു നാലു നക്ഷത്രമുണ്ടെന്നു പറഞ്ഞിട്ടു കിം ഫലം. പില്യണ്‍ റൈഡര്‍ക്കും ഹെല്‍മറ്റ് ഉണ്ടായി  താനാവണം. കൈകാണിച്ചു വണ്ടിനിര്‍ത്തുമ്പഴേ അവന്‍ ലാത്തിക്കു കീറും.
എന്തോന്നെടേ ഇത് അക്രമകാരിയാവാന്‍ ഇതെന്തോന്ന് കൂലിപ്പട്ടാളക്കാലമോ?
നോട്ട് ലൈക് ദാറ്റ് അണ്ണാ,  ഈ പുരാന മുതല്‍ ന്യൂ വരെ ഹസ്തിനപുരിയില്‍ റോഡരുകിലെ പാവങ്ങള്‍ തവരെ മീതിയെവനും ഒരു ഐഎഎസ് ഐപിഎസ് മന്ത്രി നേതാ ബാബു ബന്ധുവായിക്കാണും. അവന്‍ വാതുറന്നാല്‍ ഇവന്‍ പെടും. നിയമം നടപ്പാക്കിയില്ലെങ്കില്‍ സാധു കോണ്‍സ്റ്റബിളും പെടും. അതിനു പോലീസ് ലോക് കണ്ട വഴിയാണ്. വണ്ടി കൈകാണിച്ചു നിര്‍ത്തുമ്പോഴേ ലാത്തിക്കു രണ്ടു പെട. പിടിച്ചവന്റെ നാക്കീന്നു മന്ത്രീം തന്ത്രീം വരുന്നതിനു മുന്‍പെ.
ഹംച്ചീ..
നൗ ബാക്ക് ടു യുവര്‍ ടോപ്പിക്ക്.  ഡാ, നിയമം എഴുതുവേം വ്യാഖ്യാനിക്കുവേം ചെയ്യുന്നവര്‍ക്ക് അതു നടത്താന്‍ പാവം കോണ്‍സ്റ്റബിളു പെടുന്ന പാടുവല്ലോമറിയോ? സെക്ഷന്‍ സൂപ്രണ്ടു മുതല്‍ അത്യുന്നതങ്ങള്‍ വരെയുളളവര് തേരാപാരാ സഞ്ചരിക്കുന്ന ഒരു ദേശത്ത്  റിട്ടയറാവുന്നതു വരെ റേഷന്‍ ഗോതമ്പു വാങ്ങുന്നത് തുടരാന്‍ ചില്ലറ പെടാപാടൊന്നുമല്ല.
ങ്ങേ?..
ഡാ, പതിവു പോലെ ഒരു വീക്ഷണ കോണിന്റെ പ്രശ്നം. നിര്‍ത്തി നിര്‍ത്തി വീഡിയോ കണ്ടു നോക്ക്. എന്നാലേ ഭാവം വരൂ.
അപ്പം.
അപ്പം നീ മണ്ടിത്തള്ള്. ഇന്നേക്കുനക്കിതു പോതും. ചല്‍.

1 comments:

Post a Comment