Tuesday, May 12, 2015

വിധി

ഗുഡ്മോണിങ്ങ് വിക്രം സാര്‍..
തദാസ്തു.
എപ്പഴും എപ്പഴും.
ഒരു സംശയം
വാട്സ് ദാറ്റ്. ഷൂട്ട്.
അല്ല  പത്തു സെക്കന്‍ഡിലു വിധിക്കാമോ?
നിയമജ്ഞാനി വേതാള്‍. ചേഞ്ച് ദ വേ യു ലുക്.
ഹൗ?
പത്തു സെക്കന്‍ഡിലൊറ്റ വാചക വിധി. അപ്പടി താനേ?
ആമാം.
ഡേയ്, ഈ വന്തകാലം അതൊരൊന്നര പോസ്സിബിലിറ്റിയാണ്.
എന്തു പോസ്സിബിലിറ്റി?
ധ്വനിപ്പിക്കലുകളുടെ, സെന്‍സേഷന്റെ, അഭ്യൂഹങ്ങളുടെ, കിംവദന്തികളുടെ..
എന്നു വെച്ചാല്‍?
ഇനീം മനസ്സിലായില്ലേല്‍ നിനക്കേതു ഭാഷ വേണം? സാമ്പത്തിക ശാസ്ത്രം?
സാമ്പത്തിക ശാസ്ത്രമെപ്പടി ഭാഷയാവും സര്‍ വിക്ര്. അതൊരു അക്രമമല്ലേ?
ഡേയ് സോമ്പേരി വേതാള്‍. കൊള്ളാവുന്ന ഹെഡ്ഡിങ്ങെഴുതിയാല്‍ കിട്ടുന്ന ക്ലിക്കിനെ വ്യൂവര്‍ഷിപ്പിനെ പരസ്യത്തിന്റെ കണക്കിലും വ്യൂവര്‍ഷിപ്പിന്റെ കണക്കിലുമെഴുതിയാല്‍ വരവെത്ര, ചിലവെത്ര?
അപ്പം?
അതുക്കു പിന്നാടി പത്തുതൊള്ളായിരം പേജുള്ള വിധി വേറെ വന്നാരുന്നു. ആദ്യം അതു വായിച്ചു മനസ്സിലാക്കാനുള്ള നിയമപരമായ ഭാഷാ ബോധം വേണം. മിനക്കെടണം. അതെല്ലാം ചെയ്തു പഠിച്ചെഴുതിയാല്‍ സെന്‍സേഷന്‍ പക്ഷി പറക്കൂല്ല. വ്യൂവര്‍ഷിപ്പിലും ക്ലിക്കിലും ഓര്‍ഗ്ഗാസം സംഭവിക്കൂല്ല.
ങ്ങേ.
ആ വായടക്ക്.  വാര്‍ത്താധര്‍മ്മം കുറഞ്ഞത് മലയാളത്തിലെങ്കിലും പണമാണ്. അതിന്റെ കൂട്ടത്തില്‍ ചിലര്‍ വെല്‍ വിദിന്‍ ദി ലിമിറ്റ്സ് വാര്‍ത്തയും കൊടുക്കുന്നു.
എന്നു വെച്ചാല്‍
ഡാ വാര്‍ത്ത എന്നു വെച്ചാല്‍. അല്ലേ വേണ്ട, നിമിഷകലയായ വാര്‍ത്ത ഒരു വരുമാന മീഡിയമോ വെഹിക്കിളോ കൂടാണ്.
അപ്പം വിധി?
എലിമെന്ററി മി.വേതാള്.  വിധികളെപ്പഴും നടപടി ക്രമങ്ങളും അതിന്റെ നിയമപരമായ മാനിപ്പുലേഷനുമാണ്. അപ്പീല്‍ കോടതിയില്‍ ക്രോസ് വിസ്താരമല്ല, എഴുതിത്തയ്യാറാക്കിയ വാദമുഖങ്ങളും അവതരണങ്ങളുമാണ്. ആ സെന്‍സേഷനേന്നു പിടിവിട്. എന്നിട്ടു പോയി വിധി വായിക്ക്. തലയ്ക്കു വെളിവു കിട്ടൂല്ലേലും വിധിയെക്കുറിച്ചൊരു ബോധം കിട്ടും.
അപ്പം നമ്മളെ ഹെഡ് ലൈന്?
പേനയുന്തുന്നവനെ മാത്രം കുറ്റം പറയാനൊക്കൂല്ല. നമ്മക്കിപ്പഴും വാര്‍ത്ത ദൃക്സാക്ഷി വിവരണവും അഭ്യൂഹവും മാത്രമാണ്. വിധിയെഴുതാനുപയോഗിച്ച പേനയുടെ നിബ്ബ് ആയിരത്തി എഴുനൂറുകളില്‍ അമേരിക്കയിലേക്കു കുടിയേറിയ മലയാളിയുടെ മൂന്നാം തലമുറക്കാരനുണ്ടാക്കിയാതണെന്ന പോലുള്ള പടപ്പുകളും അതിസെന്സേഷനല്‍ കിടുതാപ്പും. അത് വിശകലനത്തോടടുക്കുന്നില്ല.
വൈ സോ?
പഠിച്ചേച്ച് മിനക്കെട്ടെഴുതുന്ന സംസ്കാരമില്ല. അത്തരം വാര്‍ത്തകളുടെ വാക്വം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ജനം എന്‍ഡിടിവിയുടെയും വിദേശമാധ്യമങ്ങളുടെയും പിറകെ പോകുന്നതില്‍ കുറ്റം പറയാനൊക്കില്ല.
അപ്പം.
പത്തു സെക്കന്‍ഡു കൊണ്ട് ഞാനൊരു വിധി പറയട്ടും.
അതെന്തര്.
രാവിലെ സംശയക്കൊടുമുടിയിലവരോഹണം നടത്താതെ സ്ഥലം കാലിയാക്ക് വേതാള്‍. ഉനക്കിന്നേക്കിതു പോതും. 

1 comments:

  • ajith says:
    May 12, 2015 at 7:32 AM

    എന്താ ഈ പത്തുസെക്കന്‍ഡ്? ഞാന്‍ ഇന്നത്തെ പത്രമൊന്നും വായിച്ചില്ലെന്നേ

Post a Comment