സര്..
സര്
സര്..
താമസിച്ചു വരുന്നവരൊക്കെ വാതിലിനു പുറത്ത്..
നോ വിക്രം സര് നോ.. വിഷയമറിഞ്ഞാല്‍ കഠിനഹൃദയന്‍ പോലും തരളഹൃദയനായിപ്പോവും..
ക്യാ വിഷയ്? കൈസാ വിഷയ്?
അവളുടെ രാവുകളിലെ പാടല്‍ പോലാണ് സര് ജീവിതം..
എന്തോന്ന് പാടല്‍?
നിദ്രാവിഹീനമല്ലോ എന്നും ...
മലയാളത്തിലെ സുന്ദരമനോഹര പോസ്റ്ററുകള്‍. ക്ലാസ്സിക് കാലും. അണ്ണനു കലയുണ്ട്.
കാലും കലേമല്ല, സര് എന്റെ തല, ഉറക്കമില്ലായ്മ അതാണ് പ്രശ്നം..
കബ് സേ?
ഓര്‍ക്കുന്നില്ല സര്, ഓര്‍ക്കുന്നില്ല. ഉറക്കം കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോ തീരെ ഉറക്കമില്ലാതായി..
പ്രകോപനം?
തെരിയാത് സര് തെരിയാത്?
വൈകിട്ടു കിടക്കുന്നതിനു മുന്‍പ് കാലു നനച്ച് നോക്കിയോ?
നോക്കി
രാവീലേം വൈകുന്നേരവും നടന്നോ ഓടിയോ വിഷയാസക്തനായോ വ്യായാമം ചെയ്തു നോക്കിയോ?
നോക്കി, കിംഫലം..
രാത്രി ഫുഡ് കഞ്ഞീം പറയും പോലെ ലൈറ്റാക്കി നോക്കിയോ?
നോക്കി..
പഴേ ആളുക്കാരു ചെയ്യുന്ന പോലെ തലേതേക്കുന്ന എണ്ണ മാറ്റിനോക്കിയോ?
നോക്കി..
അഞ്ചാറു ദിവസം ഉറക്കമില്ലാതിരുന്നുറക്കമെല്ലാം കൂടെ ഒറ്റയടിക്കുറങ്ങിത്തീര്ക്കുന്നുണ്ടോ?
ഇല്ല. എത്ര ശ്രമിച്ചാലുമുറങ്ങുന്നില്ല...
അപ്പോ പ്രശ്നം വേറെയാണ് വേതാള്‍
ഡാ നെനക്ക് പ്രേമം ഒന്ന്, ഇംഗിതം ഒന്ന്, ആസക്തിയൊന്ന് കണക്കില്‍ പലരോടും പലപ്പോഴും തോന്നാറില്ലേ?
ഒണ്ട്..
ഒള്ള സ്വര്‍ണ്ണം കാര്‍ഷികവായ്പ വെച്ചിട്ട് ആ കാശെടുത്ത് ബ്ലേഡിനു കൊടുത്തിട്ടുള്ള നിന്റെ ഞാണിന്മേ കളി പലിശയ്ക്കു കൊടുത്ത കാശ് തിരിച്ചുകിട്ടുവോ, മുതലേലും കിട്ടുന്നതിനു മുന്‍പ് വാങ്ങിയവന് തട്ടിപ്പോവുവോ തുടങ്ങിയ പ്രശ്നങ്ങള്‍ നിന്നെ അലട്ടുന്നില്ലേ.. അലട്ടുന്നുണ്ടേലും നീ പിന്നേം പിന്നേം കാശു കൊടുക്കുന്നില്ലേ?
ഒണ്ടേ..
കാര്‍ന്നോരുമായി സ്വത്ത്ബാക്കിക്കു നടക്കുന്ന കേസ് സിവില്‍ കോടതീലെഴയുവല്ലേ? അതു കിട്ടീട്ടു വേണ്ടേ നെനക്ക് റിയലെസ്റ്റേറ്റിലെറിയാന്?
ആന്നേ..
സ്വര്‍ണ്ണത്തിന്റെ വില കൂടുവേം കുറയുവേം ചെയ്യുന്നത് നിന്നെ വിഷമിപ്പിക്കുന്നില്ലേ?
ഉണ്ടേ..
ആന്നേ ഉണ്ടേന്നു മാത്രം പുലമ്പിക്കൊണ്ടിരിക്കുന്ന പിശാശേ..
ങ്ങേ..
ഡാ നിന്റെ പ്രശ്നം നിദ്രയല്ല, ദുരയാണ്.
ക്യോം..
ദുരേം ജീവിതമാണ്. പക്ഷെ അത് ഹാന്‍ഡിലു ചെയ്യാനറിയാത്തവനൊന്നും കളിക്കാന്‍ പോവല്ല്, ബുദ്ധിയില്ലാതേം ഹാന്‍ഡിലു ചെയ്യാനറിയാതേം കളിക്കാന്‍ പോയാല്‍ ദാ ഇപ്പം നെന്റെ സ്ഥിതിയാവും.. ഊണും ഉറക്കോമില്ലാതെ ഓടിപ്പാഞ്ഞു നടക്കും. ആക്രാന്തിച്ചും കൈക്കൂലി വാങ്ങിച്ചും പിടിച്ചുപറിച്ചുമൊണ്ടാക്കുന്ന കായി ഡോക്ടറു പിടിച്ചുപറിക്കും..
അപ്പോ..
ഡാ. നിത്യജീവിതപ്രശ്നങ്ങളുമാര്ത്തീം കട്ടോഫ് ചെയ്യുന്നതിനു ദിവസത്തിലൊരു സമയം വെക്ക്. ഡോണ്ട് ഡ്രാഗ്.
എന്നിട്ട്?
ഡൂ സംതിങ്ങ് യൂ ലൈക് ടു..
അപ്പോ..
കാലക്രമത്തില്‍ ഉറക്കം ദുരയെ മറികടക്കുവാരിക്കും..
ഇല്ലേല്
നിന്റെ കാറ്റഗറിയിലുള്ള മറ്റുള്ളവരുടെ ഗതി തന്നെ നിനക്കും. ഗുളികേലൊടുങ്ങും..
പ്യാടിപ്പിക്കാതെ സര്..
ഇന്നിത്രേം പ്യാടിച്ചാ മതി ചെല്ലാ.. ബാക്കി നാളെ. തിരിഞ്ഞു നോക്കിയാ നിന്റെ സമയം തീര്ന്നൂന്നൊരു ബോര്‍ഡ് നിനക്കു കാണാം. പോ, പോയി തലേം കുത്തിക്കിടന്നു വേവലാതിപ്പെട്. സീ യു ടുമാറോ!

0 comments:
Post a Comment