ഗുഡ്മോണിങ്ങ് സാര്‍..
ആ ഗുഡ്മോണിങ്ങ്. എന്തോന്ന്, അത്തറും പൂശി? എന്തോന്നെടേ കീടനാശിനികളു തന്നെ?
അല്ല സര്.. നിജമാ അല്ല. കക്കൂസിലും മൂത്രപ്പുരേലുമെഴുതിക്കൊണ്ടിരുന്നവരാണ് ഫേസ്ബുക്കിലെഴുതുന്നതെന്ന് താടിവേഷം. നാറ്റമെന്തേലും ബാക്കിയൊണ്ടേ അതങ്ങു പോട്ടെന്നു വിചാരിച്ചു.
ഹഹ. നെനക്ക് ഫീലു ചെയ്തു.
ആം...ഫീലു ചെയ്യണ്ടേ?
ഡാ, ഇതും നിയമപ്രശ്നമാണ്. നിയമവാഴ്ചയുടെ പ്രശ്നം..
ആ വാചകത്തിലെവിടെ നിയമം?
സോഷ്യല്‍ മീഡിയ മറവിലുള്ള ഒന്നായതോണ്ടും ഒളിപ്പതിവായതുകൊണ്ടും നിയമങ്ങള്‍ ബാധകമല്ലെന്നും ആര്‍ക്കുമാരേയും ആക്ഷേപിക്കാമെന്നും ജനത്തിനു തോന്നിയിരുന്നു. കുറെകാലം മുന്‍പു വരെ. ദൂരം, സ്ഥലം തുടങ്ങിയ കോംപ്ലിക്കേഷനും പലനാടുകളിലെ പല നിയമങ്ങളും കാരണം പിന്നേം ആ ധാരണയങ്ങനങ്ങു വളര്‍ന്നു പന്തലിച്ചു. അല്പജ്ഞാനികളു കയറിയങ്ങു വിളഞ്ഞു. ഗൂഡാലോചനയായി, വ്യക്തിഹത്യയായി, വിവരക്കേടു വിളമ്പലായി.
പിന്നെ..
പിന്നെ ജനം കൊമേഴ്സ്യലായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങി. അവിടെയും നിക്ഷിപ്ത താല്പര്യങ്ങളും നേരത്തെ പറഞ്ഞ വിവരക്കേടും വന്നു. താടിവേഷത്തിനങ്ങനെ തോന്നിയതില്‍ തെറ്റു പറയാനൊക്കില്ലെടേ വേതാള്‍.
അപ്പം..
അപ്പോമിപ്പോമൊന്നുമില്ല. വികസിത രാജ്യങ്ങളില്‍ സാമൂഹികജീവിതത്തിലെ പ്രസക്തനിയമങ്ങള് സോഷ്യല്‍ ജീവിതത്തിലുമുണ്ട്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എക്സംപ്റ്റഡ് അല്ല. ആണെന്ന തോന്നലുപയോഗിക്കുന്നവനില്ല. അവിടെ മാത്രമല്ല, സമൂഹത്തിലും നിയമമുള്ളതു കൊണ്ട് അതിവിദഗ്ദമായി വാക്കുകളുപയോഗിക്കാനറിയാതെ അപമാനപരമായി വ്യക്തിപരമായി അഡ്രസ്സ് ചെയ്യുന്നവനും തെറ്റിദ്ധാരണ പരത്തുന്നവനുമെല്ലാം പണികിട്ടും. അതിനു രാജ്യവും ബൗണ്ടറിയും സ്ഥലവും കാലവുമൊന്നുമില്ല.
അതെന്തരിന്..
ആളുകള്‍ക്ക് ബോധം പോന്നത് രണ്ടു സമയത്താണ്. ഒന്നു മോബാവേശം എന്ന മോഹാവേശം കയറുമ്പോ രണ്ട് ഈഗോ ഹര്‍ട്ടു ചെയ്യുമ്പോ. ആ സമയത്തവന് ചെയ്യുന്നതും പറയുന്നതും ഇച്ചിരി കഴിഞ്ഞവന് തന്നെ വായിച്ചു നോക്കിയാലവനു തന്നെ ചെമ്പു തെളിയും. ബുദ്ധിയുള്ളവരു കൂടുതലു സംസാരിപ്പിച്ചെവിഡന്സുണ്ടാക്കും. ആവേശം കയറി വാചകം പൂശുന്നവന് വാക്കു കൊണ്ടു സ്വന്തം കഴുത്തിലെ കുടുക്കു മുറുക്കും. പണി കിട്ടുമ്പോ കൈയ്യടിച്ചവരും തിരക്കഥയെഴുതിയവരും ഗാലറിയിലെ കാണികളുമൊന്നും കാണില്ല. കോളേജുകാലത്ത് ആവേശമണ്ടന്മാരെ മുന്നി നിര്‍ത്തുന്ന കളി. അവന്മാരു തല്ലും കൊണ്ടും കേസും പറഞ്ഞ് നാട്ടില്‍ പിച്ചയെടുക്കും. കുത്തിത്തിരിച്ചവരു അവതാ പറഞ്ഞ് നാട്ടിലും പുറത്തും പോയി പത്തു ചൊളയൊണ്ടാക്കി തിരിച്ചു വന്നവന് പിച്ചയെറിയും.
ങ്ങേ..
കണ്ടും കേട്ടും ചെടിച്ചു കഴിയുമ്പോ തീട്ടം ചവിട്ടാതിരിക്കാന്‍ ചെരിപ്പിട്ടു നടക്കുന്ന ശീലമുള്ളവര്‍ക്കു പോലും മടുക്കും. ഒരിക്കലും കാണുവേം കേക്കുവേം ചെയ്യാത്ത തീട്ടങ്ങളു പോലും കൈ കൊട്ടി വിളിച്ചു ചവിട്ടാന്‍ പ്രകോപിപ്പിക്കും. താടിയെ പോലെ ചിലര്‍ അതു ഒളിഞ്ഞും തെളിഞ്ഞും മറിഞ്ഞും പറയും. താടിക്കു പകരം ഒരു സ്ത്രീയോ ദളിതനോ ആണെങ്കില്‍ വകയും വകുപ്പും പിന്നേം മാറും. മോബാവേശോം മോഹാവേശോം പോയി പിന്നെ മോഹാലസ്യമാവും. ബോധക്കേടു കാണിച്ച ജനത്തിനു ബോധക്ഷയം വരും.
അപ്പോ താടി പറഞ്ഞ കക്കൂസ്?
അടച്ചാക്ഷേപം ചക്കക്കുരു പോലാടേ, അപ്രതീക്ഷിതമായി നിരന്തരം ഗ്യാസുല്പ്പാദിപ്പിക്കും. എന്നും എല്ലാ കാലത്തും ഓട മാനസികാവസ്ഥയുള്ളവരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പ് കലുങ്കിലിരുന്നു കഥയുണ്ടാക്കി, ട്രെയിനില്‍ നാട്ടിലെ പെണ്ണുങ്ങടെ പേരും ഫോണ്‍ നമ്പറുമെഴുതി ചട്ടം പഠിപ്പിക്കും, കക്കൂസിലും മൂത്രപ്പുരയിലും വികൃതഭാവനകളെഴുതും.
എന്നാലും.
എന്നാലും വലിയ കുഴപ്പമില്ലാരുന്നു. വീട്ടുകാരും ഒരു പരിധി വരെ നാട്ടുകാരും മാത്രം അറിഞ്ഞാ മതിയാരുന്നു. അനുഭവിച്ചാ മതിയാരുന്നു. ഇതിപ്പോ വൈകൃതം നിറയ്ക്കാന്‍ ഓണ്‍ലൈന്‍ സ്പേസു നീണ്ടു നിവര്‍ന്നു കിടക്കുവല്ലേ. കന്നു ചെന്നു ചേരുന്ന കൂട്ടത്തിന്റെ ഒരുമേല്‍ സോഷ്യല്‍ ഡിസാസ്റ്റര്‍ പൂര്‍ണ്ണമാവുന്നു. പക്ഷെ.
ക്യാ പക്ഷെ..?
അടര്ത്തിയെടുത്തെന്നു ദൃക്സാക്ഷികളും അല്ലെന്നു വിവാദപ്രിയരും പറയുന്നതു പോലെയുള്ള ആ വാചകത്തിന്റെ വ്യാപ്തിയില്‍ ഓടയല്ലാത്ത ബഹുഭൂരിപക്ഷവും വരും.
അപ്പോ..
സൂക്ഷ്മതയുടെ പ്രശ്നം വേതാള്‍, സൂക്ഷ്മതയുടെ പ്രശ്നം. ബട്ട് എ ലെസ്സര്‍ ക്രൈം.
വളവളാ പറയാതെ, ബീ സ്പെസിഫിക്ക് വിക്രം സര്..
നീയെന്തോന്ന് എവിഡന്സുണ്ടാക്കുന്നോ? ആ പ്രസ്താവനയുടെ മുന്നില്‍ ചെറിയ ഒരു ന്യൂനപക്ഷം എന്നു കൊടുത്തിരുന്നെങ്കില്‍ ഫോള്സ്പ്രൂഫാവുമായിരുന്നുവെന്നതിനപ്പുറം നോ കമന്റ്സ് വേതാള്‍. നോ കമന്റ്സ്. ഇനി നീ പോയി തൂങ്ക്, തല കുത്തനേം വിധത്തിലും തരത്തിലും.

1 comments:
Post a Comment