ഗുഡ്മോണിങ്ങ് സര്..
എന്താണ് നിന്റെ മുഖത്തൊരു സന്തോഷം?
അരുണ്ഡതി റോയി എന്താണ്ടു പറഞ്ഞെന്നോ പറഞ്ഞില്ലെന്നോ പറഞ്ഞ് ജനമായ ജനമെല്ലാം തെറിവിളി?
എവിടെ?
ഫേസ്ബുക്കില്‍..
എന്തരു വിഷയം വേതാള്‍?
ഗാന്ധിജിയെ ഇകഴ്ത്തുത്തിയെന്നോ അയ്യങ്കാളിയെ പുകഴ്ത്തിയെന്നോ...
ഡാ.. പെട്രോളിനു വില കൂടിയാല്‍ മരക്കൊമ്പേ തലേം കുത്തിക്കിടക്കുന്ന നിന്നെ ബാധിക്കും, പക്ഷെ നിനക്കു ഫീലു ചെയ്യുമോ?
ഇല്ല..
നിന്റെ മരക്കൊമ്പ് ഹൈവേ വികസനത്തിനെടുത്തു പോയാലോ?
ഹങ്ങനെ എടുക്കുന്നതെനിക്കൊന്നു കാണണം. സമരം ചെയ്യും, സമരം ചെയ്യും മരണം വരെയും സമരം ചെയ്യം...
അതായത് നിന്നെ ബാധിക്കുന്ന കാര്യത്തില്‍ നിന്റെ കണ്മുന്നില് കാണുന്ന കാര്യത്തില്‍ നീ പ്രതികരിക്കും, റൈറ്റ്?
ചരിത്രത്തില്‍ നെന്റെ ചാരിത്ര്യത്തിന്റെ അവസ്ഥയെന്താണ്?
കഷ്ടമാണ് സര്.. കന്യകനായി തുടരുന്നു..
വിക്കിയടക്കം ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇഷ്ടം പോലെ സാധനമുണ്ട്. നിന്റെ വിവരക്കേട് നിന്റെ മാത്രം പ്രശ്നം. എനിവേ കേള്..ഗാന്ധിജിയുടെ നിത്യജീവിത പരിസരങ്ങളും അയ്യങ്കാളിയുടെ നിത്യജീവിത പരിസരങ്ങളും വ്യത്യസ്തമായിരുന്നു. സ്വാഭാവികമായും പ്രതികരണങ്ങളും.
ങ്ങേ..
ഒരു രാഷ്ട്രദേശീയതയെ കൂട്ടിയിണക്കിയ ഘടകമായിരുന്നു ഗാന്ധിജി. അയ്യങ്കാളി ഒരു പ്രദേശത്ത് പരിമിതനും. ആദ്യത്തേത് ദേശീയ സ്വാതന്ത്ര്യസമരവും, രണ്ടാമത്തേത് ഒരു പ്രത്യേക പ്രദേശത്തെ സമത്വത്തിനും തുല്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവും. സ്കോപ്പും ഇമ്പാക്ടും രീതികളും വ്യത്യസ്തം.
അപ്പോ..
ഡാ ആശയങ്ങള്ക്കതിരു വരമ്പുകളില്ലേലും, പ്രാദേശികമെന്നോ ദേശീയമെന്നോ വ്യത്യാസമില്ലേലും ചരിത്രത്തിന്റെ ഒരു പ്രത്യേകസന്ധിയിലതു സ്വയം ഉരുത്തിരിയും. അങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും.
അപ്പോ അരുണ്ഡതി റോയി..
സുന്ദര മനോഹരമായ കാപട്യമില്ലാത്ത ഭാഷയിലെ ഗദ്യം. നൂഡില്‍സു പോലെ സുന്ദരന്‍ റെബല്മുടി. നല്ല തിളങ്ങുന്ന കണ്ണുകള്‍. എഴുത്തുകൊണ്ടു പത്തു കാശൊണ്ടാക്കിയപ്പഴും കളയാത്ത സാമൂഹികപ്രതിബദ്ധത. നാലു വാക്കെഴുതുന്നവനെല്ലാം പിച്ചക്കാരനും തെണ്ടീമായി നടക്കണമെന്ന പിടിവാശികള്ക്കപ്പുറത്തെ മീഡിയ ബേസ്. ഐ ലവ് ഹെര്‍...
അപ്പോ.
കിണുങ്ങിക്കൊണ്ടു നില്‍ക്കാതെ, നീ പോയിട്ടാ ക്യാമറേം ബാഗുമെടുത്തേച്ചും വാ.. ഞായറാഴ്ചയായിട്ടു വായിനോക്കാം, ബിയര്‍ ഫെസ്റ്റിനു പോവാം.. ബിയറിന്റെ ആഴങ്ങളിലേക്കും ചരിത്രത്തിന്റെ ആഴങ്ങളിലേക്കുമൂളിയിടാം. കമോണ്‍, ഗെറ്റ് റെഡി.

0 comments:
Post a Comment