Wednesday, June 25, 2014

കാപട്യം

സാര്‍ സാര്‍
ഹും.. കൊച്ചുവെളുപ്പാങ്കാലത്ത് കത്താതെടേ വേതാള്‍..
അല്ല സര്‍ വിക്രം
എന്തല്ല, ഇന്ത്യാ ഭൂഖണ്ഡത്തിലേ ഉന്നുടെ തൊല്ല താങ്ങ മുടിയാത്. ലണ്ടനിലിരുന്താലും കൊടുമൈ. എന്ന പേച്ച്. ശൊല്ലി തുലൈ.
അപ്പടിയല്ല സര്‍, സന്ദേഹത്തുക്ക് ഊരിരുക്കാ, ടൈമിരുക്കാ..
ശരി ശരി ശൊല്..
അത്, രാവിലെ ടീവി നോക്കിയപ്പോ കാടിനകത്തെ ആദിവാസികളെ കാട്ടിനു പുറത്തേക്ക് പുനരധിവസിപ്പിക്കുന്നെന്ന്..
എങ്കൈ?
നമ്മ ഊര് വയല്‍നാട് ലോപം വയനാട്..
അപ്പടിയാ?
ആമാം. നല്ലതല്ലേ സാര്‍? ആശുപത്രി, സ്കൂള്‍, റോഡ് ഒക്കെ വരുമ്പോ അവരും പുരോഗമിക്കൂല്ലേ?
നീ അന്ത ഇടം പാര്‍ത്തിരുക്കാ സോമ്പേരി വേതാള്‍?
നോ?
ആനാ, ഞാന്‍ പോയിട്ടൊണ്ട്. കാട്ടിനു നടുക്ക് പത്തും പന്ത്രണ്ടും കൂര, കാട്ടുപോത്ത്, ആന, പുലി, കടുവ ഇത്യാദികള്‍. ആദിവാസികള്‍ക്കതിനു പേരുമുണ്ട്..
ഫോറെക്സാംപിള്‍‌
നെനക്ക് വേതാള്‍ന്നു പേരുള്ളതുപോലെ ഒരു കാട്ടാനയ്ക്കവരിട്ടിരിക്കുന്ന പേരാണ് മണി. കഥയതല്ല. അവരുട
ലൈഫ് നിന്റെ പോലേം എന്റെ പോലേമല്ല. റൊമ്പ സിമ്പിള്‍. കുടിയേറ്റക്കാരും അല്ലാത്തവരും വരുന്നതിനു മുന്‍പ് അവരു കാട്ടിലോരോ സ്ഥലങ്ങളില്‍ അവരു കണ്ടു വെച്ച കിഴങ്ങുകളും തേനും വേട്ടയാടിക്കിട്ടുന്നതുമൊക്കെയായി ഭുജിക്കും. നമുക്ക് പ്രാകൃതമെന്നു തോന്നുന്നവിധം ചികിത്സ നടത്തും. നൂറ്റാണ്ടുകളായിട്ടതു തന്നെ ജീവിതം. നാട്ടുകാരു ചെന്ന് നശിപ്പിച്ചു.
അതെപ്പടി?
കൊടുത്തു സാധനം വാങ്ങാന്‍ കടയില്ലാത്തപ്പോള്‍ നോട്ട് വെറും കടലാസ്സല്ലേ?
ആം. അപ്പടി താന്.
അവരുടെ ജീവിതം കാടിനെ ആശ്രയിച്ചായിരുന്നു. ജീവിതവും കൃഷിയും മരണവുമെല്ലാം. അവരെ നന്നാക്കാനാന്നും പറഞ്ഞ് ആദ്യം സ്ഥലം കുടിയേറി. അവരുടെ പിള്ളേരെ പഠിപ്പിക്കാനും അവരെ ഉദ്ധരിക്കാനുമാണെന്ന വ്യാജത്തില്‍ അവര്‍ക്കൊരു താല്പര്യവുമില്ലാത്ത കാര്യങ്ങള്‍ സൗകര്യങ്ങള്‍ കുടിയേറ്റ മേഖലയിലുണ്ടാക്കി. ആദിവാസികളു പിന്നേം കാട്ടിനകത്ത് പോയി.
അപ്പം?
അപ്പമൊന്നുമില്ലെടേ. അതൊരു ശീലവും കീഴ്‍വഴക്കവും ആചാരവുമൊക്കെയാണ്. സര്‍ക്കാരവര്‍ക്ക് ആടിനെക്കൊടുക്കും. ആട് വീട്ടിലെത്തുന്നതിനു മുന്‍പ് പുറകെ വാങ്ങാനാളു വേറെ വരും. അല്ലെങ്കില്‍ ആടെത്തുന്നതിനു മുന്‍പ് തന്നെ ആടിന്റത്രേം കടം കണക്കുപുസ്തകത്തില്‍ കയറിക്കാണും...
അപ്പം ഈ ആദിവാസി പുനരധിവാസം..
മാങ്ങാത്തൊലി. ആദ്യം സത്യം മനസ്സിലാക്ക്. അവരൊരു മാനസികാവസ്ഥയാണ്. ഏറിയും കുറഞ്ഞും നമ്മളുടെ മൂല്യങ്ങളല്ല, അവരുടെ മൂല്യങ്ങള്‍. അതവരുടെ ജനിതകമാണ്.
അപ്പോ അവരു നന്നാവാന്‍?
ചവന്യപ്രാശം വാങ്ങിച്ചുകൊടുക്ക്. വിവരം കെട്ടവന്‍. ഡാ കേള്. ലോഭക്രോധമോഹങ്ങളില്ലാത്ത ലളിത ജീവിതത്തെ ഉദ്ധരിക്കാന്‍ എന്റേം നിന്റേമൊക്കെ കൂടെ കൂട്ടണം. വക്രതേം വളവും തിരിവും ചൂഷണവുമെല്ലാം പഠിപ്പിച്ചു കൊടുക്കണം. ജീവിക്കാനുള്ള കാപട്യവും. അതില്ലേ ഇനീം ആടിനെ നാട്ടുകാരു കൊണ്ടുപോവും.
വീടോ?
അതും പോവും
അപ്പം അവരെ കാപട്യം പഠിപ്പിക്കാനെന്തോ ചെയ്യും സര്‍ വിക്രം ?
അപ്പോം കുപ്പോമൊന്നുമില്ല. പോയി തൂങ്കെടേ.. തൂങ്ക്. ഉറക്കത്തില്‍ ചിന്തിക്ക്. മനുഷ്യനെ ചോദ്യം ചോദിച്ചു മിനക്കെടുത്തുന്ന ബ്ലഡി ഫൂള്‍! 

0 comments:

Post a Comment