Monday, June 30, 2014

കണ്ണടയും കളറും

സര്‍..

ഇതെന്തോന്ന് വേതാള്‍ കുളിങ്ങ് ഗ്ലാസ്സ് വെച്ചിട്ട്? ചെങ്കണ്ണു പിടിച്ചാ?

ഇതക്രമം വിക്രം സര്‍. നിങ്ങളു വെക്കുമ്പോ ഫാഷന്‍, അള്‌ട്രാവയലറ്റ് പ്രൊട്ടക്ഷന്‍, നമ്മളു വെക്കുമ്പോ ചെങ്കണ്ണ്..

നോട് ലൈക് ദാറ്റ്. ദിവസോം മീശ വെച്ചു വരുന്ന ഞാനൊരു ദിവസം മീശയില്ലാതെ വന്നാലെങ്ങനിരിക്കും? അതു പോലെടേ നെന്റെ കൂളിങ്ങ് ഗ്ലാസ്സ്. ഈ കത്തിവേഷത്തിനു പ്രകോപനമെന്ത്?

ഇഷ്ടമുള്ള കളറില്‍ കാണാനാണ്..
കളറുമാറിയാ ലോകം മാറുവോടേ തലകുത്തിക്കിടക്കുന്ന പിശാശേ?
എനിക്കെന്റെ കളറു കണ്ടാ മതി സര്‍...
 കാഴ്ച എഡിറ്റു ചെയ്യാനുള്ള ശ്രമമാണല്ലേ സോമ്പേരി വേതാള്‍?
ഉം.
നാണിക്കാതെ മുഖത്ത് നോക്ക് കുരിപ്പേ.. നീ സെലക്ടീവ് ബ്ലൈന്‍ഡ്നെസ്സ് എന്നു കേട്ടിട്ടുണ്ടോ?
ആം..
നെനക്കതാവശ്യത്തില്‍ കൂടുതലുണ്ട്, അവന്റെ കണ്ണടേം കളറും. ഊരിക്കളഞ്ഞേച്ച്, സ്റ്റുഡന്റ്സ് ഗോ ടു യുവര്‍ ക്ലാസ്സസ്.

Read more »

Thursday, June 26, 2014

ഭാഷാന്തരാനന്തരം

എന്തുവാടേ ടീവീല് ഒച്ചേം വിളീം..
അത് സര്‍ വിക്രം..
എന്തോന്നത്, കാര്യം പറ..
ഒരു ചര്‍ച്ചയില്‍ ഒരാള്‍ ഹിന്ദീലേ സംസാരിക്കൂ.  ഇംഗ്ലീഷില്‍ സംസാരിച്ച തമിഴന്‍ തമിഴിലേക്ക് സംസാരം മാറ്റുന്നു. തെലുങ്കന്‍ തെലുങ്കില്‍ സംസാരിച്ചു തുടങ്ങുന്നു.  അതിന്റടിപിടിയും ബഹളവും.
ഡാ വേതാള്‍.. ചാനല്‍ ഇംഗ്ലീഷോ ഹിന്ദിയോ?
ഇംഗ്ലീഷ്. ഇംഗ്ലീഷ് ചാനലില്‍ ഹിന്ദി സംസാരിക്കുന്നതെന്തിനെന്നു തമിഴന്‍, അതു തന്നെ തെലുങ്കനും. ഒരാള്‍ മാത്രം ഹിന്ദിയിലേ സംസാരിക്കൂ. എന്നാ ഞങ്ങളുമെന്നു ബാക്കിയുള്ളവരും.
ഡാ പണ്ടൊരു ഗോപുരമുണ്ടാക്കിയ കഥയറിയോ?
അതെന്തു കഥ സര്‍ വിക്രം?
ദൈവം തമ്പുരാന്‍ ഡിവൈഡ് അന്‍ഡ് റൂള്‍ പ്രയോഗിച്ച കഥയറിയാതാന്നോടേ ബുദ്ധിജീവിക്കു പഠിക്കാന്‍ നടക്കുന്നത്. പോയി ഗുഗിള് ചെയ്യ.
ഹെന്നാലും ഒരു ക്ലൂ..
ഗോപുരം പണിതോണ്ടിരുന്ന ബാബേലുകാരെ ദൈവം തമ്പുരാന്‍ പല മൊഴി പേശുന്നവരാക്കി. അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാകാതെ വന്നപ്പോള്‍ ജനം അടിച്ചു പിരിഞ്ച്
അതുക്കും ഇതുക്കുമെന്ന സംബന്ധം സര്‍?
ഭാഷ മറ്റൊരു ദേശീയതയാണ് വേതാള്‍. മതം പോലെയും ദൈവം പോലെയും അപ്പനമ്മമാരു പോലെയും ഹൈലി സെന്‍സിറ്റീവ് ഇഷ്യു..
ങ്ങേ..
നാട് വിട്ട് നാടു ചെല്ലുമ്പോ മലയാളം സംസാരിക്കുന്ന ആരേലും കാണുമ്പോള്‍ മാത്രം മനസ്സിലാവുന്ന ഒന്നാണത്. എന്തിനു മലയാളം. തമിഴോ ഹിന്ദിയോ ഒരക്ഷരം മനസ്സിലാവാത്ത തെലുങ്കോ കേള്‍ക്കുമ്പോള്‍ പോലും യൂ ഫീല്‍ ഹോം.
യൂ ആര്‍ സെന്റിമെന്റല്‍‌ ടുഡേ സര്‍.വിക്രം
എഡിറ്റിറ്റ് ടു ലിംഗിറ്റ്വിക്കലി സെന്‍സിറ്റീവ്, യൂ ഇഡിയറ്റ്..
തീവണ്ടി പോലായിപ്പോയി ആ ചെയ്ത്..
ഏത് ചെയ്ത്..
ആദ്യോമവസാനോം അന്ത്യാക്ഷര പ്രാസം..
സംപ്രീതോഹം. ഇനി പാദപൂജ നാളെ പോതും. ബാക്ക് ടു സബ്ജക്ട്.
അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന്, യൂ ബീയിങ്ങ് ടോക്കേറ്റീവ്. ആം ഓള്‍ ഇയേഴ്സ്.

ദേവനാഗരി ഒരു ലിപിയാണ്. മറാത്തിയും പഞ്ചാബിയും ഗുജറാത്തിയും നേപ്പാളിയും ബംഗാളിയും ഒറിയയും രാജസ്ഥാനിയും ഗുജറാത്തിയുമടക്കമുള്ള നിരവധി ഇന്തോ ആര്യന്‍ ഭാഷകളുടെ ലിപി. ഇനിയിപ്പോ ഹിന്ദിയാണെങ്കിലും അവാന്തരവിഭാഗങ്ങളേറെ.ഹിന്ദിയും ഒരു വേര്‍തിരിവ് മാത്രമാണ്. ടെക്സ്റ്റ്ബുക്ക് ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളുള്ളതായി അറിയില്ല. എല്ലായിടത്തും പല ഫ്ലേവറുകള്‍. വേണമെങ്കില്‍ ബോളിവുഡ് സിനിമയെ ടെക്സ്റ്റ്ബുക്ക് ഹിന്ദിയായെടുക്കാം.
ബോളിവുഡ്?
യെസ്. ഹിന്ദി പ്രചാര്‍ സഭക്കാരെക്കാള്‍ ഹിന്ദി പ്രചരിപ്പിച്ചിട്ടുണ്ട്, രാജ്  മുതലിങ്ങേയറ്റം രണ്‍ബീര്‍ വരെ കപൂര്‍മാര്‍. ഭാഷ വിപണിയാണ്. വിപണി സാധ്യതയും. ചൈനക്കാരെ ഇംഗ്ലീഷു പഠിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്തിട്ടധികം കാലമായിട്ടില്ല. വൈ?
വൈ?
ചൈനക്കാര്‍ക്ക് വിവരമുണ്ട്, കച്ചവടം നടക്കണമേല്‍ സായിപ്പിനോട്, അവര്‍ക്കു മനസ്സിലാവുന്ന ഭാഷേ സംസാരിക്കണമെന്ന് മനസ്സിലാക്കാനുള്ള  മിനിമം ബുദ്ധി ചൈനക്കാരനുണ്ട്.
സര്, അപ്പോ?
ഭാഷ ലാഭം എളുപ്പത്തിലാക്കും. വരുമാനവും. ഇംഗ്ലീഷില്ലാതെ തമിഴോ ഹിന്ദിയോ മലയാളമോ മാത്രം ബോര്‍ഡുകളുള്ള ഒരു നാട്ടില്‍ മൂന്നാലൊരു നിവൃത്തിയുണ്ടേ ടൂറിസ്റ്റു വരുമോ?
ഇല്ല..
ഇംഗ്ലീഷില്‍ സംസാരിച്ചാ തിരിച്ചു മലയാളത്തില്‍ സംസാരിക്കുന്ന നാട്ടിലും വരൂല്ല. കച്ചവടം നടക്കൂല്ല. അവസരങ്ങള് കിട്ടില്ല. സൈഡ് ലൈന്ഡ് ആവും. പിന്നോക്കം തള്ളും.

അപ്പോ ടിവി സംസാരം?
അടിസ്ഥാനപരമായി സുജന മര്യാദയുടെ പ്രശ്നം. ഭാഷയറിയാത്ത ഒരാളിന്റെ മുന്നില്‍ വെച്ച് പരസ്പരം പോലും സ്വന്തം ഭാഷ സംസാരിക്കാതിരിക്കുന്നത് സുജന മര്യാദ.  ഒരു ഫെഡറല്‍ രാജ്യത്ത് ദേശം മതം പോലെ മറ്റൊരു ദേശീയതയും വൈകാരികതയുമാണ് ഭാഷയും എന്നു തിരിച്ചറിയാത്തതിന്റെ പ്രശ്നം. ഹൈലി സെന്‍സിറ്റീവ്

ഇന്നേക്കിതു പോതും. നൗ ഡിസ്പ്ലേ യുവര്‍ ടാലന്റ് ഇന്‍ ടീ മേക്കിങ്ങ്. അല്ലേ വേണ്ട, മാറി നിക്ക്.  മരത്തേ തലേം കുത്തി എവനും കെടക്കാം. ചായയുണ്ടാക്കണേ കൈപ്പുണ്യം വേണം. കൈപ്പുണ്യം. ചായ കുടിക്കാന്‍ നേരത്ത് വേസ്റ്റ് ഗ്ലാസ്സും കൊണ്ട് വരുന്ന വരെ നിന്നെ ഈ ഏരിയേ കണ്ടു പോവല്ല്.


Read more »

Wednesday, June 25, 2014

കാപട്യം

സാര്‍ സാര്‍
ഹും.. കൊച്ചുവെളുപ്പാങ്കാലത്ത് കത്താതെടേ വേതാള്‍..
അല്ല സര്‍ വിക്രം
എന്തല്ല, ഇന്ത്യാ ഭൂഖണ്ഡത്തിലേ ഉന്നുടെ തൊല്ല താങ്ങ മുടിയാത്. ലണ്ടനിലിരുന്താലും കൊടുമൈ. എന്ന പേച്ച്. ശൊല്ലി തുലൈ.
അപ്പടിയല്ല സര്‍, സന്ദേഹത്തുക്ക് ഊരിരുക്കാ, ടൈമിരുക്കാ..
ശരി ശരി ശൊല്..
അത്, രാവിലെ ടീവി നോക്കിയപ്പോ കാടിനകത്തെ ആദിവാസികളെ കാട്ടിനു പുറത്തേക്ക് പുനരധിവസിപ്പിക്കുന്നെന്ന്..
എങ്കൈ?
നമ്മ ഊര് വയല്‍നാട് ലോപം വയനാട്..
അപ്പടിയാ?
ആമാം. നല്ലതല്ലേ സാര്‍? ആശുപത്രി, സ്കൂള്‍, റോഡ് ഒക്കെ വരുമ്പോ അവരും പുരോഗമിക്കൂല്ലേ?
നീ അന്ത ഇടം പാര്‍ത്തിരുക്കാ സോമ്പേരി വേതാള്‍?
നോ?
ആനാ, ഞാന്‍ പോയിട്ടൊണ്ട്. കാട്ടിനു നടുക്ക് പത്തും പന്ത്രണ്ടും കൂര, കാട്ടുപോത്ത്, ആന, പുലി, കടുവ ഇത്യാദികള്‍. ആദിവാസികള്‍ക്കതിനു പേരുമുണ്ട്..
ഫോറെക്സാംപിള്‍‌
നെനക്ക് വേതാള്‍ന്നു പേരുള്ളതുപോലെ ഒരു കാട്ടാനയ്ക്കവരിട്ടിരിക്കുന്ന പേരാണ് മണി. കഥയതല്ല. അവരുട
ലൈഫ് നിന്റെ പോലേം എന്റെ പോലേമല്ല. റൊമ്പ സിമ്പിള്‍. കുടിയേറ്റക്കാരും അല്ലാത്തവരും വരുന്നതിനു മുന്‍പ് അവരു കാട്ടിലോരോ സ്ഥലങ്ങളില്‍ അവരു കണ്ടു വെച്ച കിഴങ്ങുകളും തേനും വേട്ടയാടിക്കിട്ടുന്നതുമൊക്കെയായി ഭുജിക്കും. നമുക്ക് പ്രാകൃതമെന്നു തോന്നുന്നവിധം ചികിത്സ നടത്തും. നൂറ്റാണ്ടുകളായിട്ടതു തന്നെ ജീവിതം. നാട്ടുകാരു ചെന്ന് നശിപ്പിച്ചു.
അതെപ്പടി?
കൊടുത്തു സാധനം വാങ്ങാന്‍ കടയില്ലാത്തപ്പോള്‍ നോട്ട് വെറും കടലാസ്സല്ലേ?
ആം. അപ്പടി താന്.
അവരുടെ ജീവിതം കാടിനെ ആശ്രയിച്ചായിരുന്നു. ജീവിതവും കൃഷിയും മരണവുമെല്ലാം. അവരെ നന്നാക്കാനാന്നും പറഞ്ഞ് ആദ്യം സ്ഥലം കുടിയേറി. അവരുടെ പിള്ളേരെ പഠിപ്പിക്കാനും അവരെ ഉദ്ധരിക്കാനുമാണെന്ന വ്യാജത്തില്‍ അവര്‍ക്കൊരു താല്പര്യവുമില്ലാത്ത കാര്യങ്ങള്‍ സൗകര്യങ്ങള്‍ കുടിയേറ്റ മേഖലയിലുണ്ടാക്കി. ആദിവാസികളു പിന്നേം കാട്ടിനകത്ത് പോയി.
അപ്പം?
അപ്പമൊന്നുമില്ലെടേ. അതൊരു ശീലവും കീഴ്‍വഴക്കവും ആചാരവുമൊക്കെയാണ്. സര്‍ക്കാരവര്‍ക്ക് ആടിനെക്കൊടുക്കും. ആട് വീട്ടിലെത്തുന്നതിനു മുന്‍പ് പുറകെ വാങ്ങാനാളു വേറെ വരും. അല്ലെങ്കില്‍ ആടെത്തുന്നതിനു മുന്‍പ് തന്നെ ആടിന്റത്രേം കടം കണക്കുപുസ്തകത്തില്‍ കയറിക്കാണും...
അപ്പം ഈ ആദിവാസി പുനരധിവാസം..
മാങ്ങാത്തൊലി. ആദ്യം സത്യം മനസ്സിലാക്ക്. അവരൊരു മാനസികാവസ്ഥയാണ്. ഏറിയും കുറഞ്ഞും നമ്മളുടെ മൂല്യങ്ങളല്ല, അവരുടെ മൂല്യങ്ങള്‍. അതവരുടെ ജനിതകമാണ്.
അപ്പോ അവരു നന്നാവാന്‍?
ചവന്യപ്രാശം വാങ്ങിച്ചുകൊടുക്ക്. വിവരം കെട്ടവന്‍. ഡാ കേള്. ലോഭക്രോധമോഹങ്ങളില്ലാത്ത ലളിത ജീവിതത്തെ ഉദ്ധരിക്കാന്‍ എന്റേം നിന്റേമൊക്കെ കൂടെ കൂട്ടണം. വക്രതേം വളവും തിരിവും ചൂഷണവുമെല്ലാം പഠിപ്പിച്ചു കൊടുക്കണം. ജീവിക്കാനുള്ള കാപട്യവും. അതില്ലേ ഇനീം ആടിനെ നാട്ടുകാരു കൊണ്ടുപോവും.
വീടോ?
അതും പോവും
അപ്പം അവരെ കാപട്യം പഠിപ്പിക്കാനെന്തോ ചെയ്യും സര്‍ വിക്രം ?
അപ്പോം കുപ്പോമൊന്നുമില്ല. പോയി തൂങ്കെടേ.. തൂങ്ക്. ഉറക്കത്തില്‍ ചിന്തിക്ക്. മനുഷ്യനെ ചോദ്യം ചോദിച്ചു മിനക്കെടുത്തുന്ന ബ്ലഡി ഫൂള്‍! 

Read more »