Wednesday, December 10, 2014

പുരോഗമനം

എന്താടേ വേതാള്‍ നെന്റെ മുഖത്ത് ലോഡ് ഷെഡ്ഡിങ്ങ്?
നതിങ്ങ് വിക്രം സര്‍, നതിങ്ങ്.
കാര്യം പറയെടേ, ഡിപ്രഷന്‍ ബാധിച്ചോ? സ്ട്രെസ്സ് കുലച്ചോ, അതോ വേതാളിണി വിധത്തിലും തരത്തിലും നടുവൊടിച്ചോ? ബോല്‍..
അതൊന്നുമല്ല സര്‌, ഈ പുരോഗമനം..
ഹഹ. അതൊരു മനോഭാവം മാത്രമാണ്.
ങ്ങേ?
ആന്നെടേ, ഓരോ കാലത്തും ഓരോന്നാരുന്നു പുരോഗമനം. പണ്ട് കാലത്ത് കടല്‍ കടന്നുള്ള കച്ചവടം നിന്ദ്യമാരുന്നു. കാരണം?
വാട്സ് ദാറ്റ്?
അതിനു മുന്‍പ് കച്ചവടം ചെയ്തു ധനികരായിരുന്നവരെ തളയ്ക്കാന്‍. പക്ഷെ കടല്‍ കടക്കാത്ത ആചാരം ഉറച്ചപ്പോള്‍, കടലു കടക്കുന്നതു പുരോഗമനമായി. കടലു കടന്നില്ലെങ്കിലും മുണ്ടിനു മുകളില്‍ കോട്ടിട്ടു ഫോട്ടോയ്ക്കു പോസു ചെയ്യുന്നതെങ്കിലും.  കോണാനുടുത്തു നടന്നവന്‍ ഫ്രഞ്ചിയിടുന്നതും, ഒറ്റ മുണ്ടുടുത്തു നടന്നവന്‍ പാന്റിടുന്നതും പുരോഗമനമായി. പക്ഷെ...
 പക്ഷെ?
ശരിക്കുമുള്ള പുരോമനം സാമൂഹിക സമത്വമാരുന്നു.
എന്നു വെച്ചാല്‍?
രാവിലെ ബസ്സില്‍ കയറി സ്കൂളിലും ഓഫീസിലും പോകുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് ഒരു കാലത്ത് പൊതുസ്ഥലത്ത് കയറാനൊക്കില്ലായിരുന്നു. പള്ളിക്കൂടങ്ങളില്‍ പോകാനൊക്കില്ലായിരുന്നു, ഓഫീസ് ജോലികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്ഥൂലമായ വിവേചനം.
അതു കൊണ്ടെന്ത് വിക്രം സാര്‍?
ഡാ, കേരളത്തിലെ സമൂഹം ഏതാണ്ടെഴുപതുകളില്‍ സ്ഥൂലവും സൂക്ഷ്മവുമായ വിവേചനം ഒരുപരിധി വരെ തീര്‍ത്തു. അക്ഷരമറിയാവുന്നവനും അതറിയാത്തവനെന്നുമുളള വിവേചനം സമ്പൂര്‍ണ്ണ സാക്ഷരതയിലും. അപ്പഴും ഒന്നു ബാക്കി നിന്നു. വാട്സ് ദാറ്റ്
പാവം വേതാളങ്ങള്‍ ജ്ഞാനികളല്ല. സര്‍.
ഇന്നും എന്നും ബാക്കി നില്‍ക്കുന്ന ഒന്ന്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. അതിന്റെ വിവേചനം. ആ വര്‍ഗ്ഗവ്യതിരിക്തതകളിലാളു കൂടി. പക്ഷെ
പക്ഷെ പറഞ്ഞു ടെന്‍ഷനടിപ്പിക്കാതെ കാര്യം പറയണം സര്‍..
പക്ഷെയൊന്നുമില്ലെടേ..  പുതു സങ്കീര്‍ണ്ണകാലം പലപ്പോഴും ദശകങ്ങള്‍ക്കു പിറകിലേക്കു തിരികെ പോകുന്നു. ഒരിക്കല്‍ അപ്രസക്തിയുടെ വക്കത്തോളമെത്തി പുരോഗമനവിരുദ്ധമായിരുന്ന മതങ്ങളെല്ലാം വീണ്ടും മുഖ്യധാരകളിലെത്തുന്നു. പുരോഹിതന്മാര്‍ക്ക് ദൈവമൂല്യം കൈവരുന്നു.   ആദര്‍ശം കളളനോട്ടായി മാറുന്നതിന്റെ പ്രശ്നങ്ങള്‍ വേറെ. പുതിയ സങ്കീര്‍ണ്ണതകള്‍ നിലപാടു തറകള്‍. സങ്കീര്‍ണ്ണതകളിലെ പുരോഗമനം എന്തെന്നത് നിര്‍വചനത്തിന്റെ പരമ്പരാഗത ഈടുവെപ്പുകള്‍ക്ക് ചിലപ്പോഴെങ്കിലും പുറത്തു നില്‍ക്കുന്നു.
വൈ സോ..
ഡാ. അതു വലിയ കഥയാണ്. തലതിരിഞ്ഞവന്‍ തൂങ്ങിക്കിടന്നു നടത്തുന്ന ചോദ്യോത്തര പംക്തിയല്ല. സീരിയസ്സ് ദാന്‍ ദാറ്റ്. വിക്രമിലൊതുങ്ങൂല്ല. അപരനെഴുതേണ്ട പീസ്..
എപ്പം?
കൈയ്യൊന്നൊഴിഞ്ഞിട്ട്..
അതു വരെ,,..
പാരാജയപ്പെട്ട ബുദ്ധിജീവികളെ പോലെ പുതിയ വൈകൃതങ്ങള്‍ നിരന്തരം കണ്ടുപിടിച്ചാഘോഷിക്ക്. കിഴക്കാം തൂക്കായും അല്ലാതെയും  അര്‍മാദിക്ക്. സ്ട്രെസ്സ് റിലീഫ് നടത്ത്. അനന്തമജ്ഞാതമവര്‍ണ്ണനീയം പാട്..
ആ വാക്യം  കൂടെ പറഞ്ഞാരുന്നേ പാട്ടും പാടി മരത്തേലോട്ട് പോവാമാരുന്നു..
ഏതു വാക്യം വേതാളപ്പിശാശേ..
ഭരതവാക്യം..
വിക്രം പറയുമ്പോ വിക്രവാക്യമാടേ. എന്നാ കേള്. പുരോഗമനം മറ്റേത്താടിക്കാരന്റെ സിദ്ധാന്തം പോലാണ്. ഏതു താടീന്നു ചോദിക്കണ്ട, പരിണാമസിദ്ധാന്തത്താടി.
എന്നു വെച്ചാല്‍..
നിരന്തരം ഉരുത്തിരിയുന്നതും അടരുകളും മലരികളും സങ്കീര്‍ണ്ണതകളും ഉള്‍പ്പിരിവുകളും നിറഞ്ഞതും. കാലപ്രവാഹത്തില്‍ പുരോഗമനപക്ഷത്തു നില്‍ക്കുന്നത്, തുടരുന്നത് ഒരു സമയകലയാണ്. രാഷ്ട്രീയ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നതും
 ഇല്ലെങ്കില്‍?
അപ്രസക്തിയിലേക്ക് കാലം കാത്തിരിക്കുന്നു. വര്‍ഷങ്ങളിരുണ്ട് വെളുക്കുമ്പോള്‍ ഒരു ജനത തിരിഞ്ഞുനോക്കുമ്പോള്‍, പഴേ വാചകം.
ഏത്?
ചരിത്രം കുറ്റക്കാരെന്നു വിളിക്കും. അപ്പം ശരീ വേതാള്‌‍. ഗെറ്റിങ്ങ് ലേറ്റ്.
ഞാന്‍ ചിന്താമഗ്നനായി.
നന്നായി. ഞാനൊന്ന് മഗ്നനുപകരം മറ്റേ ഗ്നനനാവാം.  ചിന്തയില്ലാത്ത ഗ്നന്‍.
എന്നു വെച്ചാല്‍ എന്തര് വിക്രം സര്‍?
‍ഡാ  നഗ്നനാവട്ടുുംന്ന്. എന്നു വെച്ചാല്‍ കുളിക്കുന്നതിനു മുന്‍പ് ചെയ്യുന്ന പ്രക്രിയ.  നൗ ഗെറ്റ് ലോസ്റ്റ്.

Read more »

Sunday, November 30, 2014

പച്ചിപ്പനി

നോ സാര്‍ നോ
എന്തോന്നെടേ വേതാളം രാവിലെ പുഴുങ്ങിയ മുട്ട തിന്നാന്‍ സമ്മതിക്കൂല്ലേ?
വേണ്ട വിക്രം സാര്‍ വേണ്ട.
ക്യോം? വൈ നോ വൈറ്റമിന്‍ വാത്തുമുട്ട?
പക്ഷിപ്പനി സര്‍, പക്ഷിപ്പനി...
‍ഡാ, കൊച്ചുവേതാളമേ. ആ പനീം ഈ താറാവുമുട്ടേം തമ്മിലുളള ദൂരമെത്രാന്നറിയോ?
ങ്ങും
സോ, പേടി കൊണ്ടു പകരുന്ന ഒന്നല്ല പക്ഷിപ്പനി. പോരാത്തതിനു ഞങ്ങള്‍ ഇന്റലക്ച്വല്‍സ്, ഐ മീന്‍ ദി ബെസ്റ്റ് ഓഫ് ദെം, രാവിലെ രാവിലെ പുഴുങ്ങിയ താറാവുമുട്ട തിന്നും.
ഉദാഹരണം?
എംപി നാരായണപിള്ള സിപിരാമചന്ദ്രനെക്കുറിച്ചെഴുതിയത് വായിച്ചിട്ടില്ലേ? അതു വിട്. കണ്ടാലും കൊണ്ടാലും മനസ്സിലാവാത്തത് കേട്ടാല്‍ മനസ്സിലാവുമെന്നു പിടിവാശി നിനക്കു വേണ്ട
മാഫ് കീജിയേ വിക്രം സാര്‍, മാഫ് കീജിയേ..എന്നാലും
എന്തുവാടെ എന്നാലും?
അപ്പം വൈകുന്നേരം?
വീക്കെന്‍ഡില്‍ വൈകുന്നേരം തിന്നുന്ന വാത്തുമുട്ടയല്ലേ?
ആം.
ഡാ ബ്രാണ്ടി ഒരു ഭക്ഷണാനന്തര പാനീയമാണെന്നു നിനക്കറിയൂല്ലേ? വൈകുന്നേരത്തെ വാത്തുമുട്ട ഭക്ഷണമാണ് വേതാള്‍, ഭക്ഷണം.
അപ്പോ ടീവീലു കണ്ടത്? പാവം താറാവുകള്‍?
‍ഈ ലോകവും ജീവിതവുമൊക്കെയുണ്ടായ കാലം മുതലുള്ളതാണ് പകര്‍ച്ചവ്യാധീം ഒഴിപ്പിക്കലും പിന്നെ പരിഹാരവും ക്രിയയും.
അപ്പോ?
ഡാ അന്നത്തെ കാലത്ത് മനുഷ്യനു പോലും വലിയ അവകാശമൊന്നുമില്ലാരുന്നു. ഇപ്പോ കാലം മാറീല്ലേ. മൃഗാവകാശം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും ഒക്കെയായി സര്‍ക്കസ്സുകളു വരെ പൂട്ടി. സിനിമകളില്‍ പോലും മൃഗങ്ങളെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റാതായി
അപ്പോ അവരെ കൊന്നത്?
കൊന്നതില്‍ തെറ്റൊന്നുമില്ല വേതാള്‍, തിന്നാന്‍ വളര്‍ത്തുന്ന താറാവിനെ വലുതായാല്‍ രൂപക്കൂട്ടിലല്ല വെക്കുക,  തൊലിയുരിഞ്ഞ് ഉളുമ്പു കളഞ്ഞ് കറിയാണ് വെക്കുക. അതു കൊണ്ട് പകര്‍ച്ചവ്യാധി തടയുന്നതൊരു തെറ്റല്ല.  രാവിലെ അഭിപ്രായം ടൈപ്പു ചെയ്തേച്ച് തിന്നുന്ന പുള്ളേം പിള്ളേരും കൂടെ ബ്രേക്ഫാസ്റ്റു മേശേലെളുപ്പവഴീ ക്രിയ ചെയ്യുന്ന കോഴിമുട്ട പിന്നെന്തോന്ന്?
എന്തോന്ന്?
അതും ജീവന്റെ ഒരു രൂപമാടെ. സുക്ഷുപ്ത ലൈവ്. അതും കൊലയല്ലേ? തിന്നാന്‍ വേണ്ടിയല്ലാതെ നടത്തുന്ന കൊല ക്ഷന്തവ്യമല്ല. പകര്‍ച്ചവ്യാധികളൊഴിവാക്കാന്‍ നടത്തുന്നത് ക്ഷന്തവ്യവും.
പിന്നെന്താണ് തെറ്റ്?
ആദ്യത്തെ തെറ്റിനു കൊന്നവരെ കുറ്റം പറയാനൊക്കില്ല. കൊച്ചുകുട്ടികളും ഇന്നത്തെ കാലത്ത് ചെറിയ മാനസിക പിരിമുറക്കങ്ങളും അയയലുകളുമൊക്കെയുള്ള ബഹുഭൂരിപക്ഷ ജനത്തിന്റെ മുന്നിലേക്ക് ദൃശ്യങ്ങളെത്തിച്ച ഔചിത്യബോധത്തിനു, അങ്ങനൊരു സാധനത്തെ പെട്ടന്നു റദ്ദു ചെയ്യുന്ന സെന്‍സേഷണലിസത്തിനു വേണം പഴി.
ങ്ങേ..
അതു കാണുന്നവന്‍ പിന്നെ അടുത്ത കാലത്ത് താറാവിറച്ചി പോയിട്ട് കോഴിയിറച്ചി പോലും തിന്നില്ല.
അപ്പോ തെറ്റ് രണ്ട്?
ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ടതൊന്നും പണച്ചിലവും അറിവില്ലായ്മയും കാരണം പാലിച്ചില്ല. മറച്ച സ്ഥലത്ത് നശിപ്പിക്കുന്നതും അവശിഷ്ടങ്ങള്‍ ശരിയായി ഡിസ്പോസ്സ് ചെയ്യുന്നതു മടക്കം. ശരിയായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ തെറ്റ് ഒന്ന് എന്നൊന്നു സംഭവിക്കില്ലായിരുന്നു.
അതിപ്പോ.
ഡാ രാവിലത്തെ മുട്ടേടെ ക്വോട്ട കഴിഞ്ഞു നിന്റേം.. സ്ഥലം കാലിയാക്കുന്നതിനു മുന്‍പിതു കൂടെ കേട്ടേട്ടും പോ ശരാശരി മലയാളി ബൗദ്ധികവൈകൃതത്തിന്റെ മിനിയേച്ചര്‍ വേതാളമേ..
എന്തോ?
ഡാ ഈ നിലവിളിച്ചതിലവെനേലുമൊരുത്തന്‍, ഗ്ലൗസ്സോ മറ്റു പെര്‍സണല്‍ പ്രൊട്ടക്ഷന്‍ ആവരണങ്ങളോ ഇല്ലാതെ മനുഷ്യന്‍ ആ കര്‍മ്മം ചെയ്തതിനെക്കുറിച്ചു നിലവിളിച്ചതു കണ്ടാരുന്നോ?
ഇല്ല.
ഇതാണു തലേല്‍ നിലാവെളിച്ചമുണ്ടായാലുള്ള കുഴപ്പം, നിലവിളിക്കേണ്ടതിനു നിലവിളീക്കൂല്ല. അല്ലേലും മനുഷ്യനു... ഡാ..നീ പോയോ
(പിന്നെ വൈകിട്ട് തപാലാണ് വന്നത്. വേതാളപദത്തീന്നു രാജി വെച്ചോണ്ടുള്ള അവന്റെ കത്ത്)

Read more »

Saturday, November 22, 2014

മാലിന്യം

ഹുസ് ദാറ്റ്.. അടുക്കളേല്‍ കോന്‍?
ഞാനാണ് വിക്രം സര്‍, യുവര്‍ വേതാള്‍
ഇപ്പം നിനക്ക് ആ സൗത്താഫ്രിക്കന്‍ ഗേള്‍ഫ്രണ്ടിന്റെ ഗതി വന്നേനെ, എനിക്കു പാരാലിംപിക്സ് അത്ലറ്റിന്റെയും
യൂ മീന്‍ ഡിഷും ഡിഷും? അക്രമമരുത് വിക്രം സര്‍, അക്രമമരുത്.
എന്റെ അടുക്കളേ നിനക്കെന്ത് കാര്യം?
മാലിന്യം നിര്‍മ്മാര്‍ജ്ജനം സര്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം
എന്റെ മാലിന്യം ഞാന്‍ നിര്‍മ്മാര്‍ജ്ജിച്ചോളാം. അത് വിട്.  എന്താണ് നിനക്ക് പെട്ടന്നൊരു മാലിന്യ നിര്‍മ്മാര്‍ജ്ജനം?
പൈപ്പും കടിച്ചു പിടിച്ച് ജോസ്പ്രകാശമിട്ട് മസ്കിഷത്തിനു തീറ്റ കൊടുക്കാന്‍ പൊത്തകോം വായിച്ചോണ്ടിരുന്നാ പോര വിക്രം സര്‍. ഇടയ്ക്കൊക്കെ പത്രോം വായിക്കണം.
വിസ്താരഭയത്തോടെ ചുരുക്കിപ്പറ.
ങ്ങേ
സോമ്പേരി വേതാള്‍ വാര്‍ത്തേടെ സംഗ്രഹമെഴുതാന്‍. ഒരു വാചകത്തില്‍ കവിയാതെ.
സ്കൂള്‍ കുട്ടികള്‍ മാലിന്യം കൊണ്ടുക്കൊടുത്താല്‍ പകരം പുസ്തകം കിട്ടും.
ഹഹ. അതിനാന്നോടേ നീ കുപ്പ പെറുക്കാന്‍ വന്നത്. കേട്ടിട്ടു നിനക്ക് രോമാഞ്ചം വന്നല്ലേ?
വന്നു.
സമത്വസുന്ദരസമൂഹത്തിലെ പ്രതിബദ്ധത പെട്ടന്ന് പൊട്ടിമുളച്ച്..
തന്നെ..
തരളവേതാളമേ, ഇതിനെ കാല്‍പ്പനികത എന്നു പറയും.
എന്നു വെച്ചാ?
ജനപ്രിയ ഫോര്മുലകളുടെ സെല്ലിങ്ങ് പോയിന്റ്
ങ്ങേ?
ആവേശത്തേലും വികാരത്തേലും തൊടുമ്പോ ജനത്തിനു യുക്തി പോവും.
അപ്പം കുട്ടികളും മാലിന്യവും..
ബാലവേലയും കുട്ടികളുടെ അവകാശങ്ങളും അന്താരാഷ്ട്രമാനദണ്ഡങ്ങളും യാഥാര്‍ത്ഥ്യങ്ങളുമെല്ലാവിടെ നില്‍ക്കട്ടെ. അതിനെ മാറ്റി നിര്‍ത്തിയാലും മറ്റൊന്നുണ്ട്
വാട്സ് ദാറ്റ് വിക്രം സര്‍? വാട്സ് ദാറ്റ്?
നാട്ടിലാരിക്കുമ്പോ നീ ക്യൂ നിന്നു കണ്ട തുണ്ടു പടത്തിന്റെ പോസ്റ്ററേ വലിയ അക്ഷരത്തില്‍ എ എന്നെഴുതി വെച്ചേക്കുന്നതെന്തനാന്നറിയോ?
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം.
മാത്രം എന്നതില്‍ അനുയോജ്യം എന്നൊരു ഹിഡന്‍ ക്ലോസ്സുണ്ട്.
കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണം എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
ഒണ്ട്.
ക്യോം?
ഇല്ലേ, അപകടം പറ്റാനുള്ള ചാന്‍സുള്ളതു കൊണ്ട്.
കുട്ടികളെ കുട്ടികളാക്കുന്ന കാര്യങ്ങള് ആ പ്രായത്തില്‍ നിലവിലുള്ളത് കൊണ്ട്. മനസ്സിലായോടേ?
ആം. ബട്ട് വൈ?
മാലിന്യത്തിനെത്ര തരംതിരിവുണ്ടെന്നതു പോലുള്ള വലിയ കാര്യം വിട്. മാലിന്യവുമായി കുട്ടികള്‍ സമ്പര്‍ക്കത്തിലാകുന്നതിന്റെ ഹെല്‍ത്തി റിസ്കുകളെന്തൊക്കെയാരിക്കുമെന്നറിയോ?
അറിയൂല്ല.
ഡാ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഇറച്ചി പൊതിഞ്‍ഞോണ്ടു വരാം. വിഷം വാങ്ങിക്കൊണ്ടു വരാം. ബസ്സേ പോവുമ്പോ ഗതികേടിനു ഛര്‍ദ്ദിക്കാന്‍ മുട്ടിയാല്‍ ഛര്‍ദ്ദിക്കാം. രാസവസ്തുക്കളു കാണാം. കീടനാശിനികളു കാണാം. അങ്ങനെ ഒരു നൂറു കൂട്ടം റിസ്കുകളു കാണാം. സംഭരണസ്ഥലത്തെത്തിക്കുന്നതിലെ ഇന്‍ ട്രാന്സിറ്റ് റിസ്കുകളു വേറേം.
അപ്പോ?
ആവേശപ്പെരുക്കം വിട്ട്,  ഉത്തരവാദിത്വങ്ങളുടെ ആംഗിളില്‍ നിന്നു നോക്കിയാല്‍ അപകടകരം.
അപ്പോ കുട്ടികള്‍?
മാലിന്യം  സംസ്കരിക്കുന്നതിനു പകരം പാഠ്യപദ്ധതിയില്‍ ശുചിത്വം വരട്ടെ. തിയറി പഠിക്കട്ടെ, പഠിക്കുന്നതുറയ്ക്കാന്‍ ഗൈഡഡ് പ്രവര്‍ത്തനങ്ങളും നടക്കട്ടെ. ദൈനംദിന പ്രവര്‍ത്തനമല്ലാതെ പാഠ്യവിഷയം വരുമ്പോള്‍
അല്ലാത്തപ്പം
തലതിരിഞ്ഞവനേ വേതാളമേ. പിള്ളേര്‍ക്കു തിന്ന പാത്രം കഴുകി വെക്കാം. സ്വന്തം ഡ്രസ്സു കഴുകാം. സ്വന്തം മുറി വൃത്തിയാക്കാം. വൃത്തിശീലങ്ങളോടെ ജീവിക്കാന്‍ പഠിക്കാം. ആളുകളു പുച്ഛിക്കാത്ത രീതിയില്‍ പെരുമാറാന്‍ പഠിക്കാം. പക്ഷെ മാലിന്യങ്ങളു തരംതിരിക്കലും നിര്‍മ്മാര്‍ജ്ജനവുമൊക്കെ മുതിര്‍ന്നവര്‍ അതും ശരിയായ സുരക്ഷാ ഉപാധികളുപയോഗിച്ചു ചെയ്യേണ്ട ഒന്നാണ്. പിള്ളേരു കളിയല്ല
അപ്പം എന്നോട് അടുക്കളേന്നിറങ്ങാന്‍ പറഞ്ഞത്?
നിനക്കതിനുള്ള പക്വതയാവാത്തതു കൊണ്ട്.  അപ്പോ ഇപ്പം
ഞാന്‍ പോയി.
സൂക്ഷിച്ചൊക്കെ പോ, അന്തിക്കൂരാപ്പിനു മുന്‍പ് മരത്തേ തൂങ്ങ്. നവംബറു രണ്ടു മുതല് നിനക്ക് കണ്ടകശ്ശനിയാടേ..
ഹംച്ചീ. ഞാമ്പോയി.
Read more »

Tuesday, November 18, 2014

യുദ്ധസന്ധി

സര്‍..
എന്തരടേ വേതാള്‍ ശോകമൂകനായിട്ട്?
നൂറു വര്‍ഷമായി..
തലേം കുത്തി കെടക്കുന്ന നിനക്കെന്തു വര്‍ഷം, കാലം, ദേശം? വിഷയാസക്തി എന്ത്?
യുദ്ധം സര്‍വിക്രം, മറ്റെന്ത്? ലോകമഹായുദ്ധം. ഇന്നൊരു സായിപ്പ് ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിനേം രണ്ടായിരത്തി പതിനാലിനേം താരതമ്യം ചെയ്തേക്കുന്നു. എന്തു കൊണ്ടാണ് ഈ ലോകത്തിലു യുദ്ധോം ചോരച്ചൊരിച്ചിലുമൊക്കെയുണ്ടാവുന്നത്?
അക്രമമായിപ്പോയെടേ, അക്രമം.. തലേം കുത്തി കെടന്നിട്ടും  വെളിവില്ലേ?
ങ്ങേ? സമാധാനകാംക്ഷിയായ എന്നെ പള്ളു പറയുന്നോ, വേതാളങ്ങളോടെന്തുമാവാല്ലോ?
അല്ല വേതാള്‍. കായേനും ആബേലും മുതലു തുടങ്ങിയതാണ് കത്തീം ചോരേം. ഇതു കണ്ടേച്ചാണ് അശോകനു കുറ്റബോധം വന്നത്. അര്‍ജ്ജുനന് കൃഷ്ണന്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു കൊടുത്തത്. ജീവിതവും മരണവുമെല്ലാം ഒന്നാന്നു ഡ്രൂയിഡുകളു പണ്ടേ പറഞ്ഞത്.
അപ്പം ലോകമഹായുദ്ധം.?
മഹായുദ്ധമെന്നല്ല, എല്ലാ യുദ്ധോം മനുഷ്യസ്വഭാവമാണ്. ആന്തരികോം ബാഹ്യമായതെല്ലാം. ആവര്‍ത്തനോം ചാക്രികതേമാണ്. ആകസ്മികതേം സാധ്യതയുമാണ്. മുയലു വീഴുമ്പോ ചാവുന്ന ചക്കയും പിളര്‍ത്തിയ മരത്തില്‍ പൃഷ്ടം ചാര്‍ത്തിയ കുരങ്ങനുമൊക്കെയാണ്..
അപ്പോ?
ഇനീം യുദ്ധമുണ്ടാവും, ഇനീം ആളുകളു മരിക്കും. യുദ്ധമുണ്ടായില്ലേലും മരിക്കും.
ങ്ങേ..
ഡാ സോമ്പേരി വേതാള്‍. യുദ്ധം ഒരു വിപണിയാണ്. പണ്ടെങ്ങാനും നടന്നിട്ടുള്ള വല്ല കുടിപ്പക അടിപിടിയും രാഷ്ട്രീയ നിലനില്‍പിനുള്ള അടിപിടിയും ഒഴിച്ച് എല്ലാ യുദ്ധവും സാമ്പത്തിക പ്രവര്‍ത്തനമാണ്. യുദ്ധം മനുഷ്യന്റെ മോളിലല്ല പിശാശേ സമ്പത്തിന്റെ മുകളിലാണധിനിവേശം നടത്തുക.
അപ്പം മനുഷ്യന്‍..
നീ അതീതലോകഭക്തരുടെ വാച‌കമടി കേട്ടിട്ടൊണ്ടോ?
ഏത്?
മീഡിയം. അതാണു വാക്ക്.  യുദ്ധത്തിലു മനുഷ്യരു മീഡിയം മാത്രമാണ്.
ങ്ങേ.
ഓരോ സമ്മര്‍ദ്ധമേഘലയും ഓരോ വിപണിയാണ്. ഓരോ വിപണിയും ലാഭവും. സെല്ലേഴ്സ് മാര്‍ക്കറ്റാണായുധം.
അപ്പോ?
ഉത്തരവും ദക്ഷിണവുമായ കൊറിയകളു തമ്മിലുള്ള അടി ഉണ്ടാക്കിയ ആയുധവിപണിയെത്രാന്നറിയുമോ? സോഷ്യലിസ്റ്റ് മുതലാളിത്ത ചേരികള്‍ തമ്മിലുണ്ടായ അടികളുണ്ടാക്കിയ വിപണിയെത്രാന്നറിയുമോ?
അത്...
ഡാ ആ അതു തന്നെയാണ് യുദ്ധവും സംഘര്‍ഷവും.
വിക്രം സാര്‍..
ഹെന്താടാ പിശാശേ..
എന്റെ തലയ്ക്കു ചുറ്റും ഒരു ഹാലോ കണ്ടോ?
അതെന്തിന്?
പണ്ടശോക ചക്രവര്‍ത്തിക്കു യുദ്ധം ചെയ്തപ്പം വന്ന ബോധോദയം. അതെനിക്കിപ്പഴാ കിട്ടിയത്..
ഹാലോയുള്ള വേതാളക്കഴുവേറീ. ആദ്യം പറഞ്ഞ വാചകം ഒന്ന് നിനക്കോര്‍മ്മയുണ്ടോ?
ഏത്?
യുദ്ധം ചെയ്താലും മരിക്കും ഇല്ലേലും മരിക്കും. ഇനിയിവിടെ നിന്നു ചുറ്റിത്തിരിഞ്ഞാല്‍ പിന്നെ നിനക്ക് യുദ്ധം ചെയ്യേണ്ടി വരില്ല..
ക്യോം?
മൂത്തുപഴുത്ത മദ്യവയസ്കര ഒന്നു കാത്തു നില്‍ക്കുന്നു.
എന്തിന്?
യുദ്ധം ചെയ്യാന്‌‍, വാട്ടെല്‍സ് ഫൂള്‍. സമാധാനാത്തിനു വേണ്ടിയുള്ള യുദ്ധം. ഇനി ഇവിടെ കിടന്നു കറങ്ങാതെ സ്ഥലം കാലിയാക്ക്.
(അനന്തരം അന്തരീഷത്തീന്നൊരു കുറിപ്പു വന്നു വീണു. വേതാളം മരക്കൊമ്പിലെത്തിയ വിവരം അറിയിച്ച്. ഗുഡ്. അല്ലേലുമവന്‍ ഗുരുത്വമുള്ളവനാണ്. വാടീ മ്മക്ക് യുദ്ധം തുടങ്ങാം)

Read more »

Monday, November 10, 2014

മദ്യേ വിവാദോല്പത്തി

ഗുഡ് മോണിങ്ങ് സാര്‍
നിലവിളിക്കുന്നപോലാന്നാടേ ഗുഡ്മോണിങ്ങ്. ഒരു തഞ്ചത്തിലൊക്കെ പറ വേതാളമേ..
ഒന്നൂല്ല സര്‍. ടിവി കണ്ടിട്ടു സഹിക്കുന്നില്ല
എന്തോന്നെടേ ടിവി സമാചാര്‍
കൈക്കൂലി സര്‍ കൈക്കൂലി
ക്യാ ബാത്ത് ഹേ?
മദ്യം..
അതിനാന്നോടേ നീ കയറു പൊട്ടിച്ചത്
അല്ല വിക്രം സര്‍ കയറു പൊട്ടിക്കണ്ടേ..
ഡാ കള്ള ബ‍ടുവാ..
ഹെന്തോ..
ലോകത്തെവിടെയും രാഷ്ട്രീയം എന്നു പറയുന്ന തേരുരുളുന്നതിനു ഫീഡറുകളുണ്ട്. ഫീഡര്‍ വ്യവസായങ്ങള്‍...
മനസ്സിലായില്ല..
ആദര്‍ശവും രാഷ്ട്രീയവും തമ്മിലാദ്യം മിക്സ് ചെയ്ത സ്വാതന്ത്ര്യ സമരത്തില്‍ പോലും ഇന്ത്യന്‍ മുതലാളിമാരുടെ സംഭാവനകളുണ്ടായിരുന്നു. ബിര്‍ല മുതല്‍ പേര്‍ കയ്യയച്ചു സഹായിച്ചിട്ടുണ്ട്. കൈന്‍ഡായും കാഷായും..
ങ്ങേ..
ഉള്ളത് തന്നെടേ.  ഇന്ത്യക്കു പുറത്തു പോയാലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ ഫീഡറുകള്‍ പല സ്ഥലങ്ങളിലെയും പ്രമുഖ വ്യവസായങ്ങളാണ്.
അപ്പോ..
നീ മുഖം കോക്രിക്കണ്ട. കാശിറക്കുന്നവന്‍ ഉണ്ണാക്കനല്ലെങ്കിലും ഗുഡ്ബുക്കുകളും ബന്ധങ്ങളും എന്നതിനപ്പുറം കൊടുക്കുന്ന പണം കൊണ്ടു പൊതുവേ സേവനങ്ങള്‍ വാങ്ങുന്നില്ല. പ്രതിഫലം നേരത്തെ പറഞ്ഞ സമ്പര്‍ക്കങ്ങളാണ്.  പൊതുവേ മീഡിയകളൊന്നും സജീവമല്ലാത്ത അതിദരിദ്ര മൂന്നാം ലോക രാജ്യങ്ങളിലൊഴിച്ച് നേതാക്കന്മാരെ ബൈ ഔട്ട് ചെയ്യുന്ന പതിവില്ല. പകരം ബന്ധങ്ങള്‍ സ്ഥാപിച്ചും ഊട്ടിയുറപ്പിച്ചും. അങ്ങനെയങ്ങനെ...
അപ്പം ടിവി വാര്‍ത്തകള്‍..
വാര്‍ത്തയവിടെ നില്‍ക്കട്ടെ.. കേരളത്തില്‍ ഫീഡറാവാനും മാത്രം ശക്തിയില്‍ അങ്ങോളമിങ്ങോളം തഴച്ചു വളരുന്ന ഒരു വ്യവസായം പറ.. പരദൂഷണമല്ലാതെ..
അത്..
ബബ്ബബ്ബ അടിക്കണ്ട, വര്‍ഷാ വര്‍ഷം ആവശ്യങ്ങളുണ്ടാവുന്നതും കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെ തഴച്ചു വളരുന്ന വ്യവസായം ഒന്നേയുള്ളു മദ്യം.
എന്നു വെച്ചാല്‍?
ബൂത്തു തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ പാര്‍ട്ടി സംവിധാനങ്ങള്‍ക്കും ഒരു മുട്ടാവശ്യത്തിനു ചെന്നു മുട്ടാന്‍ ബാറിന്റെ വാതിലേയുള്ളൂ.
വൈ സോ..
ഡാ കള്ളു കച്ചവടം കുഞ്ഞുകളിയല്ല. ലൈസന്‍സു മുതലിങ്ങോട്ട് സിവിലും ക്രിമിനലുമായ നിരവധി നിയമങ്ങളും അവസ്ഥകളും ഓരോ നിമിഷവും നേരിടുന്ന വിഭാഗം. അത്തരം ഒരവസ്ഥയില്‍ പാര്‍ട്ടി ഭേദമില്ലാതെ ലോക്കല്‍ ബന്ധങ്ങള്‍ വേണം.  അങ്ങനെ രാഷ്ട്രീയക്കാരെ ആശ്രയിച്ചു നില്‍ക്കുന്നതും രാഷ്ട്രീയക്കാരാശ്രയിക്കുന്നതുമായ മറ്റൊന്നില്ല.
ങ്ങേ..അപ്പോ സ്വര്‍ണ്ണക്കടയും റിയലെസ്റ്റേറ്റുമൊ്ക്കെ..
ഡാ തലേംകുത്തിക്കിടന്നിട്ടും തലക്കകത്ത് ചോരയോടാത്ത വേതാളമേ. അപ്പറഞ്ഞത് ന്യായമെന്നു നിനക്കു തോന്നും. ടേണോവറു വെച്ചു നോക്കിയാ ചിലപ്പം വിരലിലെണ്ണാവുന്ന ചില സ്വര്‍ണ്ണക്കടയിലും ചില റിയലെസ്റ്റേറ്റിലും ബാറിനെക്കാള്‍ കാണും. പക്ഷെ ഉപയോക്താക്കള്‍ അഥവാ ബെനഫിഷ്യറിയുടെ എണ്ണം വെച്ചു നോക്കിയാല്‍ ബാറിന്റെ വാലെ കെട്ടാനൊക്കുമോ നീയിപ്പറഞ്ഞ സംഭവങ്ങളു. പോരാത്തതിനു അതിന്റെയൊക്കെ ഗുണഭോക്താക്കള് കയ്യിലു പത്തു പുത്തനെടുക്കാനുള്ളവരുടെ വൈകൃതമല്ലെടേ..  സാധാരണക്കാരനെവിടെ വരുന്നു.  അതുമല്ല
ഏതുമല്ല വിക്രം സര്‍?
രാവിലെ രണ്ടു ഗ്രാം സ്വര്‍ണ്ണം വാങ്ങിയില്ലേ, ഫ്ലാറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ കൈ വിറയ്ക്കുമോ?
ഇല്ല. പക്ഷെ വൈ..
ഡാ മാസ്സ് റീച്ചെന്ന ഒരു സാധനമുണ്ട്. പിന്നെ നേരത്തെ പറഞ്ഞ കച്ചവട അവസ്ഥകളും. അടുത്ത കാലത്തൊന്നും മദ്യത്തെ മറികടക്കാന്‍ പറ്റിയ ഫീഡറു വ്യവസായങ്ങള്‍ കേരളത്തിലുണ്ടാവാന്‍ പോവുന്നില്ല.
ങ്ങേ..
വേതാളമേ മരക്കൊമ്പേന്നിറങ്ങി നീ തറേലോട്ടൊന്നു നില്‍. ജ്വല്ലറികള്‍, ആശുപത്രികള്, സ്കൂളുകള്‍ ഇതൊക്കെയാണ് കേരളത്തിലെ പ്രധാന വ്യവസായങ്ങള്‍. പിന്നൊള്ളത് വ്യാപാരി വ്യവസായികളാണ്. ദേ കനോട് അഫോ‍ര്ഡ് ബികമിങ്ങ് എ ഫീഡര്‍. ടേണോവറും ലാഭക്ഷമതേം രാഷ്ട്രീയവിപണിയിലെ ഡിമാന്റും വെച്ചു കടുകും എവറസ്റ്റും തമ്മിലുള്ള വ്യത്യാസം കാണും. വ്യാപാരിവ്യവസായികളും മദ്യമേഖലേം.
ങ്ങേ.
എന്തുവാടേ ങേ റിക്കോര്‍ഡ് ചെയ്തു വെച്ചേക്കുവാന്നോ..ബാക്കീം കൂടെ കേട്ടേച്ച് സ്ഥലം കാലിയാക്ക്.
പറയ്  വിക്രം സര്‍.. പറയ്.
ഡാ.. ഇരുട്ടു വാക്കിനു നടന്നു കേറി അറുപതു രൂപാ കൊടുത്ത് നീയൊരു ലാര്‍ജ്ജടിക്കുമ്പോ അതെവിടൊക്കെയാണ് പോന്നതെന്നു നിനക്കറിയാവോ?
ഇല്ല.
ഉത്പാദനച്ചിലവ് ചില്ലറ പൈസയാണ്. ബാക്കി ബിവറേജസിന്റെ നിരക്കു വരെയുള്ളത് സര്‍ക്കാരു നികുതീം. അതിന്റേം ശിഷ്ടമാണ് കച്ചവടക്കാരനു പോകുന്നത്. മദ്യത്തിനു ചുമത്തുന്ന നികുതി നിരക്ക് മില്‍മാപ്പാലിനു ചുമത്തിയാ ഒരു ഫുള്ള് മില്‍മാ പാലു വാങ്ങാന്‍ എത്ര നൂറ് തിരുമ്മിക്കൊടുക്കേണ്ടി വരുമെന്നറിയാവോ?
ഹമ്മോ..
ഹമ്മിക്കണ്ടടേ. കള്ളിലും കച്ചവടം നടത്തുന്നത് ലാഭമുണ്ടാക്കാന്‍ തന്നാണ്. അവിടാണീ മദ്യപ്രസക്തി.
എന്തു പ്രസക്തി?
ഫീഡര്‍ പ്രസക്തി.  അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോ ഒരു പോസ്റ്ററു മുതല്‍ പ്രചരണം വരെയുള്ള കാര്യങ്ങളെ ബാധിക്കുന്ന പ്രസക്തി.  ഫീഡറാണെന്നും കള്ളു നിന്നാല്‍ ഫീഡറു പോവുമെന്നും അറിയാത്തവരൊന്നുമല്ല രാഷ്ട്രീയക്കാര്.
അപ്പോ വാര്‍ത്ത
ഡാ വേതാളക്കുശ്മാണ്ടമേ.. വാര്‍ത്ത ഒരു നിമിഷകലയാണ്. അതു വരും പോകും. രാഷ്ട്രീയവും സാധ്യതകളുടെ കലയാണ്. അതും വരും പോകും. വാര്‍ത്തയൊക്കെ കണ്ടു വെറുതെ ഞെളിപിരീം എരിപൊരീം കൊള്ളാതെ വിശ്രമവേളകളാനന്ദകരമാക്കെടേ..
ലൈക്ക്?
നീ അപ്പറത്തെ മരത്തേലെ വേതാളിണിക്ക് കവിതേടെ ചൊല്‍ക്കാഴ്ച നടത്ത്..
ഏതു കവിത വിക്രം സാര്‍‍..
കെട്ടഴിഞ്ഞോമന പൃഷ്ഠഭാഗത്തേയും പുഷ്ട നിതംബപ്പരിപ്പിനേം..
ഹെന്റെ വേതാളപരമ്പര ദൈവങ്ങളേ..
ഒച്ചയൊണ്ടാക്കാതെ സ്ഥലം കാലിയാക്ക് പിശാശേ..
 

Read more »

Sunday, October 26, 2014

ചുംബനം

ഗുഡ്മോണിങ്ങ് സാര്‍..
ചെവീടെ കീഴി പടക്കം പൊട്ടിക്കുന്ന പോലാണോടേ ഗുഡ്മോണിങ്ങ് പറയുന്നത്?
മാഫ് കീജിയേ വിക്രം സാര്‍..
എന്തോന്ന് നിന്റെ മുഖത്തൊരു പുഞ്ചിരി?
ചുംബനമേളയ്ക്കു പോവാണ് സാര്‍ ചുംബനമേളയ്ക്ക്..
അപ്പോ നീ അപ്പറത്തെ മരത്തേലെ വേതാളിണിക്ക് കൊടുക്കുന്ന സാധനത്തിന്റെ പേരിതു തന്നല്ലെടേ?
അതാന്ന് എന്നാലും ചുംബനസമരന്നൊക്കെ പറഞ്ഞാല്‍..
ഒരെക്സൈറ്റ്മെന്റ് അല്ലെടേ സോമ്പേരി?
തന്നെ സര്‍, തന്നെ..
ഡാ ഇതിലൊരു പ്രാഥമിക പ്രശ്നമുണ്ട്..
വാട്സ് ദാറ്റ് വിക്രം സര്‍?
മുതിര്‍ന്നവരുടെ ചുംബനം രണ്ടു തരമുണ്ടെടേ. സമൂഹത്തിനും ദേശത്തിനുമൊക്കെ അനുസരിച്ച്.
ങ്ങേ അതെന്തര് സര‍്?
തലേം കുത്തിക്കിടന്ന് അപ്പറത്തെ മരത്തേലൊളിപ്രവര്‍ത്തനം നടത്തുന്നവനേ, കേള്.
ശൊല്ലുങ്ക സര്‍.
മറ്റെന്തും പോലെ സ്ഥലകാലദേശഭാവത്തിനനുരിച്ചാണെടേ ഉമ്മയെന്നു നാടനും ചുംബനമെന്നു  മസിലു പിടിച്ചും പറയുന്ന സാധനം.
ങ്ങേ?
ഡാ, ചില സമൂഹങ്ങളില്‍ ചുംബനം ഉപചാര മര്യാദയാണ്.  കണ്ടുമുട്ടലും വിടവാങ്ങലും പോലുള്ള സമയങ്ങളിലെ കസ്റ്റമറി എക്സ്പ്രഷന്‍.. നമ്മടെ ഹസ്തദാനം പോലെ അസെക്ഷ്വല്‍..
അപ്പോ.
ഉപചാരമര്യാദയല്ലാത്ത ചുംബനത്തിനു കാലദേശഭേദമില്ല. ലൈംഗികത എന്ന അടിസ്ഥാന ചോദന.  പഴയ സിനിമയിലെ വില്ലന്മാരെ പോലല്ലെങ്കില്‍ ബില്‍ഡപ്പു വേണ്ട സാധനം. അല്ലെങ്കില്‍ സ്വയം ബില്‍ഡപ്പ്.
സങ്കീര്‍ണ്ണം?
സോര്‍ട്ട് ഓഫ്. ചിലര്‍ക്ക് പൊതുസ്ഥലത്ത് ആ വികാരം ഫംഗ്ഷന്‍ ചെയ്യൂല്ല. സോഷ്യല്‍ ഇന്‍ഹിബിഷന്‍സ് പിത്തലാട്ടം നടത്തുമ്പോ പ്രത്യേകിച്ചും. അങ്ങനുളള സ്ഥലമല്ലെങ്കിലും ആരെങ്കിലും കാണുന്നത് പലപ്പോഴും ടേണ്‍ ഡൗണും ഓഫുമൊക്കെയാവും. ലൈംഗികത പോലെ തന്നെ ഉള്ളില്‍ തളംകെട്ടിക്കിടക്കുന്ന ഒന്നാണ് പല ഭയങ്ങളും.
അപ്പോള്‍ പൊതു സ്ഥലത്തെ ചുംബനം?
ഉപചാരമര്യാദകള്‍ എന്ന ലളിത സമവാക്യത്തില്‍ അത്തരം ശീലങ്ങളുള്ള സ്ഥലങ്ങളില്‍ നിയമവിധേയം. ബില്‍ഡോ അതിനുള്ള ഉപാധിയോ ആവുമ്പോ പൊതുവേദികളില്‍ അതു കണ്ടു നില്‍ക്കുന്നവര്‍ക്ക് അസൂയയും കുശുമ്പുമല്ലാതെ ലൈംഗിതത്വരകളെന്തെങ്കിലും ഉണര്‍ത്തുമോ എന്നതിനനുസരിച്ച് പലയിടത്തും നിയമങ്ങള്‍ പലതു പോലെ. ഈ സിനിമയ്ക്കു റേറ്റീങ്ങ് കൊടുക്കുന്നതു പോലെ കൊച്ചുകുട്ടികള്‍ക്കനുയോജ്യമല്ലാത്ത ഉളളടക്കം പോലെ ചില വ്യതിയാനങ്ങള്‍...
അപ്പം ചുംബനസമരം...
സമരത്തിനു വേണ്ടി ചുംബിക്കണോ വേണ്ടയോ എന്നത് നിന്റെ കാര്യം.  പഴയ അമേരിക്കന്‍ പ്രസി‍ഡന്റിനെക്കുറിച്ചുണ്ടാരുന്ന ആരോപണമില്ലേ.. ഇന്ത്യന്‍ സാഹചര്യത്തില്‍ ദമ്പതികള്‍ തമ്മില്‍ പോലും അത്തരമൊരു കൃത്യം തെളിഞ്ഞാല്‍ അതു വെറും കൃത്യമല്ല വേതാള്‍. കുറ്റകൃത്യം.
ഹമ്മച്ചീ..
പൊതുസ്ഥലവും നേരത്തെ പറഞ്ഞ കണ്ടു നില്‍ക്കുന്നവരിലെ ഉളവാക്കലിനു വിധേയമാണെന്ന് മഹാരാഷ്ട്രാ ഹെക്കോടതി വിധിയെന്തോ ഉണ്ട്. പാര്‍ക്കുമായി ബന്ധപ്പെട്ട്. വേണേ പോയി ഗുഗിള് ചെയ്യ്.
അയ്യോ അപ്പം എന്റെ ചുംബന സമരം..
ഡാ കാര്യങ്ങള്‍ക്ക് രണ്ടു രീതിയുണ്ട്. ഒന്ന് സോഷ്യല്‍ അക്സപ്റ്റന്‍സും മറ്റൊന്നു നിയമപരമായ അക്സപ്റ്റന്‍സും. ആദ്യം പറഞ്ഞത് രണ്ടാമത്തേതിലേക്ക് നയിക്കും. നിയമത്തിലെ കൊളോണിയലിരുട്ടൊക്കെ മാറി വെട്ടോം വെളിച്ചോം കയറുന്നതിലേക്കും.
അതോണ്ട്..
നീ കിസ്സ് ചെയ്തു സമരം ചെയ്യ്. പോന്ന പോക്കിലു ഒരു മൗത്ത് വാഷ് വാങ്ങിക്കോ.. ഗതിയില്ലേലൊരു ചുയിംഗമെങ്കിലും..
അപ്പോ വിക്രം സാര്‍..
ഞാനെന്റെ ഓള്‍ഡ്മോങ്കേ മുത്താടാ പിശാശേ.. ഇപ്പം സ്ഥലം കാലിയാക്ക്, സ്വസ്ഥമായിട്ടൊരു സ്മോളടിക്കാന്‍ സമ്മതിക്കാത്തവനേ....


Read more »

Thursday, August 28, 2014

ഓട

ഗുഡ്മോണിങ്ങ് സാര്‍..
ആ ഗുഡ്മോണിങ്ങ്. എന്തോന്ന്, അത്തറും പൂശി? എന്തോന്നെടേ കീടനാശിനികളു തന്നെ?
അല്ല സര്‍.. നിജമാ അല്ല. കക്കൂസിലും മൂത്രപ്പുരേലുമെഴുതിക്കൊണ്ടിരുന്നവരാണ് ഫേസ്ബുക്കിലെഴുതുന്നതെന്ന് താടിവേഷം. നാറ്റമെന്തേലും ബാക്കിയൊണ്ടേ അതങ്ങു പോട്ടെന്നു വിചാരിച്ചു.
ഹഹ. നെനക്ക് ഫീലു ചെയ്തു.
ആം...ഫീലു ചെയ്യണ്ടേ?
ഡാ, ഇതും നിയമപ്രശ്നമാണ്. നിയമവാഴ്ചയുടെ പ്രശ്നം..
ആ വാചകത്തിലെവിടെ നിയമം?
സോഷ്യല്‍ മീഡിയ മറവിലുള്ള ഒന്നായതോണ്ടും ഒളിപ്പതിവായതുകൊണ്ടും നിയമങ്ങള്‍ ബാധകമല്ലെന്നും ആര്‍ക്കുമാരേയും ആക്ഷേപിക്കാമെന്നും ജനത്തിനു തോന്നിയിരുന്നു. കുറെകാലം മുന്‍പു വരെ. ദൂരം, സ്ഥലം തുടങ്ങിയ കോംപ്ലിക്കേഷനും പലനാടുകളിലെ പല നിയമങ്ങളും കാരണം പിന്നേം ആ ധാരണയങ്ങനങ്ങു വളര്‍ന്നു പന്തലിച്ചു. അല്പജ്ഞാനികളു കയറിയങ്ങു വിളഞ്ഞു. ഗൂഡാലോചനയായി, വ്യക്തിഹത്യയായി, വിവരക്കേടു വിളമ്പലായി.
പിന്നെ..
പിന്നെ ജനം കൊമേഴ്സ്യലായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങി. അവിടെയും നിക്ഷിപ്ത താല്പര്യങ്ങളും നേരത്തെ പറഞ്ഞ വിവരക്കേടും വന്നു.  താടിവേഷത്തിനങ്ങനെ തോന്നിയതില്‍ തെറ്റു പറയാനൊക്കില്ലെടേ വേതാള്‍.
അപ്പം..
അപ്പോമിപ്പോമൊന്നുമില്ല. വികസിത രാജ്യങ്ങളില്‍ സാമൂഹികജീവിതത്തിലെ പ്രസക്തനിയമങ്ങള്‍ സോഷ്യല്‍ ജീവിതത്തിലുമുണ്ട്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എക്സംപ്റ്റഡ് അല്ല. ആണെന്ന തോന്നലുപയോഗിക്കുന്നവനില്ല. അവിടെ മാത്രമല്ല, സമൂഹത്തിലും നിയമമുള്ളതു കൊണ്ട് അതിവിദഗ്ദമായി വാക്കുകളുപയോഗിക്കാനറിയാതെ അപമാനപരമായി വ്യക്തിപരമായി അഡ്രസ്സ് ചെയ്യുന്നവനും തെറ്റിദ്ധാരണ പരത്തുന്നവനുമെല്ലാം പണികിട്ടും. അതിനു രാജ്യവും ബൗണ്‍ടറിയും സ്ഥലവും കാലവുമൊന്നുമില്ല.
അതെന്തരിന്..
ആളുകള്‍ക്ക് ബോധം പോന്നത് രണ്ടു സമയത്താണ്. ഒന്നു മോബാവേശം എന്ന മോഹാവേശം കയറുമ്പോ രണ്ട് ഈഗോ ഹര്‍ട്ടു ചെയ്യുമ്പോ. ആ സമയത്തവന്‍ ചെയ്യുന്നതും പറയുന്നതും ഇച്ചിരി കഴിഞ്ഞവന്‍ തന്നെ വായിച്ചു നോക്കിയാലവനു തന്നെ ചെമ്പു തെളിയും. ബുദ്ധിയുള്ളവരു കൂടുതലു സംസാരിപ്പിച്ചെവിഡന്‍സുണ്ടാക്കും. ആവേശം കയറി വാചകം പൂശുന്നവന്‍ വാക്കു കൊണ്ടു സ്വന്തം കഴുത്തിലെ കുടുക്കു മുറുക്കും. പണി കിട്ടുമ്പോ കൈയ്യടിച്ചവരും തിരക്കഥയെഴുതിയവരും ഗാലറിയിലെ കാണികളുമൊന്നും കാണില്ല. കോളേജുകാലത്ത് ആവേശമണ്ടന്‍മാരെ മുന്നി നിര്‍ത്തുന്ന കളി. അവന്മാരു തല്ലും കൊണ്ടും കേസും പറഞ്ഞ് നാട്ടില്‍ പിച്ചയെടുക്കും. കുത്തിത്തിരിച്ചവരു അവതാ പറഞ്ഞ് നാട്ടിലും പുറത്തും പോയി  പത്തു ചൊളയൊണ്ടാക്കി തിരിച്ചു വന്നവന് പിച്ചയെറിയും.
ങ്ങേ..
കണ്ടും കേട്ടും ചെടിച്ചു കഴിയുമ്പോ തീട്ടം ചവിട്ടാതിരിക്കാന്‍ ചെരിപ്പിട്ടു നടക്കുന്ന ശീലമുള്ളവര്‍ക്കു പോലും മടുക്കും. ഒരിക്കലും കാണുവേം കേക്കുവേം ചെയ്യാത്ത തീട്ടങ്ങളു പോലും കൈ കൊട്ടി വിളിച്ചു ചവിട്ടാന്‍ പ്രകോപിപ്പിക്കും.   താടിയെ പോലെ ചിലര് അതു ഒളിഞ്ഞും തെളിഞ്ഞും മറിഞ്ഞും പറയും. താടിക്കു പകരം ഒരു സ്ത്രീയോ ദളിതനോ ആണെങ്കില്‍ വകയും വകുപ്പും പിന്നേം മാറും. മോബാവേശോം മോഹാവേശോം പോയി പിന്നെ മോഹാലസ്യമാവും. ബോധക്കേടു കാണിച്ച ജനത്തിനു ബോധക്ഷയം വരും.
അപ്പോ താടി പറഞ്ഞ കക്കൂസ്?
അടച്ചാക്ഷേപം ചക്കക്കുരു പോലാടേ, അപ്രതീക്ഷിതമായി നിരന്തരം ഗ്യാസുല്‍പ്പാദിപ്പിക്കും. എന്നും എല്ലാ കാലത്തും ഓട മാനസികാവസ്ഥയുള്ളവരുണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പ് കലുങ്കിലിരുന്നു കഥയുണ്ടാക്കി, ട്രെയിനില്‍ നാട്ടിലെ പെണ്ണുങ്ങടെ പേരും ഫോണ്‍ നമ്പറുമെഴുതി ചട്ടം പഠിപ്പിക്കും, കക്കൂസിലും മൂത്രപ്പുരയിലും വികൃതഭാവനകളെഴുതും.
എന്നാലും.
എന്നാലും വലിയ കുഴപ്പമില്ലാരുന്നു. വീട്ടുകാരും ഒരു പരിധി വരെ നാട്ടുകാരും മാത്രം അറിഞ്ഞാ മതിയാരുന്നു. അനുഭവിച്ചാ മതിയാരുന്നു. ഇതിപ്പോ വൈകൃതം നിറയ്ക്കാന്‍ ഓണ്‍ലൈന്‍ സ്പേസു നീണ്ടു നിവ‍ര്‍ന്നു കിടക്കുവല്ലേ. കന്നു ചെന്നു ചേരുന്ന കൂട്ടത്തിന്റെ ഒരുമേല്‍ സോഷ്യല്‍ ഡിസാസ്റ്റര്‍ പൂര്‍ണ്ണമാവുന്നു. പക്ഷെ.
ക്യാ പക്ഷെ..?
അടര്‍ത്തിയെടുത്തെന്നു ദൃക്സാക്ഷികളും അല്ലെന്നു വിവാദപ്രിയരും പറയുന്നതു പോലെയുള്ള ആ വാചകത്തിന്റെ വ്യാപ്തിയില്‍ ഓടയല്ലാത്ത ബഹുഭൂരിപക്ഷവും വരും.
അപ്പോ..
സൂക്ഷ്മതയുടെ പ്രശ്നം വേതാള്‍, സൂക്ഷ്മതയുടെ പ്രശ്നം. ബട്ട് എ ലെസ്സര്‍ ക്രൈം.
വളവളാ പറയാതെ, ബീ സ്പെസിഫിക്ക്  വിക്രം സര്‍..
നീയെന്തോന്ന് എവിഡന്‍സുണ്ടാക്കുന്നോ? ആ പ്രസ്താവനയുടെ മുന്നില്‍ ചെറിയ ഒരു ന്യൂനപക്ഷം എന്നു കൊടുത്തിരുന്നെങ്കില്‍ ഫോള്‍സ്പ്രൂഫാവുമായിരുന്നുവെന്നതിനപ്പുറം നോ കമന്റ്സ് വേതാള്‍. നോ കമന്റ്സ്. ഇനി നീ പോയി തൂങ്ക്, തല കുത്തനേം വിധത്തിലും തരത്തിലും.

Read more »

Sunday, August 24, 2014

വചനം

സാര്‍..
ഹിതാര്, വേതാള്‍? കിദര്‍ ഹേ തൂ? എവിടാരുന്നെടാ പിശാശേ?
ഒന്നും പറയണ്ട വിക്രം സാര്‍, ഒന്നും പറയണ്ട, മരക്കൊമ്പേലു നുമ്മക്കും ഒരു ചെറിയ ബാറുണ്ടാരുന്നു. പൂട്ടാതെ രക്ഷപെടുമോന്നറിയാന്‍ പോയതാരുന്നു..
എന്നിട്ട്..
നോ സര്‍, നോ.. ബര്‍ത്ത് ഡേ ഈവനിങ്ങില്‍ സ്മോളടിച്ചേച്ചിരിക്കുമ്പോ ബോറന്‍ രാഷ്ട്രീയം വേണ്ട. വിക്രം സാറിനു സ്പെഷ്യല്.
മേഡ്, ബ്ലെന്ഡഡ് അന്‍ഡ് ഡിസ്റ്റില്‍ഡ് ഫോര്‍?
ആം, ഫോര്‍ ഹിസ് ഹൈനസ് വിക്രം, ദശമൂലികകളിട്ടു വാറ്റിയവന്‍, കൈത്തറി.
ഇത്രേം വലിയ കൈക്കൂലിയുടെ പ്രകോപനം എന്തരു വേതാള്‍, ഒന്നും കാണാതെ നീയിതു ചെയ്യൂല്ല..
ആത്മാര്‍ത്ഥതയില്‍ വാളന്‍ പുളി കലക്കരുത് സര്‍, ഇതെന്റെ ഹൃദയോം സ്നേഹോം വേറെന്താണ്ടൊക്കേമാണ്..
എന്നാ പോട്ടും. മാഫ് കീജിയേ..
എന്നാലുമൊരു കാര്യമുണ്ട് വിക്രം സാര്‍?
വാട്സ് ദാറ്റ്?
നദിങ്ങ് മച്ച്.. ഈ തിരക്കിലൊരേയൊരു ചോദ്യം. ഹൗ യൂ ഫീല്‍ ആഫ്റ്റര്‍ ഓള്‍ ദീസ് ഇയേഴ്സ്.
ഡാ, കൗമാരത്തിലും യൗവ്വനത്തിന്റെ തുടക്കത്തിലും ലോകത്തെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. എല്ലാത്തിനും പോംവഴികളും വിധി കല്പനകളുമെല്ലാമുള്ള ഒരബ്സൊല്യൂട്ട് അതോറിറ്റി.. പ്രായം ചെല്ലുമ്പോള്‍..
പ്രായം ചെല്ലുമ്പോള്‍?
കാര്യങ്ങളുടെ വിവിധ വശങ്ങള്‍ കാണും തോറും പോംവഴികളെക്കാളും പരിഹാരങ്ങളെക്കാളും സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കും. കണ്‍സിഡറേഷനുകള്‍ കൂടും.  ഫലം ആ പറഞ്ഞതു രണ്ടും ഇല്ലാതാവും.
ഏത്?
സര്‍വ്വജ്ഞപീഠവും പിന്നെ പരിഹാരാതുരതയും.
പിന്നെ?
നമ്മളെക്കാളും ബുദ്ധി മുന്നില്‍ കേട്ടോണ്ടു പൊട്ടന്‍ കളിച്ചിരിക്കുന്നവനുണ്ടെന്നു മനസ്സിലാക്കിയാല്‍ പാതി പ്രശ്നം തീരും.
അതു പ്രശ്നമാണോ?
അഞ്ചാറു വയസ്സില്‍ തീരേണ്ട ഒന്നാ​ണ് വേതാള്‍, മോന്റച്ചനും മോനും മോന്റെ കളിപ്പാട്ടോമടങ്ങുന്ന മീ ഫേസ്, ഇച്ചിരി കൂടെ മൂത്താല്‍ ഞാനും മുതലയമ്മാവനുമാവും. പിന്നേം മൂത്താല്‍ അതു ഞമ്മളാണേയും. ഇതു കേട്ടിട്ട് ഇപ്പോ നെനക്കത് തോന്നുന്നുണ്ടോ?
ഏത്?
അത് ഞമ്മളാന്നേന്ന്.. ഒണ്ടേലുമില്ലേലും നൈറ്റായി. നെന്റെ മരം പിടി. എന്നിട്ടു തല കീഴായി തൂങ്ക്. നിമ്മതിയാ തൂങ്ക്!


 

Read more »

Monday, August 18, 2014

ബാര്‍

സാര്‍‍...
എന്തുവാടേ കൂവിവിളിച്ചു പ്രശ്നമൊണ്ടാക്കുന്നേ..
സാററിഞ്ഞില്ലേ, സത്യമായും സാററിഞ്ഞില്ലേ?
ഒരു കീറു വെച്ചുതന്നാലുണ്ടല്ലോ,  കിടന്നു കാറാതെ കാര്യം പറയുവ്വാ..
പാലായിലൊറ്റ ബാറു പോലുമില്ലെന്ന്..
ങ്ങേ. വെയിലിനും തീക്കും തണുപ്പോ? തീക്കട്ടേലുറുമ്പരിച്ചോ? ഇതെന്തോന്ന് വേതാള്‍, പാലാ മീനച്ചില്‍ താലൂക്കിലും കോട്ടയം ജില്ലേലും തന്നല്ലിയോ? ആ പാലാ തന്നാണോ ഈ പാലാ?
ആന്ന് സാര്‍, ആന്ന്, നല്ലപ്പം കേട്ടപ്പോ ഞാനും വിശ്വസിച്ചില്ലാരുന്നു..
അതെന്തോന്ന്, പാലായില്‍ റവ്വര്‍ പാല് ചുരത്താതായോ? വെട്ടാനും പരത്താനും ആളെക്കിട്ടാണ്ടായോ?  
അല്ല,
പിന്നെന്തോന്ന് രാവിലെ മുതലു അന്തിക്കുന്നന്‍ ചേക്കേറുന്ന സമയം വരെയുള്ള സമയം തൊഴിലൊറപ്പുകാരു കൊണ്ടുപോയോ?
നോ സര്‍. നോ..
പിന്നെന്തോന്ന്. കാര്യം പറഞ്ഞു തുലയ്ക്കെടേ, മനുഷനു വേറെ പണിയൊണ്ട്
ഗുണനിലവാരമില്ലാത്തതോണ്ട് ബാറെല്ലാം സര്‍ക്കാരടപ്പിച്ച കൂട്ടത്തിലടപ്പിച്ചതാന്ന് പോലും..
ഗുണനിലവാരമൊക്കെ ആപേക്ഷികമാണ് വേതാള്‍, ആപേക്ഷികം.
എന്നു പറഞ്ഞാലെന്തുവാ?
ഡാ, ഒണ്ടേയില്ലേന്നു മീനച്ചിലുകാരനെ അനുകരിക്കുന്ന നിനക്ക് പാല, മീനച്ചില്‍ ചരിത്രമറിയോടാ പിശാശേ?
നോ. എന്‍ലൈറ്റന്‌‍‍ മീ സര്‍..
ഡാ, റവ്വര്‍ മരങ്ങളില്‍ പണത്തിന്റെ സ്ലോട്ടര്‍ ടാപ്പിങ്ങ് ആദ്യം തുടങ്ങിയ സ്ഥലങ്ങളിലൊന്ന് കോട്ടയത്തൂന്നു കിഴക്കോട്ടു പോന്ന റോഡാണ്. റവ്വറിന്റെ ഗുണമെന്താന്നറിയോ?
നോണ്‍ പെരിഷബിള്‍, അടുപ്പിലൂതാന്‍ വഹയൊണ്ടേ വില കൂടുന്ന വരെ അമുക്കിവെക്കാം. പാലായോ ഒട്ടുപാലായോ ഷീറ്റായോ കൊടുത്തു കായൊണ്ടാക്കാം.
അതല്ലാതേം വേറേമൊണ്ട് വേതാള്‍. രാവിലെ ഒരെട്ടൊമ്പതു മണിയോടെ കര്‍ഷകനും തൊഴിലാലിയും അന്നത്തടമൊണ്ടാക്കി ഫ്രീയാവും. പിന്നവന്റെ മുന്നില്‍ ദിവസം അന്തിക്കൂരാപ്പ് വരെ നീണ്ടു നിവര്‍ന്നു കിടക്കുവല്ലിയോ..
ആന്ന്. അപ്പം അതിനെന്തോ ചെയ്യാനാ..
പോക്കറ്റിക്കാശൊള്ളോര് പലിശയ്ക്കു കൊടുത്തു കാശൊണ്ടാക്കും, ഇല്ലാത്തോന്‍ സൈഡ് വിസിനസ്സ് തൊടങ്ങും. അനാദിക്കടമുതല് ഇരുമ്പുതുരുമ്പു കട വരെ . അതുമല്ലേ ഒരു നൂറു കേരളാ കോണ്‍ഗ്രസ്സിലൊന്നി ചേര്‍ന്നു രാഷ്ട്രീയം കളിക്കും. എന്നാലും പിന്നേം സമയം ബാക്കി..
അപ്പോ?
സമുദായ പ്രവര്‍ത്തനോം പ്രാര്‍ത്ഥനേം കഴിഞ്ഞാലും പിന്നേം സമയം നീണ്ടു നിവര്‍ന്നു കിടക്കുവല്ല്യോ..
അപ്പോന്നു ഊന്നിയൂന്നി ചോദിക്കുന്നു..
കാശൊള്ളോന്‍ ക്ലബ്ബി പോയി അന്തസ്സായിട്ടു സ്മോളും തൊട്ടുകൂട്ടി ചീട്ടു കളിച്ച് കാശു കളയുവോ വാരുവോ ചെയ്യും...
ഇല്ലാത്തോന്‍?
പാവങ്ങക്കു വേണ്ടിയല്ല്യോടേ നമ്മടെ നാട്ടിലു ബാറു തുറന്നേക്കുന്നേ. ഇല്ലാത്തോന്‍ ബാറിലിരുന്നു രണ്ടു വെടിവട്ടോം പറഞ്ഞു ഉച്ചയ്ക്കൂണു കാലമാവുമ്പോ അപ്പറ്റൈസറും നിറച്ച് മീനും കൂട്ടിയുണ്ണാനങ്ങു വീട്ടിലോട്ട് ചെല്ലും.
അപ്പോ ഇപ്പോ?
ഡാ, ഫൂള്‍..
എന്തോ..
ഡാ കൊച്ചനേ, സാമാന്യബുദ്ധി പാലാക്കാരനെ ആരും പഠിപ്പിക്കണ്ട, അവരു റവ്വറില്‍ വിതയ്ക്കുകേം പാലില്‍ കൊയ്യുവേം ചെയ്ത ചൊള കൊടുത്ത് ബിവറേജസ്സീന്നും നാട്ടിലെ പട്ടാളക്കാരനീന്നും വാങ്ങി കളപ്പുരകളില്‍ സ്റ്റോക്ക് ചെയ്യും..
അപ്പോ അദ്ധ്വാനിക്കുന്ന ജനസമൂഹം..
‍മണ്ടന്‍കുണാപ്പീ, അവരു കരികലക്കിക്കിട്ടുന്ന കീടമടിക്കുന്നതിനു പകരം നാട്ടുനടപ്പ് നല്ല വാറ്റു വാങ്ങിയടിക്കും.  ഉച്ചയ്ക്കൂണും കഴിഞ്ഞൊന്നു മയങ്ങിയെണീറ്റു രാത്രി അത്താഴത്തിനു മുന്‍പ് ചാര്‍ജ്ജ് ചെയ്യാനൊള്ളത് മിച്ചമൊണ്ടേലിച്ചിരി മോന്തി..
അപ്പോ പാലേല്‍ ബാറില്ലാത്തത്..
ഒരു വഴിക്കു നന്നായെടേ.. ചൊളയെണ്ണിക്കൊടുത്ത് രണ്ടു സ്മോളടിക്കുന്നവനും ആംബിയന്‍സും ചുറ്റുപാടുമൊക്കെയാവാം.
ങ്ങേ..
തംപ്സ് അപ്പെന്നും പറഞ്ഞ് ഒരു വലിക്കൂറ്റുന്ന ശീലം വിട്ടേച്ച്, ജനം മെല്ലെ സാവകാശം ആംബിയന്‍സുമാസ്വദിച്ചു മൊത്തട്ടടേ.. കൊടുക്കുന്ന കാശു മൊതലാവട്ടെന്റെ വേതാളമേ..
അപ്പം?
ബാറു തുറക്കാന്‍ ഇച്ചിരി താമസിച്ചാലും കൊഴപ്പമില്ലെടേ. ചത്താലും ചമഞ്ഞു കിടക്കണന്നാ കാര്‍ന്നോന്മാരു പറഞ്ഞേക്കുന്നേ.. അല്ലേലും ഇനിയൊള്ള കാലത്തു പിള്ളേരു വല്ലോം ഇവിടെങ്ങാനും കിടക്കുവോ. ആദ്യം മറ്റിംഗ്ലീഷും ടൈപ്പും പഠിച്ചു കുറെയെണ്ണം പോയി. ഇപ്പോ കംമ്പ്യൂട്ടറും സോഫ്റ്‍റ്‍വെയറും പഠിച്ചു പിന്നേം പോയി. ലീവിനു വരുന്നോര്‍ക്കവരുടെ സ്റ്റാന്‍ഡേര്‍ഡിനെന്തേലുമൊക്കെ വേണ്ടേ. തന്നേം പിന്നേം എന്നും കോട്ടയത്തു പോയി സ്മോളടിക്കാനൊക്കുവോ..
സര്‍. എന്നാലും പാല!
ഡാ, ഇതൊക്കെ കാലഗതിയാണ്. ബാറുമുകളേറിയ മന്നന്റെ തോളില്‍ ബിവറേജസ് കയറ്റുന്നതും ഭവാന്‍! നീ പോയി ആ മരത്തേ തൂങ്ങി അനന്തമജ്ഞാതമവര്‍ണ്ണനീയം ചൊല്ല്. ചല്‍...Read more »

തിരികെ

സര്‍ര്‍.....
എന്തോന്നെടേ നിനക്ക് ര്‍ ഇച്ചിരി കൂടുതല്‍?
ലോങ്ങ് ഗ്യാപ്പ് സര്‍, ലോങ്ങ് ഗ്യാപ്പ്..
നിനക്കും ഇന്‍ഫ്ലേറ്റഡ് മംഗലശ്ശേരി നീലകണ്ഠന്‍മാരെ പോലെ ഗ്യാപ്പു പ്രശ്നമായോ?
ആ ഗ്യാപ്പല്ല വിക്രം സാര്‍.. യൂ വേര്‍ മിസ്സിങ്ങ്!
തൊല്ല, തൊന്തരവ് തുടങ്ങിയ പദങ്ങളില്‍ നിന്നൊരു വെക്കേഷന്‍ ആഗ്രഹിക്കാത്തവരിന്നു വരെ ഈ ഭൂതലമണ്ണില്‍ പിറന്നിട്ടില്ല, ഇനി പെറക്കുവേമില്ല മിസ്റ്റര്‍. മറുത വേതാള്‍..
അയ്യയ്യോ അപ്പടിയൊന്നും ശൊല്ലക്കൂടാത്. ഞാന്‍ ഏഴെ നീങ്ക ഏഴൈ തോഴന്‍..
ഡാ, വൃത്തികെട്ടവനേ, എന്നെ എന്റെ കണ്‍മുന്നില്‍ കോപ്പിയടിച്ചു ഞെളിയുന്നോടേ..ഇപ്പം എന്തര് നെന്റെ പ്രശ്നം?
നടികര്‍ സര്‍, നടികര്‍..
നടികരാ, നടികളാ?
നടികള്‍..
നടികള്‍ക്കും ഉനക്കുമെന്നാ സംബന്ധം?
അവരു തിരുമ്പി വന്താച്ച് സര്‍..
അവരാ..
ആം..
വാട്സ് റോങ്ങ് ഇന്‍ ദാറ്റ്?
എന്നാലും ‌
ഡാ, അതു നമ്മളു മലയാളികളുടെ, ഇന്ത്യാക്കാര്‍ക്കു പൊതുവേയുള്ള മൈന്‍ഡ് സെറ്റിന്റെ പ്രശ്നമാണ്.
എന്ത്?
ആദ്യത്തേത് ആദ്യം. നായികമാര്‍ മധുരപ്പതിനേഴുകാരികളായി തുടരണമെന്ന്..
അപ്പുറം?
കല്യാണം കഴിച്ചാല്‍, പ്രസവിച്ചാല്‍ അപ്പം ഒരു കര്‍ട്ടനിട്ടതു പോലെ തീരുന്നതാണ് സൗന്ദര്യമെന്ന്..
വൈ സോ വിക്രം സര്‍?
ഇന്ത്യന്‍ ശരീര ഘടനയും പ്രകൃതിയും അത്തരമൊരു പ്രവണതയ്ക്കു സാധ്യതകളുള്ളതാണെന്ന സത്യത്തേക്കാള്‍ പ്രശ്നം മാനസികമാണ്.  ഡാ മുണ്ടു മടക്കിക്കുത്തിയാലും ഇല്ലെങ്കിലും വെള്ളിത്തിരയില്‍ മലയാളം പേശിത്തുടങ്ങിയ കാലം മുതല്‍ മിക്കവാറും നായകന്മാരെല്ലാം അമാനുഷരാണ്. നേരത്തെ പറഞ്ഞ ഇന്‍ഫ്ലേറ്റഡ് മംഗലശ്ശേരി നീലകണ്ഠന്‍ ഇഫക്ട്. സുന്ദരികള്‍ അമാനുഷരുടെ ഹീറോകളുടെ അഭിവാജ്യ ചേരുവയാണ്. വെറും സുന്ദരികളു പോര, പത്തമ്പതു വയ്സ്സുള്ള ഹീറോയ്ക്കു ചുറ്റും കാണിയെന്ന ഏഭ്യനു അസൂയ വരത്തക്ക വിധം മധുരക്കനികള്‍.
ങ്ങേ..
ബ്ലാക്കാന്‍ഡ് വൈറ്റ് കാല നായകന്മാരെല്ലാം വാര്‍ദ്ധക്യത്തിലും ചുറ്റിപ്പാടുന്നതിന്റെ രഹസ്യം ഈ താരനിര്‍മ്മിതിയാണെടേ. നിത്യഹരിത ഹര്‍ഷോന്മാദമായി തുടരുന്നുവെന്ന താരനിര്‍മ്മിതി
അപ്പോ?
ഡാ, സമൂഹത്തിന്റെ റിഫ്ലക്ഷനാണ് സിനിമയും. അന്തക്കാലത്ത് നമ്മുടെ നാട്ടിലു സ്ത്രീകളു മെയിന്‍സ്ട്രീമില്‍ വന്നു തുടങ്ങിയിരുന്നില്ല. വന്നിട്ടുള്ള നാട്ടിലൊക്കെ മൂത്തുപഴുത്ത സുന്ദരിമാരു സിനിമ അടക്കിവാണിട്ടുണ്ട്. നായകന്റെ നിര്‍മ്മിതിക്കു പകരം നായികയുടെ നിര്‍മ്മിതിയുടെ രസതന്ത്രം.
അപ്പോ ഈ തിരിച്ചു വരവ്?
ഫീമേല്‍സ് ആര്‍ ബാക്ക് ഇന്‍ മെയിന്‍സ്ട്രീം. ജനം നായികയേയും യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു.
അപ്പോ ഇനി..
ചിലപ്പോ മനോനിലയിലെ ഒരു ചേഞ്ചാവാം. അറുപതുകള്‍ പുനസൃഷ്ടിക്കുന്നതാവാം. ചിലപ്പോ നിലനില്‍ക്കാം. ചിലപ്പോ ചീറ്റാം.
വൈ സോ?
ജനപ്രിയ സിനിമയെപ്പഴും ട്രന്‍ഡുകളാണെടേ.. ഭാഗ്യവും നിര്‍ഭാഗ്യവും പോലും.  നിനക്ക് ഇന്നത്തെ നിന്റെ ഗ്രഹനിലയറിയോ?
ഇല്ല.
ആരുഡത്തിലടി. ഇനിയിവിടെ നിന്നു സമയം മിനക്കെടുത്തിയാല്‍, ശരീരപീഡ, മാനഹാനി. സമയം പാഴാക്കാതെ പോയി അമ്മച്ചീടെ മരത്തേലോട്ട് നോക്കി,  പ്രിയതമേ വേതാളമേ എന്നൊരു പ്രേമഗാനം എഴുതിക്കമ്പോസ് ചെയ്ത് പാടിയുറങ്ങ്. ചല്‍
  

Read more »

Sunday, August 10, 2014

കോടി

ഹമ്പമ്പോ..
വാട്സപ്പ് വേതാള്‍? നീയെന്തോന്തിനു അതിശയം കടുകു വറക്കുന്നു, വാട്സ് ദ മാറ്റര്‍?
കോടികളു സാര്‍, കോടികളു മുടക്കി ഓഫീസ് കെട്ടിയേക്കുന്നു..
അതിനാന്നോ നീയീകുവിവിളിച്ചത്..
പാവത്തുങ്ങക്ക് അതിശയിക്കാന്‍ പറ്റൂല്ലേ?
വേതാളകുശ്മാണ്ടമേ, അതിശയലോലാ,
ഹെന്തോ?
ലക്ഷാധിപതി പണ്ടു വലിയൊരു വാക്കാരുന്നു. പൈപ്പും കടിച്ചു പിടിച്ച് ഫിയറ്റ് കാറിലു സ്യൂട്ട് കേസും ചുമ്മി വന്നിറങ്ങി, മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കാന്‍ പോകുന്ന സ്റ്റൈലില്‍ ഗൗണുമിട്ട് വരുന്ന ഒരു മാരകരൂപം. ക്യോം?
ക്യോം‌?
ലവനധിപനായ ലച്ചത്തിന്റെ പര്‍ച്ചേസിങ്ങ് പവര്‍, അല്ലെങ്കില്‍ വാങ്ങല്‍ ശേഷി. നാലക്കത്തിനു കാറു കിട്ടുന്ന കാലത്ത്, ഏക്കറു കണക്കിനു സ്ഥലം കിട്ടുന്ന കാലത്ത്, സ്വര്‍ണ്ണത്തിന്റെ വില മൂന്നക്കമാരുന്ന കാലത്ത് ലച്ചം ലക്ഷമാരുന്നു. അതിനൊരു ഇരുപത്തിനാലു കാരറ്റ് പൊലിമയുണ്ടാരുന്നു.
ങ്ങേ..
തന്നെടേ. ഡീവാല്യുവേഷനും പണപ്പെരുപ്പോം പണ്ടാരമൊക്കെ വരുമ്പോ കറന്‍സി മെലിയും. തൊഴുത്തിക്കെട്ടുന്നതിനു പകരം, വലിയ വലിയ നോട്ടുകളിറക്കും.
അപ്പോ കോടീശ്വരന്‍?
കോടീശ്വരന്‍ന്നു കേക്കുമ്പോ പഴേ ജനത്തിനൊക്കെ ഒരു കുളിരാരുന്നു. നാലും ചേര്‍ന്ന മൂലയ്ക്കാണേ ഒരു മുറുക്കാന്‍കടയിരിക്കുന്ന അരസെന്റു സ്ഥലത്തിനു കൊടുക്കണം നീയീപ്പറഞ്ഞ കോടിയേ രണ്ട്..
അപ്പം എന്റെ കുളിര്..
ഇക്കണോമിക്സ് യാഥാര്‍ത്ഥ്യമാണ്, ഊഹാപോഹോം റൊമാന്റിക് വിവരക്കേടുമല്ല, നീയീപറഞ്ഞ കോടിക്കെന്തരെടേ വിനിമയ മൂല്യം? ഏറ്റവും ചെറിയ നാണയത്തിനു ഒരു ബീഡി കിട്ടുവോ? ഏറ്റവും ചെറിയ നോട്ടിനു ഒരു നേരത്തെ ഭക്ഷണം കിട്ടുവോ?
ഇല്ല
അപ്പം നെന്റെ കോടിക്കുളിരും പുതച്ചോണ്ട് നീ മരത്തേലോട്ട് ചല്‍..തലകുത്തി നിന്നു ചിന്തിക്കാന്‍ നിനക്കൊരു വിഷയം തരാം..
വാട്സ് ദാറ്റ്?
കിഴക്കാംതൂക്കു സമ്പദ് വ്യവസ്ഥ.
 

Read more »

Friday, August 8, 2014

പുസ്പം

ആരുവാങ്ങുമിന്നാരു ആരുവാങ്ങൂമീ..
രാവിലെ ഹംക്കേ അനക്കെന്താണൊരു മുക്കലും മൂളലും?
മൂളലല്ല വിക്രം സര്‍, ശോകഗാനമാണ്..
വൈ ശോകം? അതിനിപ്പിറപ്പത്തൊരു അ ഫിറ്റു ചെയ്താല്‍ അശോകനായി. ശോകമില്ലാത്തവന്‍. കാര്യം പറയെടേ, പത്തു മിനിട്ടിലെറങ്ങീല്ലേ ട്രയിനതിന്റെ പാട്ടിനു പോവും..
ഓണത്തിനു പൂ വരൂല്ലാന്ന്?
പിന്നെ പൂവെവിടെ പോന്ന്? ദുഫായിക്കോ? ആരക്രമം കാണിച്ച്?
ആരുമക്രമം കാണിച്ചതല്ല വിക്രം സര്‍, പെയിന്റു കമ്പനിക്കാരു പൂ, പൂന്തോട്ടോം പൂക്കാലോമടക്കം വാങ്ങി പെയിന്റാക്കുന്നു.
ങ്ങേ..ഇതാദ്യത്തെ സംഭവമല്ല, പുയാപ്ലക്കോരയെന്നു പറയുന്ന ഉണ്ണിമേരി മീനിന്റെ കഴുത്തേലെ സ്വര്‍ണ്ണത്തിളക്കത്തിനു കോസ്മറ്റിക് വാല്യു ഉള്ളതും അതു വിപണിയിലില്ലാത്തതും തമ്മിലു ബന്ധമുണ്ടെന്നും ചിലര്‍.
മീനേലും കോസ്മറ്റിക്സോ?
മീനേ മാത്രമല്ലെടേ, ഒരുമാതിരിപ്പെട്ട സംഭവങ്ങളൊക്കെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായിട്ടു കാടു കടന്നു നാട്ടിലും നാടു കടന്നു മറുനാട്ടിലും...
 അങ്ങനേം?
ഡാ തുറന്ന വിപണിക്കു ഗുണവുമുണ്ട് ദോഷവുമുണ്ട്.
ഗുണമെന്തര്?
നെന്നെ പോലുള്ള പിശാശുക്കള് കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി സേവ നടത്തുന്നു. പുതിയ രാജവംശത്തിന്റെ ആടയാഭരണങ്ങളണിയുന്നു.
ദോഷം?
നിന്റെ മരക്കൊമ്പിലപ്പറത്തേ മരക്കൊമ്പേലെ കാതലിക്കു കൊടുക്കാന്‍ നീ കണ്ടു വെച്ച വനപുസ്പത്തിനു പോലും പേറ്റന്റ് സായിപ്പിനാരിക്കും.
ഹും.
ഇനിയാ വന പുസ്പത്തിനെന്തേലും കോസ്മിക് വാല്യുവൊണ്ടേ, നീ ആ പുസ്പം സ്വപ്നത്തില്‍ പോലും കാണൂല്ല. നമ്മടെ നാടന്‍ കൊഞ്ചിന്റെ ഗതിയാവും..
നാടന്‍ കൊഞ്ചിനെന്തു ഗതി?
നാടന്‍ കൊഞ്ചിനു മറുനാടേ ഗതി. നിനക്ക് കാടും. ഡാ പാതിരാത്രി വള്ളത്തേ റാന്തലും കത്തിച്ചിരയിട്ടു പിടിച്ചു വരുന്ന മുഴുത്ത കുട്ടനാടന്‍ കൊഞ്ച് നാട്ടുകാര്‍ക്ക് കണി പോയിട്ടു സ്വപ്നത്തില്‍ പോലും കാണാന്‍ കിട്ടൂല്ല. രാവിലെ തകഴിലെ പഴയ കടത്തില്‍ അല്ലേലിപ്പഴത്തെ പാലത്തില്‍ പോയി നിന്നാ, ചിലപ്പോ എക്സ്പോര്‍ട്ടു കാരു മുറിച്ചു വിട്ട കാലുകളു കിട്ടും. നെന്റെ ഒരു കയ്യിന്റത്രേം വലുപ്പമുള്ളത്.
അപ്പോ കൊഞ്ച്?
ഫോര്‍ഗെറ്റ് കൊഞ്ച്. അഞ്ചും കഴിഞ്ഞേഴു നക്ഷത്രങ്ങളിലേക്ക് അത് കൊച്ചി വഴി യാത്രയാവും.
അപ്പോ എന്റെ പുസ്പം.
നിനക്കു മിടുക്കുണ്ടേല്‍, മൂലയ്ക്കു ധനമുണ്ടേല്‍ പേറ്റന്റെടുക്കാം സ്വന്തമാക്കാം. വിധത്തിലും തരത്തിലും ബ്രാന്ഡ് ചെയ്തു വിറ്റു നേരത്തെ പറഞ്ഞ മൂലയ്ക്ക് മുതല്‍ കൂട്ടാം.
അപ്പോ ഈ ഓണത്തിനു മലയാളി പൂവിടാനെന്തോ ചെയ്യും?
ഡാ, കുക്കുംബര്‍ ഇ‍ഡിയറ്റ്, വെജിറ്റബിള്‍ ഗോസ്റ്റ്, പത്തായത്തിലോണമുണ്ടേ പൂ ചൈനേന്നും വരും. ലുക് എലൈക്. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍. അതാണു തുറന്ന വിപണി.
ങ്ങേ,
വായടക്കെടേ. നൂറ്റൊന്നു കൂട്ടം കാപട്യം തൊട്ടുകൂട്ടി നിത്യജീവിതമുണ്ണുമ്പോ അതു പോതും. വേണേ ബിവറേജസ്സീന്നൊരു കുപ്പി വാങ്ങി വാങ്ങി നിലംതൊടാതടിച്ച് വാളും വെച്ച് പൂക്കളമാക്കിക്കോ.
അപ്പം..
ലേറ്റാവുന്നു പിശാശേ.. ട്രയിനതിന്റെ പാട്ടിനു പോവും. നീ മരത്തേലോട്ട് ചെല്ല്, ചല്‍..
 

Read more »

Thursday, August 7, 2014

ഗുസ്തിം

ഹെന്തോന്നെടേ രാവിലെ തലേല്‍ ഹെല്‍മെറ്റ്?
ഒന്നൂല്ല വിക്രം സര്‍, ഒന്നൂല്ല
തലേ കാറ്റും വെളിച്ചോം കയറണ്ടാന്നു തീരുമാനിച്ചോ?
ആത്മരക്ഷയാണ് സര്‍ രക്ഷ.. സൂക്ഷിച്ചാല്‌‍ ദുഖിക്കണ്ട..
കിം? ക്യോം?
ഗുസ്തിക്കാരു പിള്ളേരടിച്ചും ഇടിച്ചും പഞ്ചറാക്കുമ്പോ തലയേലും..
എന്തു കഥ? ഏതു ദേശം?
പത്രവാര്‍ത്ത. ദേശം കോട്ടയം..
പ്രയിസ് ദ ലോര്‍ഡ്. ഡാ, നീ ആദ്യം ഹെല്‍മറ്റൂര്.
ക്യോം?
തുറിച്ചു നോക്കുന്നതും  സമ്മതമില്ലാതെ ശരീരത്തില്‍ കൈ വെക്കുന്നതും ഒരു മാനസികാവസ്ഥയാണ്.
അപ്പോ?
അതു  രണ്ടും നിനക്കില്ല. പിന്നെ നിനക്കെന്തരിനു ഹെല്‍മെറ്റ് ചെല്ലാ, എന്തരിനു ഹെല്‍മറ്റ്?
അല്ല, കാലം വല്ലാത്ത കാലമാണ്..
കാലത്തിന്റെ പ്രശ്നമൊന്നുമല്ല, മാനസികാവസ്ഥേടെ പ്രശ്നമാണ്.
ഇതിനകത്തെവിടെ മാനസികാവസ്ഥ?
‍ഡാ പൊതുസ്ഥലത്തെ പെരുമാറ്റ പ്രശ്നങ്ങള്‍.. അതിനോടുള്ള മനോഭാവം
സ്പെസിമന്‍?
കുറച്ചുകാലം മുന്‍പ് വരെ സന്ധ്യക്ക് ശേഷം പുറത്തിറങ്ങുന്ന സ്ത്രീകളെ , ആളുകളോട് സ്വതന്ത്രമായി സംസാരിക്കുന്ന സ്ത്രീകളെക്കുറിച്ചൊക്കെ പുകച്ചുകൊണ്ടിരുന്ന ഒന്നുണ്ടാരുന്നു..
വാട്സ് ദാറ്റ് വിക്രം സര്‍?
അപവാദം. പൊതുസ്ഥലത്ത് അസമയത്ത് അസ്ഥാനത്ത് കാണപ്പെടുന്നവരെല്ലാം അക്സസ്സബിളാണെന്ന വരവു വെപ്പ്.
ഇപ്പോ?
അണുകുടുംബങ്ങളു വന്നപ്പോ, ആണും പെണ്ണും ജോലിക്കു പോകുന്നത് സര്‍വ്വസാധാരണമായപ്പോള്‍ മനോഭാവമിച്ചിരി മാറിയിട്ടുണ്ടേലും വലിയ മാറ്റമൊന്നുമില്ല..
മാറൂല്ലേ?
നീ ഇത് ലിംഗവിവേചനം വിട്ട് മറ്റൊരു വഴിക്ക് ചിന്തിക്ക്
ഏതു വഴിക്ക്?
ഭരണഘടന ഉണ്ടായ കാലം മുതല്‍ ആണിനും പെണ്ണിനും പൗരസ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നുണ്ട്. അതില്‍ സഞ്ചരിക്കാനുളള സ്വാതന്ത്ര്യവും പെടുന്നു.
ങ്ങേ?
അതു പോരാത്തതിനു സവിശേഷ സാഹചര്യങ്ങളും പ്രശ്നങ്ങളുമെല്ലാമുള്‍ക്കൊള്ളിച്ച് സമൂഹം മാറിയിട്ടില്ലെങ്കിലും നമ്മുടെ മിക്കവാറും സ്ത്രീ സംബന്ധമായ നിയമങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.
അപ്പം?
പെണ്ണിനൊറ്റയ്ക്കോ ഇരട്ടയ്ക്കോ ഇഷ്ടമുള്ള സമയത്ത്, നിയമപരമായി അനുവദനീയമായ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനുളള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അതുറപ്പു വരുത്താന്‍ നിയമവാഴ്ചയുമുണ്ട്.
അപ്പോ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം?
അടിസ്ഥാനപരമായി, ടു ദ കോര്‍, നിയമവാഴ്ചയുടെ പ്രശ്നം..
വൈ സോ?
ആര്‍ക്കു നേരെയുള്ള അക്രമവും അതെ.
അപ്പോ?
അവിടാണ് മനോഭാവങ്ങള്‍ പ്രസക്തമാകുന്നത്..
ഹൗ?
ഡാ, വഴിയെ പോകുന്ന പെങ്കൊച്ചിനെ കണ്ണിറുക്കി കാണിക്കുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും നിയമലംഘനമാണെന്നു ചെയ്യുന്നവനും തന്റെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നു ഇരയ്ക്കും ഇതൊരു പ്രശ്നമാണെന്നു വ്യവസ്ഥിതിക്കും തോന്നാത്ത വിധം കണ്ടീഷന്‍ ചെയ്തു വെച്ചിരിക്കുന്ന മനോഭാവം..
അതു മട്രും..
ആ മനോഭാവത്തിലാണ് ലിംഗവിവേചനം പ്രസക്തമാകുന്നത്. ഡാ ബസ്സിനകത്ത് ഒരു ജാക്കിച്ചാന്‍ പെങ്കൊച്ചിന്റെ മൂട്ടില്‍ സ്പാര്‍ക്കുണ്ടോന്നു തപ്പിയാല്‍, പെങ്കൊച്ചൊഴിഞ്ഞു മാറും, നീങ്ങി നില്‍ക്കും, വേറെ പോംവഴി നോക്കും. കണ്ടക്ടറും പ്രശ്നം കോമ്പ്രമൈസാക്കും. അതേ സമയം ഇതു ഒരു പുരുഷന്‍ തന്നെ ഒരു പുരുഷനോട് ചെയ്താല്‍?
മൂന്നരത്തരം, ജനം പഞ്ഞിക്കിടും.
ഒരേ കാര്യത്തില്‍ രണ്ടു പ്രതികരണം വരുന്നത് കാണിക്കുന്നതെന്തരെടേ വേതാള്‍?
ലിംഗവിവേചനം വിക്രം സാര്‍, ലിംഗവിവേചനം..
സമയം മിനക്കെടുത്താന്‍ രാവിലെ ഹെല്‍മെറ്റും വെച്ചു വന്നവനേ. സംഭവം മനോഭാവവിവേചനം. പക്ഷെ അതിനെ എന്‍ഫോഴ്സ് ചെയ്യുന്ന വേറൊന്നുണ്ട്.
വാട്സ് ദാറ്റ്?
അതൊരു കുറ്റകൃത്യമായി, ക്രൈമായി ആരും കാണുന്നില്ല. നിയമം അതിന്റെ വഴിക്കു പോകുന്നില്ല. പരാതിയുണ്ടാവുന്നില്ല, നിയമം നടപ്പിലാക്കപ്പെടുന്നില്ല. പല കാരണങ്ങള്‍ കൊണ്ട്!‌
ഇതൊക്കെയുണ്ടായാല്‍ വല്ലോം മാറുവോ? ഒന്നു ചുമ്മാതിരി സാറെ..
ഡാ മണ്ടന്‍ കുണാപ്പി, ട്രയിനേല്‍ പുകവലീം മദ്യപാനോം നിരോധിച്ചു. ഇരുചക്രത്തിനു ഹെല്‍മെറ്റു വെച്ചു, നാല്‍ക്കാലിക്കു സീറ്റ് ബെല്‍റ്റിട്ടു, ഗ്ലാസ്സിലു ഫിലീമിളക്കികളഞ്ഞു. മദ്യപിച്ചു വണ്ടിയോടിച്ചാല്‍ ലൈസന്‍സ് റദ്ദാവുന്ന സ്ഥിതി വന്നു.
തന്നെ.
ഇവിടെന്താ സംഭവിച്ചത്?
എന്തര്?
പ്രസക്ത നിയമങ്ങളു ബാധകമായി, പ്രാബല്യത്തില്‍ വന്നു. ശേഷനു മുന്‍പുള്ള ഇലക്ഷന്‍ കമ്മീഷനും ശേഷനു ശേഷമുള്ള കമ്മീഷനും പോലെ. ഇപ്പോഴും ലംഘനമുണ്ടാവും കുറ്റങ്ങളുണ്ടാവും.പക്ഷെ കുറ്റങ്ങളുടെ എണ്ണവും വണ്ണവും കുറയും..
അപ്പോ..
അതു തന്നെ. നിയമമുണ്ടായാല്‍ പോര, അതു നിലവിലും പ്രാബല്യത്തിലുമുണ്ടാവുവേം വേണം..
അപ്പോ ഗുസ്തി?
തല്ക്കാലം അതു തന്നെ തുണ, പെമ്പിള്ളേര് ഗുസ്തി മാത്രമല്ല, കരാട്ടേം കളരീം കത്തിക്കുത്തുമെല്ലാം പഠിക്കട്ടും. ഇടിച്ചു നിരത്തട്ടും.. അപ്പോ നീ ആ ബോര്‍ഡ് കണ്ടോ..
കണ്ടു.
എന്നാ വായിക്ക്.
സമയം മിനക്കെടുത്താന്‍ വന്ന തലതിരിഞ്ഞവനേ നിന്റെ ഇന്നത്തെ സമയം കഴിഞ്ഞു. ഇനി നാളെ.

Read more »

Wednesday, August 6, 2014

നില-പാട്

പിശാശു മോറാ.. വേതാളക്കുശ്മാണ്ടമേ..
.. പോതും സര്‍ പോതും, തെറിയിതു പോതും. ആം വെരിമച്ച് ഹിയര്‍.. 
കൊച്ചുവെളുപ്പാന്‍കാലത്ത് നേരത്തെയിറങ്ങണന്നു വിചാരിച്ചാ നെന്നെ കാണൂല്ല. മിനക്കെടിനും മറിപ്പിനും മാത്രമെന്തിനാടേ ഒരു വേതാളം. പഴേ മൊതലാളി പറഞ്ഞ വാചകം പറയട്ടെ?
എന്ത് വാചകം?
പണി ബോധിച്ചു. നല്ല പണിയാ, പക്ഷെ നാളെ മുതല് വരണ്ട
വേണ്ടേ, ആം ദി ഗുഡ്. ആം ദി വെരി ഗുഡ്. ഒരു സംശയം ചോദിച്ചോട്ടെ?
ചോദീര്, മേക്കിറ്റ് ഫാസ്റ്റ്, യൂ ഗോട്ട് ഫൈവ് മിനിട്സ്..
ആക്ച്വലി ഈ പലസ്തീനിലെന്താണ് പ്രശ്നം?
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴിലെ ഭൂപടോം രണ്ടായിരത്തിപ്പതിനാലിലെ ഭൂപടോം തമ്മിലുള്ള വ്യത്യാസമാണ് ആ പ്രശ്നം..
ങ്ങേ..
നാളെ നിന്റെ മരക്കൊമ്പിന്റെ പാതി സ്ഥലത്തെ പ്രധാന ദിവ്യന്മാരൊക്കെ കൂടെ വേറൊരു വേതാളത്തിനു പതിച്ചുകൊടുത്തെന്നു വെക്ക്..
വെച്ച്..
ഒരമ്പതു വര്‍ഷം കഴിയുമ്പോ നിന്റെ ചില്ലയൊഴിച്ച്, ബാക്കിയെല്ലാം പ്രമാണീം കുടിയേറ്റക്കാരനും കൂടെ കൊണ്ടു പോയെന്നും വെക്ക്..
വെച്ച്.
അതും പോരാത്തതിനു നിന്റെ വേതാളപ്പിള്ളേര് തലേം കുത്തിക്കിടക്കുമ്പോള്‍ ബോംബ് വീഴുന്നെന്നും വെക്ക്..
വെച്ച്..
അത്രേം വെച്ചാ മതി. അതാണ് പ്രശ്നം...
അപ്പമെന്തോ ചെയ്യും ഞാനും പിള്ളേരും പിറുങ്ങണീം കൂടെ ഇവിടെ കൂടെട്ടെ..
നെന്റപ്പനപ്പൂപ്പന്‍മാരു കണ്ടുവെച്ച മൊതലിവിടിരിക്കുന്നുണ്ടോടാ തെണ്ടി, ലവനു കുടുംബസഹിതം കുടിയേറാന്‍..ബ്ലഡി ഫൂള്‍
പിന്നെന്തോ ചെയ്യും. എന്തൊക്കെ മാര്‍ഗ്ഗങ്ങള്?
ഡാ. നിനക്കിപ്പം എന്താ വേണ്ടതെന്നറിയോ?
ഇല്ല
ഡാ, മരക്കൊമ്പേ തലേംകുത്തിക്കിടന്ന് സമയാസമയം തിന്നു നിറയുമ്പോ വറ്റെല്ലിനെടേ കുത്തും. അപ്പം ഒരു തലമുറ മുന്‍പേലും നെന്റെയൊക്കെ വേതാളവല്യപ്പന്മാരു കഷ്ടപ്പെട്ട കഷ്ടപ്പാടെല്ലാം മറക്കും. അതീന്നു നെന്റെ ഇപ്പഴത്തെ മരക്കൊമ്പ് വരെയെത്താന്‍ പ്രകാശദൂരങ്ങളുണ്ടെന്നതും മറക്കും..ചരിത്രം കളക്ടീവ് മെമ്മറിയല്ലെടേ..
അപ്പോ..
അപ്പോ കുപ്പോമൊന്നുമില്ല..  ഇച്ചിരി  ജ്യോതിഷ് ബ്രഹ്മി കഴിച്ചേച്ച് മരക്കൊമ്പേ പോയി തൂങ്ങി. ഇടയ്ക്ക് കണ്ണാടികളും നോക്ക്. ചിലപ്പോ ചോരയുടെ ചെലവിലാളാവുന്ന അസുഖം മാറിക്കിട്ടും. ഒന്നുമില്ലേലും ഇല്യൂഷനീന്നേലും വിടുതലു കിട്ടും.
ങ്ങേ..
ചല്‍.. ആം ഗെറ്റിങ്ങ് ലേറ്റ്.
 
 

Read more »

Tuesday, August 5, 2014

ലബ്ദി

ഗുഡ്മോണിങ്ങ് സര്‍..
നേരമൊന്നു വെളുത്തോട്ടെ പിശാശെ...തിരക്കു പിടിക്കാതെ..
അതല്ല വിക്രം സര്‍.. സന്തോഷം വന്നിട്ടെനിക്കിരിക്കാന്‍ വയ്യ..
അതെന്തരിനെടേ മൂലക്കുരു പോലത്തെ സന്തോഷം?
ഇന്ത്യന്‍ ടീമി പിന്നേമൊരു മലയാളി...
ഗുഡ്..
വെറുമൊരു ഗുഡ് മാത്രം? യൂ ഡോണ്ട് ലൈക്ക് ക്രിക്കറ്റ്? ഷെറപ്പോവേടെ ആളാന്നോ?
അനിയാ വേതാള്‍, എല്ലാ കളിയും കളിയാണ്. ബട്ട് ഇപ്പം ക്രിക്കറ്റ് കാണാനും കളിക്കാനും മിനക്കെടാന്‍ മാത്രം സമയമില്ലാത്തതു കൊണ്ടു പരമാവധി ഒരൊന്നര മണിക്കൂറി തീരുന്ന ഫുട്ബോളോ, അര മുക്കാ മണിക്കൂറില്‍ മൂന്നു സെറ്റു തീരുന്ന ഷട്ടിലോ കൊണ്ട് തൃപ്തിപ്പെടുന്നു..
എന്നാലും ക്രിക്കറ്റ്, എത്ര ലോകകപ്പ്, എത്ര മാച്ച്..
ക്രിക്കറ്റവിടെ നില്‍ക്കട്ടെ, നീ സുന്ദരിപ്പട്ടങ്ങളു പോകുന്ന പോക്ക് കണ്ടിട്ടുണ്ടോ?
പകരം സുന്ദരികളു പോകുന്നത് കണ്ടാ മതിയോ?
അല്ലെടേ.. പുതിയ വിപണികള്‍ക്കനുസരിച്ചാണ് സൗന്ദര്യപ്പട്ടങ്ങളു പോണത്. ഓരോ നാട്ടിലും ഓരോ പട്ടത്തിനും ശേഷം ലോക്കല് സൗന്ദര്യക്കടേലാളു കൂടും. പരസ്യ ഭാഷേല്‍ ഓരോ സ്കിന്‍ കോംപ്ലക്ഷനുകളിലും സൗന്ദര്യപ്പട്ടം വിളവെടുക്കും.
അതുക്കും ഇതുക്കും എന്ന സംബന്ധം
ക്രിക്കറ്റ്, ടിവി വരുന്നതിനു മുന്‍പും പിന്പുമെന്ന് വേണേ തിരിക്കാം..
ഹൗ സോ? കളി അന്നുമിന്നുമെന്നും കളിയല്ലിയോ?
കളി അപ്പടി താന്‍ ആനാല്‍.
ആനാല്‍
ക്രിക്കറ്റിലു ഓരോ ബോളിനും ശേഷം വേണമെങ്കില്‍ ഒരു പരസ്യം കൊടുക്കാനുള്ള സാധ്യതയുണ്ട്.
യെസ്. സോ?
മറ്റൊരു കളിക്കുമതില്ല. ടിവി പോലെ പത്തുമുപ്പതു വര്‍ഷം മുന്‍പ് നവമാധ്യമമായിരുന്ന ഒന്നിനു നിലനില്‍ക്കാന്‍ പറ്റിയ പരസ്യസാധ്യതയായിരുന്നു ക്രിക്കറ്റ്. സൗന്ദര്യപ്പട്ടം പോലെ ഒരു വിളവെടുപ്പ്..
അപ്പോ.
ക്രിക്കറ്റും ടിവിയുമൊരുമിച്ചു വളര്‍ന്നു. പ്രചരിച്ചു..
നല്ലതല്ലേ വിക്രം സര്‍?
നല്ലതാണ്. വിപണികളു ആദ്യം തിരിച്ചറിയപ്പെടും, പിന്നെ എക്സ്പ്ലോയിറ്റ് ചെയ്യും. അവസാനം നിയന്ത്രണമില്ലാതെ പെരുകിവീര്‍ത്ത് പല വശങ്ങളു വരും.
അപ്പം നമ്മടെ കൊച്ചന്‍?
നല്ല കളിയുള്ള കൊച്ചനാണ്. ഭാഗ്യോം കൂടെ കൂടുണ്ടാവട്ടെ. പലവിധസങ്കീര്‍ണ്ണമായ ക്രിക്കറ്റ് പൊളിറ്റിക്സില്‍ നിന്നു പിഴച്ചു പോവാനുള്ള വൈഭവവും...
അപ്പം?
ക്രിക്കറ്റിനിടയ്ക്ക് വരുന്ന പരസ്യത്തിന്റെ എയര്‍ടൈം മാത്രമല്ല, എന്റേം ടൈമിനു വിലയുണ്ട്. കൊച്ചുപിള്ളേര്‍ക്കിത്രേം പോതും. നീ പോയേച്ചും വാ...മരക്കൊമ്പേലേക്കു പോവാനൊള്ള വഴിയറിയത്തില്ലയോ?
ആം..
എന്നാ നട! ചല്‍!

Read more »

Monday, August 4, 2014

മൂത്രം

എന്തോന്നെടേ നീ ഡയപ്പറിപൊതിഞ്ഞ്?
ഗുഡ് മോണിങ്ങ് സര്‍, പത്രം വായിക്കണം പത്രം..
ഡയപ്പറും പത്രോം തമ്മിലെന്തു സംബന്ധം? അല്ലെങ്കിലസ്സംബന്ധം? ടോയ്‍ലെറ്റു പേപ്പറെന്നു സായിപ്പു പുശ്ചിക്കുന്നതിനു തത്തുല്യം?
അല്ല വിക്രം സര്‍, അല്ല..
ശൊല്ലിത്തൊല പിശാശേ..
മൂത്രത്തീന്നു മൊബൈലു ചാര്‍ജ്ജു ചെയ്യാമെന്ന്..
ഹഹ.. വെറുതേയാന്നേ ശുര്‍ശുര്‍ന്നും മരുന്നിനാണേ പണദുരേം അതല്ലേ ഇംഗിതം?
ആം..മാനവവിഭവദുര്‍വ്യയം ഇല്ലാതാക്കാനും കൂടെ.. എന്റെ മുഖത്തൊരു പച്ച തിളക്കം കാണുന്നില്ലേ?
ഹരിതവേതാളമായതല്ലേ... ഒണ്ടൊണ്ട്. നീയങ്ങനെ പച്ചിച്ച് മിന്നിത്തിളങ്ങുവല്ലേ.
എന്നാലും..
എന്തോന്നെന്നാലും?
എന്തോരം വിഭവം പാഴാക്കിക്കാണും... ക്രിമിനല്‍ വേസ്റ്റ് ഓഫ് മാനവവിഭവം.
ചരിത്രം പഠിക്കണം വേതാള്‍, ചരിത്രം പഠിക്കണം..
മൂത്രത്തിനും ചരിത്രമോ?
ഡാ മിക്കാവാറും ചരിത്രത്തിനു വിവക്ഷിതവസ്തുവിനേക്കാള്‍ ദുര്‍ഗന്ധമുണ്ട്. പക്ഷെ അതല്ലാതേം സംഭവത്തിനൊരു ചരിത്രമുണ്ട്..
ങ്ങേ..
നീ മൂത്രചികിത്സ മൂത്ര ചികിത്സാന്നു കേട്ടിട്ടുണ്ടോ?
ഈ പശുമൂത്രമൊക്കെ ആയുര്‍വേദ മരുന്നില്. അതല്ലേ?
അതല്ലാതേം മൂത്രചികിത്സയുണ്ടെടേ..  മൊറാര്‍ജ്ജി ദേശായി മൂത്രചികിത്സയുടെ ഉപാസകനാരുന്നു..അതു പോലെ പലരും..
യൂ മീന്‍ മനുഷ്യമൂത്രം?
തന്നെടേ. അതും സ്വന്തം മൂത്രം. അതല്ലാതേം മൂത്രസംബന്ധം വേറെയൊണ്ട്..
വാട്സ് ദാറ്റ്?
ഫ്രോയിഡണ്ണന്റെ ചിന്താവംശത്തിലൊരു നിഗൂഡരതി ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്..
തന്നെ?
ഭക്ഷണവും വിരേചനവുമൊക്കെ ലൈംഗികപ്രവര്‍ത്തികളാവുന്ന പോലെ മറ്റൊന്നും.
അതിപ്പോ ഇതൊന്നുമില്ലേലും, മുള്ളാന്‍ മുട്ടിയേച്ച് അതു പറ്റാതെ അവസാനം മുള്ളുമ്പോഴൊരു സുഖം..
മനശ്ശാസ്ത്രത്തിനെടേലവന്റെ ഒരു മനസ്സുഖം. ഉപബോധനെക്കുറിച്ചരിയാത്ത ബോധമില്ലാത്തവനെ
അപ്പം..
അതല്ലാതെ പിന്നേം കിടപ്പുണ്ട്..
അതെന്തോന്ന് വിക്രം സര്‍..
യൂറോലാഗ്നിയ, യൂറോഫീലിയ എന്നൊക്കെ പണ്ഡിതപുംഗവന്മാരും ഗോള്‍ഡന്‍ ഷവര്‍, വാട്ടര്‍ സ്പോര്‍ട്സ് എന്നൊക്കെ വൈകൃതന്മാരും പറയുന്ന ഒന്ന്..
വാട് ദാറ്റ് സര്‍, വാട്സ് ദാറ്റ്..
ഡാ ഈ വൈകൃതമുള്ളവര്‌‍ക്ക് വിവക്ഷിതമാണ് പോലും വയാഗ്ര, അല്ലേ മോസ്റ്റ് ഡോമിനന്റ് സ്റ്റിമുലന്റ്, ട്രിഗര്‍..
ഹമ്പമ്പോ..
മൂക്കേ വിരലു വെക്കാന്‍ വിരട്ടെടാ പിശാശേ. നെന്റെ മരത്തിന്റെ നാലതിരിനു അപ്പുറത്തെ അമ്മച്ചീടെ കുട്ടീം പട്ടീം കൂടെ വന്ന് പെടുത്തേച്ച് പോവുന്നതെന്തിന്?
എന്തിന്?
പട്ടി മൂത്രമൊഴിച്ച് അതിരു വരയ്ക്കുന്നു. മൂത്രത്തിലെ അസറ്റിക് ആസിഡിന്റെ അംശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് പട്ടിയുടെ പ്രായവും ശക്തിയുമെല്ലാം  മറുപട്ടിക്ക് കിട്ടുന്നത്.. അതുകൊണ്ടാണ് പട്ടിയെ ട്രയിന്‍െ ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ ട്രെയിനേഴ്സും വിഷയമറിയുന്ന അമച്വേര്‍സും വിനാഗിരി ലാവിഷായുപയോഗിക്കുന്നത്
ങ്ങേ..
പട്ടി മാത്രമല്ലെടേ, മിക്കവാറും മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലെ ജീവിതത്തിനു ഈ ദ്രാവകവും അതിന്റെ ഗന്ധവും തിരിച്ചറിയലും തമ്മില്‍ ബന്ധങ്ങളേറെ...
ന്റമ്മോ..
മൃഗങ്ങളുടെ മാത്രമല്ല, മനുഷ്യന്റേം മൂത്രത്തിനു ഡിമാന്റുണ്ടെടേ..
ഹൗ കംസ്? എന്റെ മൂത്രത്തിലാര്‍ക്കു താല്പര്യം?
നെന്റെ മൂത്രമാര്‍ക്കു വേണമെടേ.. ശീതയുദ്ധം മൂര്‍ച്ഛിച്ചു നിന്ന സമയം മുതലു തുടങ്ങിയതാണ്. ലോകനേതാക്കളുടെ മുത്രം മോഷണം പോവുമോന്ന പേടി.
വൈ?
മോഷണം പോയ മൂത്രത്തീന്നു ആരോഗ്യനിലേം പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യോം കുന്തോം കുടച്ചക്രോമൊക്കെ മനസ്സിലാക്കാം പോലും..
അപ്പോ..
അപ്പോ ഇപ്പോമൊന്നുമില്ല. കടലുപോലെ കിടക്കുന്ന ഒന്നാണ് വേതാള്‍ മൂത്രചരിത്രം. അതിനെടേല് സമയം മിനക്കെടുത്താന്‍ അവന്റെയൊരു മൂത്രോം മൊവീലും ഡയപ്പറും.. സമയം മിനക്കെടുത്താതെ മരക്കൊമ്പേ പോയി തൂങ്ങെടേ..
ഞാനോടി..
ആ, പോന്നേനു മുന്‍പ് ആ ടബ്ബിന്റെ ടാപ്പൊന്നു തുറന്നേച്ചും പോ.. അല്ലേ വേണ്ട, ഇത്രേം പുരാണത്തിനു ശേഷം ഞാന്‍ തന്നെ തുറന്നോളാം. സ്ഥലം കാലിയാക്ക്..

Read more »

ദുരനിദ്ര

സര്‍..
സര്‍
സര്‍..
താമസിച്ചു വരുന്നവരൊക്കെ വാതിലിനു പുറത്ത്..
നോ വിക്രം സര്‍ നോ.. വിഷയമറിഞ്ഞാല്‍ കഠിനഹൃദയന്‍ പോലും തരളഹൃദയനായിപ്പോവും..
ക്യാ വിഷയ്?  കൈസാ വിഷയ്?
അവളുടെ രാവുകളിലെ പാടല്‍ പോലാണ് സര്‍ ജീവിതം..
എന്തോന്ന് പാടല്‍?
നിദ്രാവിഹീനമല്ലോ എന്നും ...
മലയാളത്തിലെ സുന്ദരമനോഹര പോസ്റ്ററുകള്‍. ക്ലാസ്സിക് കാലും. അണ്ണനു കലയുണ്ട്.
കാലും കലേമല്ല, സര്‍ എന്റെ തല, ഉറക്കമില്ലായ്മ അതാണ് പ്രശ്നം..
കബ് സേ?
ഓര്‍ക്കുന്നില്ല സര്‍, ഓര്‍ക്കുന്നില്ല. ഉറക്കം കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോ തീരെ ഉറക്കമില്ലാതായി..
പ്രകോപനം?
തെരിയാത് സര്‍ തെരിയാത്?
വൈകിട്ടു കിടക്കുന്നതിനു മുന്‍പ് കാലു നനച്ച് നോക്കിയോ?
നോക്കി
രാവീലേം വൈകുന്നേരവും നടന്നോ ഓടിയോ വിഷയാസക്തനായോ വ്യായാമം ചെയ്തു നോക്കിയോ?
നോക്കി, കിംഫലം..
രാത്രി ഫുഡ് കഞ്ഞീം പറയും പോലെ ലൈറ്റാക്കി നോക്കിയോ?
നോക്കി..
പഴേ ആളുക്കാരു ചെയ്യുന്ന പോലെ തലേതേക്കുന്ന എണ്ണ മാറ്റിനോക്കിയോ?
നോക്കി..
അഞ്ചാറു ദിവസം ഉറക്കമില്ലാതിരുന്നുറക്കമെല്ലാം കൂടെ ഒറ്റയടിക്കുറങ്ങിത്തീര്‍ക്കുന്നുണ്ടോ?
ഇല്ല. എത്ര ശ്രമിച്ചാലുമുറങ്ങുന്നില്ല...
അപ്പോ പ്രശ്നം വേറെയാണ് വേതാള്‍
ഡാ നെനക്ക് പ്രേമം ഒന്ന്, ഇംഗിതം ഒന്ന്, ആസക്തിയൊന്ന് കണക്കില്‍ പലരോടും പലപ്പോഴും തോന്നാറില്ലേ?
ഒണ്ട്..
ഒള്ള സ്വര്‍ണ്ണം കാര്‍ഷികവായ്പ വെച്ചിട്ട് ആ കാശെടുത്ത് ബ്ലേഡിനു കൊടുത്തിട്ടുള്ള നിന്റെ ഞാണിന്മേ കളി പലിശയ്ക്കു കൊടുത്ത കാശ് തിരിച്ചുകിട്ടുവോ, മുതലേലും കിട്ടുന്നതിനു മുന്‍പ് വാങ്ങിയവന്‍ തട്ടിപ്പോവുവോ തുടങ്ങിയ പ്രശ്നങ്ങള്‍ നിന്നെ അലട്ടുന്നില്ലേ.. അലട്ടുന്നുണ്ടേലും നീ പിന്നേം പിന്നേം കാശു കൊടുക്കുന്നില്ലേ?
ഒണ്ടേ..
കാര്‍ന്നോരുമായി സ്വത്ത്ബാക്കിക്കു നടക്കുന്ന കേസ് സിവില്‍ കോടതീലെഴയുവല്ലേ? അതു കിട്ടീട്ടു വേണ്ടേ നെനക്ക് റിയലെസ്റ്റേറ്റിലെറിയാന്‍?
ആന്നേ..
സ്വര്‍ണ്ണത്തിന്റെ വില കൂടുവേം കുറയുവേം ചെയ്യുന്നത് നിന്നെ വിഷമിപ്പിക്കുന്നില്ലേ?
ഉണ്ടേ..
ആന്നേ ഉണ്ടേന്നു മാത്രം പുലമ്പിക്കൊണ്ടിരിക്കുന്ന പിശാശേ..
ങ്ങേ..
ഡാ നിന്റെ പ്രശ്നം നിദ്രയല്ല, ദുരയാണ്.
ക്യോം..
ദുരേം ജീവിതമാണ്. പക്ഷെ അത് ഹാന്‍ഡിലു ചെയ്യാനറിയാത്തവനൊന്നും കളിക്കാന്‍ പോവല്ല്, ബുദ്ധിയില്ലാതേം ഹാന്‍ഡിലു ചെയ്യാനറിയാതേം കളിക്കാന്‍ പോയാല്‍ ദാ ഇപ്പം നെന്റെ സ്ഥിതിയാവും.. ഊണും ഉറക്കോമില്ലാതെ ഓടിപ്പാഞ്ഞു നടക്കും. ആക്രാന്തിച്ചും കൈക്കൂലി വാങ്ങിച്ചും പിടിച്ചുപറിച്ചുമൊണ്ടാക്കുന്ന കായി ഡോക്ടറു പിടിച്ചുപറിക്കും..
അപ്പോ..
ഡാ. നിത്യജീവിതപ്രശ്നങ്ങളുമാര്‍ത്തീം കട്ടോഫ് ചെയ്യുന്നതിനു ദിവസത്തിലൊരു സമയം വെക്ക്. ഡോണ്ട് ഡ്രാഗ്.
എന്നിട്ട്?
ഡൂ സംതിങ്ങ് യൂ ലൈക് ടു..
അപ്പോ..
കാലക്രമത്തില്‍ ഉറക്കം ദുരയെ മറികടക്കുവാരിക്കും..
ഇല്ലേല്‌‍
നിന്റെ കാറ്റഗറിയിലുള്ള മറ്റുള്ളവരുടെ ഗതി തന്നെ നിനക്കും. ഗുളികേലൊടുങ്ങും..
പ്യാടിപ്പിക്കാതെ സര്‍..
ഇന്നിത്രേം പ്യാടിച്ചാ മതി ചെല്ലാ.. ബാക്കി നാളെ. തിരിഞ്ഞു നോക്കിയാ നിന്റെ സമയം തീര്‍ന്നൂന്നൊരു ബോര്‍ഡ് നിനക്കു കാണാം. പോ, പോയി തലേം കുത്തിക്കിടന്നു വേവലാതിപ്പെട്. സീ യു ടുമാറോ!


Read more »

Sunday, August 3, 2014

ടോയ്സ്

ഗുഡ്മോണിങ്ങ് സാര്‍
എന്തോന്ന് നെന്റെ ഗുഡ്മോണിങ്ങിനൊരു ഊര്‍ജ്ജാതിപ്രസരം?
ഇന്നലെ ഉറങ്ങീല്ല സാര്‍, ഉറങ്ങീല്ല.
ക്യോം? കൊതുക്, തണുപ്പ്, മഴ, അതോ ഇന്നലത്തെ പ്രണയഹാങ്ങോവറോ?
ഹിതൊന്നൂല്ല..
പിന്നെന്തോന്ന്, നീ ആവേശഭരിതനും വികാരപിശാശുമാവാന്‍?
അത്..
നിന്ന് നാണിക്കാതെ കാര്യം പറയടേ..
ടോയ്സ്..
ഈ പ്രായത്തിലു നിനക്ക് ടോയ്സോ, എന്തരിന്?
ഈ സാറിനെ കൊണ്ടു തോറ്റു.. ആ ടോയ്സല്ല..
പിന്നെന്ത് ടോയ്സ്?
സെക്സ് ടോയ്സ് സര്‍, സെക്സ് ടോയ്സ്..
അതു പറഞ്ഞപ്പോ നിനക്കെന്തോന്നൊരു ആവേശം, എക്സൈറ്റ്മെന്റ്. വിഷയം പറ..
നാട്ടിലും സെക്സ് ടോയ്സ് വില്‍ക്കുന്ന കടകളു വേണമെന്നാരോ പറഞ്ഞത് വിവാദമായേക്കുന്നു.
ഹഹഹ.. സദാചാരം കൊടുങ്കാറ്റായി പറന്ന് സമൂഹശരീരത്തെ മൂടിക്കാണും..
ഏതാണ്ട്..
അതും ഏറ്റുപിടിത്തവും കണ്ടും കേട്ടും ചര്‍ച്ചിച്ചും നിന്നെ പോലെ വികാരഭരിതരുറക്കം കിട്ടാതെ നെട്ടോട്ടമോടുന്നുണ്ടാവും..
തന്നെ..
എന്നാ കാലുമ്മേ കാലു കേറ്റി വെച്ചൊരു വാര്‍ത്ത കേള്..
ങ്ങേ..
ഹെയര്‍ട്രിഗറുകള്‍ക്കൊരു കണ്ടോളു നല്ലതാണ്.. ഡാ ഇന്നലെ ട്രെയിനേ പോവുമ്പോ കിട്ടിയ പത്രത്തിലൊരു സുന്ദരീടെ അഭിമുഖം..
ഹുസ് ദാറ്റ്? സ്റ്റാര്‌ലെറ്റ്?
യെപ്. സോര്‌ട്ട് ഓഫ്. സ്റ്റാര്‍ലെറ്റ് ഇന്‍ സ്കാര്‍‌ലെറ്റ്..
ങേ?
ഡേയ് കഥാപാത്രം ബാങ്കിലെ കൊള്ളാവുന്ന ജോലി രാജിവെച്ച് ഫ്രീലാന്‍സടിക്കുന്നു..
അതിലിപ്പോ എന്തോന്നിത്ര വലിയ കാര്യം?
ജോലിയെന്താന്ന് ചോദീരെടേ..
ചോദിച്ച്, ഐ ഹിയര്‍ബൈ സബ്മിറ്റഡ് മൈ ക്വസ്റ്റ്യന്‍..
വടിവാചകത്തില്‍ വചനം ഫിറ്റ് ചെയ്യാന്‍ നീ പഠിച്ചത് അവഗണനേടെ കുപ്പത്തൊട്ടിയിലിട്ടേക്കുന്നു. നീ ടെസ്റ്റര്‍, ടെസ്റ്റര്‍ എന്നു കേട്ടിട്ടുണ്ടോ?
ടീ ടേസ്റ്റര്‍, വൈന്‍ ടേസ്റ്റരിതൊക്കെയല്ലിയോ? ഐ ലൈക് ദാറ്റ്.
ആക്രാന്തം മാറ്റിവെച്ച്, അത്രക്കങ്ങു നീട്ടാതെ അകാരോ ഹ്രസ്വ എന്ന പഴംപുരാണ ലൈനില്‍?
മൈ ബാഡ്. ഇലക്ട്രീഷ്യന്റെ ടെസ്റ്റര്‍.
അതല്ലാതെ
സോഫ്റ്റ്‍വെയര്‍ ടെസ്റ്റര്‍..
ആം. സുന്ദരിയും ടെസ്റ്ററാണ്..
വീട്ടിക്കുത്തിയിരുന്നു സോഫ്റ്റ്‍വെയര്‍ ടെസ്റ്റ് ചെയ്യുന്നു?
സോഫ്റ്റ്‍വെയറാന്നോ ഹാര്‍ഡ്‌‍വെയറാന്നോന്ന് നീ തന്നെ തീരുമാനിച്ചോ. സംഭവം നീ നേരത്തെ പറഞ്ഞ ടോയ്സ്..
ഹൂയ്ശ്...
കയറ്റം കയറുന്ന ലെയ്‍ലന്റ് വണ്ടിടേ പോലെ മുക്രയിടാതെടേ..മൂപ്പര് ആഴ്ചയിലു പതിനഞ്ചോളം ടെസ്റ്റിങ്ങ് നടത്തുന്നു. ഓരോ ടെസ്റ്റിങ്ങിലും ഓരോ കുളിര്.
ഹെന്തൊരു ജോലി..
ഇക്കിളിയും വൈകാരികതയും മാങ്ങാത്തൊലിയുമെല്ലാം വിട്ടു ചിന്തിച്ചാല്‍ അവരു പറയുന്നത് പ്രകാരം വെല്‍പെയ്ഡ് ജോബ്.  തുടങ്ങിയിട്ടു കാലമിച്ചിരി ആയി താനും. രണ്ടായിരത്തിഅഞ്ഞൂറിലേറെ ടെസ്റ്റിങ്ങ് കഴിഞ്ഞതു കൊണ്ടോ മൂപ്പരുടെ ഷോകേസിലെ കളക്ഷന്‍ ഭീകരം..
ഹമ്പമ്പോ..
ഡാ, അവരുടെ കുടുംബവും അവരുമിതൊരു ജോലി മാത്രമായി കാണുന്നു. ഉദരനിമിത്തം ബഹുകൃതവേഷം. ദാറ്റ്സ് ഇറ്റ്. അതിനപ്പറുത്തേക്കതിനെ വൃത്തികേടാക്കാനുള്ള സദാചാരകാപട്യം അവര്‍ക്കില്ല. മറ്റേതൊരു ജോലിയും പോലെെ ഒരു ജോലി. ലണ്ടനിലെ കൊള്ളാവുന്ന ബാങ്ക് ജോലി കളഞ്ഞതിലവര്‍ക്കു ഖേദമേയില്ല. സുഖമുള്ള ഒരു ജോലി ചെയ്യുന്നുവെന്നൊരു കള്ളച്ചിരി. ബട്ട് എഗന്‍, ദാറ്റ്സ് ജസ്റ്റ് എ ജോബ്.
ങ്ങേ..
ഈ സബ്സ്റ്റിട്യൂട്ടിനെ പ്രേമിക്കാനൊക്കൂല്ല, അതിലു വൈകാരികതയില്ല, ആത്മനോ താല്കാലികമോ ആയ മാനസിക അടുപ്പങ്ങളോ ബന്ധങ്ങളോ ഒന്നുമില്ല
പിന്നെ?
രാവിലെ അപ്പിയിടാന്‍ മുട്ടുമ്പോ അപ്പിയിടുന്ന പോലെ ഒരു പ്രക്രിയ, അപ്പിയിട്ടു കഴിയുമ്പോഴുള്ള ഒരു റിലീഫ്. ദാറ്റ്സ് ഇറ്റ്..
അപ്പോ?
ഡാ,  ഒരു ലാഭോന്മുഖ സാമ്പത്തിക ക്രമത്തില്‍, മത്സരാധിഷ്ടിത വിപണിയില്‍, മറ്റെന്തും പോലെ സെക്സും ഒരുത്പന്നം. എന്തിനു സെക്സ്? അപ്പനോടും പിള്ളേരോടും പെണ്ണുമ്പിള്ളയോടുമുള്ള സ്നേഹം പോലും വിപണന ലാഭ സാധ്യത.. ഇതു മറ്റൊരു സാധ്യത.  പിന്നെ..
പിന്നെ?
വൈകാരിക റോളര്‍ കോസ്റ്ററുകളില്ല, ഹൈജിന്‍ പ്രശ്നങ്ങളില്ല, ചുറ്റിക്കെട്ടും വള്ളിക്കെട്ടുമില്ല. ഓണ്‍ കോള്‍, എനിടൈം...
ഒരു സംശയം ചോദിച്ചോട്ടെ.. ചീത്ത വിളിക്കരുത്..
ഷൂട്ട്..
ഇതൊക്കെ എന്തുകൊണ്ടു സ്ത്രീകളെ മാത്രം കൂടുതലായി ഫോക്കസ് ചെയ്യുന്നു.
ഡാ, ഏതൊരുല്‍പ്പന്നവും സ്റ്റിമുലന്റുകളാലാണ് ട്രിഗറാവുക. മര്‍മ്മാണി പശൂനെ ഓടിച്ച കഥ കേട്ടിട്ടുണ്ടോ? ആ കഥേടെ പാരഡിയില്‌ സ്റ്റിമുലന്റ് ശുഷ്കനും ഒരളവു വരെ മെക്കാനിക്കലുമായ പുരുഷനെ അപേക്ഷിച്ച് ആപാദചൂഡം സ്റ്റിമുലന്റുകളുള്ള, വൈകാരികഭാവനകളുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് കച്ചവട സാധ്യത കൂടും എന്ന പ്രാഥമിക ലാഭവിചാരം.
ങ്ങേ അതു മട്രുമാ?
പ്രൊഡക്ട് ഓറിയന്റേഷനുകള്‍ക്ക് ഹേതു അതു മാത്രമല്ല. സംഭവം പകുതി രഹസ്യം..
ഹെന്ത്?
സ്ത്രീലൈംഗികത പുരുഷനെ ചരിത്രാതീത കാലം മുതല്‌‍ ഭയപ്പെടുത്തിയിട്ടുണ്ട്. ഇണക്കുന്നതിനും മെരുക്കുന്നതിനും കടിഞ്ഞാണിടുന്നതുമൊക്കെ സെക്സ് എന്നതിനേക്കാളുപരി പാരമ്പര്യം, വംശം, കുലം തുടങ്ങിയ ലോങ്ങ് സ്റ്റാന്‍ഡിങ്ങ് ഇംപ്ലിക്കേഷന്‍സ്..
ങ്ങേ..
കഴുതവേതാളമേ, ഞായറാഴ്ച പാഴാക്കാനവതരിച്ചവനേ.. ഇന്നിത്രേം മതി നീ സ്ഥലം കാലിയാക്ക്. വേണേ ആ ഭയത്തിന്റെ ഒരു കീവേര്‍ഡു കൂടെ കേട്ടോ..
എന്തരത്?
താത്രിക്കുട്ടി...
യൂ മീന്‍ സ്മാര്‍ത്ത വിചാരം?
യെസ്. പിന്നെ പോവുന്നതിനു മുമ്പ് കാലുമ്മേകാലു വെച്ചേക്കുന്ന ആ ആസനം നിവര്‍ത്തിയേച്ചും പോ.
ക്യോം?
തലയ്ക്കിച്ചിരി വെളിവു വന്നാ പിന്നെ ഇക്കിളി ലോജിക്കലാവും.. മിണ്ടാതെ ഉരിയാടാതെ സ്ഥലം കാലിയാക്ക്..

Read more »

Saturday, August 2, 2014

ഒറിജിനല്‍

എന്തോന്ന് പേച്ചും മൂച്ചുമില്ലാതെ പതുങ്ങി നിക്കണത്? വാട്സ് അപ്പ് വേതാള്‍...
ങുംഹും.
എന്തോന്നെടേ. വിഷയം ബോല്‍, വഴിയൊണ്ടാക്കാം..
ഹൊന്നൂല്ല വിക്രം സാര്‍. ഹൊന്നൂല്ല..
നെനക്കെന്തോന്ന് നിരാശയോ?
ഒരുത്തന്‍ ഒരുത്തിയെ എത്ര അഗാധമായി പ്രേമിച്ചാലും അവസാനം ഒരു ജലരേഖയില്‍ കലാശിക്കുന്നു..
‍ഡാ, രാവിലെ വികെഎന്‍ വാചകം തിരുത്തിയെഴുതിയാല്‍ മനസ്സിലാവില്ലെന്നു വിചാരിക്കരുത് വേതാളപ്പിശാശേ..
എഴുത്തല്ല, വിക്രം സാര്‍ എന്റെ കഴുത്ത്.. എന്റെ പാവം ഹൃദയം..ഹെന്നാലും ഇതെങ്ങനെ കണ്ടു പിടിച്ച്?
ഏത്?
ആ വാചകത്തിന്റെ ശ്രീമൂലസ്ഥാനം..
ഡാ വികെഎന്‍ സമ്പൂര്‍ണ്ണകൃതികളു വാങ്ങിയാ, അങ്ങേരാവുവോ?  എം.പി.നാരായണപിള്ളയുടെ കിത്താബ് വായിച്ചാല്‍ സാമ്പത്തികവിശകലനം നടക്കുവോ?
ഇല്ലേ?
ഇല്ല, മാക്സിമം അര്‍ദ്ധവാചകങ്ങളിലും മുറിവാക്കുകളിലും വിവരക്കേടിലും ബോറടിപ്പിക്കാം.
ക്യോം?
ഡാ, എഴുത്തെന്നത് ഒരു മനോനിലയാണ്, അവിടെ വ്യാജം വേവൂല്ല. അനുകരണം കിളിക്കൂല്ല. കാപട്യം കൊണ്ട് ഓട്ടയടയൂല്ല.
അപ്പോ..
ഡാ അപ്പറത്തിരുന്നു കൊട്ടിപാടുന്ന മാഗിയമ്മച്ചിയെ കണ്ടോ?
കണ്ട്..
മൂപ്പത്തി പണ്ട് ടൈപ്പ് റൈറ്ററിന്റെ കാലം മുതല്‍ തുടങ്ങിയാതാണ് ഈ കൊട്ടിപ്പാടി സേവേം പകര്‍ത്തെഴുത്തും. കമ്പ്യൂട്ടറു വന്നപ്പോ വിഷയം കമ്പ്യൂട്ടറിലായി. ടൈപ്പിസ്റ്റെന്നൊള്ള പേരിനു പകരം ഓപ്പറേറ്ററെന്നു പട്ടോം കിട്ടി.
പത്തു മുപ്പതു വര്‍ഷമായിട്ടു പല ശൈലീലക്ഷരം കൈകാര്യം ചെയ്യുന്ന മൂപ്പത്തി ബോവെയും പ്ലാത്തും  പോയിട്ടു മാധവിക്കുട്ടി പോലുമാവൂല്ല. അതിനപ്പുറത്തിരുന്ന് പരസ്യത്തെ പടമാക്കുന്നവന്‍ പിക്കാസോയാവൂല്ല.
ങ്ങേ.. അതുമെന്റെ ഹൃദയോം അമ്മച്ചീടെ മരക്കൊമ്പിലെ സുന്ദരീം തമ്മില്‍..
മതിലേ മുള്ളിയപ്പോ തെറിച്ചു പോലും ഇച്ചിരി ബോധം കിട്ടാത്ത വിവരക്കേടിന്റെ തലേംകുത്തിക്കിടക്കുന്ന രൂപമേ..
ഹെന്തോ..
പകര്‍ത്തിയെഴുതിയാ പ്രേമം കിളിക്കൂല്ല. അവിടേം ഒറിജിനലേ വേവൂ. മോഷണമുതല് പ്രേമലേഖനത്തിക്കൊടുക്കുന്നതിനു പകരം സ്വന്തമായിട്ടു നാലക്ഷരമെഴുതിക്കൊടുത്തു നോക്ക്. നീ വിചാരിക്കുന്നതിനേക്കാ ബോധം ലേഖനം കിട്ടുന്ന ലേഡിക്കുണ്ടെന്ന സത്യോം മനസ്സിലാക്ക്.. പ്രതിപക്ഷബഹുമാനം ഒരു വാക്കു മാത്രമല്ലെടേ..
ങ്ങേ..
ഡാ ബീ ഒറിജിനല്‍, പ്രേമത്തിലാണേലും ജീവിതത്തിലാണേലും..
എന്നാ പിന്നെ എന്റെ ഹൃദയരക്തത്തില്‍ ചാലിച്ച്..
ചാലിക്കാന്‍ വരട്ടെ, രക്തത്തിനു പിന്നേം ആവശ്യം വരും. ... അല്ലേലും ഈ പ്രേമമെന്നത് പനീം കുളിരും പോലൊരു സാധനമാണ്.. ഇടയ്ക്ക് വരും ഇടയ്ക്കു പോവും... ഓരോ തവണേം രക്തം ചിന്താന്‍ നിന്നാ അതിനടുത്ത വര്‍ഷം നിന്റെ കളര്‍ ഫോട്ടോ ഞാന്‍ തന്നെ കൊടുക്കേണ്ടി വരും..
അപ്പോ പ്രേമം..
ഡാ ആദ്യം പറഞ്ഞതില്‍ രണ്ടാമനെ കടമെടുത്താല്‍, ബ്രോയ്‍ലര്‍ കോഴി ആത്മഹത്യ ചെയ്യാന്‍ പഠിച്ചാല്‍ കോഴിക്കടക്കാരന്റെ കടപൂട്ടൂല്ലേ..
അപ്പം..
ഡേര്‍ ആര്‍ ബൈറ്റര്‍ തിങ്ങ്സ് ഇന്‍ ലൈഫ് മാന്‍. ഗ്രോ അപ്പ്!
ഇന്നെന്നെ ഗെറ്റൗട്ടടിക്കണ്ട..
ക്യോം..
ഞാമ്പോവുവാ.. ഒരു തരുണകാമുകനെ കശക്കിയെറിഞ്ഞ കശ്മലാ, നിങ്ങക്ക് മാപ്പില്ല..
‍‍ഡാ.. വരുമോരോ പ്രേമം വന്നപോല്‍ പോവും എന്നും ജപിച്ച് നീയാ മരക്കൊമ്പേ തൂങ്ങ്, ഇത്തിരി ശമനം കിട്ടും, നിനക്കു സംസാരശേഷി തിരിച്ചു കിട്ടുമ്പോ നാളെ വാ. അപ്പം ശരി.

Read more »

Thursday, July 31, 2014

ആത്മകഥ

ഹഹഹഹ..
എന്തുവാടേ നീ രാവിലെ ചിരിച്ചോണ്ടും വരുന്നത്..
എങ്ങനെ ചിരിക്കാതിരിക്കും വിക്രം സാര്‍..
ക്യാ ഹുവാ?
ആത്മകഥകളുടെ സീസണാണ് സര്‍.. ആത്മകഥകളുടെ സീസണ്‍..
ങ്ങേ എപ്പോ?
സ്മോളുമടിച്ച് ബേബ്സിനോടും സൊള്ളിയിരുന്നാ പോര. പത്രം വായിക്കണം. പത്രം.
എവിടെടാ നെന്റെ വെണ്ട, ഇടിച്ചു നെന്റെ വെണ്ട ഞാന്‍ കലക്കും, മാക്രി കേറി മയിസ്ട്രേറ്റാവുന്നോ? കൊച്ചുവായി വലിയ വര്‍ത്തമാനം പറയുന്നോ?
മാഫ് കീജിയേ സര്‍, ആവേശം കയറിപ്പോയതാണ്..
ആവേശം ശരീരം കേടാക്കും, ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് കേട്ടിട്ടില്ലേ പിശാശേ നീ?
അപ്പോ ആത്മകഥ..
ഡാ ശീര്‍ഷാസനം ചെയ്താ കഷണ്ടി വരുവേലും വെളിവു വരൂല്ല. ആത്മകഥകളെഴുതപ്പെടുന്ന ഒരു രീതി നെനക്കറിയോ?
പേനേം പേപ്പറും വെച്ച്..
നീയൊരഞ്ചു മിനിട്ട് മുട്ടുകുത്തി നില്ല്. വിവരക്കേട് മാത്രം വിളമ്പുന്നതിന് ഒരു ശമനം കിട്ടും.
ങ്ങേ..
അതല്ലടേ ത്രിഗുണവിഡ്ഡിക്കുശ്മാണ്ടമേ..  ആത്മകഥയെഴുതുന്ന ആളു രാവിലെ നടക്കാന്‍ പോവുമ്പോ പകര്‍ത്തെഴുത്തു തൊഴിലാളി കൂടെ പോവും. പിന്നതു എഡിറ്റു ചെയ്യും. അതാണതിന്റെ കരകൗശലം. ദാ നീ ഈ കയ്യ് കണ്ടോ?
കണ്ടാല്‍?
ഡാ ഇംഗ്ലീഷിലൊരു പദമുണ്ട്. ഗോസ്റ്റ് റൈറ്റിങ്ങ്..ഈ കൈയ്യും കൊണ്ടു മൂന്നാത്മകഥയെഴുതീട്ടൊണ്ട്. അഞ്ചും കടന്നാറക്ഷരം കായൊണ്ടോ? നിനക്ക് വേണേലുമെഴുതിത്തരാം, കീഴ്മറിഞ്ഞ് ലോകം കണ്ട ഞാന്‍ എന്ന് നീ ലേബലുമിട്ടോ. വേണേ ഞാന്‍ എന്നത് നാപ്പത്തിയെട്ടു പോയിന്റ് മള്‍ട്ടിക്കളര്‍  കലക്കികടുകും വറത്തോ..
അപ്പോ ഇതും സര്‍ഗ്ഗാ..എന്തോന്നത് സര്‍..
സര്‍ഗ്ഗാത്മക സാഹിത്യം. അതല്ലെടേ. മിക്കവാറും ആത്മകഥകളില്‍ സര്‍ഗ്ഗാത്മകത്തിനു വേണ്ട സാധനം കാണില്ല. ഭാവന. പകരം ഇച്ചിരി പൊടിപ്പും തൊങ്ങലും കാണും. ക്ഷന്തവ്യം.
ങ്ങേ..
അത്രേം ആത്മകഥാസാഹിത്യ ശാഖ വികസിച്ചിട്ടില്ല. മിക്കവാറും ജനം സത്യമേ പറയൂ. ഭാവനയുടെ അംശം കുറവുമാരിക്കും. പക്ഷെ അതവരുടെ സത്യമാരിക്കും. എല്ലാ സത്യോം പറയത്തോമില്ല..
അപ്പോ..
അപ്പോ ഇന്നത്തെ നിന്റെ ടൈം കഴിഞ്ഞു. ഇനീമിവിടെ കിടന്നു കറങ്ങിയാ നെന്റെ ആത്മകഥയ്ക്കു പകരം നെന്റെ അനുസ്മരണമെഴുതേണ്ടി വരും.
ഞാമ്പോയി..അതേ..
ഹും.
അമ്മച്ചീടെ മരക്കൊമ്പിലെ കൊച്ചിനു വായിക്കാന്‍ കൊടുക്കാനാ. കൊള്ളാവുന്ന ഒരാത്മകഥ കിട്ടാന്‍ വഴിയൊണ്ടോ..
ഹഹഹ. നേരത്തെ പറഞ്ഞ അക്കങ്ങളെ മൂന്നും കൊണ്ട് ഗുണീര്.

Read more »

Wednesday, July 30, 2014

തലമുറ

ശ്ശൊ ഹെന്നാലും
എന്തോന്നെടേ രാവിലെ നാട്ടിമ്പുറത്തമ്മച്ചിമാരെ പോലെ കഷ്ടം വെക്കുന്നത്?
അല്ല ഈ പിള്ളേരുടെ ഒരു കാര്യം..
കാര്‍ന്നോരു കളിക്കാതെ കാര്യം പറയ വേതാളമണ്ഡൂകമേ..
അല്ല, പിള്ളേരു മൊത്തം പാര്‍ട്ടീം ഡാന്‍സും പാട്ടും കൂത്തുമാന്ന്...
അതിനു നെനക്കെന്ത്? പിള്ളേരു പിള്ളേരുടെ ജീവിതം..
അല്ല ഈ പാട്ടും കൂത്തും
കള്ള ഹിമാറെ അസൂയപ്പെരുമാളെ, കുശുമ്പു വേതാളമേ.. ഓരോ കാലത്തും ഓരോ കൗമാരം ഓരോ യൗവ്വനം. കാലമേതാണാലേും പോക്കറ്റില്‍ കായോണ്ടേലും ഇല്ലേലും കൗമാരം കൗമാരമാണ്.
എന്നാലും ഇതൊക്കെ ശരിയാണോ?
ഹെന്തോന്ന് ശരിയാണോന്ന്.. ഡാ, തിരുട്ടുമുണ്ഡ്രം വേതാള്‍.. ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലെ മരക്കൊമ്പേ ചേക്കേറിയപ്പോ കൊമ്പൊടിഞ്ഞു താഴത്തു വീണതാര്?
ഹും. ഈ പാവം ഞാന്‍
ഇബ്ടെ നോക്കെടേ.. ദാ ഇവിടെ. അതിനും ഒരു തലമുറ മുമ്പ് റബ്ബര്‍മരച്ഛായയില്‍ അയല്‍പക്കത്തെപുല്‍മേട്ടിലാടു മേച്ചോണ്ടിരുന്നതാര്?
ജീവിച്ചിരിക്കുന്ന കാര്‍ന്നോന്മാരെ പറയല്ല്, വിക്രമാന്നും സാറാന്നും നോക്കുല്ല, ഇടിച്ചു പിരുത്ത് പേസ്റ്റാക്കിക്കളയും..
അടങ്ങ് വേതാള്‍ അടങ്ങ്. ഒരൊറ്റ ചോദ്യം കൂടി..
ങ്ങേ, അതെന്തത്?
ഡാ, പലകപോലുള്ള കൂളിംഗ് ഗ്ലാസ്സുമിട്ട്, നെന്റെ മരക്കൊമ്പേ തൂങ്ങുന്ന ഫോട്ടോയാരുടേത്? കോന്‍?
വേതാള്‍ ഫാദര്‍ അന്‍ഡ് വേതാള്‍ മദര്‍..
വെന്യൂ?
കടുത്ത പ്രേമം തുടരനും ഒളിച്ചോട്ടത്തിനും അനന്തരം ഊട്ടിയിലെ മരക്കൊമ്പിലെ മധുവിധു... ഇനീമൊണ്ടോ ചോദ്യം?
ഇനീം ചോദിക്കണോ, വേണേ നിന്റെ മരക്കൊമ്പിനപ്പുറത്താലേല്‍ സമാധിയായ വല്യകാര്‍ന്നോന്മാരുടെ ലീലാവിലാസം ഓരോ പ്ലേറ്റെടുക്കാം.
വേണ്ടേ... ഇതാ ഞാനൊന്നും പറയാത്തത് ചത്തു പോയോരെ കൂടെ തെറി വിളിക്കും..
എന്നാ നെന്നെ പറയാം പിശാശേ... ഇവിടുന്നു രാവിലെ തിരിച്ചു പോവുമ്പോ അപ്പറത്തെ അമ്മച്ചീടെ വീട്ടിലെ മരക്കൊമ്പേ കിടക്കുന്ന സുന്ദരി വേതാളത്തോട് നീ ആംഗ്യഭാഷേ ചോദിക്കുന്നത്, ഒരു ഹൃദയം ഫ്രീയാണ് എടുക്കട്ടേന്നല്ലേ? അല്ലാതെ സദാചാരശതകമൊന്നുമല്ലല്ല്.. 
ഞാനിവിടില്ല. ഞാനിനി വരുവേമില്ല..
നീ ഉണ്ടേലുമില്ലേലും നിന്റെയൊക്കെ അസുഖമെന്താന്നറിയോ..
ഇല്ല..
ഒന്ന് വാര്‍ദ്ധക്യസഹജ അവശതേം അസൂയേം. രണ്ടു ഉണ്ടേച്ചു വറ്റെല്ലിനെടേ കുത്തിക്കഴയ്ക്കുന്നു.
ങ്ങേ..
പോയി നെന്റെ മരത്തേ തൂങ്ങെടേ വേതാള്‍.. അവന്‍ പിള്ളേരെ ഉദ്ധരിക്കാന്‍ നടക്കുന്ന്..
ഞ.. ഞ..
നിന്നു വിക്കാതെ, ഇന്നൊരു ചേഞ്ചിനു നീ വല്ല മുള്ളു മുരുക്കേലും തൂങ്ങ്, അത്രേം ശമനം കിട്ടും.

Read more »

Tuesday, July 29, 2014

ഒളിച്ചുനോട്ടം

ഗുഡ്മോണിങ്ങ് സര്‍..
നീയെന്തോന്ന് ചിന്താക്ലാന്തന് ഭാവത്തില്‍?
ഒന്നൂല്ല.. ഒരു കാര്യമാലോചിച്ചതാണ്..
കാര്യം പറയെടേ..
അല്ല, പഴേ നടിയുടെ കുറിപ്പു കണ്ടോ?
കണ്ടെടേ. വേറാരുമെഴുതിയതല്ലേല്‍ നല്ല കയ്യക്ഷരം.
വിക്രം സര്‍!! ഹൃദയവേദന കാണാതെ കയ്യക്ഷരം മാത്രം കാണരുത്..
ഹൃദയവേദനയെക്കാള്‍ അതൊരു സ്വകാര്യതാനഷ്ടത്തെക്കുറിച്ചുള്ള വിഷമമാണ്.
ങ്ങേ?
ഡാ, അഭ്യൂഹങ്ങളും കിംവദന്തികളും അപവാദങ്ങളും കൊണ്ടു വിഷമിക്കുമ്പോഴുള്ള വേദന. സെലിബ്രിറ്റികളുടെ ജീവിതം അങ്ങനെ പല പുള്ളികളുള്ള പുലിപ്പുറത്തെ യാത്രയാണ്.
അപ്പോ?
ജനത്തിനു ഒളിഞ്ഞുനോട്ടം ഒരു തനതു കലയാണ്. മറ്റുള്ളവന്റ ജീവിതത്തിലേക്ക് കിള്ളിനോക്കാനും കുത്തിനോവിക്കാനുമുള്ള ത്വരയും.
ഹൗ കംസ്?
പിന്നെന്തിനാടേ കുരുട്ടു പിശാശെ ജനം സിനിമ കാണുന്നത്? സീരിയലു കണ്ടു കണ്ണീരൊലിപ്പിക്കുന്നത്? ജനപ്രിയമോ അല്ലാത്തതോ ആയ സാഹിത്യപ്പടപ്പ് വായിച്ചു വഷളാകുന്നത്?
ങ്ങേ..
ഡാ, ഇതൊക്കെ അന്യന്‍റെ ജീവിതത്തിലേക്ക്, ഒരുപാടന്യരു ചേര്‍ന്ന ലോകത്തിലേക്കുള്ള ഒളിച്ചുനോട്ടമാണ്.. ചിലതു പോസിറ്റീവ്, ചിലത് നെഗറ്റീവ്.
വൈ സോ?
കുളിക്കടവിലൊളിഞ്ഞു നോക്കാത്ത മാന്യനും, സിനിമയിലൊരു കുളിസീന്‍ വന്നാല്‍ കാണും. ആദ്യത്തേതില്‍ ഒരു സുജനമര്യാദയുടെ, ഒളിച്ചുനോട്ടം എന്ന തെറ്റിന്റെ പ്രശ്നമുണ്ട്, രണ്ടാമത്തേതില്‍ അതില്ല.
അപ്പം?
മണിപ്രവാളത്തില്‍ അരമൈല്‍ നീളത്തില്‍ വിവരിക്കുന്ന മൃദുലസുന്ദരങ്ങളെയാണ് കൊച്ചുപുസ്തകത്തില്‍ ഒരു വാക്കില്‍ വിവരിക്കുന്നത് രണ്ടും രണ്ടു സെന്‍സിബിലിറ്റി..
ങ്ങേ..
ഡാ, മാധ്യമങ്ങളും പല സെന്‍സിബിലിറ്റിയുള്ളവരും പല സെന്‍സിബിലിറ്റികളുടെ വാക്വത്തില്‍ ജീവിക്കുന്നവരുമാണ്...
ങ്ങേ.
നീയെന്തോന്ന് ങ്ങേ റെക്കോര്‍ഡ് ചെയ്തു വെച്ചേക്കുന്നോ.. മാധ്യമങ്ങളെ കുറ്റം പറയാനൊക്കൂല്ല, വായനക്കാരന്റെ വാക്വത്തിനനുസരിച്ചു രൂപവും ഭാവവും നിറവും ഗന്ധവുമെല്ലാം മാറുന്ന ജലം പോലൊരു ദ്രാവകമാണത്...
അപ്പോ നടീരത്നത്തിന്റെ വിലാപം..
ഡാ, ആദ്യം പറഞ്ഞ ഒളിച്ചുനോട്ടം ശീലമായ സമൂഹം. സുജനമര്യാദയുടെ അഭാവത്തിനനുസരിച്ച് ഓട സെന്‍സിബിലിറ്റി വരും, അതില്‍ നിന്നൊളിഞ്ഞുനോക്കുമ്പോള്‍, പ്രിന്‍റിലും സ്ക്രീനിലും ആ സെന്‍സിബിലിറ്റി നിറയും.
വാട്സ് നെക്സ്റ്റ്?
ആം വിദ് ഹെര്‍. സ്വകാര്യത ഒരവകാശമാണ്. അതിന്റെ ലംഘനം ഗുരുതരവും. പക്ഷെ..
അതെന്താണൊരു പക്ഷെ വിക്രം സാര്‍?
ഒരു കത്തുകൊണ്ടൊന്നും ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്ലാതാവില്ല..
ങ്ങേ..
ഇനി നീ പറഞ്ഞ ഒരു കാര്യം ഞാന്‍ ചോദിക്കാം?
വാട്സ് ദാറ്റ്?
വാട്സ് ദാറ്റല്ലട മരംകേറി കഴുവേറി വേതാള്‍.. വാട്സ് നെക്സ്റ്റ്..
മനസ്സിലായി. എനിക്കു മരക്കൊമ്പേലേക്കു പോകാന്‍ ടൈമായെന്ന്..നാളെ രാവിലെ വരെ ഇവിടെ കണ്ടു പോകല്ലെന്ന്..
ചെലപ്പം നെന്റെ ഐക്യൂ നിന്നെ തന്നെ അതിശയിപ്പിക്കുന്നു.
വിക്രം സര്‍, ഒരാഗ്രഹം..
ക്യാ.
തെറികേട്ടിട്ടു കുറച്ചു ദിവസമായി. അതു കൂടി കേട്ടാല്‍...
തെറി, അത് നെന്നെയൊന്നും വിളിച്ചു പാഴാക്കാനുള്ളതല്ല.
കേക്കാനുള്ളത് കേട്ടപ്പോ എന്നാ വേതാളമങ്ങട്...
സ്ഥലം കാലിയാക്ക് തലതിരിഞ്ഞ പിശാശേ..

Read more »

Friday, July 25, 2014

ഹമ്പമ്പോ

ഹമ്പമ്പോ ഹമ്പോ ഹമ്പോ..
എന്തുവാടേ വേതാള്‍ ഏമ്പക്കം വിട്ടുകളിക്കുന്നത്...
ഏമ്പക്കമല്ല വിക്രം സര്‍...
പിന്നെ..
അവിടെ നിലവിളി, ഇവിടെ അടിപിടി, അപ്പുറത്ത് അനുസ്മരണം. ഇച്ചിരി മാറി പരിഹാസം, പിന്നെ..
മതി നിര്‍ത്ത്. നീയിന്നു പത്രം വായിച്ചല്ലേ..
പറ്റിപ്പോയി സര്‍. പറ്റിപ്പോയി....
ഡാ നീ പബ്ലിക്ക് പബ്ലിക്കെന്നു കേട്ടിട്ടൊണ്ടോ?
ഉണ്ടേല്‍?
അതെന്തുവാന്ന് നെനക്കറിയോ?
അതിപ്പം...
ഇപ്പം ഇവിടെ നീയും ഞാനും.. മതിലിനപ്പുറത്ത് സുന്ദരിയമ്മച്ചീം പിള്ളേരും പിറുങ്ങിണീം...അതിനുമപ്പുറം.
അതിനുമപ്പുറം
ങ്ങേ. ശോശാമ്മച്ചീടെ മരക്കൊമ്പേ നീ വല്ല വേതാളാപ്പെണ്ണിനേം കേറി ചുറ്റിയോ?
എനിക്കു പറയാന്‍ നാണമാകുന്നു..
നാണം വിട്, കാര്യത്തിലേക്ക് വാ.  പാഴാക്കുന്ന സമയം നെന്റെ വാപ്പ വേതാളം കൊണ്ടുത്തരൂല്ല. അങ്ങനെ ഒരു റോഡ്, വാര്‍ഡ്,പഞ്ചായത്ത്,
ജില്ലാ, സംസ്ഥാനം, രാജ്യം, ഭുഖണ്ഡം, ഗ്രഹം..
മതി, നിര്‍ത്ത്. രാജ്യത്തി നിര്‍ത്ത്, ബാക്കിയൊള്ളിടെത്ത് ഇലക്ഷനില്ല..  അങ്ങനെ ഓരോ ഗ്രൂപ്പായും സെഗ്മന്റായും സമൂഹം. പിരമിഡു പോലെ..
ങ്ങേ?
ഓരോ വാര്‍ത്തയും ഓരോ സെഗ്മന്റിലേക്ക്. വാദിയായോ പ്രതിയായോ ഇരയായോ വേട്ടക്കാരനായോ...
ഹൗ കംസ്..
നീ മോബ് മോബ് എന്ന് കേട്ടിട്ടുണ്ടോ?
യെസ് വിക്രം സര്‍ യെസ്.. ബസ്സിനു കല്ലെറിയുന്ന പിള്ളേരല്ലേ?
അതു മാത്രമല്ലേലും ഏതാണ്ട്.. ആദ്യത്തെ കല്ലെറിയുന്നതൊരുത്തനാരിക്കും. പിന്നെ മോബൈകാരിക ആവേശത്തില്‍ പലപ്പോഴും സ്വയമറിയാതെ. കുറെയേറുകൊള്ളുമ്പോ പോലീസുകാരും മോബാവും. അവരു കയറി നിരത്തും.
അപ്പോ വാര്‍ത്തകള്‍..
വാര്‍ത്തകളല്ലെടേ.. സംഭവങ്ങള്‍.. സംഭവങ്ങളെ വളച്ചൊടിച്ചോ വലിച്ചു നിവര്‍ത്തിയോ വാര്‍ത്തയാക്കുന്നു. നേരത്തെ പറഞ്ഞ കോളേജ് പിള്ളേര് പോലീസിന്റെ ഇടയ്ക്കോട്ടെറിയുന്ന കല്ല്..
ങ്ങേ?
സമൂഹം എന്ന വലിയ വൈകാരിക ശരീരത്തില്‍ പലതരം താല്പര്യങ്ങളുള്ള പല മോബിന്റെ നിര്‍മ്മിതികള്‍ക്കു വേണ്ടിയുള്ള വൈകാരികവിത്തെറിയലുകള്‍, വെളളമൊഴിക്കലുകള്‍, കള പറിക്കലുകള്‍..വിളവെടുക്കലുകള്‍..
അപ്പോ...
വരുമോരോ ദശ വന്നപോല്‍ പോവും..ഇന്നൊരു വാര്‍ത്ത നാളെ വേറൊരു വാര്‍ത്ത. പണ്ടു പാണന്മാരു പാടി നടന്ന കാലം മുതലുള്ള പൊതു ശീലമാണ്. അത് വിധത്തിലും തരത്തിലും ചാനലു വന്നാലോ പത്രം വന്നാലോ സോഷ്യല്‍ മീഡിയ വന്നാലോ ഒന്നും മാറില്ല..
അമ്പമ്പോ..പിന്നേം ..
അല്ല വിക്രം സര്‍, ഇതു ശരിക്കുള്ളവന്‍.  ഏമ്പക്കം ദി ഒറി‍ജിനല്‍.
ഇച്ചിരി ഇഞ്ചീം വെളുത്തുള്ളീം രണ്ടു ഉപ്പുകല്ലും വിഴുങ്ങിയേച്ച് നെന്റെ മരക്കൊമ്പേ പോയി തലേം കുത്തിക്കിടന്നുറങ്ങ്. നാളെ പത്രം വായിക്കുന്ന വരെയേലും ശമനം കിട്ടും.
Read more »

Thursday, July 24, 2014

ശ്രേഷ്ഠം

സുപ്രഭാതം സര്‍ ..
രാവിലെന്തോന്നൊരു മാതൃഭാഷാ സ്നേഹം. നീയും ശ്രേഷ്ഠനായോ?
അതെന്ത് ഉങ്കളുക്ക് ഭാഷാ സ്നേഹമില്ലയാ സര്‍?
കഴുതവേതാളമേ.. മറ്റെന്തും പോലെ ഭാഷേം ഒരുപകരണമാണ്. ഓടനാവട്ടത്ത് മരക്കൊമ്പേ ജനിച്ച നീ കണ്ണു തുറക്കുന്നതിനു മുന്‍പ് കടലു കടന്ന് ടെക്സാസ്സിലെത്തിയാല്‍, അവിടെ തദ്ദേശിവീട്ടില്‍ വളര്‍ന്നാല്‍ നിന്റെ മാതൃഭാഷ ഇംഗ്ലീഷാണ്.
അപ്പം ഭാഷ ജൈവികം ഭാഷ ജനിതകം?
ആദ്യം വാകീറിക്കരയുന്നതിനു ഭാഷയില്ലെടേ, ലോകത്തെല്ലാ പിള്ളേരും ആദ്യം കരയുന്നത് ഒരേ ഭാഷേലാണ്. കോക്ക് എ ഡൂഡിലു പാടുന്ന സായിപ്പിന്റെ കോഴിയും കൊക്കരക്കോ കൂവുന്ന നാടന്‍ കോഴീം തമ്മിലുള്ള വ്യത്യാസം പെറ്റുവീണ കുഞ്ഞുങ്ങള്‍ക്കില്ല.
അപ്പം..
ആ കരച്ചിലീന്നു മോളിലോട്ടു വളരുമ്പോ കേക്കുന്നതും അറിയുന്നതും പറയുന്നതും ഏതുഭാഷയോ അതു മാതൃഭാഷ. 
അപ്പോ ശ്രേഷ്ഠം..
ഡാ, ജനനോം മരണോം മതോം വിശ്വാസോം എല്ലാം പോലെ ഭാഷയും ഒരാകസ്മികതയാണ്. ഹാപ്പന്ഡ് ടു ബീ എന്നു വേണേ വായുവാക്കാം.
അപ്പോ ചരിത്രപരം?
ഭാഷേം സ്വയമുരുത്തിരിയുന്ന ഒന്നാണെടേ... സംഘകാലഭാഷയല്ല, ചെത്തും അടിപൊളീം കഴിഞ്ഞ് ന്യൂജെനറേഷനില്‍ ചെതറുന്ന ഭാഷ.
ങ്ങേ
തന്നെടേ..
അപ്പോ ഭാഷ?
മോര്‍ ഓര്‍ ലെസ്സ് ഉപകരണം.. കമ്യൂണിക്കേഷനും, ഖസാക്കും കമ്യൂണിക്കേഷനാണ്, തെരുവുഗുണ്ടേടെ തെറിയഭിഷേകവും കമ്യൂണിക്കേഷനാണ്. രണ്ടെടത്തും പൊതുവായുള്ള സംഭവം ഭാഷേം. വസ്തുനിഷ്ഠം, വ്യക്തിനിഷ്ഠം.
അപ്പോ ശ്രേഷ്ഠം?
അറിയൂല്ലെടേ..  പടിഞ്ഞാറന്‍ ജീവിതനിലവാരം പുലര്‍ത്തുന്ന സംസ്ഥാനത്ത് അടുത്ത കാലം വരെ ഏറ്റവും കുറച്ചു പ്രതിഫലം കിട്ടുന്ന ഒന്ന് എഴുത്താണ്.. ഒരു കവിതയ്ക്കൊരഞ്ഞൂറു കിട്ടിയാ ഭാഗ്യമെന്ന് യശഃപ്രാര്‍ത്ഥികള്‍.
അതിന്..
അതൊരു സൂചകമല്ലെടേ.. ഇംഗ്ലീഷിലൊരു കവിതയെഴുതുന്നവന് കിട്ടുന്ന പ്രതിഫലമെത്രാന്നറിയോ..
ഇല്ല സര്‍, ഇല്ലൈ...
ഇങ്ങു വാ ചെവീ പറയാം..
ങ്ങേ..
ഇനി ആ വാ അടയ്ക്ക്. ഈച്ച കേറും. ഡാ നിന്റെ ശ്രേഷ്ഠ ഭാഷേം നിരന്തരം ഉരുത്തിരിയുന്ന ഒന്നാന്ന് പറഞ്ഞാരുന്നോ?
ഇച്ചിരി മുന്‍മ്പ് പറഞ്ഞാരുന്നു.
എന്നാ ആ ഉരുത്തിരിയലില്‍ നിന്നെ വിളിക്കാന്‍ പുതിയ തെറികണ്ടു പിടിക്കുന്നതിനു മുന്‍പ്..
ആം ബാക്ക് ടു മൈ മരക്കൊമ്പ്..
ങ്ങേ ഇംഗ്ലീഷിലോ, ‍ഡാ.. അപ്പം നിന്റെ ശ്രേഷ്ഠം!!
ഉറങ്ങുന്ന വേതാളങ്ങളെ ശല്യപ്പെടുത്തിയാ ബാലസാപം കിട്ടും ബാലസാപം!

 

Read more »

Wednesday, July 23, 2014

ഗുഡ് ജെസ്റ്റര്‌

ഹഹഹ.
എന്തോന്നെടേ വേതാള്‍ നിന്റെ പിടി വിട്ടോ, കിളി പറന്നോ?
ആനന്ദക്കണ്ണീരു പോലെ, ഇതാനന്ദച്ചിരിയാണ് വിക്രം സാര്‍, ആനന്ദച്ചിരി..
ഹേതു?
ജോര്‍ജ്ജണ്ണന്റെ വചനം കണ്ടാരുന്നോ?
ക്യാ വചന്?
ഓടനാവട്ടം ലോകത്തെ ഏറ്റവും നിക്ഷേപസുന്ദര പണനിഴല്‍ പ്രദേശമാണെന്ന്..
ഹഹ. ഇതിനാരുന്നോ നീയീ കൊലച്ചിരി ചിരിച്ചത്. ഡാ ബുദ്ധൂസ്, വെജിറ്റബിള്‍ ഫൂള്‍സ്. തലേലാള്‍ താമസമുള്ളവരു ചിന്തിക്കുന്ന പോലെ ചിന്തീര്..
കൈസേ വിക്രം സര്‍ കൈസേ?
ശരാശരി സായിപ്പ് നമ്മളെ പോലല്ല, കച്ചവടത്തില്‍ കഴുത്തറക്കുകേം ലാഭമുണ്ടാക്കുകേം ചെയ്യുമേലും ഉപചാര മര്യാദകളില്‍ വിശ്വസിക്കുന്നവരും സുജനമര്യാദകള്‍ പാലിക്കാതിരിക്കുന്നത് നാട്ടുകാരു തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നതിനു തുല്യമാണെന്നു വിശ്വസിക്കുന്നവരുമാണ്.

ങ്ങേ?
എന്നു വെച്ചാല്‍ വീട്ടിലിരിക്കുന്ന അപ്പന്‍ ഹിസ്നോഫീലിയുണ്ടെന്നു തെറ്റിദ്ധരിച്ച് ആശുപത്രീ പോവണ്ട ഗതികേട് സായിപ്പുണ്ടാക്കൂല്ലെന്ന്..
അതുമിതും തമ്മിലെന്തു ബന്ധം?
അത്തരമൊരു അപ്ബ്രിങ്ങിങ്ങിന്റെ ഭാഗമാണ്, ചെന്നെത്താന്‍ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സ്തുതിയും. പുട്ടിനു പീരയിടുന്ന പോലെ നീയൊക്കെ എന്തു മണ്ടത്തരം ചെയ്താലും ബ്രില്യന്റ്, എക്സലന്റ്,കൂള്‍, ഗ്രേറ്റ്, മാര്‍വലസ് എന്നൊക്കെയേ അവരു മൊഴിയൂ..
അപ്പം. ഈ വചനം?
ഒന്ന് അണ്ണനു ഓടനാവട്ടത്ത് സ്വന്തം സ്ഥാപനം തുടങ്ങാനുള്ള, മുതല്‍ മുടക്കാനുള്ള വ്യാപാര താല്പര്യമുണ്ട്, അല്ലെങ്കില്‍ അത്തരമൊരു താല്പര്യം, നിലവില്‍ പല ഒപ്ഷനുകളിലൊന്നാണ്. 
രണ്ട്..
രണ്ട്, ഔട്ട് സോഴ്സിങ്ങിനുള്ള പല ഹബ്ബുകളിലൊന്നായ ഓടനാവട്ടത്ത് അത്തരമൊരു ബന്ധം സ്ഥാപിച്ചു കഴിഞ്ഞു, അല്ലെങ്കില്‍ ചര്‍ച്ച തുടങ്ങുന്നു..
മൂന്ന്..
മൂപ്പരുടെ നാട്ടിലെ ദേശീക്രൊഡിനെ ഉന്നം വെച്ചുള്ള എന്തൊക്കെയോ പ്ലാനുകളും പദ്ധതികളും പൈപ്പ് ലൈനിലോടിക്കൊണ്ടിരിക്കുന്നു...
ങ്ങേ..
ഡാ, ദേര്‍സ് സംതിങ്ങ് കോള്‍ഡ് ഗുഡ് ജെസ്റ്റര്‍..
വാട്സ് ദാറ്റ്?
സുജനമര്യാദേ പെടും. ബൈ ദ വേ മിസ്റ്റര്‍ വേതാള്‍. യൂ ആര്‍ എ ജെം, യുവര്‍ സര്‍വീസ് ഇസ് മച്ച് അപ്രിസിയേറ്റഡ്... അന്‍ഡ്..
അയ്യോ വേണ്ടേ. എന്റെ പണി ബോധിച്ചു, നാളെ മുതലു വേറെ വേതാളത്തെ നോക്കിക്കോളാം എന്നു പറയുന്നതിനു നേരത്തെ പറഞ്ഞ ഗുഡ് ജെസ്റ്ററല്ലേ..അതിനു വെച്ച വെള്ളമങ്ങു വാങ്ങി വെച്ചേര്..  ചത്താലും ഞാന്‍ പോവൂല്ല. 
ഹഹഹ. ഇങ്ങനാണ് ഓരോ കാര്യങ്ങളു പഠിക്കുന്നത്.. അപ്പോ..
ഞാനസ്തമിച്ചു. ഇനി നാളെ നേരം വെളുക്കുന്നവരെ എന്നെ കൊണ്ടൊരു ശല്യം ങ്ങേ ഹേ. എനിക്കെന്റെ മരക്കൊമ്പേ ഗതി.

Read more »

Tuesday, July 22, 2014

ദുരദൂരം

സര്‍ര്‍....
എന്തോന്ന് വേതാള്‍ ശബ്ദത്തിനൊരു പരവേശം? വേര്‍സ് യുവര് ചിര്‍പി ലുക് അന്‍ഡ് ഫീല്‍?
ഒന്നൂല്ല..നതിങ്ങ്. ഓരോ മനോഗതം..
എന്ന നെനച്ചിട്ടാണ് നീ ചിന്താനഗ്നനായി മുഴുവനെ നില്‍ക്കുന്നത്?
ഈ യുകേലൊക്കെ ലോട്ടറിയടിച്ചാല്‍ ഇവിടെ ടാക്സ് കൊടുക്കണോ?
ടാക്സവിടെ നിക്കട്ടെ, ഓണംകേറാമൂലേ മരത്തേ തലേംകുത്തിക്കെടക്കുന്ന നെനക്കെന്തോന്ന് ലണ്ടന്‍ കണക്ഷന്‍?
ഒന്നൂല്ല..
ഇബ്ടെ നോക്ക് ശവീ.. എന്തോണ്ട്.. കാര്യം പറ..
ഒന്നൂല്ല.
സത്യം പറ പിശാശേ. നെനക്ക് ലണ്ടനി ലോട്ടറിയടിച്ചേച്ച് ആ കാശു നാട്ടിക്കൊണ്ടു വരാന്‍ നൈജീരിയക്കു വേറെ കാശയച്ചുകൊടുത്തേച്ചിരിക്കുവല്ലേ?
വിക്രം സര്‍!!!
ഇപ്പോ ലോട്ടറി കിട്ടീലേലും അയച്ച കാശേലും തിരിച്ചു കിട്ടിയാ മതിയെന്നാണല്ലേ...
നീങ്ക മഹാജ്ഞാനി..പരഹൃദയജ്ഞാനം പരേംഗിതജ്ഞാനം...ഇതെങ്കേന്നു..എപ്പടി, നിനവിലിരുപ്പതപ്പടിയേ ശൊല്ല വെക്കത്?
ഡാ കുട്ടിപ്പിശാശേ. മാതംഗലീലേം അശ്വഹൃദയോം മാത്രമല്ല, വേതാളലീലേം വേതാളഹൃദയോം മനപ്പാഠമായാലേ വേതാളങ്ങളെ മരക്കൊമ്പില്‍ തൂക്കാന്‍ പറ്റൂ...
ആനാലും എപ്പടി പുരിഞ്ചാച്ച്..
മില്യണെന്നു കേട്ടപ്പം കയ്യിലൊണ്ടാരുന്ന കാശും കൂടെ കളഞ്ഞ മില്യണ്‍ ഡോളര്‍ ഫൂള്‍.! കേള്. ഇന്നലത്തെ പത്രത്തിലുണ്ടാരുന്നു. നൈജീരയക്കാര്‍ക്ക് കാശയച്ചു കൊടുത്തേച്ച് മദ്ധ്യാംഗുലത്തിന്റെ രുചി നിരന്തരം നുണയുന്നവരില്‍ മുന്‍പരിന്ത്യാക്കാരാന്ന്..
ങ്ങേ..
ഇന്ത്യാക്കാരിലു മുന്‍പന്‍ മലയാളിയാരിക്കും വേതാള്‍..
ക്യോം? വൈ സോ?
‍ഡാ. ഒരെണ്‍പതുകളു മുതലുള്ള തട്ടിപ്പിന്റെ പാറ്റേണിങ്ങനൊക്കെയാണ്.. ആദ്യം വാരികയിലു മണിയോര്‍ഡറു കൊടുത്താ ഗയേന്നു വരുന്ന ടീവീം റേഡിയോയും. പിന്നെ തൂലികാ സൗഹൃദം, അതിനിടയ്ക് ബ്ലേഡു കമ്പനി, പിന്നെ ആടു തേക്ക് മാഞ്ചിയം, അതിനിടയ്ക്ക് ടൈം ഷെയറു വന്ന്. വെറും ഷെയറു വന്ന്.  പിന്നെ മണി ചെയിന്‍ വന്ന്. . ഇപ്പം നാട്ടിലെല്ലാരും റിയലെസ്റ്റേറ്റിലാസക്തരാണ്.. നേരത്തെ പറഞ്ഞ മദ്ധ്യാംഗുലം നമ്മക്കൊരു ശീലമായി വരുന്നു.
അപ്പോ ലോട്ടറി...
ഡാ തലേലൊരിച്ചിരി ആള്‍താമസമുള്ള ആരേലും ഓടനാവട്ടത്തെ മരത്തേ കിടക്കുന്ന നിനക്ക് യുകെ ലോട്ടറിയടിച്ചെന്നു കേട്ടാ വിശ്വസിക്കുവോ? വിശ്വസിച്ചാലും കാശു കളയുവോ.. നീയൊക്കെ ഒരു മലയാളിയാന്നോടേ?
ങ്ങേ..
ഡാ, തലേം കുത്തിക്കിടന്നിട്ടും തലയ്ക്കു വെളിവു വരാത്തവനേ. വേതാളപിശാശേ.. ഈസി മണീന്നു കേക്കുമ്പോ പനിക്കുുന്നവനെല്ലാം പണി വാങ്ങീട്ടൊണ്ട്. ആക്രാന്തം മൂത്തു കഴിയുമ്പോ യുക്തി പമ്പ കടക്കും. പണി വാങ്ങിക്കഴിയുമ്പോ അടുത്ത പ്രശ്നം വരും. അതുവരെയില്ലാത്ത ഒന്ന്..
വാട്സ് ദാറ്റ്?
സമയത്തിലും വിധിയിലും ജ്യോതിഷത്തിലും വിശ്വാസം. ശത്രുദോഷം കൂടോത്രം കുന്തം കുടച്ചക്രം. കാശു പോയവന്‍ ബ്ലേഡീന്നു കാശെടുത്തിട്ടാണേലും പരിഹാരം കാണാന്‍ നടക്കും. അതോടെ അവന്റെ വിധിയുടെ കാര്യത്തിലൊരു തീരുമാനമാവും...
ഹൗ സോ?
നിരാശ ബാധിച്ചു, പ്രശ്നങ്ങള്‍ക്കു മറ്റുള്ളവരെ പഴിച്ച്, വിഷാദത്തിന്റെ പടുകുഴിയില്‍...
അപ്പോ. ചരടു ജപിച്ചു കെട്ടണ്ടേ?
ഹഹ. പോയ കായി പോയെന്നു വിചാരിച്ചാ മാനസിക രോഗമേലും ഒഴി‍ഞ്ഞു കിട്ടും..
ങ്ങേ..
കാശുപോയി മരക്കൊമ്പേലും അല്ലാതേം വടിയായിരിക്കുമ്പം നിനക്കു മനസ്സിനു സുഖമുണ്ടാവുന്ന വാര്‍ത്ത വേറൊന്ന് കേട്ടിട്ടു സ്ഥലം കാലിയാക്ക്.. പോന്നതിനു മുന്‍പൊരു ചായക്ക് കൂടെ വെള്ളോം വെച്ചോ..
അതെന്തു വാര്‍ത്ത..
ഡാ നിന്നെ പോലെ കാശു മണ്ടന്‍മാര്‍ ലണ്ടനിലുമുണ്ട്.. അവരെ പറ്റിച്ച വേന്ദ്രന്‍ റോയല്‍ ലൈഫ് താണ്ടി ഇപ്പോ സര്‍ക്കാരു വക ഫുഡ് അന്‍ഡ് അക്കോമഡേഷനില്‍ കഴിയുന്നു.
അപ്പോ
ദുര ഒരു സാര്‍വലൗകിക പ്രതിഭാസമാണ്. ദൈവം തമ്പുരാന്റെ കാര്യം പറഞ്ഞ പോലാ വേണേ വേണം, വേണ്ടേ വേണ്ട.. ഇനഫ് ഫോര്‍ ദി ഡേ. ഇനി നീ..
ഞാനിവിടില്ല. എപ്പഴേ പോയി.  


Read more »

Monday, July 21, 2014

പരീക്ഷ

കോന്‍ ഹേ..
ങും..
ആരെടാ അത് മറഞ്ഞ് നിക്കുന്നത്..
ങ്ങും..
തമിഴില്‍ തെറിവിളിക്കണോ പുറത്തു വരുന്നോ?
ഹഹഹ. ഇതാര് ഇന്നലെ രാജി വെച്ച് പോയ വേതാള്‍.. കിദര്‍ ഹേ തേരാ നാനോ? നെക്ക് ടൈ കെട്ടിയ അസ്സിസ്റ്റന്റ്?
നോ  സ്റ്റിക്ക് ഡെഡ്ബോഡി..
ങ്ങേ. ഇതെന്തു ഭാഷ.
അത് വന്ത് വിക്രം സര്‍, ശവത്തേ കുത്തരുത് എന്നതിന്റെ ഇംഗ്ലീഷ്.
എപ്പം മുതലിംഗ്ലീഷ് ഇങ്ങനെ?
അല്ല സര്‍ നമ്മളു വെറുതെയെന്തിനാ ഗ്രാമറൊക്കെ തല്ലിപ്പിടിച്ചു ഭാഷയെ വികലമാക്കുന്നത്? അല്ലേ കഷ്ടപ്പെട്ടു പഠിക്കുന്നത്?
നിനക്ക് കാര്യമായിട്ടെന്തോ പേടി തട്ടീട്ടൊണ്ട്..കാര്യം ബോല്‍ വേതാള്‍.. ഭാഷ നിയമതമല്ലേലും നിരന്തരം ഇവോള്‍വിങ്ങാണ്. ഏതു കളി പോലേം ലംഘിക്കാനാണെങ്കില്‍ പോലും ഭാഷയ്ക്കും നിയമം വേണം. ഇനി നിന്റിംഗ്ലീഷി യൂ ടെല്ല്.
അല്ല സര്‍ ഇതൊക്കെ കഷ്ടപ്പെട്ടു പഠിച്ചാലും  അവസാനം പരീക്ഷയ്ക്കു ചെല്ലുമ്പോ ചോദിക്കുന്നത് നടിയുടെ ഉയരമാണ്..
ങ്ങേ അതെവിടെ എപ്പം?
സര്‍ക്കാരുദ്യോഗത്തിനുള്ള പരീക്ഷേല്..
ഹഹഹഹഹഹ...
ദണ്ണപ്പെട്ടു സങ്കടം പറയുമ്പോ ചിരിക്കുന്നോ വിക്രം സര്‍? ഇതക്രമമാണ്..
ഡാ..നീ ചരിത്രം വായിച്ചിട്ടൊണ്ടോ? വേണ്ട, പഴേ മണിപ്രവാളം മതിലേ മുള്ളിയ വകേലേലും തെറിച്ചിട്ടൊണ്ടോ?
ഉണ്ടെങ്കില്‍..
കൃതികളില്‍ നടികളുടെ തത്തുല്യത്തിന്റെ  പ്രസക്തഭാഗങ്ങളെ വര്‍ണ്ണിക്കുന്നത് അഞ്ചും ആറും ഏഴും വരികളുള്ള ലക്ഷണയുക്ത ശ്ലോകങ്ങളിലാണ്.
അതിന്...
അല്ലെടാ... ഈ പരീക്ഷ അന്തക്കാലത്താരുന്നേല്‍ ഉദ്യോഗാര്‍ത്ഥീടെ ഗതികേടോര്‍ത്തതാണ്..
യൂൂൂൂ.....
ഡാ, നെന്റെ ഭാഷേ. യൂ ബാക്ക് വേതാളം.  ബട്ട് നോ കോത സോങ്ങ്. ഇടിച്ചു നെന്റെ നട്ടും ബോള്‍ട്ടുമിളക്കും. ഇനി സ്ഥലം കാലിയാക്ക്. ഒണ്‍ ഫോര്‍ ദ റോഡിനു ഒരു പീസ് മണിപ്രവാളം ആ അലമാരേല്‍ രണ്ടാം നിരയില്‍ ഇടത്തു നിന്നു നാലാമതിരിക്കുന്ന പുസ്തകത്തിന്റെ പുറകിലത്തെ പുസ്തകത്തില്‍ അറുപത്തിനാലാമത്തെ പേജില്‍ രണ്ടാമത്തെ പാരഗ്രാഫ്...
 

Read more »

Sunday, July 20, 2014

സസ്പെന്‍ഷം..

മത്തങ്ങാത്തലയാ.. മാങ്ങാണ്ടിമോറാ.. ദുര്‍വ്വാസാവേ.. മുന്‍കോപപിശാശേ.. തെറിയോത്തുംഗചോളാ..
വാട്സപ്പ് വേതാള്‍, വാട്സ് റോങ്ങ് വിദ് യൂ..
ഇതാ എന്റെ രാജിക്കത്ത്..
പ്രകോപനം?

വേതാളങ്ങളോട് എങ്ങനാ പെരുമാറണ്ടെതെന്ന് എന്റെ സ്വന്തം നാനോക്കാറില്‍ വന്നിറങ്ങീട്ട് കാണിച്ചു തരാം..
കാര്യം പറഞ്ഞിട്ടെങ്ങോട്ടാച്ചാ കഴുവേറ്റ് തലതിരിഞ്ഞ പിശാശേ...
കണ്ണാടീം വെച്ച് മസിലും പെരുപ്പിച്ചു കള്ളും കുടിച്ച് പുസ്തകോം വായിച്ചിരുന്നാ പോര, വല്ലപ്പോഴും പത്രം വായിക്കണം..
ങ്ങേ. നാടകത്തിനു അനുപേക്ഷണീയമായ ഗുണം സസ്പെന്‍സ് നിര്‍ത്തീട്ട് പരിണാമ ഗുപ്തനാവ്. കാര്യം പറ.
ആരാച്ചാരന്മാര്‍ക്ക് രണ്ടു ലക്ഷം രൂപ ശമ്പളം.
ഹും..
ഒരു ലക്ഷം രൂപയ്ക്ക് ഞാനൊരു നാനോ കാറു വാങ്ങും..
എല്ലാ മാസോം വാങ്ങുവോ?
തമാശ വിട് വിക്രം സാര്‍. അല്ലേലും പാവങ്ങളു നന്നാവുന്നത് നിങ്ങക്ക് കണ്ണിപ്പിടിക്കൂലല്ലോ.. ബാക്കി ഒരുലക്ഷത്തില്‍ പാതി കൊടുത്തേച്ച് നെക് ടൈയിട്ട ഒരു വേതാളത്തെ ജോലിക്കു വെക്കും. എന്നിട്ടാ വേതാളത്തോട് പെരുമാറുന്നതെങ്ങനാന്ന് ചിലരെയൊക്കെ കാണിച്ചു തരും..
ബാക്കി കാശെന്തോ ചെയ്യുവെടേ?
ഓള്‍ഡ് മോങ്ക് കിട്ടാതെ വലയുന്ന പാവങ്ങള്‍ക്ക് കഞ്ഞിവീത്തും.
നന്നായി. അപ്പോ തീരുമാനിച്ചല്ലേ?
ആ തീരുമാനിച്ച്..
ഇനി മാറ്റമൊന്നുമില്ല..
ഇല്ല...
ആ പത്രം നെന്റെ കൈയ്യിലൊണ്ടോ?
ഒണ്ട്..
നോക്കട്ടും. നീയിത് ശരിക്കു വായിച്ചാരുന്നോ?
ഇനിയെന്തോന്ന് വായിക്കാന്‍, കപടവ്യാഖ്യാനങ്ങളില്‍ എന്നെ മയക്കാന്നു കരുതണ്ട... മരത്തേക്കിടന്ന പഴേ വേതാളമല്ലിത്...
ഡാ. ഈ മഹാരാജ്യത്തൊരു വര്‍ഷം എത്ര തൂക്കിക്കൊല നടത്തുന്നുണ്ടെന്ന് നിനക്കറിയുമോ?
ഇല്ല.
വേണമെങ്കില്‍ വിരലിലെണ്ണാം...
ങേ..
ദയാഹര്‍ജ്ജിയും വാര്‍ദ്ധക്യാവശതയും എല്ലാം കഴിഞ്ഞാരേലും തൂക്കുമരത്തേലെത്തിയാ തൂക്കുന്നവന് രണ്ടു ലക്ഷം രൂപ കിട്ടും.
ങ്ങേ...
കായി രണ്ടു ലക്ഷമായതോടെ ഇനി ആപ്ലിക്കന്റ്സ് കൂടും.. ലോക്കല്‍ കമ്മീറ്റീന്നും ജില്ലാക്കമ്മിറ്റീന്നുമൊക്കെ ശുപാര്‍ശേം വരും. അതുമല്ലേല്‍ മാനേജ്മെന്റ് സെറ്റപ്പു പോലെ തലവരിപ്പണം വരും..
ങ്ങേ.. ഒരു ശുപാര്‍ശക്കത്ത് തന്നു സഹായിച്ചൂടെ സര്‍ വിക്രം?.
നീ നേരത്തെയെന്താ വിളിച്ചത്?  എല്ലാം കടന്ന് എങ്ങാനും ചാന്‍സു കിട്ടാല്‍, പ്യാടിപ്പിക്കാന്‍ നൂറു കൂട്ടം പഴംപുരാണങ്ങളു വേറെ വരും.അപ്പോ പ്യാടി തട്ടി ഓടി വിറച്ച്. ..
ങേ..
ഇതു പിടി...
ഇതെന്താണ് വിക്രം സര്‍...
നെന്റെ ഡിസ്മിസ്സല്‍ ഓര്‍ഡര്‍. മരക്കൊമ്പേ തൂങ്ങുന്ന അറുപഴഞ്ചന്‍ വേതാളത്തിനു പകരം, ഞാന്‍ മൊബൈല്‍ ടവറേ തൂങ്ങുന്ന ന്യൂജനറേഷന്‍ വേതാളത്തെ അപ്പോയിന്റു ചെയ്തു...
ഞാനിവിടില്ല, ഇന്നിവിടെ വന്നിട്ടില്ല, എന്നതിന്റെ ഇംഗ്ലീഷ്..

Read more »

വിവാദം

ഗുഡ്മോണിങ്ങ് സര്‍..
എന്താണ് നിന്റെ മുഖത്തൊരു സന്തോഷം?
അരുണ്ഡതി റോയി എന്താണ്ടു പറഞ്ഞെന്നോ പറഞ്ഞില്ലെന്നോ പറഞ്ഞ് ജനമായ ജനമെല്ലാം തെറിവിളി?
എവിടെ?
ഫേസ്ബുക്കില്..
എന്തരു വിഷയം വേതാള്‍?
ഗാന്ധിജിയെ ഇകഴ്ത്തുത്തിയെന്നോ അയ്യങ്കാളിയെ പുകഴ്ത്തിയെന്നോ...
ഡാ..  പെട്രോളിനു വില കൂടിയാല്‍ മരക്കൊമ്പേ തലേം കുത്തിക്കിടക്കുന്ന നിന്നെ ബാധിക്കും, പക്ഷെ നിനക്കു ഫീലു ചെയ്യുമോ?
ഇല്ല..
നിന്റെ മരക്കൊമ്പ് ഹൈവേ വികസനത്തിനെടുത്തു പോയാലോ?
ഹങ്ങനെ എടുക്കുന്നതെനിക്കൊന്നു കാണണം. സമരം ചെയ്യും, സമരം ചെയ്യും മരണം വരെയും സമരം ചെയ്യം...
അതായത് നിന്നെ ബാധിക്കുന്ന കാര്യത്തില്‍ നിന്റെ കണ്‍മുന്നില്‍ കാണുന്ന കാര്യത്തില്‍ നീ പ്രതികരിക്കും,  റൈറ്റ്?
ചരിത്രത്തില്‍ നെന്റെ ചാരിത്ര്യത്തിന്റെ അവസ്ഥയെന്താണ്?
കഷ്ടമാണ് സര്‍.. കന്യകനായി തുടരുന്നു..
വിക്കിയടക്കം ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇഷ്ടം പോലെ സാധനമുണ്ട്. നിന്റെ വിവരക്കേട് നിന്റെ മാത്രം പ്രശ്നം. എനിവേ കേള്‍..ഗാന്ധിജിയുടെ നിത്യജീവിത പരിസരങ്ങളും അയ്യങ്കാളിയുടെ നിത്യജീവിത പരിസരങ്ങളും വ്യത്യസ്തമായിരുന്നു. സ്വാഭാവികമായും പ്രതികരണങ്ങളും.
ങ്ങേ..
ഒരു രാഷ്ട്രദേശീയതയെ കൂട്ടിയിണക്കിയ ഘടകമായിരുന്നു ഗാന്ധിജി. അയ്യങ്കാളി ഒരു പ്രദേശത്ത് പരിമിതനും. ആദ്യത്തേത് ദേശീയ സ്വാതന്ത്ര്യസമരവും, രണ്ടാമത്തേത് ഒരു പ്രത്യേക പ്രദേശത്തെ സമത്വത്തിനും തുല്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവും. സ്കോപ്പും ഇമ്പാക്ടും രീതികളും വ്യത്യസ്തം.
അപ്പോ..
ഡാ ആശയങ്ങള്‍ക്കതിരു വരമ്പുകളില്ലേലും, പ്രാദേശികമെന്നോ ദേശീയമെന്നോ വ്യത്യാസമില്ലേലും ചരിത്രത്തിന്റെ ഒരു പ്രത്യേകസന്ധിയിലതു സ്വയം ഉരുത്തിരിയും. അങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും.
അപ്പോ അരുണ്ഡതി റോയി..
സുന്ദര മനോഹരമായ കാപട്യമില്ലാത്ത ഭാഷയിലെ ഗദ്യം. നൂഡില്‍സു പോലെ സുന്ദരന്‍ റെബല്‍മുടി. നല്ല തിളങ്ങുന്ന കണ്ണുകള്‍. എഴുത്തുകൊണ്ടു പത്തു കാശൊണ്ടാക്കിയപ്പഴും കളയാത്ത സാമൂഹികപ്രതിബദ്ധത. നാലു വാക്കെഴുതുന്നവനെല്ലാം പിച്ചക്കാരനും തെണ്ടീമായി നടക്കണമെന്ന പിടിവാശികള്‍ക്കപ്പുറത്തെ മീഡിയ ബേസ്. ഐ ലവ് ഹെര്‍...
അപ്പോ.
കിണുങ്ങിക്കൊണ്ടു നില്‍ക്കാതെ, നീ പോയിട്ടാ ക്യാമറേം ബാഗുമെടുത്തേച്ചും വാ.. ഞായറാഴ്ചയായിട്ടു വായിനോക്കാം, ബിയര്‍ ഫെസ്റ്റിനു പോവാം.. ബിയറിന്റെ ആഴങ്ങളിലേക്കും ചരിത്രത്തിന്റെ ആഴങ്ങളിലേക്കുമൂളിയിടാം. കമോണ്‍, ഗെറ്റ് റെഡി.

Read more »

Friday, July 18, 2014

ലാഭലോഭം

സാര്‍....സാര്‍‍.....
എന്തോന്നെടേ നീയെന്നെ ലേലം വിളിക്കാനിറങ്ങിയേക്കുവാന്നോ?
മ.മമ..മമ.
നിനക്കെന്തോന്ന് വിക്കും പിടിച്ചോ.. കാര്യം പറയെടേ..
മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നു...
അതിനാരുന്നോ നീ ഓടിപ്പാഞ്ഞു വന്നത്.. ഇന്നിതാ ബിബിസി വക വേറെ..
അതെന്തര്?
ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ട്..
എന്നുവെച്ചാ..
ഡാ നീ ടെലിഫോണ്‍ ബുത്തു കണ്ടിട്ടെത്ര കാലമായി?
മൊബൈലുള്ളപ്പോ ആരു ടെലിഫോണ്‍ വിളിക്കാന്‍...
ഫാക്സ് മെഷീന്‍ കണ്ടിട്ടോ?
ഇമെയിലും ഡിജിറ്റല്‍ സിഗ്നേച്ചരുമുള്ളപ്പോള്‍ എന്ത് ഫാക്സ് ചെയ്യാന്‍..
നോപ്. ചിലയിടത്തൊക്കെ ഇതൊണ്ട്, അവര്‍ക്കും ഇമെയിലും സ്കാനറും ഒക്കെയുണ്ടെങ്കിലും. പതിയെ ആക്രിയായിത്തുടങ്ങുന്ന ഒന്ന്..നീ പഴേ സര്‍ക്കാര്‍ വിലാസം കത്തിക്കുത്തുകള്‍ കണ്ടിട്ടുണ്ടോ?
ങ്ങേ..
മേലാവില്‍ സമക്ഷത്തു നിന്നും വരുന്ന മൊഴിമുത്തുകള്‍ പേപ്പറില്‍ കുറിച്ച് ടൈപ്പ്റൈറ്ററില്‍ കൊട്ടിപ്പാടി രണ്ടു പകര്‍പ്പെടുത്ത് ഒപ്പിട്ടു തരുന്ന പരിപാടി..
നരച്ച പേപ്പറില്‍ നീല ടൈപ്പ്..
ആം അതന്നെ. ജനം ലാപ്ടോപ്പില്‍ കൊട്ടിപ്പാടി സേവ സ്വയമായതോടെ ടൈപ്പിസ്റ്റിന്റെ പണിയുടെ സ്കോപ്പ് കുറഞ്ഞു. സാങ്കേതികവിദ്യേടെ പ്രശ്നം. ആവിയെഞ്ചിന്‍ മാറി ഡീസലെഞ്ചിന്‍ വന്നപ്പോള്‍ കരിവാരിയിടുന്നവന്റെ ജോലിയസ്തമിച്ച്..
അപ്പോ ജോലി?
മൈക്രോസോഫ്റ്റും ബിബിസിയും രണ്ടും രണ്ടാണ്. രണ്ടു മനോനിലകള്‍. പക്ഷെ പൊതുവായൊന്നുണ്ട്..
വാട്സ് ദാറ്റ്?
കോസ്റ്റ് കട്ടിങ്ങ്.. ദുര്‍ചിലവ് കുറയ്ക്കല്‍. പാഴ്ച്ചെലവ് കുറയ്ക്കല്‍. സാമ്പത്തികമാന്ദ്യം ഒളിവിലും മറവിലും നില്‍ക്കുന്ന കാലത്തതൊക്കെ വരും. മത്സരത്തില്‍ ലാഭവലുപ്പം ശുഷ്കമായി വരുമ്പോ പ്രത്യേകിച്ചും..
ങ്ങേ..
അതൊരു സാമ്പത്തികക്രമഅക്രമമാണ് വേതാള്‍. അല്ല, നിന്റെ മരക്കൊമ്പിനും നിന്റെ തീറ്റിക്കും നി പാഴാക്കുന്ന സമയത്തിനും കൂടെ....
മതി.. വിക്രം സാര്‍.. ഞാനൊന്നും ചോദിച്ചുമില്ല. കേട്ടുമില്ല.. മരക്കൊമ്പിലിച്ചിരി കഞ്ഞി തിളയ്ക്കാന്‍ വെച്ചതിപ്പം തിളച്ചുകാണും.. അപ്പം ഞാനങ്ങോട്ട്....Read more »

Thursday, July 17, 2014

പ്രശ്നസാങ്കേതികം

എന്തോന്നടേ മുഖത്തൊരു ക്ഷീണം?
ഉറങ്ങീല്ല വിക്രം സര്‍ ഉറങ്ങീല്ല..
തലേം കുത്തി തൂങ്ങിക്കിടന്നിട്ടും തൂക്കം വരാതാ?
ഇല്ലൈ.
ക്യോം?
കണ്ണടയ്ക്കുുമ്പോ തലയ്ക്കു മുകളില് വീമാനം.. കണ്ണു തുറന്നിരിക്കുമ്പോഴും...
മരക്കൊമ്പിത്തലേം കുത്തിക്കിടന്ന് മുകളിലേക്ക് നോക്കിയാ പിന്നെ ആകാശോം ബീമാനോമല്ലാതെ വേറെ വല്ലോരേം കാണുവോ?
അതല്ല സര്‍.. മലേഷ്യന്‍ വിമാനം..
ഡാ, അതൊരു ഏവിയേഷന്‍ ദുരന്തമാണ്, അതേ സമയം രാഷ്ട്രീയ ദുരന്തവും..
രാഷ്ട്രീയ ദുരന്തം?
ആണെടാ. ഡിസ്ഇന്റഗ്രേഷന്‍ ഓഫ് യു.എസ്സ്.എസ്സ്.ആര്‍..
ക്യോം?
സോവിയറ്റ് യൂണിയന്‍ പൊട്ടിച്ചിതറിയതിന്റെ കാരണത്തേന്നു പിടി വിട്. ലോജിക്കുള്ളവര് ചിന്തിക്കുന്നതു പോലെ ചിന്തിക്ക്.
എങ്ങനെ?
പലതിലും ഒരു ടെക്നോളജിക്കല്‍ മാര്‍വലായിരുന്നു ആ പഴേ ഭീമാകാരയൂണിയന്‍. മിഗു മുതല്‍ മഗ്ഗു വരെ..സേം ഈസ് ദി കേസ് വിദ് വെപണ്‍സ്. ഡിസ്ട്രക്ടീവ് ടെക്നോളജി യൂണിയനില്‍ പലയിടത്തായി വ്യാപിച്ചു കിടന്നു..
എന്നിട്ട്?
ഡിസ്ഇന്റഗ്രേഷനു ശേഷം അഷ്ടിക്കു വകയില്ലാത്ത നിരവധി രാജ്യങ്ങളുണ്ടായി. ആയുധങ്ങള്‍, ആര്‍ക്കും സോഴ്സ് ചെയ്യാവുന്ന ബ്യൂറോക്രാറ്റിക് വാഴ്ചയുള്ള ചെറുരാജ്യങ്ങള്‍...
അവര്...
ഡിസ്ഇന്റഗ്രേഷനു ശേഷം ലോകത്തുള്ള ടെററിസ്റ്റ് സീനുകളില്‍ ഒളിഞ്ഞും തെളിഞ്ഞും പഴയ സാങ്കേതികാതിശയങ്ങള്‍..
ങ്ങേ..
യെസ്. പൂര്‍ണ്ണമായോ ഭാഗികമായോ..
അപ്പോ..
പതിവു വാചകം, അപ്പം ഇപ്പം ഒന്നുമില്ല. പ്രശ്നസങ്കീര്‍ണ്ണതകളി‍ല്‍ പല യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്നത്തെ മിനക്കേട് നിര്‍ത്തി സ്ഥലം കാലിയാക്ക്...
ഒരു സംശയം വിക്രം സര്‍..
വാട്സ് ദാറ്റ്..
ഇപ്പം തൂങ്ങിക്കിടക്കുന്ന മരക്കൊമ്പ് പഴേതായി... ഒരു സോവിയറ്റ് മരക്കൊമ്പു കിട്ടുവോ? പഴേതാണേലും മതി..

Read more »

ഭക്ഷണം

എന്താണ് ഒരു പാല്‍പ്പുഞ്ചിരി..
അത് വിക്രം സര്‍, കോപിക്കക്കൂടാത്..
എതുക്കു കോപം വേതാള്‍, ശൊല്‍...
അന്ത ഫേമസ് ജോയിന്റില്‍ സാപ്പിട്ടാച്ച്...
എന്ത എടം? ദാറ്റ് ചെയിന്‍?
ആം..
ഇപ്പോ നിനക്കൊരു സുഖം കിട്ടുന്നുണ്ടല്ലേ?
എന്തു സുഖം?
ബ്രാന്‍ഡ് വാല്യു എന്നൊരു സാധനമുണ്ട്. പാടി നീട്ടി ക്ഷീരബലയിലാറ്റിക്കുറുക്കിയ ഒന്ന്. ഓരോ പരസ്യത്തിലും പതിയുന്നത്, നിറയുന്നത്, സൂചിപ്പിക്കുന്നത്..
അതെന്ത് വിക്രം സര്‍..
ഡാ അഞ്ചു രൂപയ്ക്ക് അല്ലേ ഇപ്പം ചെലപ്പം ഏഴു രൂപയ്ക്ക് പാളയത്ത് തട്ടുകടേന്നു കുടിക്കുന്നതും പിറകില്‍  മസ്കറ്റ് ഹോട്ടലീന്നു രണ്ടോ മൂന്നോ അക്കം ചിലവാക്കി കുടിക്കുന്നതും ചായ്..ചെല്ലുന്നതും ഒരേ സ്ഥലത്തേക്ക്..
അപ്പം..
നീ ക്യൂബിസം എന്നു കേട്ടിട്ടുണ്ടോ? രണ്ടോ മൂന്നോ മാനങ്ങളു കാണുന്നതിനു പകരം അഞ്ചാറു മാനം കാണ്.. ജനലിക്കൂടെ പുറത്തേക്കല്ല, ഇബ്‍ഡെ.. ഇദര്‍...
എന്‍ലൈറ്റന്‍ മീ വിക്രം സര്‍..
തട്ടുകടക്കാരന്റെ ഇന്‍ഗ്രിഡിയന്റും പഞ്ചനക്ഷത്രത്തിന്റെ ഇന്‍ഗ്രിഡിയന്റും സോഴ്സും തമ്മിലുള്ള വില വ്യത്യാസം പോലുള്ള ക്ലീഷെ അല്ലെടേ.. പഞ്ചനക്ഷത്രത്തിന്റെ കയറിയിരുന്നു കുടിക്കുമ്പോള്‍, ക്ലാസ്സ് വ്യത്യാസം സംഭവിക്കുന്നുവെന്ന കപടബോധം..
അതേലൊരു ബോധമാണ് നിനക്കിപ്പം..
ങ്ങേ..
എന്തോ കഴിച്ചെന്നു ചോദിച്ചാല്‍‌ പഴങ്കഞ്ഞി കഴിച്ചെന്നു പറയൂല്ല. സ്റ്റീംഡ് റൈസ് വിദ് കര്‍ഡ്.. പുട്ട് കഴിച്ചെന്നു പറയൂല്ല. സ്റ്റീംഡ് കേക്ക്..കള്ളച്ചിരി ചിരിക്കരുത് വേതാള്‍...
ങ്ങു ഹും..
പണ്ടു ബോംബെയിലൊരു ഉച്ചിക്കു മറുകുള്ള ഒരു മനുഷ്യനുണ്ടാരുന്നു. അങ്ങരെക്കുറിച്ച് മരണശേഷം ഒരു പത്രപ്രവര്‍ത്തകന്‍ കിത്താബെഴുതി..
ഹൂസ് ദാറ്റ് സര്‍?
സെന്‍സിബിളായി ചൊറിഞ്ഞുകൊണ്ടിരുന്ന ഭൂലോക അലമ്പ്.. അടിമുടി ജെന്റില്‍മാന്‍
സസ്പെന്‍സാക്കാതെ കാര്യം പറ വിക്രം സര്‍..
എം. പി. നാരായണ പിള്ള. അങ്ങേരു പറഞ്ഞതെന്താന്നു നിനക്കറിയോ?
ഇല്ല.
ഡാ മനുഷ്യന്‍ ജീവിക്കുന്നതേ അപ്പിയിടാനാണ്. നാലു നേരം വല്ലോരും വെച്ചുവിളമ്പിക്കൊടുക്കുന്നവനും കഷ്ടപ്പെട്ടു സ്വന്തം ഉണ്ടാക്കുന്നവനും തെണ്ടിത്തിന്നുവനും എല്ലാം ജീവിക്കുന്നതേ അപ്പിയിടാനാണ്.. അതൊന്നു വിലങ്ങിയാല്‍ തീരുന്ന ജീവിതം..
അപ്പം ഞാന്‍..
സ്ഥലം കാലിയാക്ക്. പോകുന്ന പോക്കിലൊരു കിലോ പഴം വാങ്ങിക്കോ.. ആ കപടബോധം അല്പം പുറത്തേക്കു പോകട്ടും...


Read more »

Wednesday, July 16, 2014

വാര്‍ത്ത

എന്തോന്നടേ നെന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്?
രാവിലെ ഒരു പത്രവാര്‍ത്ത..
നിറയ്ക്കാനും മാത്രം എന്തോന്ന് തലക്കെട്ട്?
ഉയിരു പോയാലും തനിച്ചാക്കില്ല ഞാന്‍ ഉരുകുന്ന നെഞ്ചം ഈ വെയില്‍ വാടില്ല..
മതി നിര്‍ത്ത്. അതിവൈകാരിക വേര്‍പാടാരുടേത്?
അമേരിക്കാവിലെങ്ങാണ്ടൊരു പട്ടി, വെയിലത്തു വീണ യജമാനനെ വിട്ടുമാറാതെ നിന്നുവെന്ന്....
ഐ കുഡ് ഹാവ് ഹസ്ഡ് വേതാള്‍ ഐ കുഡ് ഹാവ് ഗസ്ഡ്..
ഇതെന്തു വിക്രം സാറിങ്ങനെ?
നിനക്കൊരു പഴങ്കഥ പറഞ്ഞുതരാം. കേള് 'അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി.'
ഇത്?
ഐതിഹ്യമാല അവസാനഭാഗം, തിരുവട്ടാറ്റാദികേശവൻ..
അപ്പം..
എന്തോന്നപ്പം വേതാള്‍.. ലഘുക്കളെ പാടി ഗുരുക്കളാക്കുകയും അതിശയോക്തി പുട്ടിനു പീരയിടുന്നതു പോലെ കലര്‍ത്തുകയും ചെയ്യുന്നതാണ് ഭാവനയും എഴുത്തും അതെഴുതുന്നവന്റെ പിഴപ്പും..
അല്ല അപ്പം വാര്‍ത്ത?
വാര്‍ത്ത ഈ വന്ന കാലത്തു ഭാവനയാണ്... ഇപ്പോ നീ ചെല്ല്. തലേലൊള്ളതിനേക്കാള്‍ നിയമം കിത്താബിലുണ്ടോന്നു നോക്കട്ടെ.
എന്നാല്‍ നുമ്മടെ മരക്കൊമ്പിലേക്ക്..
 നാളെ രാവിലെ പതിവു പോലെ തൊല്ലേം തളിച്ചോണ്ടു വരൂല്ലേ നീ..?

Read more »

Tuesday, July 15, 2014

ഔചിത്യം

‌സര്..
പതുങ്ങി നിന്നു കൂവി ആളെ പ്യാടിപ്പിക്കാതെടേ..
അതിനല്ല കൂവിയത്..
പിന്നെ..
ആ ലാപ്ടോപ്പിക്കാണുന്ന പടമില്ലേ...
ആം..
കണ്ടു കണ്ടു കരഞ്ഞു കരഞ്ഞു..
ഡാ..
യെസ്സര്...
മാധ്യമത്തിനെഡിറ്ററുണ്ട്, അവര്‍ക്കൊരു പോളിസിയുണ്ട്, ഗൈഡ് ലൈനുണ്ട്. ബാക്കിയെല്ലാം പോലെ പോസായിപ്പന്റനുകരണം.
അപ്പുറം.
ഡാ അനുകരണത്തിനൊരു കുഴപ്പമുണ്ട്. ഒന്നുകില്‍ വ്യാജന്‍ ഒറിജിനലിനെ വെല്ലും. അല്ലെങ്കില്‍ പോകപ്പോകെ അനുകരണം ദുര്‍ബലമാകും തനിനിറം കാണിക്കും.
അപ്പോ ഇത്..
ഒരു സെവന്റീസു വരെ അല്ലെങ്കില്‍ എയിറ്റീസു വരെ പഴയ ക്ലാസ്സിലുള്ള പത്രപ്രവര്‍ത്തനമാരുന്നു. അപ്പുറം ഉള്ളടക്കം മാര്‍ക്കറ്റിങ്ങ് ടീം തീരുമാനിക്കുന്ന സ്ഥിതി വന്നു. അവിടുന്നു പിന്നെ വെച്ചടി വെച്ചടി കയറ്റമാരുന്നു.. താഴേക്കാന്നു മാത്രം...
അപ്പോ ഫ്രണ്ട് പേജ് ഫുള്‍ പരസ്യം..
വിവരക്കേട് പറയാതെടേ വേതാള്‍.. അത്രേം കാശ് പിന്നെ നിന്റപ്പന്‍ വേതാളം കൊണ്ടുക്കൊടുക്കുവോ? പത്രനടത്തിപ്പും ഒരു സാമ്പത്തിക പ്രക്രിയയാണ്. ലാഭോം നഷ്ടോമൊക്കെയുള്ള പ്രക്രിയ. ബ്ലേഡുകമ്പനിയേയും പത്രത്തേം വ്യത്യസ്തമാക്കുന്ന സാധനം മൂല്യങ്ങളാണ്. പാര്‍ട്ടി പത്രത്തെയും അല്ലാത്ത പത്രത്തേയും..
അപ്പോ ഫോട്ടോ..
ഫോട്ടോ അല്ലടേ ഇരുട്ടിന്റെ ആത്മാവേ.. പടം ആളുകളിലുണ്ടാക്കുന്ന വികാരം. ഡിപ്രഷന്‍ മൂത്ത് സൂയിസൈ‍ഡലായിരിക്കുന്നവരുടെ മുന്നില്‍ ഭീകരമായ മരണവും ആത്മഹത്യയും അറപ്പുളവാക്കുന്ന ചിത്രങ്ങളുമൊക്കെ റിവേഴ്സബിളല്ലാത്ത ഇംപാക്ടുണ്ടാക്കും. അതിനാരു സമാധാനം പറയും? അതുകൊണ്ടാണ് വെളിവുണ്ടാരുന്നവര്‍ തിരഞ്ഞെടുപ്പുകളില്‍ എഡിറ്റിങ്ങ് ഇംപോസ് ചെയ്തത്. ബാക്കിയൊള്ളതൊക്കെ ലാഭനഷ്ടരാഷ്ട്രീയക്കണക്കുകളുടെ ഗണിതവും ഗുണിതവും. സ്വാഭാവികവും ന്യായീകരിക്കാവുന്നതും.
അപ്പോ
അപ്പോ ഒന്നൂല്ലെടേ ശവത്തേന്നും ലാഭമൊണ്ടാക്കണോ? ഐ ഫീല്‍ സാഡ്. ബാഡ് അന്‍ഡ് ഡിപ്രസ്ഡ്.. നീ ചെല്ല് ചെല്ലാ. ചെന്നിട്ടു നാളെ രാവിലെ വാ.. വേണേ പോന്നതിനു മുന്‍പ് ഒരു ഓട്ടോ റെസ്പോണ്‍സ് കേട്ടിട്ടു പോ..
അതെന്ത്?
നീ സംസാരിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍‌ ബിസ്സിയാണ്. അല്ലെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഇനീം ഇവിടെക്കിടന്നു കറങ്ങി പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ നെന്റെ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും വേതാളക്കഴുവേറീ.

Read more »

Sunday, July 13, 2014

അനന്തരം

ഹഹഹ. നീയ്യിവിടൊണ്ടാരുന്നോ..
ഹും...
പിന്നെന്താ മിണ്ടാതെ നിന്നത്?
ങ്ങുഹും..
നെന്റെ സംസാരശേഷി നഷ്ടപ്പെട്ടോ?
ങ്ങു ഹും..
വായില്ലാക്കുന്നിലപ്പന്‍ കളിക്കാതെ കാര്യം പറയെടേ. മനുഷ്യനു വേറെ പണിയുണ്ട്..
എന്നാലും കഷ്ടമായിപ്പോയി വിക്രം സാര്‍..
അര്‍ത്ഥോക്തീലും ന്യൂനോക്തിയിലും ചെലയ്ക്കാതെ നിന്റെ സ്ഥിരം ഉക്തി അല്പോക്തീ കാര്യം പറ...
ഇന്നലത്തെ കളി...
അതാരുന്നോ..അതിന്നലെ കഴിഞ്ഞ്...
അല്ല വിക്രം സര്‍ എന്നാലും ഒരു ചമ്മല്..
വേതാളപ്പിശാശേ.. ആ ചമ്മലില്ലാത്ത മാനസികാവസ്ഥയെയാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റെന്നു പറയുന്നത്
ങ്ങേ...
അതില്ലാത്തവനൊന്നും പുറംകളിക്കാന്‍ പോകരുത്.അതുള്ളവന് ഫലം പ്രസക്തോമല്ല, കളിയാണ് പ്രസക്തം... ചീപ്പ് ഇന്‍ഹിബിഷനും കോംപ്ലക്സുമുള്ള ചീളു കേസുകളു വലിയവായി സംസാരിക്കരുത്..അതൊള്ളവനൊട്ടു നേരത്തെ പറഞ്ഞ സ്പിരിട്ടും വരൂല്ല.. നെന്റെ മരച്ചില്ലേ പോയി തലേം കുത്തിക്കിടന്നു നോക്ക്. ചെലപ്പോ എന്തേലുമിച്ചിരി..
സര്‍ ഒരുപകാരം ചെയ്യുവോ?
ശൊല്‍‍ 
ഞാനൊന്നന്തരിച്ചോട്ടെ?
അതിനെന്തിനു നാണിക്കുന്ന്.. വിസ്തരിച്ചായിക്കോട്ടെ.  പോവുമ്പോ ലേശം ചകിരിയെടുത്തോണ്ടും പോ.. മുഖത്തു ചുട്ടിക്കുത്തിയതൊക്കെ കുത്തിയിരുന്നൊരയ്ക്ക്...
 

Read more »

Saturday, July 12, 2014

ഉല്പ്രേക്ഷ

സാര്‍...
എന്തോന്ന് നെനക്കൊരവശത?
രാവിലെ മുതല്‍ ലോകകപ്പ് സ്പെഷ്യല്‍ വാര്‍ത്ത കണ്ടൊരു വഴിക്കായി സാര്‍...
അതെന്ത് വേതാള്‍.. ഡോണ്ട് യു ലൈക് ഫുട്ബോള്‍?
ഫുട്ബോള്‍ മ്മടെ ഖല്‍ബാണ്. ഖല്ബിലെ മുത്താണ് വിക്രം സാര്‍. മ്മടെ മരക്കൊമ്പിലും പഴേ ഒരു ട്രോഫീം ഇച്ചിരി മെഡലും  തൂങ്ങുന്നുണ്ട്..
പിന്നെന്തോന്നെടേ?
അത് വന്ത്..
എന്തു വന്ത്..പ്രച്നം ശൊല്ലി തൊലെടാ...
ഈ വാര്‍ത്തയൊക്കെ കണ്ടാല്‍ ഫുട്ബോളു പോലും വെറുത്തു പോവും..
ഹഹഹ. നിന്റെ പ്രശ്നം വാര്‍ത്തയല്ലേ?
ആമാം..
മണിപ്രാവളകാലത്തെ ഉപമേം ഉല്‍പ്രേക്ഷേം വെട്ടുവാതം വന്ന പോലെ വിറയ്ക്കുന്ന ആവേശോം..
നിജം സാര്‍. ഉങ്കളുക്ക് പരഹൃദയജ്ഞാനമിരുക്ക്..
അതു മട്ടുമല്ല..
മൂന്നാം ക്ലാസ്സില്‍ മാവിലെറിഞ്ഞ കല്ല്, ആദ്യം പല്ലുമുളച്ചപ്പോ തേച്ച ബ്രഷ്..
ആമാം. ബട് വൈ സോ?
ടാബ്ലോയിഡെന്നു കേള്‍വി പെട്ടിരുക്കാ?
ഇല്ലൈ..
നീയീ മാ മാ ന്നു ജനം പുച്ഛിക്കുന്ന കണ്ടിട്ടുണ്ടോ?
ആമാം...
അതിന്റെ വാര്‍ത്താപതിപ്പ്. ഒളിച്ചുനോട്ടോം പരദൂഷണോം..
അതെതുക്ക് സര്‍?
അതായതുത്തമാ മ്മടെ നാട്ടില് ചാനലുകാലം വന്നപ്പോ, ഹിറ്റ് കിട്ടാന്‍ സോപ്പെറങ്ങി. സായു ടാബ്ലോയ്ഡെന്നു വിളിക്കുന്ന സാധനം.   ആദ്യം അബദ്ധമായി, പിന്നെ ആചാരമായി... ടാബ്ലോയിഡിന്റെ മലയാളത്തില്‍ വളര്‍ച്ച മുരടിച്ചു നിന്നു.
യൂ മീന്‍ പൈങ്കിളിഫൈഡ്?
യൂ മേ കോള്‍ സോ..
 അപ്പോ..
ലോകകപ്പല്ല ചരമമാണേലും സുനാമിയാണേലും ഉപമേം ഉല്‍പ്രേക്ഷേം ചേര്‍ത്ത് വൈകാരിക അവിയലിറക്കും മതിലിനപ്പുറത്തു നിന്നും കൂവുന്നതു പോലെ നീട്ടിപ്പരത്തി പാടും. പ്രൊഫഷണലിസം കൊടികുത്തി നിക്കുന്ന അന്താരാഷ്ട്ര ചാനലുകളുടെ കെട്ടും മട്ടും നടപ്പും അനുകരിച്ചൊരു വഴിക്കാക്കും. പക്ഷെ
അതെന്തു പക്ഷെ..
നീയാ നീലച്ചായത്തില്‍ വീണ കുറുക്കന്റെ കഥ കേട്ടിട്ടുണ്ടോ?
ആമാം...
അതന്നെ.  ഇന്നേക്കിതു പോതും. വാര്‍ത്ത കേട്ട ക്ഷീണം നീ വൈകിട്ട് കളി കണ്ട് തീര്‍ക്ക്....
 

Read more »

ആറ്റിട്യൂഡ്

ഇതു കണ്ടോ സര്‍?
ക്യാ?
ഒരാളെ പോലും കയറ്റാതെ ഒരു രൂപ പോലും വരുമാനമില്ലാതെ ബസ്സോടിയത് തൊണ്ണൂറു കിലോമീറ്റര്‍..
കെ.എസ്സ്.ആര്‌‍‍.ടി.സി ആയിരിക്കും. നാലഞ്ചു കിലോമീറ്റര്‍ മൈലേജ് കൂട്ടിയാല്‍‌ പത്തിരുപത് ലിറ്റര്‍ അതിനെ അറുപതു കൊണ്ടോ എഴുപതു കൊണ്ടോ ഗുണിച്ചാല്‍...
അമ്പമ്പോ..
കണ്ട്രാവീടേം ഡ്രൈവന്‍റേം ശമ്പളം, ബസ്സിന്റെ മുടക്കു മുതലു, തേയ്മാനം ഇമ്മാതിരി ഇനമൊക്കെ പിന്നെ  നെന്റപ്പന്‍ വേതാളം വന്നു കൂട്ടുവോടേ..
ആമാം സര്‍. പൈശാചികം...
ബട്ട് മി.വേതാള്‍. ചിലപ്പോ ടാക്സി വിളിച്ചു പോകാനോ ഹോട്ടലില്‍ താമസിക്കാനോ പാങ്ങില്ലാത്ത ആരേലും ഒരുത്തനതിനകത്തുണ്ടായിരുന്നെങ്കില്‍..
എങ്കില്‍?
സര്‍ക്കാര്‍ വിലാസം ബസ്സിനു സോഷ്യല്‍ കോസെന്ന് അഹങ്കരിക്കാമായിരുന്നു... ആരുമില്ലാത്തവനു ദൈവമില്ലേലും സര്‍ക്കാരേലും തുണയെന്നു സര്‍ക്കാരിനും.
പക്ഷെ നമ്മടെ ശകടം?
സോഷ്യല്‍ കോസൊക്കെ കണക്കാണ്. പിടിപ്പുകേടുകാരണം സംഭവിക്കുന്നതല്ലാതെ. പിള്ളേര്‍ക്കു പാസ്സുണ്ട്, വികലാംഗര്‍ക്കു പാസ്സുണ്ട്, അന്ധര്‍ക്കു പാസ്സുണ്ട്, സീനിയര്‍ സിറ്റിസനും പാസ്സുണ്ട്.. പക്ഷെ സംഭവിക്കുന്നതോ?
തൊഴിലാളികള്...
ഡാ. അവരെവിടുന്നു. കിദര്‍സേ?
ങ്ങേ?
അവരും നമ്മളിലൊരാളാണ്. നമ്മളു തന്നെയൊക്കെയാണ്. ദിസ് ഈസ് ഹൗ വീ ആര്‍. ഹൗ വീ ആക്ട്, ഹൗ വീ സീ...
ക്യോം?
അറിയൂല്ല. മേ ബീ ലാക്ക് ഓഫ് സിവില്‍ സെന്‍സ്.. നമ്മുടെ പുസ്തകങ്ങള്‍ ചരിത്രം പഠിപ്പിക്കുന്നുണ്ട്, കണക്കു പഠിപ്പിക്കുന്നുണ്ട്.. പക്ഷെ സിവില്‍ സെന്‍സ്. ഫലം ഗുണപരമായ വീക്ഷണകോണാന്‍ നഹീം.
ങ്ങേ..
ആറ്റിട്യൂഡ് പ്രോബ്ലം..
അപ്പം
അപ്പോമിപ്പോമൊന്നുമില്ലെടേ.. ദേര്‍ ലൈസ് മോസ്റ്റ് ഓഫ് ഇറ്റ്... കാശൊണ്ടായാ ധനികരാജ്യമേ ആവൂ. വികസിത രാജ്യമാവണമെങ്കില്‍ ജനത്തിനു  പൗരബോധം കൂടെ വരണം. സഹജാവബോധം മേമ്പൊടിക്കെങ്കിലും വേണം..
ആംങ്ചി...
ഡാ കള്ളക്കഴുവേറീ, വേതാളപിശാശേ.. ഇബ്ടെ.. ഇബ്ഡെ നോക്ക്. തുമ്മാനിവിടെ പനിപിടിച്ചിരിക്കുന്നവരു വേറെയുണ്ട്... സമയമാവുമ്പോ സാറു തുമ്മും..  മിമിക്രി കാണിക്കാതെ സ്ഥലം കാലിയാക്ക്. ഇന്നു നെന്റെ ടൈം ഫിനിഷ്ഡ്.
Read more »

Thursday, July 10, 2014

തൊലൈപേശി

രാവിലെയന്താണ് സര്‍‌ വിക്രം ചിന്താമഗ്നനും നഗ്നനുമായിരിക്കുന്നത്.
നഗ്നത ഒരു യാഥാര്‍ത്ഥ്യമാണ്, സത്യസന്ധതേം,  വസ്ത്രം ഒരേച്ചു കെട്ടലും കാപട്യവും...
ങ്ങേ..
അതു വിട്, നീ വന്ന കാര്യം പറ..
നാട്ടിലേക്ക് വിളിച്ചിട്ടു ഫോണെടുക്കുന്നില്ല..
നിങ്ങളു വേതാളങ്ങള്‍ക്കു നാട്ടില്‍ മൊബീലൊന്നൂല്ലേടെ?
പ്രായമാവര്‍ക്കെന്തു മൊവീലാണ് സര്‍. അവര്‍ക്ക് പാവം ലാന്ഡ് ലൈന്‍..
അപ്പോ നാട്ടിലിത്തവണ നല്ല മഴയാണ്.
ങ്ങേ?
ഡാ സോമ്പേരി വേതാള്‍. ആ ഹരിതസുന്ദര നാട്ടിലൊരു കാറ്റടിച്ചാല്‍ കരണ്ടു പോവും മഴ പെയ്താ ഫോണും
പത്രത്തില്‍ വാര്‍ത്തയൊണ്ട് സര്‍
എന്തു വാര്‍ത്ത?
സര്ക്കാരു കമ്പനി പാവപ്പെട്ടവരെ പുശ്ചിക്കുന്നെന്ന്..
ഡാ സോമ്പേരി നീ ഇതു കണ്ടോ?
യുവര്‍ ബ്രാന്റ് അഡിക്ഷന്‍, ബ്ലാക്ക് ബറി..
അതല്ലടേ.. ഒരു ഡാറ്റാ പ്ലാന്‍ ഇന്ത്യന്‍ രൂപ അഞ്ഞൂറു തത്തുല്യത്തിനു ചാര്‍ജ്ജു ചെയ്തത് കസിന്‍ പിള്ളേരു ഫോട്ടോയിട്ടു കളിച്ച് ആറേഴു ഗുണിതം ചിലവാക്കിയപ്പഴാണ് സത്യം മനസ്സിലായത്.. ഡാറ്റാ പ്ലാന്‍ അരൂപിയും അശരീരിയുമാണ്. കണക്ഷന്‍‌ തുറന്നു വെച്ചാല്‍ നിമിഷ നേരം കൊണ്ടാവിയാവുന്ന പെട്രോളും..
എന്നിട്ട്..
നാട്ടില് സര്‍ക്കാരു കണക്ഷനിലെ ഡാറ്റ പ്ലാനോര്‍ത്ത് നെഞ്ചത്തടിച്ചു പോയി. അവന്മാരു ഭാഗ്യവാന്മാര്‍.. ഡാറ്റാ രാജ്യം അവര്‍ക്കുള്ളതാകുന്നു..
അപ്പം നാട്ടിലെ ഫോണ്‍?
ഓരോ പര്‍ച്ചേസിലും നൂരു മുട്ടുന്യായങ്ങള്‍, കുന്തം കുടച്ചക്രമൊക്കെ കടന്നാലും ദേ ഹാവ് ദി ബെസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍..പക്ഷെ
എന്തുവാ പക്ഷെ..
സിവില്‍സെര്‍വന്റാവന്‍ പരീക്ഷെഴുതി പാസ്സായി ജോലി കിട്ടിയാല്‍ നാട്ടാരു സെര്‍വന്റും അവന്മാരു ബോസ്സും..
യൂ മീന്‍ ഉദ്യോഗദുഷ്പ്രഭം?
അതുമട്രുമല്ലെടേ തൊലൈപേശിസമാചാരം..
പിന്നെ?
പ്രൈവറ്റ് ബസ്സുകാര് സര്‍ക്കാരു സാറുന്മാരെ ഗൗനിക്കുന്ന പോലാണ്, കാണേണ്ട പോലെ കണ്ടാല്‍ റൂട്ടില്‍ ബദലോടുന്ന ശകടാസുരന്‍ കട്ടപ്പുറത്തിരിക്കും.. 
 അപ്പം..
മഴ പെയ്യാതേം ഫോണ്‍ കേടാവും.. ഡാ
യെസ്സര്‍
നീയെന്റെ മര്‍മ്മപ്രദേശത്തു നിന്ന് കണ്ണെട്.നോം ഹോമോ സാപിയന്‍സ് മുഴുവനുമുണ്ട്..
ങ്ങേ..
എന്നിട്ടു സ്ഥലം കാലിയാക്ക്, കുളിക്കാന്‍ നേരത്തവന്റെയൊരു തൊലൈപേശി സമാചാരം.
Read more »