Sunday, August 7, 2011

പുലി

സര്‍, സര്‍
നീയെന്തോന്ന് രാവിലെ സഹസ്രനാമാര്‍ച്ചന നടത്തുന്നോ ഇഡിയറ്റ് വേതാള്‍. ഒരു സര്‍ പോതും
എന്നാ നിനച്ചിട്ടേയിരുക്ക് സര്‍? റൊമ്പ സീരിയസ്സ്.
സീരിയസ്സല്ലെടാ. നോസ്റ്റി, കുശുമ്പ്
വിക്രത്തിനും മൃദുലവികാര്‍? ഇംപോസ്സിബിള്‍ സര്‍
ഞാനെന്തോന്ന് കല്ലും മണ്ണും കൊണ്ടുണ്ടാക്കിയതോ? മീ ടു ഹാവ് ഫീലിങ്ങ്സ്.
സര്‍?
ഡായ് തിരുട്ട് മുണ്ട്രം. വാരിക പാത്താച്ചാ?
എന്ന വാരികൈ?
മാതൃഭൂമി?
എതുക്ക് പാക്കണം?
ഡാ, കാടു തലയ്ക്കു പിടിച്ചു മത്തനായ ഒരു ഉന്മത്തനുണ്ട്.
കോന്‍ ഹേ വോ സര്‍ജി?
നസീര്‍. നാല്‍ക്കാലികളുടെ ഫോട്ടോയെടുകക്കാന്‍ മുക്കാലീം കൊണ്ട് കാടുകാടാന്തരം കയറിയിറങ്ങുന്ന ഇരുകാലി പ്രതിഭ.
ങ്ങേ..
ഡാ ഫൂള്‍, നീയൊക്കെ വാചകമടിച്ചു് എയര്‍പൊല്യൂഷന്‍ നടത്തുമ്പോ ലങ്ങേര് ദാണ്ടെ മഴക്കാട്ടിലെ കടുവകളെ പടമാക്കിയേക്കുന്നു....... പോരാത്തതിനു കാടകത്തിന്‍റെ നെഞ്ചത്തിരുന്നെഴുതിയ കുറിപ്പും. കാട് ഓരോ വാക്കിലും തുടിക്കുന്നു...
ങ്ങേ... എഴുത്തിലങ്ങനെ വരുവോ?
തലതിരിഞ്ഞ നിനക്കതു മനസ്സിലാവൂല്ലെടാ. കാടകം കയറിയാല്‍ അഞ്ചിന്ദ്രയങ്ങളും തുറക്കും. ഭാഗ്യവാന്‍മാര്‍ക്ക് ആറാമതൊന്നും..
ങ്ങേ...
കടുവയെ പത്തുപന്ത്രണ്ടടി ദൂരത്തൂന്നു കണ്ണിക്കണ്ണി നോക്കി പുഞ്ചിരിക്കണമെങ്കില്‍, ആ മനസ്സ് ശമം വന്ന മനസ്സായിരിക്കും. ക്ഷോഭക്രോധമോഹങ്ങളൊഴിഞ്ഞ മനസ്സ്.
വൈ സോ?
ഇരുളും നിഴലും നിഗൂ‍ഡതയും ഒളിവില്‍ പതിയിരിക്കുന്ന കണ്ണുകളും. അവിടെ നിന്‍റെ നാഗരിക ബുദ്ധിയോ, ചതുരോപായങ്ങളോ കണ്ണ് തുറക്കില്ല. കാറ്റത്തെ കരിയില പോലെ നീ വിറയ്ക്കും. കാടകത്ത്  ഒരു ചൂളം വിളി കേട്ടാല്‍ നഗരത്തിലെ പുല്ലന്‍ പുലികളുടെ അടിവയറിളകും. ചിലപ്പോ മുണ്ടിനകത്ത് ഒന്നും രണ്ടും സാധിച്ചു പോവും. നീ ഓടിയ വഴീ പുല്ലു പോലും മുളയ്ക്കില്ല.
ഹെന്നെ കൊല്ല്.......
ഹഹ. നിന്നെ പടമാക്കാന്‍ ടൈമായില്ല. വെയ്റ്റ് മാഡൂ.
പക്ഷെ അതിനെന്തിനിത്ര ആലോചിക്കുന്നു.
ആലോചനയല്ലെടാ. നഷ്ടബോധം..
ഹെന്തിന്..
ഈ കാഴ്ചകളൊന്നും കാണാന്‍ പറ്റാത്തതിനു. തോറോ സ്വയം  മനസ്സില്‍ പെയ്യാത്തതിനു.
എന്തര് ഒരു ബഹുമാനം സര്‍ വിക്ര്.
ഡാ. മൌലിക പ്രതിഭ, പ്രതിഭയാണ്. അല്ലാതെ ജാഡ കാണിക്കുന്ന കളിമണ്‍പ്രതിമയല്ല.
വൈ..
കേരളത്തിലെ കാടകങ്ങളെക്കുറിച്ച് മനസ്സിന്‍റെ ഭാഷയില്‍ അധികമാരും എഴുതിയിട്ടില്ല. നസീറൊഴിച്ച്.
സോ..
ഇന്നു നിനക്ക് വേണ്ടി പാഴാക്കാന്‍ സമയമില്ല. അതു വായിക്കട്ടും.
ങ്ങേ..
ഇടയ്ക്കൊക്കെ നിന്നെ പോലുള്ള കാപട്യത്തിന്‍റെയും മസിലുപിടുത്തത്തിന്‍റെയും ആളുകളിക്കാരുടേം തള്ളിനു പകരം, മനസ്സിന്‍റെ ഭാഷയിലെഴുതുന്നത് വായിക്കാന്‍ കിട്ടുന്ന അസുലഭ അവസരം. അതു പാഴാക്കാനൊക്കൂല്ല. നീ പോയി തലേം കുത്തിക്കെട.
ങ്ങു.
ഭയമേതും വേണ്ട. പാദം ഇവിടത്തന്നുണ്ട്. നാളേം പാദസേവ നടത്താന്‍ പാകത്തിന്
അപ്പം
ഗെറ്റ് ലോസ്റ്റ്.

0 comments:

Post a Comment