Thursday, August 4, 2011

റീട്ടെയില്‍

സര്‍ പച്ചക്കറിയായോ?
ഹെന്തോന്നെടേ വേതാള്‍, മനുഷ്യനെ പച്ചക്കറി വാങ്ങാനുംവിടൂല്ലേ? പച്ചക്കറിക്കടേലാന്നോടേ നിന്‍റെ അക്രമം, ആക്രമണം?
ഒന്നൂല്ല സര്‍.. സാറും കുത്തകയായോ?
വൈ, എതുക്കന്ത കേള്‍വി?
സൂപ്പര്‍മാര്‍ക്കറ്റീന്നു സാധനം വാങ്ങുന്നു.
പോടാ ഫൂള്‍, ബാച്ചിലൈഫില്‍ മാര്‍ക്കറ്റിലേക്ക് വണ്ടിയോടിച്ചു പോയി വിലപേശി സാധനം വാങ്ങുന്നതിനേക്കാള്‍ ലാഭം, ഇങ്ങനെ വന്ന് പെറുക്കിയെടുത്തോണ്ടു പോണതാണ്.
അപ്പം ബാച്ചിലറല്ലാരുന്നേലോ?
ഡാ ഫാമിലി ലൈഫിലെ ഷോപ്പിങ്ങ് ഒരു ഓര്‍ഗനൈസ്ഡ് ക്രൈമല്ലേ?
ങ്ങേ? അതെപ്പടി സര്‍ വിക്ര്.
വരവും ചെലവും കണക്കാക്കി, ലാഭിക്കാവുന്നിടത്ത് ലാഭിച്ച്, അതു വേറെ വഴിക്കു വക തിരിക്കുന്ന അഭ്യാസം. നീലഗിരീസി പോയി പായ്ക്കറ്റെടുത്ത് ട്രോളിക്കകത്ത് വെക്കുന്നവന്‍ അമിഞ്ചകരീ മാര്‍ക്കറ്റില്‍ പോയി വിലപേശിപ്പോവും. അല്‍ കോബിറു തിന്നുന്നവന്‍ അറവുകടേ പോയി നിക്കും..
അപ്പോ സൂപ്പര്‍മാര്‍ക്കറ്റ്.
ഡാ അതൊരു സൂപ്പറടവല്ലേ?
സൂപ്പറടവാണേ ഇത്രേം കമ്പനികളു വരുന്നതെന്തരിന്, അമേരിക്കനണ്ണന്‍ റീട്ടെയിലു തുറന്നുകൊടുക്കണെന്ന് സമ്മര്‍ദ്ദിക്കുന്നതെന്തിന്?
അതു താന്‍‍ഡാ സൂപ്പറടവെന്നു പറഞ്ഞത് സോമ്പേരി വേതാള്‍..
ങ്ങേ?
ഡാ വെജിറ്റബിള്‍, ഇഡിയറ്റ് കുക്കുംബര്‍ ഫൂള്‍..
ങ്ങും
സാമ്പത്തികമാന്ദ്യം വന്നാലും വന്നില്ലേലും പോക്കറ്റിക്കാശുണ്ടേലും മോഷ്ടിച്ചാണേലും മനുഷ്യന്‍ തിന്നും. തിന്നുന്നതിന്‍റെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും മാത്രം വ്യത്യാസപ്പെടും. ഗോട്ട് ഇറ്റ്?
കിട്ടിപ്പോയി, ആനാ അതുക്കെന്ന പ്രച്നം?
സിംപിള്‍ മൈ ഡിയര്‍ വേതാള്‍. സിംപിള്‍. സാമ്പത്തികമാന്ദ്യം വന്നാലും സുനാമി വന്നാലും മിക്കവാറും ഇന്‍ഡസ്ട്രി പണിവാങ്ങിക്കും. ഗതികെട്ടാ കടപൂട്ടിപ്പോവും. പലചരക്കു കടക്കാരന്‍റെ കടമാത്രം പൂട്ടുല്ല. ജനത്തിനു ഞം  ഞം വെക്കണ്ടേ?
അതെപ്പടി സര്‍ വിക്ര്?
റീട്ടെയിലങ്ങെന്തരടേ? ഇടനിലക്കാരന്‍റെ പണി. ഇടനിലക്കാരന്‍ വിതയ്ക്കുകേം കൊയ്യുകേം ചെയ്യുന്നില്ല. പായ്ക്കറ്റുകളില്‍ ശേഖരിക്കുന്നു. ലാഭം കൊയ്യുന്നു.
ങ്ങേ..
തെളിവു വേണോടെ?
ശൊല്ലുങ്ക സര്‍...
ഡാ വെളിയൂരിലെ ഫേമസ് ക്ലോത്തിങ്ങ് ബ്രാന്‍ഡുകളെല്ലാം എവിടെ ഉണ്ടാക്കുന്നു? നുമ്മ ഊരില്. നീ ഇപ്പോ ഒരു  കോട്ടണ്‍ ഷര്‍ട്ടെട്, ഇവിടെ നൂറു രൂപ വിലയ്ക്ക് കയറ്റിവിടുന്നത് അവിടെ 50 ഡോളറാവുന്നു. ലാഭമെത്രെ നഷ്ടമെത്രെ?
ഹയ്യോ...
വേണ്ട, കൂട്ടീം കുറച്ചും  കൈയ്യിലെ വിരലും കാലിലെ വിരലും തീര്‍ക്കണ്ട..
അപ്പോ..
അതു തന്നാടാ ഇഡിയറ്റ് പലചരക്കെന്ന ചരക്കിലും സംഭവിക്കുന്നത്. സോഴ്സീന്നു വിലകുറച്ച് ബള്‍ക്കില്‍ വാങ്ങുന്നു. രണ്ടു തക്കാളി വാങ്ങുന്നവനും രണ്ടു ലോറി തക്കാളി വാങ്ങുന്നവനും കിട്ടുന്ന വിലേല്‍ അജഗജാന്തരം.
അപ്പോ ഇപ്പോ..
ഇപ്പോതും അതു തന്നെ. കുത്തകന്‍, എസീം, ട്രോളീം കമ്പ്യൂട്ടറുമൊക്കെയായി ലാഭത്തിലൊരു പങ്ക് ജനത്തിന്‍റെ സൌകര്യത്തിനു മുടക്കുന്നു. പത്തമ്പത് പിള്ളര്‍ക്കു പണികൊടുക്കുന്നു.
അകുത്തകന്‍?
അകുത്തകന്‍ ഇതൊന്നും ചെയ്യാതെ ലാഭം വാങ്ങുന്നു. പക്ഷെ
അതെന്തു സര്‍?
കോംപറ്റീഷന്‍ വന്നതോടെ അകുത്തകനും ലാഭം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നു.  ലാഭത്തിന്‍റെ തറവിലയിടിയുന്നു. നാട്ടിലെ മാവേലി സ്റ്റോറിന്‍റടുത്ത് പലചരക്കു കട നടത്തുന്നവന്‍റെ സ്ഥിതി. ലാഭം സ്വാഹാ...

പക്ഷെ സര്‍, ദി അദര്‍ സൈഡ്?
അതും സിംപിളടേ.. ഇന്നലെ വരെ ഫ്രീയായിക്കിട്ടിയ പ്ലാസ്റ്റിക്ക് കവറിനു ഇന്നു രണ്ടു രൂപ. അതിന്‍റെ മുതല്‍ മുടക്ക് 20 പൈസ. കുത്തകനും കച്ചവടം ചെയ്യുന്നത് ലാഭമുണ്ടാക്കാനാണ്.

അപ്പോ.
അപ്പോ ഒന്നൂല്ല. നീ പോയി ആ മരക്കൊമ്പേ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങ്. പത്തു കാശുണ്ടാക്ക്. രണ്ടു വാഴപ്പിണ്ടീം കൂടെ വാങ്ങി ഞാനിറങ്ങട്ടും.

0 comments:

Post a Comment