Monday, August 1, 2011

ഇന്ധനത്താലേ

സര്‍ വിക്ര്...
എന്തുവാടേ നിനക്കൊരു സാമാന്യമര്യാദയില്ലേ?
അതെന്തര് സര്‍ വിക്ര്? എനി അക്രമം?
വണ്ടിയോടിക്കുമ്പോഴാന്നോ ചിലച്ചോണ്ട് വരുന്നേ?
സംശയം സഹിച്ചില്ല സര്‍...
ങ്ങേ, വണ്ടിയോടിക്കുമ്പോ സംശയമോ മുട്ടാള്‍. ശൊല്ലിത്തുല
എന്തര് സര്‍ ഈ പെട്രോള് വില ഇങ്ങനെ?
ഡാ സോമ്പേരീ നീ ഓപ്പണ്‍മാര്‍ക്കറ്റ് ഓപ്പണ്‍മാര്‍ക്കറ്റെന്നു കേട്ടിട്ടുണ്ടോ?
യൂ മീന്‍ അണ്‍റെസ്ട്രിക്ടഡ്?
ആമാംഡാ.. സര്‍ക്കാരു നിയന്ത്രണമില്ലാത്ത കണ്‍ട്രോള്‍ഡല്ലാത്ത സാധനം.
അതുക്കും പെട്രോളു വിലയ്ക്കുമെന്ന സംബന്ധം?
തറവിലയുടെ വിപരീതമില്ലാത്ത കുഴപ്പം.
അപ്പടി ശൊന്നാല്‍?
ഡാ ഓപ്പണ്‍മാര്‍ക്കറ്റില്‍ വിലനിശ്ചയിക്കുന്നത് പല ഘടകങ്ങളാണ്. ലാഭം അതിലൊന്നും
അപ്പോ മുന്നാടി?
സര്‍ക്കാരേ വില മുടിവ് പണ്ണത്.  ലാഭവും.
ഇപ്പോ?
കമ്പനികള്‍ മുടിവു പണ്ണത്.
ഡിഫറന്‍സ് എന്തോന്ന്?
ഡാ, സര്‍ക്കാരു വിലപിടിച്ചു നിര്‍ത്താനേ നോക്കൂ. കാര്യം വിലക്കയറ്റം വോട്ടിന്‍റെ വിലയിടിക്കും. കമ്പനികളു ലാഭം കൂട്ടാനേ നോക്കൂ.
വൈ?
സര്‍ക്കാര് പേരിനെങ്കിലും ജനങ്ങളോടുത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഒന്നുമില്ലേ പ്രതിനിധി സഭയിലെങ്കിലും. വേര്‍ ആസ് കമ്പനി ഒരു ലീഗല്‍ എന്‍റിറ്റി. കമ്പനിക്ക്  ഷെയര്‍ ഹോള്‍ഡേഴ്സിനോട്  മാത്രം ഉത്തരം പറഞ്ഞാ മതി. ഓഹരിയുടമകളുടെ താല്‍പ്പര്യം ജനതാല്‍പ്പര്യമാകണമെന്നില്ല.
ഫലമെന്തോന്ന് സര്‍?
ഇതൊക്കെ തന്നെ. ഡാ ഓപ്പണ്‍മാര്‍ക്കറ്റെന്ന കുടം തുറന്നു പുറത്തു വന്ന ഭൂതത്തിനൊരുപാടു ഗുണങ്ങളുണ്ട്.  നിന്നെ പോലുള്ള വേതാളങ്ങളു വാങ്ങിക്കുന്ന ശമ്പളമടക്കം. മൊഫൈലും ലാപ്പുമടക്കം.
അപ്പോ
പോയി ബൈബിളു വായിക്കടാ
എന്തോന്നു വചനം?
നന്മയുള്‍ക്കൊണ്ടാല്‍ തിന്മേം ഉള്‍ക്കൊണ്ടൂടേ എന്ന വചനം..
ങ്ങേ..
ഉദാരവത്കരണത്തിനങ്ങനേം കുഴപ്പമുണ്ടെടേ..
അതു മട്ടുമാ?
അല്ലടാ ഇഡിയറ്റ്. ഇനി സംശയം ചോദിച്ചാ നിന്നെ ഇറക്കിവിടും.
ങ്ങേ.
ഡാ സര്‍ക്കാരിന്‍റെ ഖജനാവ് അടുക്കള പോലാ, കുറെ തടിമാടന്‍മാരു തിന്നുമുടിപ്പിച്ചാ വീട്ടമ്മയെന്തോ ചെയ്യും?
ആടു വളര്‍ത്തും കോഴി വളര്‍ത്തും പണം പലിശയ്ക്കു കൊടുക്കും..
ഇതൊക്കെ എന്തിനെടേ തലതിരിഞ്ഞവനേ വേതാള്‍?
കാശുണ്ടാക്കാന്‍...
ദാറ്റ് മീന്‍സ് അധിക വിഭവസമാഹരണം..നീ ഇന്‍കം ടാക്സി കളിപ്പിക്കും, പ്രോപ്പര്‍ട്ടി ടാക്സി കളിപ്പിക്കും. ഏതു നികുതീം കൊടുക്കാതിരിക്കാനേ ജനം നോക്കൂ മിസ്റ്റര്‍ വേതാള്‍
അപ്പോ?
സര്‍ക്കാരുമെളുപ്പവഴി നോക്കുന്നു. കള്ളും ഇന്ധനവും വില കൂടിയാലുമില്ലേലും ജനം വാങ്ങും. ഉപയോഗിക്കും. സര്‍ക്കാരിന്‍റേം അടുക്കളേ തീ പൊകയണ്ടേ...
തന്നെ സര്‍ വിക്ര്?
തന്നെടാ, ഇനീം ബുദ്ധി വളര്‍ന്നില്ലേ, നീ ലോ ലാ ട്രാഫിക് സിഗ്നലേ തലകീഴെ കിട. തിരുമ്പി വരുമ്പോത് പിക്ക് പണ്ണിടലാം..
അപ്പോ..
ഗെറ്റൌട്ട്..................

0 comments:

Post a Comment