Monday, August 8, 2011

രാഷ്ട്രീയം


സര്‍
ശൊലുങ്ക വേതാള്‍
എന്ന സര്‍ ഇന്ത പൊളിറ്റിക്സ്
ഡാ ഇതു വരേക്കും തെരിയാതാ?
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്
ങ്ങേ?
ആമാംഡാ.
അപ്പോ രാഷ്ട്രീയക്കാരന്‍
രാഷ്ട്രീയക്കാരനല്ലടേ കലാകാരന്‍, പക്ഷെ ഓഫ് ലേറ്റ്
എപ്പടി സാര്‍?
ഡാ ഇഡിയറ്റ്. കഴിഞ്ഞ അമ്പതു വര്‍ഷം കൊണ്ട് പൊളിറ്റിക്കല്‍ ഡിസ്ഇന്‍റഗ്രേഷന്‍ നടന്നു.
അതുക്ക്?
അതുക്കെന്ന, ഗാന്ധിയും നെഹ്രുവും പോലുള്ള നാഷണല്‍ ക്രൌഡ് പുള്ളേഴ്സ് അസ്തമിച്ചു. അവരു രാഷ്ട്രീയക്കാരായിരുന്നു കലാകാരന്‍മാരെക്കാളധികം.
അപ്പുറം എന്നാച്ച് സര്‍.
കുത്തക നഷ്ടപ്പെട്ട് പാര്‍ട്ടികള്‍ പെരുകി. ഭരണപക്ഷവും പ്രതിപക്ഷവും ഡിസ്ഇന്‍റഗ്രേറ്റ് ചെയ്തു.
അതു മട്ടുമാ സാര്‍ വിക്ര്.
അല്ലെടേ.. ആവേശ അണികള്‍ക്കു പകരം അവസരവാദ വോട്ടര്‍മാര്‍ വന്നതോടെ പൊളിറ്റിക്കല്‍ ക്രൌഡ്പുള്ളേഴ്സ് അപ്രസക്തമായി. പകരം സെഗ്മന്‍റുകളെ തൃപ്തിപ്പെടുത്തുന്ന നയരൂപീകരണവും ഇടപെടലുകളുമായി
സര്‍ര്‍ര്‍ര്‍ര്‍..
ആമാംഡാ. വേറെ വഴിയില്ല. ആള്‍ക്കൂട്ടം തെരുവില്‍ കൂടുന്നതിനു പകരം വോട്ടെടുപ്പിനു കൂടുമ്പോള്‍, രാഷ്ട്രീയം ഒരു മെന്‍റല്‍ ഗെയിമായി. രാഷ്ട്രീയം ഒരു ബിസ്സിനസ്സും കലയുമായി.
റിസള്‍ട്ടെന്നാ സര്‍?
തെരിയാതെടേ സോമ്പേരി.
രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ മാനിപ്പുലേഷനായി മാറും. അങ്ങനെ സംഭവിക്കുമ്പോള്‍ സാധ്യതയുടെ കലയാവും
സര്‍ ഇന്നേക്ക് നീങ്ക റൊമ്പസീരിയസ്ല്
ആമാംഡാ, സ്ട്രെസ്സ് ഭരിതം ജീവിതം. തെറിവിളിക്കണേലും ഒരു മൂഡു വേണ്ടേ. സോ നീ സ്ഥലം കാലിയാക്ക്. നാളേക്ക് തൊന്തരവ് പണ്ണ്.

Read more »

Sunday, August 7, 2011

പുലി

സര്‍, സര്‍
നീയെന്തോന്ന് രാവിലെ സഹസ്രനാമാര്‍ച്ചന നടത്തുന്നോ ഇഡിയറ്റ് വേതാള്‍. ഒരു സര്‍ പോതും
എന്നാ നിനച്ചിട്ടേയിരുക്ക് സര്‍? റൊമ്പ സീരിയസ്സ്.
സീരിയസ്സല്ലെടാ. നോസ്റ്റി, കുശുമ്പ്
വിക്രത്തിനും മൃദുലവികാര്‍? ഇംപോസ്സിബിള്‍ സര്‍
ഞാനെന്തോന്ന് കല്ലും മണ്ണും കൊണ്ടുണ്ടാക്കിയതോ? മീ ടു ഹാവ് ഫീലിങ്ങ്സ്.
സര്‍?
ഡായ് തിരുട്ട് മുണ്ട്രം. വാരിക പാത്താച്ചാ?
എന്ന വാരികൈ?
മാതൃഭൂമി?
എതുക്ക് പാക്കണം?
ഡാ, കാടു തലയ്ക്കു പിടിച്ചു മത്തനായ ഒരു ഉന്മത്തനുണ്ട്.
കോന്‍ ഹേ വോ സര്‍ജി?
നസീര്‍. നാല്‍ക്കാലികളുടെ ഫോട്ടോയെടുകക്കാന്‍ മുക്കാലീം കൊണ്ട് കാടുകാടാന്തരം കയറിയിറങ്ങുന്ന ഇരുകാലി പ്രതിഭ.
ങ്ങേ..
ഡാ ഫൂള്‍, നീയൊക്കെ വാചകമടിച്ചു് എയര്‍പൊല്യൂഷന്‍ നടത്തുമ്പോ ലങ്ങേര് ദാണ്ടെ മഴക്കാട്ടിലെ കടുവകളെ പടമാക്കിയേക്കുന്നു....... പോരാത്തതിനു കാടകത്തിന്‍റെ നെഞ്ചത്തിരുന്നെഴുതിയ കുറിപ്പും. കാട് ഓരോ വാക്കിലും തുടിക്കുന്നു...
ങ്ങേ... എഴുത്തിലങ്ങനെ വരുവോ?
തലതിരിഞ്ഞ നിനക്കതു മനസ്സിലാവൂല്ലെടാ. കാടകം കയറിയാല്‍ അഞ്ചിന്ദ്രയങ്ങളും തുറക്കും. ഭാഗ്യവാന്‍മാര്‍ക്ക് ആറാമതൊന്നും..
ങ്ങേ...
കടുവയെ പത്തുപന്ത്രണ്ടടി ദൂരത്തൂന്നു കണ്ണിക്കണ്ണി നോക്കി പുഞ്ചിരിക്കണമെങ്കില്‍, ആ മനസ്സ് ശമം വന്ന മനസ്സായിരിക്കും. ക്ഷോഭക്രോധമോഹങ്ങളൊഴിഞ്ഞ മനസ്സ്.
വൈ സോ?
ഇരുളും നിഴലും നിഗൂ‍ഡതയും ഒളിവില്‍ പതിയിരിക്കുന്ന കണ്ണുകളും. അവിടെ നിന്‍റെ നാഗരിക ബുദ്ധിയോ, ചതുരോപായങ്ങളോ കണ്ണ് തുറക്കില്ല. കാറ്റത്തെ കരിയില പോലെ നീ വിറയ്ക്കും. കാടകത്ത്  ഒരു ചൂളം വിളി കേട്ടാല്‍ നഗരത്തിലെ പുല്ലന്‍ പുലികളുടെ അടിവയറിളകും. ചിലപ്പോ മുണ്ടിനകത്ത് ഒന്നും രണ്ടും സാധിച്ചു പോവും. നീ ഓടിയ വഴീ പുല്ലു പോലും മുളയ്ക്കില്ല.
ഹെന്നെ കൊല്ല്.......
ഹഹ. നിന്നെ പടമാക്കാന്‍ ടൈമായില്ല. വെയ്റ്റ് മാഡൂ.
പക്ഷെ അതിനെന്തിനിത്ര ആലോചിക്കുന്നു.
ആലോചനയല്ലെടാ. നഷ്ടബോധം..
ഹെന്തിന്..
ഈ കാഴ്ചകളൊന്നും കാണാന്‍ പറ്റാത്തതിനു. തോറോ സ്വയം  മനസ്സില്‍ പെയ്യാത്തതിനു.
എന്തര് ഒരു ബഹുമാനം സര്‍ വിക്ര്.
ഡാ. മൌലിക പ്രതിഭ, പ്രതിഭയാണ്. അല്ലാതെ ജാഡ കാണിക്കുന്ന കളിമണ്‍പ്രതിമയല്ല.
വൈ..
കേരളത്തിലെ കാടകങ്ങളെക്കുറിച്ച് മനസ്സിന്‍റെ ഭാഷയില്‍ അധികമാരും എഴുതിയിട്ടില്ല. നസീറൊഴിച്ച്.
സോ..
ഇന്നു നിനക്ക് വേണ്ടി പാഴാക്കാന്‍ സമയമില്ല. അതു വായിക്കട്ടും.
ങ്ങേ..
ഇടയ്ക്കൊക്കെ നിന്നെ പോലുള്ള കാപട്യത്തിന്‍റെയും മസിലുപിടുത്തത്തിന്‍റെയും ആളുകളിക്കാരുടേം തള്ളിനു പകരം, മനസ്സിന്‍റെ ഭാഷയിലെഴുതുന്നത് വായിക്കാന്‍ കിട്ടുന്ന അസുലഭ അവസരം. അതു പാഴാക്കാനൊക്കൂല്ല. നീ പോയി തലേം കുത്തിക്കെട.
ങ്ങു.
ഭയമേതും വേണ്ട. പാദം ഇവിടത്തന്നുണ്ട്. നാളേം പാദസേവ നടത്താന്‍ പാകത്തിന്
അപ്പം
ഗെറ്റ് ലോസ്റ്റ്.

Read more »

Thursday, August 4, 2011

റീട്ടെയില്‍

സര്‍ പച്ചക്കറിയായോ?
ഹെന്തോന്നെടേ വേതാള്‍, മനുഷ്യനെ പച്ചക്കറി വാങ്ങാനുംവിടൂല്ലേ? പച്ചക്കറിക്കടേലാന്നോടേ നിന്‍റെ അക്രമം, ആക്രമണം?
ഒന്നൂല്ല സര്‍.. സാറും കുത്തകയായോ?
വൈ, എതുക്കന്ത കേള്‍വി?
സൂപ്പര്‍മാര്‍ക്കറ്റീന്നു സാധനം വാങ്ങുന്നു.
പോടാ ഫൂള്‍, ബാച്ചിലൈഫില്‍ മാര്‍ക്കറ്റിലേക്ക് വണ്ടിയോടിച്ചു പോയി വിലപേശി സാധനം വാങ്ങുന്നതിനേക്കാള്‍ ലാഭം, ഇങ്ങനെ വന്ന് പെറുക്കിയെടുത്തോണ്ടു പോണതാണ്.
അപ്പം ബാച്ചിലറല്ലാരുന്നേലോ?
ഡാ ഫാമിലി ലൈഫിലെ ഷോപ്പിങ്ങ് ഒരു ഓര്‍ഗനൈസ്ഡ് ക്രൈമല്ലേ?
ങ്ങേ? അതെപ്പടി സര്‍ വിക്ര്.
വരവും ചെലവും കണക്കാക്കി, ലാഭിക്കാവുന്നിടത്ത് ലാഭിച്ച്, അതു വേറെ വഴിക്കു വക തിരിക്കുന്ന അഭ്യാസം. നീലഗിരീസി പോയി പായ്ക്കറ്റെടുത്ത് ട്രോളിക്കകത്ത് വെക്കുന്നവന്‍ അമിഞ്ചകരീ മാര്‍ക്കറ്റില്‍ പോയി വിലപേശിപ്പോവും. അല്‍ കോബിറു തിന്നുന്നവന്‍ അറവുകടേ പോയി നിക്കും..
അപ്പോ സൂപ്പര്‍മാര്‍ക്കറ്റ്.
ഡാ അതൊരു സൂപ്പറടവല്ലേ?
സൂപ്പറടവാണേ ഇത്രേം കമ്പനികളു വരുന്നതെന്തരിന്, അമേരിക്കനണ്ണന്‍ റീട്ടെയിലു തുറന്നുകൊടുക്കണെന്ന് സമ്മര്‍ദ്ദിക്കുന്നതെന്തിന്?
അതു താന്‍‍ഡാ സൂപ്പറടവെന്നു പറഞ്ഞത് സോമ്പേരി വേതാള്‍..
ങ്ങേ?
ഡാ വെജിറ്റബിള്‍, ഇഡിയറ്റ് കുക്കുംബര്‍ ഫൂള്‍..
ങ്ങും
സാമ്പത്തികമാന്ദ്യം വന്നാലും വന്നില്ലേലും പോക്കറ്റിക്കാശുണ്ടേലും മോഷ്ടിച്ചാണേലും മനുഷ്യന്‍ തിന്നും. തിന്നുന്നതിന്‍റെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും മാത്രം വ്യത്യാസപ്പെടും. ഗോട്ട് ഇറ്റ്?
കിട്ടിപ്പോയി, ആനാ അതുക്കെന്ന പ്രച്നം?
സിംപിള്‍ മൈ ഡിയര്‍ വേതാള്‍. സിംപിള്‍. സാമ്പത്തികമാന്ദ്യം വന്നാലും സുനാമി വന്നാലും മിക്കവാറും ഇന്‍ഡസ്ട്രി പണിവാങ്ങിക്കും. ഗതികെട്ടാ കടപൂട്ടിപ്പോവും. പലചരക്കു കടക്കാരന്‍റെ കടമാത്രം പൂട്ടുല്ല. ജനത്തിനു ഞം  ഞം വെക്കണ്ടേ?
അതെപ്പടി സര്‍ വിക്ര്?
റീട്ടെയിലങ്ങെന്തരടേ? ഇടനിലക്കാരന്‍റെ പണി. ഇടനിലക്കാരന്‍ വിതയ്ക്കുകേം കൊയ്യുകേം ചെയ്യുന്നില്ല. പായ്ക്കറ്റുകളില്‍ ശേഖരിക്കുന്നു. ലാഭം കൊയ്യുന്നു.
ങ്ങേ..
തെളിവു വേണോടെ?
ശൊല്ലുങ്ക സര്‍...
ഡാ വെളിയൂരിലെ ഫേമസ് ക്ലോത്തിങ്ങ് ബ്രാന്‍ഡുകളെല്ലാം എവിടെ ഉണ്ടാക്കുന്നു? നുമ്മ ഊരില്. നീ ഇപ്പോ ഒരു  കോട്ടണ്‍ ഷര്‍ട്ടെട്, ഇവിടെ നൂറു രൂപ വിലയ്ക്ക് കയറ്റിവിടുന്നത് അവിടെ 50 ഡോളറാവുന്നു. ലാഭമെത്രെ നഷ്ടമെത്രെ?
ഹയ്യോ...
വേണ്ട, കൂട്ടീം കുറച്ചും  കൈയ്യിലെ വിരലും കാലിലെ വിരലും തീര്‍ക്കണ്ട..
അപ്പോ..
അതു തന്നാടാ ഇഡിയറ്റ് പലചരക്കെന്ന ചരക്കിലും സംഭവിക്കുന്നത്. സോഴ്സീന്നു വിലകുറച്ച് ബള്‍ക്കില്‍ വാങ്ങുന്നു. രണ്ടു തക്കാളി വാങ്ങുന്നവനും രണ്ടു ലോറി തക്കാളി വാങ്ങുന്നവനും കിട്ടുന്ന വിലേല്‍ അജഗജാന്തരം.
അപ്പോ ഇപ്പോ..
ഇപ്പോതും അതു തന്നെ. കുത്തകന്‍, എസീം, ട്രോളീം കമ്പ്യൂട്ടറുമൊക്കെയായി ലാഭത്തിലൊരു പങ്ക് ജനത്തിന്‍റെ സൌകര്യത്തിനു മുടക്കുന്നു. പത്തമ്പത് പിള്ളര്‍ക്കു പണികൊടുക്കുന്നു.
അകുത്തകന്‍?
അകുത്തകന്‍ ഇതൊന്നും ചെയ്യാതെ ലാഭം വാങ്ങുന്നു. പക്ഷെ
അതെന്തു സര്‍?
കോംപറ്റീഷന്‍ വന്നതോടെ അകുത്തകനും ലാഭം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നു.  ലാഭത്തിന്‍റെ തറവിലയിടിയുന്നു. നാട്ടിലെ മാവേലി സ്റ്റോറിന്‍റടുത്ത് പലചരക്കു കട നടത്തുന്നവന്‍റെ സ്ഥിതി. ലാഭം സ്വാഹാ...

പക്ഷെ സര്‍, ദി അദര്‍ സൈഡ്?
അതും സിംപിളടേ.. ഇന്നലെ വരെ ഫ്രീയായിക്കിട്ടിയ പ്ലാസ്റ്റിക്ക് കവറിനു ഇന്നു രണ്ടു രൂപ. അതിന്‍റെ മുതല്‍ മുടക്ക് 20 പൈസ. കുത്തകനും കച്ചവടം ചെയ്യുന്നത് ലാഭമുണ്ടാക്കാനാണ്.

അപ്പോ.
അപ്പോ ഒന്നൂല്ല. നീ പോയി ആ മരക്കൊമ്പേ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങ്. പത്തു കാശുണ്ടാക്ക്. രണ്ടു വാഴപ്പിണ്ടീം കൂടെ വാങ്ങി ഞാനിറങ്ങട്ടും.

Read more »

Wednesday, August 3, 2011

ചികിത്സ

സര്‍...
ഷട്ടിലു കളിക്കാനും സമ്മതിക്കൂല്ലേ തലതിരിഞ്ഞവനേ?
അല്ല സര്‍ വിക്ര്... എനിക്ക്...
നിനക്കെന്തോന്ന് വേതാള്‍?
അത്?
സംശയം  ചോദിക്കാന്‍ മുട്ടുന്നോ?
ആമാം..
എന്നാ ചോദിച്ചു തൊല...
അത്..
എന്തോന്നത്?
വിക്ര്.. എനിക്ക്...
നിനക്കെന്തോന്ന്?
പനീം ജലദോഷോം..
പോയി ഡോക്ടറെ കാണടേ...
ഭയമാരുക്ക് സര്‍, ഭയമാരുക്ക്...
വൈ? ഡോക്ടറെ പാക്കതുക്കെതുക്ക് ഭയം?
എംബിബിഎസ്സിനു ഡൊണേഷന്‍ അമ്പതുലക്ഷം, എംഡിക്കിരട്ടി..
അതിനു നിനക്കെന്തോന്നെടേ
അല്ല സര്‍, അത്രേം കാശ് ബാങ്കിലിട്ടാ കിട്ടുന്ന കാശേലും പ്രാക്ടീസീന്നു വരുമാനമുണ്ടാക്കാനവരു നോക്കൂല്ലേ?
നോക്കും. അതു മട്ടുമല്ലെടേ.  നിനക്കൊരു കഥ കേക്കണോ?
കണ്ടിപ്പാ. ശൊല്ലുങ്ക സര്‍. ശൊല്ലുങ്ക
നുമ്മ ഫ്രണ്ട് ഭാര്യയെ പേടിച്ച് ബിപി ചെക്കു ചെയ്യാന്‍ ലാബി പോയി
എന്നിട്ട്?
ആദ്യത്തെ ലാബിലൊരു റിസള്‍ട്ട്. അതു പാത്തപ്പോത് അവന്‍ ഹാപ്പി. ലവന്‍റെ പെണ്ണുമ്പിള്ളയ്ക്ക് ഡൌട്ട്.
അപ്പുറം?
സെക്കന്‍ഡ് ഒപ്പിനിയന്‍ ട്രൈ മാഡി.
അപ്പോത്?
അന്ത റിസള്‍ട്ടുക്കും ഇന്ത റിസള്‍ട്ടുക്കും സംബന്ധമേ കിടയാത്. എങ്കിട്ടെ ശൊന്ന്..
നീങ്കയെന്നാ ശൊന്ന് സര്‍ വിക്ര്?
ഡാ മൂന്നാമതൊന്നു പാത്താന്‍ ഉനക്ക് പൈത്യമാവും. ആനാലും ഡൂ ദാറ്റ്.
ങ്ങേ?
അപ്പുറം കടവുളെ മനസ്സില്‍ നിനച്ച്, ഗണപതിക്ക് തേങ്കായൊടച്ച് ലവന്‍ ഒരു തടവു കൂടി ചെക്ക് പണ്ണിയാച്ച്. ഇപ്പോതും സന്ദേഹം അപ്പടിയേ ഇരുക്ക്.
ഇപ്പടിയിരുന്താ എന്ന പണ്ണും സര്‍?
ഒന്നുമേ പണ്ണമുടിയാത്. മുന്നാടി ശൊന്നമാതിരി മുതലും പലിശേം തിരിച്ചുപിടിക്കണ്ടേ? ഒരു കോടി ഇന്‍വെസ്റ്റ് ചെയ്ത ഡോക്ടര്‍ക്ക് രണ്ടു കോടി സ്ത്രീധനം കിട്ടണ്ടേ? ലൈഫ് സ്റ്റൈല് മെയിന്‍റെയിന്‍ ചെയ്യണ്ടേ?
അപ്പോ?
ലാബുമായി അഡ്ജസ്റ്റ്മെന്‍റ്, മരുന്നുകമ്പനീടെ പെര്‍ഫോര്‍മന്‍സ് ബേസ്ഡ് ഇന്‍സെന്‍റീവ്സ്. ഓപ്പറേഷന്‍ കോസ്റ്റിലെ പെര്‍സന്‍റേജ്.
ങ്ങേ..
ഡായ് വാ മൂട്. ഈച്ച കേറും.
വൈ സര്‍, എതുക്ക് ഇപ്പടിയെല്ലാം?
ലളിതയുക്തീടാ. നാട്ടിന്‍പുറത്തെ പേച്ച്  മത്തായി കാശു മുടക്കി കള്ളു കുടിക്കുന്നത് ആടാനും പൂസാവാനുമാണ്.
ഇന്തമാതിരി ഇരുന്തിട്ടാ രോഗികളെന്ന പണ്ണും സര്‍..എനക്ക് ഭയമാവത്.
ഡാ സോമ്പേരി റാസ്കല്‍ വേതാള്‍
എന്ന സര്‍?
രോഗം വരുന്നത് തല വര. ഡോക്ടറെ പാക്കതും തലവര.. ചികിത്സേം തലവര..
ങ്ങേ?
ആമാംഡാ. ഇപ്പോ നീ ആ ഷട്ടിലേ അള്ളിപ്പിടി. എന്നിട്ട് അടുത്ത മരത്തിന്‍റെ കൊമ്പില്‍ പോയി തൂങ്ങ്. കളി കഴിയുന്ന വരെ.

Read more »

Tuesday, August 2, 2011

കോപോത്തുംഗ ചോഴന്‍

ആരാടെ അവിടെ പതുങ്ങി നില്‍ക്കുന്നത്...
ഞാനാണ് സര്‍ വിക്ര്. ഉങ്ക സ്ഥിരം തല വലി വേതാള്‍..
നീ എന്തരിനു പാത്തിരിക്കുന്നു.
മിണ്ടാമോ? മനുഷ്യനെ പോലെ സംസാരിക്കാനുള്ള മൂഡാണോ? ഹെല്‍മറ്റ് വെക്കണോ?
അതെന്തരെടേ അങ്ങനെ, ചോദ്യം ചോദിച്ചലമ്പ്, മനുഷ്യനെ വെറുപ്പിക്ക് ആസ് യൂഷ്വല്‍
അല്ല. ഇന്നലെ എന്തോന്ന് ദേഷ്യം.
ദേഷ്യമല്ലെടേ, കോപോത്തുംഗന്‍..
ങ്ങേ
ഒരല്‍പ്പനെ കുറെ നേരം സഹിച്ചു. സഹിച്ചതും സഹിക്കാം. മിസ്സ്ഡ് മൈ ഈവനിങ്ങ്. ഇഷ്ടമുള്ള കാര്യങ്ങള്‍. അല്‍പ്പത്തരത്തിന്‍റെ കൂടെ നഷ്ടബോധോം കൂടായപ്പോ രോഷന്‍ലാലായി....
എന്തരിനു സര്‍ കോപം? ഞങ്ങളു വേതാളങ്ങളെ കണ്ടില്ലേ.. കോപോമില്ല. ദേഷ്യോമില്ല. എന്തോരം തെറിവിളി ദിവസോം കേക്കുന്നു...
ഹഹഹ. ഡാ കോപം പ്രഷര്‍കുക്കറു പോലൊരു സാധനമാണ്. ഇച്ചിരി ചൂടാവുമ്പോ, സ്റ്റീം പോയിക്കഴിയുമ്പോ അതങ്ങു പോവും.
അപ്പോ ഇന്നലത്തെ ദേഷ്യം.
ഇന്നലത്തെ ദേഷ്യം അതിന്നലെ കഴിഞ്ഞു.
സര്‍ വിക്ര്.
ങ്ങും. എന്തോന്ന് പിന്നേം സംശയമോ?
അല്ല സര്‍, എന്തോന്നീ പുതിയ അമേരിക്കന്‍ പ്രതിസന്ധി?
നീ ചാക്രികത ചാക്രികതാന്നു കേട്ടിട്ടുണ്ടോടേ?
ഇല്ല
ഇല്ലേ പോയി ഡിക്ഷണറി നോക്ക് അങ്ങനൊരു സാധനമുണ്ട്.
അതെന്ത് സര്‍..
തലതിരിഞ്ഞവനേ നാട്ടിപുറത്ത് കിളവന്‍മാരു പറയുന്ന സാധനം. ഒരു കയറ്റത്തിനൊരിറക്കം. നാണയത്തിന്‍റെ മറുപുറം.
അതും സാമ്പത്തികവും തമ്മിലെന്ത്?
ഡാ വാഴ വെക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനം.
തന്നെ?
ആമാംഡാ. സമ്പത്ത് സൃഷ്ടിക്കുന്നതെന്തും സാമ്പത്തികപ്രവര്‍ത്തനം.
അപ്പടിയിരുന്നാ അമേരിക്കാവിലെതുക്ക് പ്രതിസന്ധി?
നാടന്‍യുക്തീല്‍ കയറ്റത്തിന്‍റെ ഇറക്കം. അതു തടയാനുള്ള വെപ്രാളം. പരവേശം. വ്യക്തികളു കാശുണ്ടാക്കുന്നത് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ രാജ്യം കൊടുക്കുന്ന വില.
ങ്ങേ?
തന്നെടാ. ലോകം ഒരു ഗ്രാമമായപ്പോ തല്ലുകൊണ്ടത് അമേരിക്കാവുക്ക്. ഓട്ടോമൊബീലിന്‍‍ഡസ്ട്രീ ജപ്പാന്‍, ആടുമുതലാടലോടകം വരെ ഏതിനും ചൈന. കുത്തകയുടെ കുത്തക തകര്‍ന്നു.
എപ്പടി?
സര്‍ക്കാരിനു ജനത്തോട് ലാഭമുണ്ടാക്കണ്ടെന്നു പറയാനൊക്കുവോ? സോ ലാഭമുണ്ടാക്കുന്നവര് കൂടുതല്‍ ലാഭത്തിനു വേണ്ടി ഔട്സോഴസ് ചെയ്തു.ഔട്ട്സോഴ്സ് ചെയ്തപ്പോ ജനത്തിന്‍റെ വിനിമയ ശേഷി കുറഞ്ഞു. പക്ഷെ ഉത്പന്നങ്ങളുടെ വില കൂടുകയും ലാഭം ഭീമമാവുകയും ചെയ്തു. ചുരുക്കം ചില പോക്കറ്റുകളിലേക്ക്....

അതുക്ക്?
നാട്ടില്‍ സങ്കീര്‍ണ്ണതകള്‍ പുറം ലോകത്തേക്കു ഓടിച്ചു. പുതിയ ലാഭസാധ്യതകള്‍. അവിടേം സ്വകാര്യമേഖല അല്ലേ വ്യക്തികളു ലാഭമുണ്ടാക്കുന്നു. അവസരം നിലനിര്‍ത്താന്‍ വേണ്ടി സര്‍ക്കാരിനു ചിലവേറുന്നു. സമൂഹത്തിനു ടോളു വരുന്നു.....

തദ്ഫലം, അനന്തരം?
അറിയൂല്ലെടേ സാമ്പത്തികം രാഷ്ട്രീയം പോലാ, സാധ്യതകളുടെ ഒരു കല.
അപ്പോ
പാക്കലാംഡാ. നീ ഒന്നപ്രത്യക്ഷനായേ.. ലേററാവുന്നു...
അപ്പോ..
നില്ലെടാ ഇഡിയറ്റ്.
ങ്ങേ?
ആം സോറി. കോപോത്തുംഗനായതിനു..-))
ഡോണ്ട് ഡു ഡോണ്ട് ഡു സര്‍ വിക്ര്. ഇറ്റ്സ് മൈ പ്രിവിലേജ്..
എന്തോന്ന് തെറിവിളി കേക്കുന്നതോ-))
ആമാം സര്‍..
എന്നാ നാണിക്കാതെ സ്ഥലം കാലിയാക്ക്

Read more »

Monday, August 1, 2011

ഇന്ധനത്താലേ

സര്‍ വിക്ര്...
എന്തുവാടേ നിനക്കൊരു സാമാന്യമര്യാദയില്ലേ?
അതെന്തര് സര്‍ വിക്ര്? എനി അക്രമം?
വണ്ടിയോടിക്കുമ്പോഴാന്നോ ചിലച്ചോണ്ട് വരുന്നേ?
സംശയം സഹിച്ചില്ല സര്‍...
ങ്ങേ, വണ്ടിയോടിക്കുമ്പോ സംശയമോ മുട്ടാള്‍. ശൊല്ലിത്തുല
എന്തര് സര്‍ ഈ പെട്രോള് വില ഇങ്ങനെ?
ഡാ സോമ്പേരീ നീ ഓപ്പണ്‍മാര്‍ക്കറ്റ് ഓപ്പണ്‍മാര്‍ക്കറ്റെന്നു കേട്ടിട്ടുണ്ടോ?
യൂ മീന്‍ അണ്‍റെസ്ട്രിക്ടഡ്?
ആമാംഡാ.. സര്‍ക്കാരു നിയന്ത്രണമില്ലാത്ത കണ്‍ട്രോള്‍ഡല്ലാത്ത സാധനം.
അതുക്കും പെട്രോളു വിലയ്ക്കുമെന്ന സംബന്ധം?
തറവിലയുടെ വിപരീതമില്ലാത്ത കുഴപ്പം.
അപ്പടി ശൊന്നാല്‍?
ഡാ ഓപ്പണ്‍മാര്‍ക്കറ്റില്‍ വിലനിശ്ചയിക്കുന്നത് പല ഘടകങ്ങളാണ്. ലാഭം അതിലൊന്നും
അപ്പോ മുന്നാടി?
സര്‍ക്കാരേ വില മുടിവ് പണ്ണത്.  ലാഭവും.
ഇപ്പോ?
കമ്പനികള്‍ മുടിവു പണ്ണത്.
ഡിഫറന്‍സ് എന്തോന്ന്?
ഡാ, സര്‍ക്കാരു വിലപിടിച്ചു നിര്‍ത്താനേ നോക്കൂ. കാര്യം വിലക്കയറ്റം വോട്ടിന്‍റെ വിലയിടിക്കും. കമ്പനികളു ലാഭം കൂട്ടാനേ നോക്കൂ.
വൈ?
സര്‍ക്കാര് പേരിനെങ്കിലും ജനങ്ങളോടുത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഒന്നുമില്ലേ പ്രതിനിധി സഭയിലെങ്കിലും. വേര്‍ ആസ് കമ്പനി ഒരു ലീഗല്‍ എന്‍റിറ്റി. കമ്പനിക്ക്  ഷെയര്‍ ഹോള്‍ഡേഴ്സിനോട്  മാത്രം ഉത്തരം പറഞ്ഞാ മതി. ഓഹരിയുടമകളുടെ താല്‍പ്പര്യം ജനതാല്‍പ്പര്യമാകണമെന്നില്ല.
ഫലമെന്തോന്ന് സര്‍?
ഇതൊക്കെ തന്നെ. ഡാ ഓപ്പണ്‍മാര്‍ക്കറ്റെന്ന കുടം തുറന്നു പുറത്തു വന്ന ഭൂതത്തിനൊരുപാടു ഗുണങ്ങളുണ്ട്.  നിന്നെ പോലുള്ള വേതാളങ്ങളു വാങ്ങിക്കുന്ന ശമ്പളമടക്കം. മൊഫൈലും ലാപ്പുമടക്കം.
അപ്പോ
പോയി ബൈബിളു വായിക്കടാ
എന്തോന്നു വചനം?
നന്മയുള്‍ക്കൊണ്ടാല്‍ തിന്മേം ഉള്‍ക്കൊണ്ടൂടേ എന്ന വചനം..
ങ്ങേ..
ഉദാരവത്കരണത്തിനങ്ങനേം കുഴപ്പമുണ്ടെടേ..
അതു മട്ടുമാ?
അല്ലടാ ഇഡിയറ്റ്. ഇനി സംശയം ചോദിച്ചാ നിന്നെ ഇറക്കിവിടും.
ങ്ങേ.
ഡാ സര്‍ക്കാരിന്‍റെ ഖജനാവ് അടുക്കള പോലാ, കുറെ തടിമാടന്‍മാരു തിന്നുമുടിപ്പിച്ചാ വീട്ടമ്മയെന്തോ ചെയ്യും?
ആടു വളര്‍ത്തും കോഴി വളര്‍ത്തും പണം പലിശയ്ക്കു കൊടുക്കും..
ഇതൊക്കെ എന്തിനെടേ തലതിരിഞ്ഞവനേ വേതാള്‍?
കാശുണ്ടാക്കാന്‍...
ദാറ്റ് മീന്‍സ് അധിക വിഭവസമാഹരണം..നീ ഇന്‍കം ടാക്സി കളിപ്പിക്കും, പ്രോപ്പര്‍ട്ടി ടാക്സി കളിപ്പിക്കും. ഏതു നികുതീം കൊടുക്കാതിരിക്കാനേ ജനം നോക്കൂ മിസ്റ്റര്‍ വേതാള്‍
അപ്പോ?
സര്‍ക്കാരുമെളുപ്പവഴി നോക്കുന്നു. കള്ളും ഇന്ധനവും വില കൂടിയാലുമില്ലേലും ജനം വാങ്ങും. ഉപയോഗിക്കും. സര്‍ക്കാരിന്‍റേം അടുക്കളേ തീ പൊകയണ്ടേ...
തന്നെ സര്‍ വിക്ര്?
തന്നെടാ, ഇനീം ബുദ്ധി വളര്‍ന്നില്ലേ, നീ ലോ ലാ ട്രാഫിക് സിഗ്നലേ തലകീഴെ കിട. തിരുമ്പി വരുമ്പോത് പിക്ക് പണ്ണിടലാം..
അപ്പോ..
ഗെറ്റൌട്ട്..................

Read more »