Thursday, July 28, 2011

മുരിക്കന്‍

സര്‍......
ഷേവു ചെയ്യുമ്പോ ഡിസ്റ്റര്‍ബ് ചെയ്യരുത്
വൈ സര്‍ വിക്രം?
സുന്ദരികളുമ്മ വെക്കാനുള്ള കവിളാണ്...
ങ്ങേ?
കാര്യം പറയെടാ, മനുഷ്യനെ ഷേവു ചെയ്യാന്‍ സമ്മതിക്കാത്ത തലതിരിഞ്ഞവനേ
അതല്ല ഇതെന്തര് സര്‍ മുരിക്കന്‍ പ്രശ്നം?
മുരിക്കനെന്തോന്ന് പ്രശ്നം?
അല്ല, ചര്‍ച്ച
ചര്‍ച്ചേം നീയുമായെന്തോന്ന് ചാര്‍ച്ച ഇഡിയറ്റ്?
അതല്ല സര്‍, ആക്ച്വലി എന്നാച്ച്?
തരക്കേടില്ലാത്ത ജന്മിയാരുന്ന മുരിക്കനു കായലു കണ്ടപ്പോ ഒരുള്‍വിളി
ഉണ്ടിരുന്നപ്പോ?
ആമാംഡാ. ഇവന്‍ അദര്‍വൈസ് ഹീസ് റിച്ച്. കായലുകണ്ടപ്പോ അതിന്‍റെ പോസ്സിബിളിറ്റിയെന്തരെന്ന് ഒരു കമ്പം
ദെന്‍?
കമ്പം തലയ്ക്കു പിടിച്ചപ്പോള്‍ ചുമ്മാ ഐഡിയേലൊതുങ്ങുന്നതിനു പകരം ലങ്ങേരു മിനക്കെട്ടു
യൂ മീന്‍ എഡിയ ഫോര്‍മേഷന്‍റെ വേലിചാടീ?
മുരുക്കന്‍ നിന്‍റെ പോലെ സോമ്പേരിയല്ലാരുന്നു. ഹീ സ്റ്റഡീഡ് വെല്‍. ഡണ്‍ ഹിസ് ഹോംവര്‍ക്ക്
എന്തോന്ന് കായലു നികത്തുന്നതോ സര്‍ വിക്ര്. അതിപ്പോഴും ചെയ്യുന്നതല്ലേ?
ഡാ അന്തക്കാലത്ത് ദാറ്റ് വാസ് ആന്‍ ഇംപോസിബിളിറ്റി. ഓള്‍ഡ്മാന്‍ മുരുക്കന്‍ വെന്‍റ് ക്രേസീന്നു കേട്ടവരു കേട്ടവരു മൂക്കത്ത് വിരലു വെച്ചു
ദെന്‍?
അപൂര്‍വ്വം ചിലപ്പോഴേ ജീനിയസ്സുകളുണ്ടാവൂ. ഉണ്ടായാലും തിരിച്ചറിയണന്നില്ല. തിരിച്ചറിഞ്ഞാലും ഇംപ്ലിമെന്‍റ് ചെയ്യാനുള്ള കപാസിറ്റി വേണന്നില്ല.
മുരിക്കനിതെല്ലാമുണ്ടാരുന്നോ?
യെസ്. രാജകുടുംബത്തിലെ സ്വാധീനമുപയോഗിച്ച് കായലു പാട്ടത്തിനെടുത്തു.
മാന്‍പവര്‍?
മുരിക്കനു തന്നെ കായലു കുത്താനൊക്കുവോടേ വേതാള്‍, മണ്ടത്തരം പറഞ്ഞാ നീ കഥ കേക്കണ്ട.
ആം സോറി, സര്‍ വിക്ര്. ഞാന്‍ വാ തുറക്കൂല്ല
ദാറ്റ് വാസ്സ് എ ബിഗ് പ്രൊജക്ട് ദാറ്റ് ടൈം. അത്രേം മാന്‍പവര്‍. പ്രവര്‍ത്തനദിവസങ്ങള്‍.
യൂ മീന്‍ തൊഴിലാളി ചൂഷണം?
അല്ലെടേ, അന്നത്തെ നാട്ടുനടപ്പനുസരിച്ച് ദിസ് ഗൈ വാസ് ഫെയര്‍. നോ സ്ലേവറി.
അപ്പോ,
മുരുക്കന്‍റെ ഐഡിയ വര്‍ക്കൌട്ട് ചെയ്യാനും മാത്രം ജോര്‍ജ്ജുകുട്ടി മുരുക്കനുണ്ടാരുന്നു. അതു കൊടുക്കുമ്പോ പണി ചെയ്യാന്‍ പണിക്കാരും.
ങ്ങേ?
പിന്നാരേലും ഫ്രീയായി പണിയെടുക്കുമോ? ഒഫ് കോഴ്സ് സ്വാതന്ത്ര്യപൂര്‍വ്വകാലം. ഇന്നു നോക്കിയാല്‍ അതിന്‍റെതായ ചൂക്ഷണങ്ങള്‍.  പക്ഷെ ദിസ് ഗൈ വാസ് ഡീസന്‍റ് അന്നത്തെ സ്റ്റാന്‍ഡേര്‍ഡ്സില്‍. ഒരു പക്ഷെ ജോലിക്ക് ഒരു രീതീലും തടസ്സം വരാതിരിക്കാനാരിക്കും. കുട്ടനാടിന്‍റെ തലവര മാറ്റിയ ക്രെഡിറ്റ് മുരുക്കനു തന്നെയാണ്.

പിന്നെ ഇപ്പോ വിവാദ്?
ചരിത്രം മാറ്റിയെഴുതാനൊക്കൂല്ലെടേ.തലേലാളനക്കമുള്ളവന്‍ ചരിത്രമെഴുതി. ഇല്ലാത്തോരു വിവാദവും..
അപ്പടിയാ?
ഡായ് ടി.ജെ.എസ് ഗോട്ട് എവരി ഫ്രീഡം ടു നരേറ്റ്. അറ്റ് ലീസ്റ്റ് പിള്ളേരു സ്വപ്നം കാണാന്‍ പഠിക്കട്ടടേ? സ്വപ്നം ഇംപ്ലിമെന്‍റേഷന്‍റെ അപൂര്‍വ്വ കേരള പതിപ്പുകളിലൊന്നിനെക്കുറിച്ചറിയട്ടും

അപ്പോ മുരിക്കന്‍?
നീയിന്നെ കയ്യീന്നു വാങ്ങിക്കും. അവിടേമിവിടേം കുറ്റിരോമമിരുന്നാ സുന്ദരികളുമ്മ വെക്കുവോടേ? നീ പോയി മുരിക്കേ കേറി തലേം കുത്തിക്കിട. ബുദ്ധിവളരട്ടും.

ചല്‍

0 comments:

Post a Comment