Thursday, July 28, 2011

മുരിക്കന്‍

സര്‍......
ഷേവു ചെയ്യുമ്പോ ഡിസ്റ്റര്‍ബ് ചെയ്യരുത്
വൈ സര്‍ വിക്രം?
സുന്ദരികളുമ്മ വെക്കാനുള്ള കവിളാണ്...
ങ്ങേ?
കാര്യം പറയെടാ, മനുഷ്യനെ ഷേവു ചെയ്യാന്‍ സമ്മതിക്കാത്ത തലതിരിഞ്ഞവനേ
അതല്ല ഇതെന്തര് സര്‍ മുരിക്കന്‍ പ്രശ്നം?
മുരിക്കനെന്തോന്ന് പ്രശ്നം?
അല്ല, ചര്‍ച്ച
ചര്‍ച്ചേം നീയുമായെന്തോന്ന് ചാര്‍ച്ച ഇഡിയറ്റ്?
അതല്ല സര്‍, ആക്ച്വലി എന്നാച്ച്?
തരക്കേടില്ലാത്ത ജന്മിയാരുന്ന മുരിക്കനു കായലു കണ്ടപ്പോ ഒരുള്‍വിളി
ഉണ്ടിരുന്നപ്പോ?
ആമാംഡാ. ഇവന്‍ അദര്‍വൈസ് ഹീസ് റിച്ച്. കായലുകണ്ടപ്പോ അതിന്‍റെ പോസ്സിബിളിറ്റിയെന്തരെന്ന് ഒരു കമ്പം
ദെന്‍?
കമ്പം തലയ്ക്കു പിടിച്ചപ്പോള്‍ ചുമ്മാ ഐഡിയേലൊതുങ്ങുന്നതിനു പകരം ലങ്ങേരു മിനക്കെട്ടു
യൂ മീന്‍ എഡിയ ഫോര്‍മേഷന്‍റെ വേലിചാടീ?
മുരുക്കന്‍ നിന്‍റെ പോലെ സോമ്പേരിയല്ലാരുന്നു. ഹീ സ്റ്റഡീഡ് വെല്‍. ഡണ്‍ ഹിസ് ഹോംവര്‍ക്ക്
എന്തോന്ന് കായലു നികത്തുന്നതോ സര്‍ വിക്ര്. അതിപ്പോഴും ചെയ്യുന്നതല്ലേ?
ഡാ അന്തക്കാലത്ത് ദാറ്റ് വാസ് ആന്‍ ഇംപോസിബിളിറ്റി. ഓള്‍ഡ്മാന്‍ മുരുക്കന്‍ വെന്‍റ് ക്രേസീന്നു കേട്ടവരു കേട്ടവരു മൂക്കത്ത് വിരലു വെച്ചു
ദെന്‍?
അപൂര്‍വ്വം ചിലപ്പോഴേ ജീനിയസ്സുകളുണ്ടാവൂ. ഉണ്ടായാലും തിരിച്ചറിയണന്നില്ല. തിരിച്ചറിഞ്ഞാലും ഇംപ്ലിമെന്‍റ് ചെയ്യാനുള്ള കപാസിറ്റി വേണന്നില്ല.
മുരിക്കനിതെല്ലാമുണ്ടാരുന്നോ?
യെസ്. രാജകുടുംബത്തിലെ സ്വാധീനമുപയോഗിച്ച് കായലു പാട്ടത്തിനെടുത്തു.
മാന്‍പവര്‍?
മുരിക്കനു തന്നെ കായലു കുത്താനൊക്കുവോടേ വേതാള്‍, മണ്ടത്തരം പറഞ്ഞാ നീ കഥ കേക്കണ്ട.
ആം സോറി, സര്‍ വിക്ര്. ഞാന്‍ വാ തുറക്കൂല്ല
ദാറ്റ് വാസ്സ് എ ബിഗ് പ്രൊജക്ട് ദാറ്റ് ടൈം. അത്രേം മാന്‍പവര്‍. പ്രവര്‍ത്തനദിവസങ്ങള്‍.
യൂ മീന്‍ തൊഴിലാളി ചൂഷണം?
അല്ലെടേ, അന്നത്തെ നാട്ടുനടപ്പനുസരിച്ച് ദിസ് ഗൈ വാസ് ഫെയര്‍. നോ സ്ലേവറി.
അപ്പോ,
മുരുക്കന്‍റെ ഐഡിയ വര്‍ക്കൌട്ട് ചെയ്യാനും മാത്രം ജോര്‍ജ്ജുകുട്ടി മുരുക്കനുണ്ടാരുന്നു. അതു കൊടുക്കുമ്പോ പണി ചെയ്യാന്‍ പണിക്കാരും.
ങ്ങേ?
പിന്നാരേലും ഫ്രീയായി പണിയെടുക്കുമോ? ഒഫ് കോഴ്സ് സ്വാതന്ത്ര്യപൂര്‍വ്വകാലം. ഇന്നു നോക്കിയാല്‍ അതിന്‍റെതായ ചൂക്ഷണങ്ങള്‍.  പക്ഷെ ദിസ് ഗൈ വാസ് ഡീസന്‍റ് അന്നത്തെ സ്റ്റാന്‍ഡേര്‍ഡ്സില്‍. ഒരു പക്ഷെ ജോലിക്ക് ഒരു രീതീലും തടസ്സം വരാതിരിക്കാനാരിക്കും. കുട്ടനാടിന്‍റെ തലവര മാറ്റിയ ക്രെഡിറ്റ് മുരുക്കനു തന്നെയാണ്.

പിന്നെ ഇപ്പോ വിവാദ്?
ചരിത്രം മാറ്റിയെഴുതാനൊക്കൂല്ലെടേ.തലേലാളനക്കമുള്ളവന്‍ ചരിത്രമെഴുതി. ഇല്ലാത്തോരു വിവാദവും..
അപ്പടിയാ?
ഡായ് ടി.ജെ.എസ് ഗോട്ട് എവരി ഫ്രീഡം ടു നരേറ്റ്. അറ്റ് ലീസ്റ്റ് പിള്ളേരു സ്വപ്നം കാണാന്‍ പഠിക്കട്ടടേ? സ്വപ്നം ഇംപ്ലിമെന്‍റേഷന്‍റെ അപൂര്‍വ്വ കേരള പതിപ്പുകളിലൊന്നിനെക്കുറിച്ചറിയട്ടും

അപ്പോ മുരിക്കന്‍?
നീയിന്നെ കയ്യീന്നു വാങ്ങിക്കും. അവിടേമിവിടേം കുറ്റിരോമമിരുന്നാ സുന്ദരികളുമ്മ വെക്കുവോടേ? നീ പോയി മുരിക്കേ കേറി തലേം കുത്തിക്കിട. ബുദ്ധിവളരട്ടും.

ചല്‍

Read more »

Wednesday, July 27, 2011

വിഷാദരോഗം

സര്‍.................
ങ്ങും.
സര്‍ വിക്ര്...
എന്നടെ സോമ്പേരി, ഉനക്കെന്ന പ്രശ്നം?
പ്രശ്നം സര്‍ പ്രശ്നം.
അതെന്തര്?
റൊമ്പ ഡള്ളാ ഇരുക്കത്..
വൈ, എനി സ്പെസിഫിക് റീസണ്‍?
തെരിയാത് സര്‍, തെരിയാത്...പത്രികൈ ശൊല്ല ഡിസീസ്ന്നു നിനയ്ക്കത്..
അതെന്ന ഡിസീസ്?
വിഷാദരോഗം സര്‍ വിക്ര്, വിഷാദരോഗം.......
ഉറക്കത്തിച്ചിരിപ്പിക്കാതെടേ കശ്മല്‍... വിഷാദരോഗമാ, ഉനക്കാ?
ആമാം സര്‍, ന്യൂസ് പേപ്പറ് പാര്. വിഷാദരോഗത്തില്‍ വേള്‍ഡ് നമ്പര്‍ ഒണ്‍ നുമ്മ ഊര് താന്‍...
സോ വാട്ട് ഇഡിയറ്റ് വേതാള്‍..
സര്‍ വിക്ര്. തെറി പറയൂല്ലേ ഒരു സംശയം ചോദിക്കട്ടും
ഷൂട്ട്..
എന്തര് സര്‍, ഇന്ത വിഷാദ രോഗം..
ഇത്രേം കാലം തലേം കുത്തിക്കിടന്നിട്ടും തലയ്ക്കകത്താള്‍താമസമില്ലാത്ത കഴുതേ. ദാറ്റ്സ് എ സ്റ്റേറ്റ് ഓഫ് മൈന്‍ഡ്.
അപ്പടി ശൊന്നാ..
ഡാ, ദിവസത്തില്‍ അധികസമയോം നീ മൂഡൌട്ടായിരുന്നാ എന്താവും?
നനഞ്ഞുകുതിര്‍ന്ന പോലിരിക്കും സര്‍.
അതു തന്നെ.
ബട്ട് വൈ സര്‍ വിക്ര്, ഇഫ് യൂ ഡോണ്ട് മൈന്‍ഡ്..
ഡാ, നീ ലാര്‍ജ്ജാവുന്നതിനു മുന്‍പ് സ്മോളായിരുന്നപ്പോ, കുട്ടിവേതാളങ്ങളുണ്ടാരുന്നു. തന്തവേതാളോം തള്ള വേതാളോമുണ്ടാരുന്നു.
ആമാം.
വേതാള്‍ ഫാമിലീ നീ അര്‍മാദിച്ചാരുന്നു. ഇന്‍ അദര്‍ വേര്‍ഡ്സ് ടുഗതര്‍നെസ്സ്.
ആമാം.
വലുതായപ്പോ നീ ഒറ്റയ്ക്കായി വേതാള്‍. യൂ കാന്‍റ് ഓപ്പണപ്പ്. സോഡാക്കുപ്പി പോലെ നിനക്കകത്ത് ടെന്‍ഷന്‍ നുര പൊന്താതെ അടങ്ങിക്കിടക്കുന്നു.  ജോയിന്‍റ് ഫാമിലീലെ പോലെ ചിരിയുടെ സോഡാക്കുപ്പിപൊട്ടുന്നില്ല..
അപ്പോ?
നീ ലാര്‍ജ്ജായപ്പോ, യൂ കാന്‍ഡ് ഹാന്‍ഡില്‍ യുവര്‍സെല്‍ഫ്. അവനനവന്‍ കടമ്പ കുക്കുംബര്‍ ഫൂള്‍. അല്ലേ സ്വയം കൃതനാര്‍ത്ഥം...
വാട്ട് ടു ഡൂ സര്‍ വിക്ര്.
ലേണ്‍ ടു റിലാക്സ്. ലേണ്‍ ടു ബീ ഹാപ്പി.
പോതുമാ സര്‍...
പോതും...
ബട്ട്  ഹൌ ടു?
ഓടെടാ.. രാവിലെ വഴി പറഞ്ഞതു കൊടുത്തതും പോര ഇനി അവനെ സന്തോഷിപ്പിക്കുകേം വേണം നിന്നെ ഈ ഏരിയേ കണ്ടുപോകരുത്.
ഞാനോടി
നില്ല്. കണ്‍സള്‍ട്ടേഷന്‍ ഫീസ് വെച്ചേച്ചും പോ..
സര്‍..
ങും..
സഹായിച്ചില്ലേലും വേണ്ടില്ല. ഡോണ്ട് ആഡപ്പ് മൈ ഡിപ്രഷന്‍
ഹഹഹ. നിനക്ക് വിഷാദരോഗമല്ലെടാ പിശുക്കിന്‍റെ അസുഖമാണ്. നൌ ചല്‍.. കാതങ്ങള്‍ താണ്ട്

Read more »

എന്‍റെയല്ല എന്‍റെയല്ലീ കൊമ്പനാനകള്‍

സാര്‍...
യെസ് മി. വേതാള്‍ ബോലിയേ
ങ്ങേ? ഇന്നു ചീത്തവിളിക്കുന്നില്ലേ..
നോപ്. ഇന്നൊരു ചേഞ്ച്. 
അപ്പോ ധൈര്യമായിട്ടു സംശയം ചോദിക്കട്ടും സര്‍ വിക്ര്?
ചോദിക്ക്. 
ഇതെന്തോന്ന് സര്‍ വീടിന്‍റെ പുറകിലൊരു തട്ടും മുട്ടും..
അവിടെ പണ്ടൊരു വീടുണ്ടാരുന്നു. അതിടിച്ച് അപ്പാര്‍ട്ടുമെന്‍റ് കെട്ടുവല്ലേ?
ഒന്നാം നിലേലെന്തോന്ന് അടുപ്പും കഞ്ഞീം തൊട്ടിലും ?
ബീഹാറീന്നോ ഒറീസ്സേന്നോ വന്ന് ചില്ലറക്കാശിനു പണിയെടുക്കന്നവര്‍ക്ക് ഫൈവ് സ്റ്റാറു പറ്റൂല്ലെടേ..
ങ്ങേ.. അപ്പോ വീടിന്‍റെ പാലു കാച്ച്? ഇവരിങ്ങനെ കഞ്ഞിവെച്ചുകുടിച്ചാല്‍ പിന്നെന്തോന്നിന് പാലുകാച്ചുന്നു?
പാലുകാച്ചിനേക്കാള്‍ വലുതല്ലേ തലതിരിഞ്‍ഞവനേ കഞ്ഞികുടി. ലെറ്റ് ദെം..
അപ്പോ?
പണികഴിയുമ്പോ അവരു കഞ്ഞിപ്പാത്രോം ചുമന്നടുത്ത വീടിനിഷ്ടികയടുക്കാന്‍ പോവും. അവരുടെയല്ല അവരുടെയല്ലീ കൊമ്പനാനകള്‍...
അപ്പോ വീട്?
.ഓരോ ഫ്ലാറ്റിനും ഒന്നും രണ്ടും കോടിക്ക് ജനം വാങ്ങും. അതിനകത്ത് സ്റ്റാറ്റസ് സിംബലുകള്‍ നിറയ്ക്കും. കഞ്ഞിപാത്രം പുകഞ്ഞിടത്ത് മൈക്രോവേവ് എരിയും. പഴയ പുകക്കരി പോലും കാണാത്ത വിധം പെയിന്‍റില്‍ നിറയ്ക്കും. ലെതര്‍കൌച്ചിലിരുന്നു ടിവി കാണും. ബാര്‍ കൌണ്ടറില്‍ വെള്ളമടിക്കും. കിച്ചന്‍ ഡൈനിങ്ങില്‍ ഘോഷെന്നമ്പരപ്പെട്ട് ശബ്ദം പുറത്ത് കേക്കാതെ ഭക്ഷണം കഴിക്കും
അതൊരു ലൈഫ് സ്റ്റൈലല്ലേ?
ആമാംഡാ. എന്നിട്ടവര് കഞ്ഞികുടിക്കുന്ന കഞ്ഞി ഏഴകളു ചെയ്യുന്നതു തന്നെ ചെയ്യും. ഇവരു തട്ടിക്കൂട്ടു പുരേ ചെയ്യുന്നത് അവര് കാശുപുളയ്ക്കുന്ന ഇന്‍റീരിയറില്‍ ചെയ്യും
എന്തോന്ന്?
ഡാ ഫൂള്‍ അപ്പിയിടുന്നത്.
അപ്പോ
ആത്യന്തികസത്യം ഒന്നേയുള്ളെടേ.. 
ങ്ങേ അപ്പോ കൊമ്പനാനകളവരുടേതുമല്ലേ?
തെരിയത് വേതാള്‍. അവ്വളവ് തെരിഞ്ചാ ഞാനാര്. നീ പോയി ഒരു കാപ്പി കൊണ്ടുവാ...
അപ്പോ ഇന്നത്തെ തെറി..
അതുകൂടെ ചേര്‍ത്ത് നാളെ വിളിച്ചോളാം. ഇപ്പോ സ്ഥലം കാലിയാക്ക്

Read more »