Friday, September 22, 2017

കോലം

ഗുഡ്മോണിങ്ങ് സര്‍..
ഡാ, പത്രക്കാരു തെറ്റിയുപയോഗിക്കുന്ന ആ സാധനമില്ലേ, ഭൗതികന്‍ അതു മാത്രമേ ഈ ചാരുകസേരേലുള്ളൂ. ഒറിജിനല്‍ ചിന്താമണ്ഡലങ്ങളില്‍ വ്യാപരിക്കുമ്പോള്‍ എവനെടാ തൊല്ല.
ഞങ്ങടെ മരക്കൊമ്പിലൊക്കെ ഈ പ്രക്രിയയെ ഉറക്കന്നാണ് പറയുന്നേ
എന്തോന്ന് വേതാള്‍ പതിവില്ലാതെ ചുരുട്ടും കടിച്ചു പിടിച്ച്?
ചുരുട്ടു മാത്രമല്ല സര്‍, കോഞ്യാക്കുമുണ്ട്..
മാക്രി കേറി മയിസ്ട്രേറ്റാവുന്നോ കുക്കുംബര്‍ ഇഡിയറ്റ്, കോഞ്യാക്കടിച്ചു ചുരുട്ടും കടിച്ചു പിടിച്ചാല്‍ വേതാളം ചര്‍ച്ചിലാവൂല്ലെടേ. ജ്ഞാനിയുടെ വചനം തെരിയുമാ?
നോ സര്‍ നോ..ബോല്‍
ഐ ഹാവ് ടേക്കന്‍ മോര്‍ ഔട്ട് ഓഫ് ആല്‍ക്കഹോള്‍ ദാന്‍ ആല്‍ക്കഹോള്‍ ഹാസ് ടേക്കന്‍ ഔട്ട് ഓഫ് മീ. തലയ്ക്കു പിടിക്കാനും അയല്‍പക്കക്കാരനെയും അമ്മായിയപ്പനേം തന്തയ്ക്കു വിളിക്കാനും കിടക്കപ്പായേ വൈകൃതം നിവൃത്തിക്കാനുമൊക്കെ കള്ളു കുടിക്കുന്നവനു മനസ്സിലാവാത്ത രസതന്ത്രമുണ്ട് ചര്‍ച്ചില്‍ ചര്‍വണത്തില്‍.
വാട്സ് ദാറ്റ് സര്‍?
ഡാ, ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിലാരുന്നെന്നു ജനം പറയുന്ന മനുഷ്യന്‍ കള്ളിനെ മൗത്ത് വാഷായി ഡെവലെപ്പ് ചെയ്തതാരുന്ന്..
ങ്ങേ.
ആന്നെടേ. ആഫ്രിക്കേലും ഇന്ത്യേലും പട്ടാളത്തിലാരുന്നപ്പോള്‍ വെള്ളം കുടിക്കുന്നതിനു പകരം വെള്ളത്തില്‍ കലര്‍ത്തിക്കുടിക്കാന്‍ ഒരു പ്രത്യേക അളവില്‍ സ്വയം കണ്ടെത്തിയ നേര്‍പ്പിച്ചു വശം കെടുത്തിയ ചേരുവ..
അപ്പം സൗദി രാജാവിനോടു പൂശിയ വേദാന്തം? ഭക്ഷണത്തിനു മുന‍്പും ഭക്ഷണ സമയത്തും പിന്നെയും മദ്യമെന്ന്?
ഐക്കണുകളുടെ നിര്‍മ്മാണത്തില്‍ പല ചേരുവകളുണ്ട്.പൊതുവേ ഉപചാരവും മര്യാദയും കൈവിടാത്ത ഇംഗ്ലീഷുകാരു സ്വീകരിച്ച ഒരു ഓഡ് ഒണ്‍ ഔട്ട്. പക്ഷെ യുദ്ധം കഴിഞ്ഞപ്പം  ഓഡ് ഒണ്ണും ഔട്ട്.
ക്യോം?
യൂറോപ്യന്‍ യുദ്ധങ്ങളുടെ പരമ്പരയില്‍ ഇടിവെട്ടിയ സാമ്പത്തികത്തെ പിന്നേം യുദ്ധം കടിച്ചു. ക്ഷേമരാഷ്ട്രത്തില്‍ ക്ഷാമമാരുന്നു അന്തക്കാലം.  അതു വിട്. നിന്റെ രൂപമാറ്റത്തിന്റെ ഹേതു ഹെന്ത്?
യഥാ വിക്രം തഥാ വേതാള്‍.
സോപ്പു വരവു വെച്ച്. കാര്യം പറ..
ഒന്നൂല്ല..
എന്നാലും..
പുരോഗമനപരമായ വീക്ഷണം  വികസിപ്പിക്കാന്‍ ശ്രമിക്കുവാരുന്നു.
അതിനാന്നോ ഈ കണ്ണാടി. സംഭവം  റെയ്ബാനല്ലേ?
ആമാം സാര്‍. ആമ.
ഡാ കൊച്ചുവേതാളക്കഴുവേറീ  റെയ്ബാനെന്നു മുതലാടേ പുരോഗമനത്തിന്‍റെ ബ്രാന്റംബാസഡറായത്? ശിഷ്ടം ദമ്പിടിയിമ്മിണി മുടക്കുളള ആടയാഭരണം.  പ്രകോപനമെന്തര്?
മാറ്റം സര്‍, മാറ്റം.
മതി മനസ്സിലായി. ഡാ അന്തിക്കൂരാപ്പിനു  പാലത്തറ  യക്ഷിമ്മിണി മുറുക്കിചുവപ്പിച്ചു ക്ലിയോപാട്രയ്ക്കു പഠിക്കുന്ന പോലെയൊളള് നിന്‍റെയീ രൂപമാറ്റം. താടി വളര്‍ത്തിയാ കാള്‍ മാര്‍ക്സാവില്ലെടേ, മീശ വെച്ച ാ സ്റ്റാലിനും.
ങ്ങേ?
വീക്കെന്‍ഡ് ആയതോണ്ടൊരുപദേശത്തിലു നിന്നെ ഡിസ്മിസ്സ് ചെയ്യുന്നു. സ്വന്തം താടീം മുടീം കോണാനുമൊക്കെ സംഘടിക്ക്. നാളെ നെന്ന ആ കോലത്തില്‍ കണ്ടാ മതി. സമച്ഛാ?

Read more »

Thursday, September 21, 2017

അഞ്ചു സുന്ദരികള്

ഹയ്യോ, ഹയ്യോ..
എന്തോന്നെടേ വേതാള്‍ രാവിലെ തൊളള കീറുന്നത്.  ആരേലും പഞ്ഞിക്കിട്ടോ?
ഇല്ല  സാര്‍ ഇല്ലൈ. എന്നെയല്ല പഞ്ഞിക്കിട്ടത്. ഒരു പാവത്താന്‍ ഡ്രൈവറെ. പത്രിക പാര്..
കൂമ്പിനിടിച്ചാലും കൈ കൊണ്ടു തൊടൂല്ല പിശാശേ. നീ സംക്ഷേപപത്രാര്‍ത്ഥം ശൊല്‍.
മൂന്നു സുന്ദരികള്‍  അടിച്ചു ഡോള്‍ബിയായി  ഡ്രൈവറ്‍ക്കിട്ട് ശണ്ഠ.
അപ്പുറം ?
പഞ്ഞിക്കിട്ടാച്ച്.
വാര്‍ത്ത, സെന്‍സേഷന്‍,  സ്ക്രോള്‍, മൂക്കത്ത് കൈവെപ്പ്, അയ്യോ അയ്യയ്യോ?
എല്ലാം മുറപോലെ സര്‍ വിക്രം.
സദാചാര പ്രഘോഷണവു ം  വികാരശാന്തി ശുശ്രൂഷയും  പതിവു പോലെ?
തൊട്ടുനക്കാന്‍ അതിശയം കൂറലും.
ഡാ കൊച്ചുവേതാളക്കഴുവേറീ
ഹെന്തോ..
കളയിക്കാവിള മുതല്‍  നീലേശ്വരം വരെ ഈ സുന്ദര മനാട്ടില്‍  രാവിലെ ഒരു പത്തു മണി മുതല് രാത്രിയിരുട്ടുന്നതു വരെ  കളളടിച്ചേച്ചും അടിക്കാതെയും എന്തോരം ഈശാപോശയുണ്ടെന്നൂഹിക്ക്.
ഊഹിച്ച്.
നാലു പേരു കൂടുന്ന കവലേല ു മിനിമം ഒന്നു വെച്ച്?
ഷുവര്  സര്‍  ഷുവര്‍. അപ്പം ഇത്?
മറ്റൊരീശാപോശ. പതിവു നടപടിക്രമങ്ങള്‍.
അപ്പം  ബളഹം?
പണ്ടൊരു നോവലുണ്ടാരുന്നു. അഞ്ചു സുന്ദരികള്‍.  പാല്‍ക്കാരന്‍ പയ്യനെയെങ്ങാണ്ട് ബലാല്‍സംഗം ചെയ്യുന്ന  സോഫ്റ്റ് പോണ്‍‍ പൈങ്കിളി. ജനം  കാലുമേമ കാലു കയറ്റിവെച്ചും  ദീര്‍ഘനിശ്വാസം ട്രയിനായുതിര്‍ത്തും വായിച്ചത്.
അതുക്കും ഇതുക്കും.
ഡാ ആ മനോഭാവട്രയിനിപ്പോഴുമോടിക്കൊണ്ടിരിക്കുന്നു.
അപ്പം?
അതിശയമടക്കമുളള  മറ്റു  ശബ്ദഘോഷം
നേരത്തെ പറഞ്ഞ  കാലേല്‍ കാലു കയറ്റിവെച്ചുളള  ദീര്‍ഘനിശ്വാസ ട്രെയിന്‍..
സാര്‍..
ബോല്‍..
ഇന്നെന്നെ  തെറിവിളിച്ചോടിക്കണ്ട, ഇച്ചിരി നേരത്തെ പോണം?
സത്യം പറ നീ ലൈബ്രറീലേക്കല്ലേ?
ഹംച്ചീ, നീങ്ക പരഹൃദയജ്ഞാനി കിട്ടക്കണിയാരു കണിശം.
അഞ്ചു സുന്ദരികള്‍ തപ്പാന്‍ പോവുവല്ലേ?
ഹയ്യോ. ഹിംസ, കൊടുമൈ.  വേതാളങ്ങള്‍ക്കും പ്രൈവസിയുണ്ട്  സര്‍ വിക്ര്. ഐ പ്രൊട്ടസ്റ്റ്.
നീ നിന്‍റെ ട്രയിനോടിച്ചു കളിക്കുന്നതും എനക്കുമെന്ന സംബന്ധം. ചല്‍. മണ്ടിത്തളള്. 

Read more »

Wednesday, September 20, 2017

എണ്ണ

സാര്‍..
സാര്‍..
അന്തിത്തിരി വെക്കുമ്പോ എവനെടേ തൊന്തരവ്?
നാന്‍ താന്‍, ഉങ്ക വേതാള്‍..
എതുക്ക്?
കോപോത്തുംഗനാവരുത് സര്‍ വിക്ര്. അക്രമമരുത്.
നെന്റെ ആബ്സന്‍സിനു നീ പറയാന്‍ പോകുന്ന നുണയെന്തര്?
പൊയ്യല്ല സര്‍ നിജം. നിജം. പ്രച്നമാച്ച് സര്‍, പ്രച്നമാച്ച്.
എന്ന പ്രച്നം? മരക്കൊമ്പിലെ അഫയര‍്‍?
ആമാം സര്‍..ആനാ..
ഡീറ്ര്റെയില്‍സ് വേണാ, കഷ്ടകാലത്ത് ഉപകരണം പാമ്പായി കടിക്കും. അതു മട്ടുമല്ല. വിഷയാസക്തി കാശു തിന്നാന് തുടങ്ങിയാലന്തോം കുന്തോമില്ല. കടം ചോദിക്കരുത്. വേണേ നെന്റെ പലചരക്ക് കടേലെ ബില്ലെനിക്കനുപ്പ്.  നീ പ്രസന്റ് ടെന്‍സുക്ക് വാ. ഇപ്പം ഈ പ്രസന്‍സുക്ക് ഹേതുവെന്ത്?
ഒന്നൂല്ല സര്‍
അനന്തമജ്ഞാതമവര്‍ണ്ണനീയമായി തന്നെ ലോകം ചരിച്ചു.  അപ്പോഴൊന്നുമില്ലാത്ത എന്ത് സംശയം നിനക്കിപ്പം.
അത് വന്ത്..
ശൊല്ലി തുല സോമ്പേരി..
അല്ല വിക്രം സര്‍, റഷ്യ വന്ത് റൊമ്പ അഗ്രസ്സീവ്.. ക്യോം?
ഹഹ. ഡായ് നിനക്ക് നെന്റെ മരക്കൊമ്പേലൊരു പെട്രോള്‍ പമ്പു തുടങ്ങണമെന്നനുമാനിക്ക്.
അനുമാനിച്ച്..
എന്നാലപ്പുറത്ത് കാലങ്ങളായി പെട്രോള്‍ കച്ചോടം ചെയ്യുന്ന ഒരുത്തന്‍ തൊട്ടപ്പറത്തെ മരത്തിലുണ്ട്. നീ എന്നാ ചെയ്യും?
അവനിട്ടു വിധത്തിലും തരത്തിലും പണിയും. ആനാ അതുക്കും റഷ്യാവുക്കും എന്നാ സംബന്ധം?
ഡാ തിരുട്ടു മുണ്ട്രെം. ഇന്നേക്ക് ലോകത്തിലേക്കേറ്റവും വലിയ എണ്ണ മുതലാളി യാര്?
യാര്?
റഷ്യ, ആര്‍ട്ടിക് മഞ്ഞു തുരന്ന് ലോകത്തെ ഏറ്റവും വലിയ റിസര്‍വ്വിന്റെ മുതലാളി.  ദാറ്റ്സ് സെല്‍ഫ് എക്സ്പ്ലനേറ്ററി. മിഡിലീസ്റ്റു ചത്തേച്ചു വേണം കട്ടിലൊഴിയാന്‍..
അപ്പോ അമേരിക്ക..
അലാസ്കയിലെ റിസര്‍വ്വ് തൊട്ടു പോലും നോക്കാതെ ബാക്കി എണ്ണ തീരാന്‍ കാത്തിരിക്കുന്ന ലോകം.
അപ്പം?
അപ്പമൊന്നുമില്ല വേതാള്‍. എണ്ണപ്പണം. അതു മട്ടും താന്‍. അതു മട്ടും താന്‍ ലോക ക്രമം.
ങ്ങേ?
ലോകത്തിലലമ്പു നടക്കുന്ന സ്ഥലങ്ങടെയെല്ലാം ലസാഗുവെന്ത്?
അതെന്തു സര്‍?
എണ്ണ. അവസാനം ബര്‍മ്മ വരെയും  റിഫൈനറികളിലെരിയുന്നത് എണ്ണയല്ല, ചോരയാണ് വേതാള്‍. പലിശപ്പണം പോലെയാണെണ്ണപ്പണോം. ഒതകത്തില്ല. ഗതിപിടിക്കത്തോമില്ല.
ഹംച്ചീ
ഇന്നത്തേക്കിത്രേം പോതും. പണത്തിന്‍റെ എണ്ണ ഡിസൈനുകള്‍ നിന്‍റെ മരക്കൊമ്പിനേക്കാളഗാധമാണ്. ഇന്നത്തേക്ക് നീ ചല്‍.
ക്യോം?
ദിവസം തുടങ്ങാന്‍ താമസിക്കുമ്പോള്‍ പതിവുളള സാധനം മൂക്കിനറ്റത്തു നിന്നെ കാത്തിരുപ്പുണ്ട്.
വേണ്ട ഞാനോടി


Read more »

Tuesday, September 19, 2017

മാന്ദ്യോപനിഷത്ത്

സര്‍...........

എന്തുവാടേ ര്‍ന്നൊരു ബലം?  ബഷീറിന്‍റെ  കഥ പുനസൃഷ്ടിച്ചു നാറ്റിക്കരുത് വേതാള്‍..

അതല്ല സര്..

പിന്നെ ഏതാണ് സര്?

ബാങ്കിന്‍റെ റിപ്പോര്‍ട്ട ് കണ്ട് നെഞ്ചത്തടിച്ചതാണ്.

ഹേതു റിപ്പോര്‍ട്ട്?

പ്രമുഖ ബാങ്കിന്‍റെ  ഗവേഷണ വിഭാഗം ഘടിതം

വോ ക്യാ ബോലാ?

ജനം പണം ചിലവാക്കാത്തതു കൊണ്ടാണ് സാമ്പത്തിക മാന്ദ്യമെന്നു.

നെ‍ഞ്ചത്തടി മാത്രമാക്കണ്ട പിശാശേ വേണേ  ഇച്ചിരി മുളകും തേച്ചോ. പക്ഷെ നിജം. ഉണ്‍മൈ..

കൈസേ വിക്രം ജീ, കൈസേ?

പണത്തിന്‍റെ നിരന്തര റോളിങ്ങാണ്  വികസനം. അതില്ലായ്മ  മാന്ദ്യവും.

ങ്ങേ..

ആല്‍മരക്കൊമ്പിലരി വറക്കുന്ന വേതാളമേ. തൊട്ടുനക്കാന്‍ നീ വാങ്ങിയ മിച്ചറിന്‍റെ പത്തു രൂപ  ആ പെട്ടിയില്‍ നിത്യനിദ്ര ചെയ്യുവല്ല. ഒര ു പോക്കറ്റില്‍ നിന്നും മറ്റൊരു പോക്കറ്റിലേക്ക് പിന്നേം മറ്റൊരു പോക്കറ്റിലേക്ക് അങ്ങനെ മാറി മറിഞ്ഞു മാറി മറിഞ്ഞു.  ഓരോ മറിയിലും അല്പം ശിഷ്ടമോ സമ്പത്തിന്‍റെ സൃഷ്ടിയോ എല്ലാം സഹിതം.

യൂ മീന്‍ എവര്‍റോളിങ്ങ്..

ആമാംഡാ,  പല വേഗതയില്‍. വേഗത കൂടുമ്പോ  വികസനം, കുറഞ്ഞാല്‍ മാന്ദ്യം.

മാന്ദ്യം കൈസേ?

സ്കോച്ചും ചെമ്മീനും വറത്ത്  അപ്പുറത്തെ മരക്കൊമ്പിലെ ഫുലാജിനെ തൊട്ടുനക്കിക്കൊണ്ടിരുന്ന നീയെന്നാത്തിനാടേ  ഓള്‍ഡ്മോങ്ക് വാങ്ങി സ്കോച്ചിന്‍റെ കുപ്പീലൊഴിക്കുന്നത്?

ഇതെപ്പടി തെരിഞ്ച്. ഹിംസ സര്‍ ഹിംസ അക്രമം സര്‍, അക്രമം..  ജ്ഞാനി മഹാജ്ഞാനി. നീങ്ക കുമ്പിടി .

വേതാളിണിയുടെ പുല്‍മേടു പോലല്ല റവ്വറ്. റബ്ബറിനു  വില കൂടുവേം കൊറയുവേം ചെയ്യുമ്പോ ഒരു കരുതല്. അല്ലിയോടാ?

ആന്നേ..

ഫലം ശൊല്ല്.  രണ്ടായിരം രൂപാ  കുപ്പിക്കും  ആയിരം ചെമ്മീനും  മുടക്കിക്കൊണ്ടിരുന്ന നീ മുന്നൂറു രൂപ വൃദ്ധസന്യാസിക്കും  അ‍ഞ്ചുരൂപ അച്ചാറു പായ്ക്കറ്റിനുമല്ലെടേ മുടക്കുന്നത്?

ആമാം സാര്‍, ആമാം..

മൂവായിരത്തീന്നും  മുന്നൂറു പോയാല്‍  സമ്പദ് വ്യവസ്ഥയില്‍ റോളു ചെയ്യുന്ന പണത്തിന്‍റെ കുറവെത്രെ പ്രതിദിനം?

ഏതാണ്ട് രണ്ടായിരത്തിഎഴൂന്നൂറ്..

ശരാശരി ചിലവാക്കലിലെ കുറവിന്‍റെ പ്രോറാറ്റയെടുത്താരുന്നേല്‍ നിനക്ക് ബാങ്കിന്‍റെ ഘടിതം തേവയില്ലൈ.  വെട്ടിക്കുറച്ചതിന്‍റെ ശതമാനക്കണക്ക് ഏകദേശം  സൂചകമായി വരും.

ഹംച്ചീ..

ഇന്നത്തേക്കിതു പോതും . തെറിവിളിക്കാനൊരു മൂഡില്ലാത്തതോണ്ട് നീ ആ പൊതി  ഈ പാദങ്ങളിലേക്ക് .. സ്കോച്ചിന്‍റെ കുപ്പീലു വേണ്ട സന്യാസിയുടെ ഒറിജനില്‍ രൂപത്തില്‍ വെച്ചേച്ച്  ഈ  ബോര്‍ഡ് വായീര്. ഇച്ചിരി ഒച്ചത്തില്‍

വേതാള റെപ്പല്ലന്‍റ് തളിക്കാന്‍  ഇനി  പത്തു നിമിടം . കൌണ്ട് ഡൌണ്‍.  മൂന്ന്. രണ്ട്, ഒന്ന്... ഞാനോടീ

പോവുന്നതിനു മുന്‍പിതും കൂടെ കേള്.  പണ്ടു നമ്പൂരി എണ്ണ തേച്ചുകുളി നിര്‍ത്തിയ കഥയറിയോ?

ഇല്ല.

ലളിതമാണ്. എണ്ണ തീര്‍ന്നതു കൊണ്ടാണ് തേച്ചുകുളി നിര്‍ത്തിയത്. ഇനി മണ്ടിത്തളള്.
Read more »

Monday, September 18, 2017

സംസ്കാരം

ഒളിച്ചുനോക്കുന്നടേ വേതാള്‍
ഒളിച്ചതല്ല തലൈവാ, വിദൂരതയിലേക്കു നോക്കിയതാണ്
യൂ മീന്‍ ഇന്‍ഫിനിറ്റി? സാഹിത്യകാരനാവാന്‍ പഠിക്കുവാന്നോടേ?  പല പോസിലു ഫോട്ടോയെടുക്കാന്‍?
അല്ല സര്‍ അല്ല.  ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ കണക്കെടുക്കുകയാണ്.
ങ്ങേ?
ബാബിലോണിയ  ഒന്നു  സഞ്ചരിക്കണമെന്നുണ്ടാരുന്നു  നടന്നില്ല. ആഫ്രിക്ക, അതും നടക്കുമെന്നു തോന്നുന്നില്ല.  തെക്കേ അമേരിക്ക, അവിടേം കലിപ്പാണ്. എന്തിനു ആസേതു ഹിമാചലം  പോലും..
ഡാ  സോമ്പേരി കാല്പനിക വേതാള്‍.
ഹെന്തോ
ശൊല്ലത് കേള്‍.  നീയീ സംസ്കാരം സംസ്കാരം  എന്നു കേള്‍വി പെട്ടിരുക്കാ?
ആമാം.
ജെന്‍റില്‍ മാന്‍ സ്പേം എന്ന കാര്ട്ടൂണ്‍ കണ്ടിട്ടുണ്ടോ?
ഇല്ലൈ, ശൊല്ലുങ്ക സര്‍.
ബീജങ്ങളുടെ  ലക്ഷ്യസ്ഥാനത്തേക്കുളള മാരത്തണ്‍ റേസില്‍  ആഫ്റ്റര്‍ യൂ എന്നു പറഞ്ഞു നില്‍ക്കുന്ന മാന്യബീജന്‍റെ വിധിയെന്താവും?
ഹെന്ത്?
മാന്യന്മാരുടെ വംശം കുറ്റിയറ്റു പോവും..
ഹംച്ചീ. ഹതുക്കും സംസ്കാരത്തുക്കുമെന്ത്?
മാന്യന്മാരുടെ വംശത്തിന്‍റെ ഗതികേട്  ജന്മനാ പേറുന്ന ഒന്നാണ് സംസ്കാരം.
ങ്ങേ?
സംസ്കാരം എന്നും അക്രമത്തിന്‍റെ പരിണതഫലമാണ് വേതാള്‍. അമേരിക്കയിലെ തദ്ദേശീയരെ പോലെ  ആസ്ട്രേലിയയിലെ ആദിമവംശജര പോലെ, ഫ്രഞ്ച്  കോളനികളെ പോലെ ഭാഷ  പോലും അവശേഷിക്കാതെ  തീര്‍പ്പാക്കിയ കേസാണ് സംസ്കാരം.
ങ്ങേ..
ഡാ  വാളിനു വെട്ടുന്നവനാണോ ധ്യാനിച്ചിരിക്കുന്നവനാണോ സംസ്കാരം?
ധ്യാനിച്ചിരിക്കുന്നവന്
ആന്നേ അപ്പം അവന്‍റെ സ്ഥിതിയെന്താവും?
മാന്യന്മാരുടെ വംശം കുറ്റിയറ്റു പോവും.
സ്ഥാനത്തും അസ്ഥാനത്തും ഫലിതം കീറുന്നോടേ വെജിറ്റബിള്‍ ഇഡിയറ്റ് കുക്കുംബര്‍ ഫൂള്‍.  ചരിത്രമെന്നത്  അധിനിവേശത്തിന്‍റെ ക്രൂരതകളുടെ നിരന്തര ആവര്‍ത്തനമാണ്. ഒരുകാല  മഹാനഗരങ്ങളില്‍ മണ്ണടിയും ലാവ മൂടും.
ങ്ങേ?
ഒരു ചിന്ത മാത്രമായ മനുഷ്യന്‍   സമയഖണ്‍ഡത്തിലു സ്വയം റദ്ദാവുന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചരിത്രം  മാത്രമല്ല സംസ്കാരവും നിരന്തരം ആവര്‍ത്തിച്ചുകൊമണ്ടിരിക്കും. പല കാലത്ത്, പല ദേശത്ത്.
അപ്പോ?
സമയപ്രവാഹമെന്ന വലിയ കലയാണ് വേതാള്‍.  ഇവിടെ നോക്കെടാ, ഈ തലയ്ക്കു ചുറ്റും ഒരു ഹാലോ നീ കാണുന്നൊണ്ടോ?
ഇല്ല സര്‍ ഇല്ല
എന്നാ പിന്നെ നീ  നോക്കീട്ടു കാര്യമൊന്നുമില്ല, ചല്‍. നിനക്ക്  സ്വപ്നസഞ്ചാരം പോലും വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനീര്.
തെറിവിളിക്കുന്നതില്ലേ?
സമയപ്രവാഹത്തിനിടേലാ  അവന്റെ  ഓമേന്നു വീണ അമ്മായീടെ തെറി.  ഓടെടാ.

Read more »

Sunday, September 17, 2017

ശാസ്ത്രം

സര്‍..
സര്‍..
വിസ്തരിക്കാതെ പിശാശെ. കാര്യം  പറ. നേരം വെളുത്തു വരുന്നേയൊളള്.
കേള്‍ക്കട്ടുമാ?
കേള്. ആനാല്‍ ഒരേയൊരു ക്വസ്റ്റ്യന്‍.
മതത്തില്‍ വിശ്വസിച്ചോണ്ട് ശാസ്ത്രം പ്രചരിപ്പാക്കാന്‍ പഴുതുവോ?
ങ്ങേ?  നീയും ബുജിയായോ?
ഇന്‍റലക്ച്വലാവാനുളള ശ്രമമാണ്  ചളമാക്കരുത്  വിക്രം സര്‍.. 
ഇതാ താടിവേഷത്തിന്‍റടുത്തൂന്നു ചൂണ്ടിയതല്ലേ വേതാള്‍.
ഹും.
എന്നാലും ചോദിച്ച സ്ഥിതിക്കു വെയ്യ്.. ഡാ കൊന്തയിട്ടോണ്ട് അടുത്തിരിക്കുന്നവന്‍റെ  കഴുത്തിലെ ചരടിനെ കുറ്റം പറയാനൊക്കുവോ?
ഇല്ല.
വാസ്തുനോക്കി കക്കൂസു പണിതവന് വെഞ്ചരിച്ചവനെ കുറ്റം പറയാനൊക്കുവോടെ?
ഇല്ലൈ. 
നീ അന്ത ഇല്ലൈ തൊല്ലൈ താത്തുവെച്ച് കേള്‍.
ശൊല്ലുങ്ക സര്‍. ആം ഓള്‍ ഇയേഴ്സ്
ഡാ. പേടിയുളള കുട്ടിയേ  കരയൂ യൂ നോ ദാറ്റ്?
ആമാം.
പലതും അന്വേഷണമാണെടേ. മലരികളും ചുഴികളും അഗാധതകളുമൊക്കെ നിറഞ്ഞത്.   പലപ്പോഴും അടിപടല  തെറിപ്പിക്കുന്നത്. കടുത്ത നിശ്ചയധാര്‍ഡ്യങ്ങളുടെ  ഗാര്‍ഡ്  ഇളകി വീഴുമ്പോള്‍ എളുപ്പം വിശ്വാസമാണ്.
ങ്ങേ?
ശാസ്ത്രം തെളിവുകളാണ്. സമ്മറൈസ്ഡ് തെളിവുകള്‍. സമ്മറൈസ് ചെയ്യാതത്തോ സ്ഥാപിക്കാത്തതോ ആയ തെളിവുകളുളളതാണ്  കൂടുതല്‍. അല്ല  അംശശതമാനമല്ലാത്തത്.
അപ്പം. മതമോ ശാസ്ത്രമോ?
ഡാ കടുത്ത മതവിശ്വാസിക്ക്  മതം കഴിഞ്ഞേയുളള് എന്തും. അവനു മരണാനന്തരജീവിതത്തിലു ഡീലക്സ് സ്യൂട്ട് ബുക്ക് ചെയ്യണം.  മതമോ ശാസ്ത്രമോ എന്ന പ്രതിസന്ധി വന്നാല്‍  അവന്‍റെ സ്വാഭാവിക ഒപ്ഷന്‍ മതമായിരിക്കും.
സോ?
കടുത്ത മതവിശ്വാസികളുടെ ശാസ്ത്രം  നോക്കീം കണ്ടും സ്വീകരിച്ചാ  നിനക്കു കൊളളാം
ങ്ങേ?
ഡാ സ്വന്തം കൈ സ്വന്തം തലയ്ക്കെടേ വെക്കണോ വേണ്ടയോന്ന് തീരുമാനിക്കാന്‍  പി.എച്ച്.ഡിയൊന്നും വേണ്ടെടേ
ഹംച്ചീ.
ഡാ എന്‍റെ തലയ്ക്കടീലിരിക്കുന്ന കൈ എടുക്കണോ അതോ നീ പോന്നോ? തണുപ്പത്ത് ഗ ഷേപ്പിലു കിടന്നുറങ്ങുമ്പോ എഴുന്നളളും ഓരോ പിശാശുകള്‍..
ഞാനിവിടില്ല. വേണേ ഒരു മണിക്കൂറു മുന്പേ  ഇവിടില്ല.
ഓടെടാ..


Read more »

Friday, September 15, 2017

ജിമിക്കി

അവന്‍റമ്മായീടെ ജിമിക്കി
എവനെയെടേ രാവിലെ പളളു വിളിക്കണത് ചെല്ലാ?
സര്‍ വിക്രം ഉങ്കളെ പാക്കവേയില്ലൈ, മന്നിച്ചിടുങ്കോ
പറവൈയില്ല.
ഒരു സന്ദേഹം കേള്‍ക്കട്ടുമാ?
കേള്.
അന്ത പാടല്‍ കേട്ടാച്ചാ?
ഏതു പാടല്‍?
ജിമിക്കി.
പാട്ടെപ്പഴും അതീതലോക കാതലാണെടേ. സോ ഡ്രൈവ് ചെയ്യുമ്പോഴൊഴിച്ച് കേള്‍ക്കാറില്ല. അതും വാര്‍ത്ത കിട്ടില്ലെങ്കി മാത്രം. നീ മാറ്റര്‍ ശൊല്ല്.
ജിമിക്കിക്കാക ഒരു പാടല്‍.
സോ വാട്ട് ഇഡിയറ്റ്. ഒരു മുക്കുത്തിക്കാക ഒരു മുഴുവന്‍ പ്രേമലേഖനോമെഴുതീട്ടുണ്ട്. പിന്നല്ലേ ജിമിക്കി
ജിമിക്കി മട്ടുമല്ല സര്‍, ബ്രാന്‍റീമൊണ്ട്.
ബ്രാന്‍റിയൊഴിച്ച് ഡയല്യൂട്ട് പണ്ണിയാച്ചാ?
സര്‍ വിക്രം സര്‍ ഇതക്രമം സര്‍. ഇന്ത പാടല്‍ പെരിയ കൊടുമൈ.
ഡാ പട്ടുകോണാന്‍ ഫ്ലക്സടിക്കുന്ന പൊങ്ങച്ചവേതാളക്കുശ്മാണ്ടമേ.
എന്തോ.
അതൊരു സങ്കല്‍പവും അനുമാനവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പ്രശ്നമാന്നെടേ
ഹൗ കംസ്?
പോക്കറ്റില്‍ രണ്ടു മൂന്നു പേനയും വെച്ച്, ഐബിയിലെ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി, ഒന്നോ രണ്ടോ നടിമാരേം ഞെക്കി, കളളും കുടിച്ച് സുന്ദര കോമള പദങ്ങള്‍ കോര്‍ത്തിണക്കിയാലേ ഗാനമാവൂന്നൊരു  സങ്കല്‍പ്പപാപം നിനക്കുണ്ട്.
ഹെന്നു വെച്ചാ?
ചന്തി പറ്റൂല്ല, നിതംബം തന്നെ വേണം. മുല പറ്റൂല്ല സ്തനം തന്നെ വേണം. ബ്രാന്റീം ജിമിക്കീമൊന്നും ഒട്ടും പറ്റൂല്ല.
ഹംച്ചീ, കൊല്ല് സര്‍, കൊല്ല്
അതു മട്ടുമല്ലെടാ. പാട്ടുപാടാന്‍ വരുന്ന ജനം മുതിര്‍ന്ന ജനത്തിന്‍റെ കാലില്‍ വീഴണം. വീണില്ലേ പിന്നെ സങ്കല്‍പ്പപാപം.
അപ്പം?
ഒരു മണ്ണാങ്കട്ടീമില്ലെടേ. സുവര്‍ണ്ണമെന്നു ഏമ്പക്കം വിട്ടയവിറക്കുന്ന കാലത്തും വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും പോലെ നൂറെണ്ണം വേറെയുണ്ട്.
ഒണ്ടോ?
യഥേഷ്ടം വേതാള്‍. യഥേഷ്ടം. അടൂര് ഭാസിയുടെ പാട്ടു സീനുകളു തപ്പിയാ മതി. ജിമിക്കിയൊക്കെ പമ്പയല്ല ബ്രഹ്മപുത്ര വരെ കടക്കും.
അപ്പം പുച്ഛം
മരക്കൊമ്പേ തലേംകുത്തിക്കെടന്നൊറങ്ങിയെണീക്കുമ്പോ മൂന്നുനേരം തിന്നാനുള്ള അവസ്ഥയുണ്ടാവുമ്പോ സ്ഥിരം വരുന്ന വൈകൃതം
ങ്ങേ.
ആ വൈകൃതമല്ലെടേ. ആഡ്യഭാവനാ ബാധ.
മരുന്നൊണ്ടോ
ആയിരത്തിത്തൊളളായിരിത്തി എഴുപത്തിയെട്ടില്‍ ഒട്ടകം എന്ന സിനിമയ്ക്കു വേണ്ടി പാപ്പനം കോട് മണിയെഴുതി ജയചന്ദ്രന്‍ പാടിയ ഒരു പാടലുണ്ട്.
ക്യാ പാടല്‍..
ആറ്റിന്‍ കര നിന്നും .. . കേള്‍വി പെട്ടിരുക്കാ?
ഇല്ലൈ....
രണ്ടു വരി പിടിച്ചോ. വിധത്തിലും തരത്തിലും പാടല്‍. തലേടെ ലെവലു പോലെ നൂറു മറീം.
കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുളളിനോക്കി. മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്നു നിന്നു.
ഹംച്ചീ...സര്‍. സര്‍..
ഡാ നിന്നു വിക്കാതെ സ്ഥലം കാലിയാക്ക്. നാളെ വരുമ്പോ ഇംപോസിഷനെഴുതീട്ടും വന്നാ മതി.
എന്ത്
അവനവനാത്മസുഖത്തിനെഴുതുന്നതാണ് കവിതയും പാടലും. സുധാകരകവിയെഴുതിയാലും ജിമിക്കിയാണേലും.

(പിന്നെ വന്നത് പത്രവാര്‍ത്തയാണ്. മരക്കൊമ്പൊടിഞ്ഞ് ഫുലാജ് സഹിതം ആശുപത്രിയിലായി വാര്‍ത്ത. മരക്കൊമ്പൊടിയുന്നതിനു മുന്‍പ് കുറേ നേരം ഒരു പാട്ടുച്ചത്തില്‍ കേട്ടതായി സാക്ഷിമൊഴികളുണ്ട് പോലും)


..കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുള്ളി നോക്കി മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്ന് നിന്നു!”Read more »